പേരു കേട്ടിട്ടാരും ഞെട്ടണ്ട. ഇത്തിരി weight ആയിക്കോട്ടേന്നു കരുതിയാ.
ഞാനൊരു പുതിയ സംരംഭത്തിനിറങ്ങിയാലോ ന്നൊരാലോചന, ഒരു പച്ചക്കറിത്തോട്ടം. പുതിയത്, സംരംഭം എന്നൊക്കെ ഒരു ഒരു ഇത് നു വേണ്ടി പറയുന്നതാണേ. ഒക്കെ ഇവിടെയുള്ളതു തന്നെ. എന്നാലും എല്ലാത്തിനേയും ഈ പുതിയ പദ്ധതിയുടെ കുടക്കീഴില് കൊണ്ടുവരുന്നു. എങ്ങനേണ്ട്, എങ്ങനേണ്ട്! പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്. അതു തന്നെ സംഭവം.
അത്യാവശ്യം സഹായത്തിന് തങ്കപ്പനുണ്ട്. അമരക്കൊരു പന്തലിടാനോ, ഇഞ്ചിക്കോ മഞ്ഞളിനോ തടമെടുക്കാനോ ഒക്കെ. ഈ തങ്കപ്പന് ഒരു തങ്കപ്പന് തന്നെയാണേയ്. ആള് നിസ്സാരക്കാരനല്ല. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. തൃശ്ശൂര്‍ കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച കുരുത്തക്കേടുകള്‍ കുറേയേറെ. ലേഡീസ് ഹോസ്റ്റലിലെ പെണ്പിള്ളേരുടെ മുറിയിലേക്കു് പച്ചിലപ്പാമ്പിനെ ഇട്ടതു്, ടീച്ചറെ ചോദ്യം ചോദിച്ച് മുട്ടു കുത്തിച്ചതു്, അത്യാവശ്യം രാഷ്ടീയം, അന്നു കൂടെ പഠിച്ച ശശികല ഡോക്ടറായതു്, ഒരുപാട് കാലത്തിനുശേഷം കണ്ടിട്ടും അവര്‍ക്കു തങ്കപ്പനെ മനസ്സിലായതു്, അങ്ങനെ വീരസാഹസങ്ങള്‍ എത്രയെത്രയോ. ഒരു ദിവസം മൂന്നോ നാലോ കുപ്പി കള്ള്. ബീഡി എത്ര കെട്ടാണോ അറിയില്ല.
ഇനി ആശാന്റെ പ്രവര്‍ത്തന രീതി. കയ്ക്കോട്ടു കൊണ്ട് രണ്ടു പ്രാവശ്യം കിളക്കും. എന്നിട്ടു ബീഡി ഒന്നു കത്തിക്കും. രണ്ടു വലി കഴിഞ്ഞാല്‍ അതു മതിലിന്റെ മുകളില്‍ വച്ചിട്ടു മുണ്ടൊന്നു അഴിച്ചുടുക്കും. അതും കഴിഞ്ഞാല്‍ പിന്നെ വയറൊക്കെ തടവി ഒരാലോചനയാണ്. അതിങ്ങനെ തുടരും. വിലക്കയറ്റം തുടങ്ങി, മാന്ദ്യം മുതല്‍ പിണറായിയുടെ വീടും കടന്നു് ആഗോളതാപനം, കോപ്പന്‍ഹേഗന്‍ ഉച്ചകോടി വരെ ആവാം. ആലോചന കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റിയുള്ള ചര്‍ച്ചയാവും. നമ്മളു മാറിനിന്നിട്ടും കാര്യമില്ല. വഴിയില്‍ കൂടി പോകുന്നവരുണ്ടല്ലോ, അവര്‍ക്കു ചര്‍ച്ചിക്കാനെന്ത് കുഴപ്പം, കൂലി കൊടുക്കുന്നതു നമ്മളല്ലേ! ഇതും കഴിഞ്ഞാല്‍ വീണ്ടും കയ്ക്കോട്ട് കയ്യിലെടുക്കും. അപ്പോഴേക്കും ബീഡി കെട്ടുപോയിട്ടുണ്ടാവും. വീണ്ടും കത്തിക്കും, എല്ലാം പഴയ ഓര്‍ഡറില്‍ മാറ്റമില്ലാതെ. എന്നാലും വിളിച്ചാല്‍ വരും. വിളിച്ചില്ലെങ്കിലും വരും, വേറെ പണിയില്ലെങ്കില്‍, കള്ള് കുടിക്കാന്‍ കാശ് തികയില്ലെങ്കില്‍. നമുക്കു അമരക്കൊരു പന്തലിട്ടാലോ അല്ലെങ്കില്‍ കുറച്ചു കൊള്ളി(കപ്പ) കുത്തിയാലോന്നു ചോദിച്ചു്.
പാല്ക്കാരന് ഗോപി ഉണക്കച്ചാണകം, അത്യാവശ്യം വിത്തുകള്‍ എല്ലാം സപ്ലേ ചെയ്യാമെന്നേറ്റിട്ടുണ്ട്. ശേഖരന് കോവക്കയുടെ വള്ളി കൊണ്ടുതന്നു. പത്രക്കാരനോട് പറഞ്ഞിട്ടുണ്ട് കര്‍ഷകശ്രീ ജനുവരി മുതല്‍ തരാന്‍. എന്നു വച്ചാല്‍ വെറുതെ തമാശക്കല്ല, ഉഷാറായിട്ടു തന്നെയാണെന്നു ചുരുക്കം. കുറച്ചു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ബൂലോഗത്തുനിന്നൊരു കര്‍ഷകശ്രീമതി ഉദിച്ചുയരില്ലെന്നാരു കണ്ടു! (അതുവരെ ബൂലോഗത്തുണ്ടാവുമോ ആവോ)
അപ്പോ കൂട്ടുകാരേ, ഞാന്‍ ആരംഭിച്ചോട്ടെ ഐശ്വര്യമായി. എന്തായാലും പുതിയ പദ്ധതിയുടെ കുടക്കീഴില് ഉള്‍പ്പെടുത്തിയ ചിലരെ ഒന്നു പരിചയപ്പെട്ടാലോ.. വരൂ വരൂ..
വിത്തിനു്... നല്ല വയലറ്റ് നിറമായിരുന്നു.
പൂവിട്ടു തുടങ്ങി. പ്രാണികളും വന്നു തുടങ്ങി...
വലുതാണെന്നാ കരുതിയേ, ഉണ്ടായപ്പോള്‍ ചെറുതു്....
ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു.
അപ്പുറത്തു ഇതിന്റെ അമ്മ മരം വേറെയുണ്ട്. എത്തിനോക്കുന്നതു സായാഹ്നസൂര്യന്.
ഇതുമുണ്ട് രണ്ടുമൂന്നു വെറൈറ്റികള്‍.
തക്കാളി തന്നെ മുളച്ചതാ, എന്നാലും മൂന്നാലെണ്ണം ഉണ്ടായി.
കപ്പ അല്ലെങ്കില്‍ കൊള്ളി (ഇവിടെ എല്ലാം 3 അല്ലെങ്കില്‍ 4 ഇന്‍ വണ്‍, ഒറ്റക്കൊന്നുമില്ല.
കാന്താരി, എവിടെ നോക്കിയാലും ഇതു തന്നെ....
മത്തങ്ങ മുളകു്. നല്ല എരിവായതുകൊണ്ട് ആറ്ക്കും വേണ്ട...
മല്ലിയിലക്കൊരു പകരക്കാരി, പാരിസ് മല്ലി.
വേറെ എന്തുണ്ടായിട്ടെന്താ, ഇതില്ലാതെ.
പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ അളയിലെന്നു പറഞ്ഞപോലെ, ഇനിയും ബാക്കിയുണ്ട് ഐറ്റംസ്, അമര, കോവക്ക, കുമ്പളം, etc. അതു പിന്നെ.
എഴുത്തുകാരി.
52 comments:
ഡിസംബറായി. ക്രിസ്തുമസ് ഇങ്ങെത്തി. ആശംസകള്‍.
ആശംസകള്‍.
ആഹാ... അടിപൊളി. ക്രിസ്തുമസ്- ന്യൂ ഇയര്‍ സംരംഭം ആണോ ചേച്ചീ...
പച്ചക്കറികളും മറ്റും വളര്‍ത്തുന്നതും ഒന്നുമില്ലെങ്കിലും അതൊക്കെ ആരെങ്കിലും വളര്‍ത്തുന്നത് കാണുന്നതുമൊക്കെ ഒരു പ്രത്യേക സന്തോഷം തന്നെ ആണേ...
ഇടയ്ക്കിടയ്ക്ക് ഫോട്ടോ അപ്ഡേറ്റ്സ് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?
പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
pachakaripareekshana vijaya aashamsakal..
താനൊരു കൊച്ചു മിടുക്കി തന്നെ.ആ പഴുത്ത വഴുതനങ്ങയും,കാന്താരി മുളക്കും കാണാന്‍ നല്ല ഭംഗി.
ഇതൊരു നല്ല തുടക്കം തന്നെ... തമിഴ്നാട്ടിലെ വെള്ളപ്പൊക്കത്തില്‍ പച്ചക്കറികള്‍ ഇങ്ങോട്ട് വരാതാകുമ്പോള്‍ പകരം സംവിധാനം ഉണ്ടാക്കണമെന്ന് പറഞ്ഞ് ഗവണ്മന്റിനോട് മുറവിളി കൂട്ടുന്ന രാഷ്ട്രീയ തൊഴിലാളികളും ഹൈക്ലാസ് കൊച്ചമ്മമാരും കണ്ടു പഠിക്കട്ടെ...
കാന്താരി മുളകിന്റെ കാര്യം പറഞ്ഞത് ശരിയാണ്... പറമ്പ് നിറച്ചും ഉണ്ടാകും... ഇപ്രാവശ്യത്തെ വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ ഒരു കൊമ്പ്മുറവുമായി ഇറങ്ങി. ഒരു കിലോയോളം കിട്ടി ചൂനി മുളക്...
അപ്പോള്‍ ഇനി ഇതിന്റെയൊക്കെ വിത്ത് വേണമെങ്കില്‍ നെല്ലായിയിലേക്ക് വന്നാല്‍ മതി അല്ലേ?...
ആഹാ..ഒരുഗ്രന്‍ ഹരിതവിപ്ലവം തന്നെയാണല്ലോ ചേച്ചീ.:)
ഈ സംരംഭം വന്‍ വിജയമാവട്ടെ.ഒരു നല്ല ക്രിസ്തുമസ്-പുതുവത്സരം എന്റെ വകയായും ആശംസിക്കുന്നു.:)
ആ സായാഹ്നസൂര്യന് എത്തിനോക്കുന്നതും,ചുവന്നു തുടുത്ത കാന്താരികളേം നന്നേ ഇഷ്ടായി..
ലക്ഷാധിപതി അയല്ലെ?
പച്ചക്കറിക്കൊക്കെ ഇപ്പ എന്താ വില !!
നല്ല സംരഭമാണ് ചേച്ചി. ഞങ്ങള്‍ ഇവിടെ വെണ്ട, പയര്‍, കത്തിരിക്ക എല്ലാം കൃഷി ചെയ്തിരുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞ് വില്‍ക്കാനും ഉണ്ടായിരുന്നു. അച്ഛനു വയ്യാതെ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ നോക്കാനാളില്ലാതെ എല്ലാം നശിച്ചു പോയി. ഇപ്പൊ വാഴയും ചീരയും കൃഷി ചെയ്തു തുടങ്ങി. ചേച്ചിക്ക് എല്ലാവിധ ആശംസകളും :)
ആശംസകൾ.
ഹ ഹാ..പദ്ധതി വൻ വിജയമാകട്ടെ ഭാവിയിലെ കർഷകശ്രീമതിക്ക് ആശംസകൾ.അധ്വാനിക്കുന്ന തൊഴിലാളിയെ കളിയാക്കുന്നൊ!! തങ്കപ്പന്റെ ജൊലി വിവരണം ശെരിക്കും ചിരിപ്പിച്ചു
അപ്പോ ഐശ്വര്യമായിട്ടങ്ങു തുടങ്ങൂ ചേച്ചീ...
ആ പാരീസ് മല്ലിക്ക് ആന്ധ്രമല്ലി, കൊങ്ങിണി മല്ലി എന്നൊക്കെ പല പേരുകൾ കേട്ടിട്ടുണ്ട്
നല്ലൊരു തുടക്കം...അഭിനന്ദനം
എങ്ങനേണ്ട്, എങ്ങനേണ്ട്! പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്. അതു തന്നെ സംഭവം.
അതു കൊള്ളാം. ആ വെള്ളരിയെ സൂക്ഷിച്ചോളൂട്ടൊ.. ആളു ചില്ലറക്കാരിയല്ല.
“കർഷകശ്രീമതി എഴുത്തുകാരിച്ചേച്ചി..”
അഭിനന്ദനങ്ങൾ.....!!
കൃസ്തുമസ്സ് & പുതുവത്സരാശംസകൾ..
നടക്കട്ടെ...
ക്യഷിയും എഴുത്തും...
ആശംസകള്‍......., ഭാവിയിലെ കര്‍ഷകശ്രീമതി ആവാന്‍ കഴിയട്ടെ.
ഒരു പച്ചക്കറി കൃഷിടെ കഥ ഞാന്‍ എഴുതാന്‍ തുടങ്ങിട്ടുണ്ട്...
ഇത് പോലെ ക്കെ തന്നെ വരും... ഹിഹി
കൃഷിയുടെ അത്ര രസമുള്ള ഒരു ജോലിയും ഇല്ല. നല്ല രീതിയില്‍ നോക്കി വളര്‍ത്തിയാല്‍ ഒരു വരുമാനമാര്ഗ്ഗവുമാക്കാം.. ഒപ്പം ഇതൊക്കെ കായുണ്ടായി നില്‍ക്കുന്നത് കാണാന്‍ മനസ്സിനും ഒരു സുഖം...
(ഇതുപോലുള്ള ഡയലോഗ് ഒക്കെ അടിക്കുമെങ്കിലും ഇതേ വരെ വീട്ടില്‍ കമഴ്ന്നു കിടന്ന പ്ലാവില ഞാന്‍ മലര്ത്തിയിട്ടിട്ടില്ല..അഭിമാനം.)
എഴുത്തുകാരി ....... ഞാനിത്രക്കു കരുതിയില്ലാ ...ആളുകൊള്ളാലൊ.....ചൈല്‍ഡ് ലേബര്‍ ( ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു. ) പാടില്ലാന്നറിഞ്ഞൂടെ.....:)
dear chechi..
aal the best wishes for you & HARITHAKAM
haha.. thankappan story is nice one and also the photos are nostalgic...
happy x'mas & new year
തണ്ണിമത്തന് നട്ടിട്ടുണ്ടോ ??? മൂത്ത് വരുമ്പോള്‍ ആ വഴി വരാം എന്നുകരുതിയാ ...
പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
കൂടെ ക്രിസ്മസ് നവവത്സരാശംസകള്‍***
ചേച്ചിക്കും കുടുംബത്തിനും ആദ്യം ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുന്നു...!!!
കര്‍ഷകശ്രീമതി ആവാനുള്ള പുറപ്പാടാണല്ലേ? എന്തായാലും നല്ല സംരംഭം..
എല്ലാ ആശംസകളും ഒരിക്കല്‍ക്കൂടി..:)
മ്മടെ തങ്കപ്പെട്ടനോട് അന്വേഷണം പറയാന്‍ മറക്കണ്ടാ..
Wish You A Happy Green New Year ! ! !
അപ്പോൾ പിടിച്ചേനേക്കാളും വലുതാണ് അളേലല്ലേ...
ഇനി കർഷക ശ്രീമതിയായിട്ടുവേണം ചിലവുചോദിക്കാൻ...കേട്ടൊ
പുതിയ സംരംഭത്തിനെല്ലാഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ.
കര്‍ഷകശ്രീ വായിച്ചാവേശം പൂണ്ട് ഞാനും തുടങ്ങിയാരുന്നു ഒരു പച്ചക്കറിത്തോട്ടം. ആവേശം തീര്‍ന്നപ്പോള്‍ തോട്ടവും തീര്‍ന്നു.
ശ്രീമതി എഴുത്തുകാരിചേച്ചിക്ക്..
നല്ല കാര്യം.. നല്ല പരിശ്രമം...
എല്ലാ ഗൃഹസ്ഥരും താങ്കളുടെ മാതൃക പിന്തുടർന്നാൽ ഒരു സ്വാശ്രയശീലത്തിന്റെ പുത്തനുണർവ്വു് സമൂഹത്തിലുണ്ടായിത്തീരും...
ആശംസകൾ...
ഇങ്ങനെ കൃഷിചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ എത്രനല്ലതാ. നല്ലൊരു കര്ഷകശ്രീമതിയാകാന് ആശംസകളേകുന്നു.
വിവരണവും ചിത്രങ്ങളും നന്നായി....
കൃഷിയൊക്കെ ജോറായി നടത്തി കർഷകശ്രീമതിയാവട്ടെ...ആശംസകൾ...
ക്രിസ്മസ് നവവത്സരാശംസകൾ....
Sajan Sadasivan,
ശ്രീ,
the man to walk with,
jyo,
വിനുവേട്ടന്,
Rare Rose,
അനില്‍,
ശിവാ,
ഉറുമ്പ്,
Vinus,
ബിന്ദു,
Neena,
കുമാരന്,
നന്ദി, എല്ലാവര്ക്കും.
വി കെ,
മുഖ് താര്,
കാസിം തങ്ങള്‍,
കണ്ണനുണ്ണി,
സോണ,
ധനേഷ്,
പ്രയാണ്‍,
കുഞ്ഞന്‍,
പ്രേം, ഇല്ല തണ്ണിമത്തന് ഇല്ല.
സുമേഷ് മേനോന്,
ബിലാത്തിപ്പട്ടണം,
രഞ്ജിത്,
T.K.Unni,
ഗീതാ,
ചാണക്യന്,
ഇവിടെ വന്നതിനു് സന്തോഷം.
എല്ലാവര്ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍.
എനിക്കും കൃഷിയിലൊക്കെ വലിയ താല്‍പ്പര്യമാണ്. പറഞ്ഞിട്ടെന്താ എന്ത് കൃഷി ചെയ്താലും അത് നന്നാവില്ല. കായ്ക്കുകയുമില്ല. നക്ഷത്രപ്രകാരം
വൃക്ഷം കാഞ്ഞിരമാണത്രേ. പിന്നെ എങ്ങിനെ ഗതി പിടിക്കും. വിവിധ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും
കൃഷി ചെയ്യൂ. ധാരാളം ഉണ്ടാവട്ടെ.
Palakkattettan.
ഹരിതകത്തിനു ആശംസകള്‍
ഹരിതകം സംരംഭം നടത്തുന്നതിനിടയില്‍ അതിലെ വിശേഷങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നതില്‍ സന്തോഷം. ഫോട്ടോകളും അടിക്കുറിപ്പും എല്ലാം ഗംഭീരം.
അപ്പൊ അടുത്ത പ്രാവശ്യം നാട്ടില്‍ വന്നാല്‍ നെല്ലായിക്കൊരു വിസിറ്റ് ഉറപ്പാ.....കോവക്ക, മുരിങാഇല ഒക്കെ ഒരു ദൌറ്ബല്യമാണേ. അമ്മക്കു പണ്ടത്തെ പോലെ ചെടിക്കു വെള്ളമൊഴിക്കാനൊക്കെ ഇപ്പൊ വയ്യ, അതോണ്ട് നാടന്‍ പച്ചക്കറികളൊക്കെ നാടു വിട്ടു.
തങ്കപ്പണ്ണൻ വർഗ്ഗബോധമുള്ള തൊഴിലാളി തന്നെ...
ചേച്ചി, പച്ചക്കറി തോട്ടമൊക്കെ കൊള്ളാം,പക്ഷേ
തങ്കപ്പണ്ണനെ തൊട്ടുകളിച്ചാൽ
അക്കളി തീക്കളി സൂക്ഷിച്ചോ....
നന്നായിട്ടുണ്ട്
നമസ്കാരം ,
സത്യം പറയട്ടെ ചേച്ചി ... ചേച്ചിയുടെ വീട്ടില്‍ വന്നു വിശേഷങ്ങള്‍ കണ്ടും , കെട്ടും പോയ ഒരു അനുഭവം ... നന്നായിട്ടുണ്ട്
ക്രിസ്മസ് നവവത്സര ആശംസകള്‍
APPO, EZHUTHUKAARIYAAYA kRISHIKKARI AAVAN THANNE THEERUMAANAM.
"പത്രക്കാരനോട് പറഞ്ഞിട്ടുണ്ട് കര്‍ഷകശ്രീ ജനുവരി മുതല്‍ തരാന്‍"... വായനയും എഴുത്തും പിന്നെ കൃഷിയും. കൊള്ളാം, വളരെ നല്ല ജീവിത ശൈലി.
അപ്പോ എന്നാ ഇനി അങ്ങോട്ടു മാമുണ്ണാൻ വരണ്ടേ എന്നു കൂടി പറഞ്ഞാൽ ഉഷാറായി
ഒരു വിത്തുനടുക..അതു മുളക്കുന്നതും..വളരുന്നതും പൂക്കുന്നതുമൊക്കെ കണ്ടു കണ്ടങ്ങിനെ ഇരിക്കുക..നട്ടു നനച്ച വല്ലിയിൽ കായ്ച്ച കയ്പക്കകൊണ്ട് കൊണ്ടാണ്ടമുണ്ടാക്കി കഴിക്കുക..ഒക്കെ ഒരു സുഖമുള്ള കാര്യാണേ..ആ വഴിവരുമ്പോൾ കുറച്ച് വെജിറ്റബിൾ സീഡ്സ് കിട്ടുമല്ലോ അല്ലേ..
Keraladasanunni,
ചേച്ചിപ്പെണ്ണ്,
Sukanya,
Seema Menon,
കാട്ടറബി,
ഹംസ,
Readers Dais,
Raman,
Shibu Philip,
പ്രവീണ്‍,
താരകന്,
എന്റെ തോട്ടം കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
പുതുവത്സരാശംസകള്‍.
മനസ്സു നിറഞ്ഞു തോട്ടത്തിലൂടെയുള്ള യാത്ര കഴിഞ്ഞപ്പോൾ...
ഞാനും ഒരു പച്ചക്കറി കര്‍ഷകനായിരുന്നു. കണ്ണൂരില്‍ താമസിച്ചിരുന്ന കാലം.
നന്നായി ചേച്ചി!
ആളുകള്‍ക്ക് ഇതൊരു പ്രചോദനം ആകട്ടെ!
ദോഹയിലെ ടൈലിട്ട ഇത്തിരി മുറ്റത്ത് പെയിന്റു ടിന്നില്‍ മണ്ണ് നിറച്ചു ഞാനും നട്ടിട്ടുണ്ട് ഒരു മത്തനും , വെള്ളരിയും , തുളസിയും , പനികൂര്‍ക്കയും ..
കൃഷിക്കിറങ്ങിയത്തില് അഭിനന്ദനങ്ങള്‍ ..
മലയാളിയുടെ ശരീരത്തില്‍ കുടികൊള്ളുന്ന കാര്‍ഷീക ജീനുകളെ തൃപ്തിപ്പെടുത്താന്‍ ഇങ്ങനെയൊക്കെ എങ്കിലും ചെയ്യാതിരിക്കാനാവില്ലല്ലോ....
വായിച്ചു പിടിച്ചു പോയി..പിന്നെ ഒരു സങ്കടം കൃഷി മൂത്തു പോയാല്‍ ബ്ലോഗറെ ഞങള്‍ക്കു നഷ്ടപ്പെടുമോ ?
തങ്കപ്പനെ ഒന്ന് ഡെപ്പ്യൂട്ട്ടേഷനില് വിടുമോ? എന്റെ ശത്രുവിന് പണിക്ക് ഒരാളെ വേണമെന്ന് പറയുന്നത് കേട്ടു!
കര്‍ഷക ശ്രീ നടേണ്ടത് കുംഭത്തിലല്ലെ ഇപ്പോളെ വിത്ത് വാങുന്നതെന്തിന്?
പുതിയ കിസാനിക്ക് മംഗളം ഭവിക്കട്ടെ!
ക്രിസ്തുമസ്,പുതുവല്സരാശംസകള്
അപ്പോഴേ, കര്‍ഷക ശ്രീമതി ആകാനുള്ള തിരക്കില്‍ ബ്ലോഗ് പോസ്റ്റ് ഇടാനും അപ്ഡേറ്റ് ചെയ്യാനും മറക്കണ്ട ട്ടോ..
ആ മൂത്ത് പഴുത്തു, തുടുത്തു നില്ക്കുന്ന കാന്താരിക്ക് എന്തൊരു ഭംഗിയാ..
new yr wishes..
ഹരിതകം ഇപ്പഴാ കണ്ടത്.
എല്ലാവിധ ആശംസകളും നേരുന്നു.
വയനാടന്‍,
jayanEvoor,
ശാരദനിലാവ്,
പാവം - ഞാന്‍,
പാലക്കുഴി,
raadha,
വശംവദന്‍,
നന്ദി എല്ലാവര്ക്കും.
enikkishttaayi...
nannayittundu keettoo
Post a Comment