ഈയിടെ ഞാന്‍ ഒരു കല്യാണത്തിനു പോയി. പോവാതിരിക്കാന്‍ പറ്റില്ല. കല്യാണ പയ്യന്റെ അഛന്റെ അമ്മയാണ് എന്നെ നേരിട്ടു വന്നു വിളിച്ചതു്. നീ വന്നില്ലെങ്കില്‍ ഇനി ഞാന്‍ മിണ്ടില്ല എന്നാ പറഞ്ഞതു്.
കല്യാണം എന്നു പറയാന്‍ വയ്യ, ഒരു ഉത്സവം എന്നൊക്കെ വേണമെങ്കില്‍ പറയാം. തൃശ്ശൂര്‍ പൂരപ്പറമ്പുപോലൊരു മൈതാനം മുഴുവന്‍ കല്യാണം. തൃശ്ശൂരിലെ വലിയ ഒരു ആഡിറ്റോറിയത്തില്‍. (കല്യാണത്തലേന്നാണിതൊക്കെ. കല്യാണം അത്ര കേമമില്ല).
കടന്നു ചെന്ന ഉടനേ വട്ടത്തിലുള്ള ഒരു ആഡിറ്റോറിയത്തില്‍ Asianet star singer ടീമിന്റെ പാട്ട്, തകധിമി ടീമിന്റെ ഡപ്പാംകുത്ത് ഡാന്‍സ് തുടങ്ങിയവ.
ജ്യോത്സ്ന, ഗായത്രി,തുടങ്ങിയ പാട്ടുകാര്‍, ജയരാജ് വാരിയര്‍ പിന്നെ പേരറിയാത്ത ടിവി യില്‍ കാണാറുള്ള ഒരുപാട് പേര്..
ഇനി ഭക്ഷണം കഴിക്കാറായെങ്കില്‍ അപ്പുറത്ത്. ദോശ വേണ്ടവര്‍ക്ക് ദോശ, ( വിവിധ തരം), ഫ്രൈഡ് റൈസ്, ബിരിയാണി, പായസം, ഐസ് ക്രീം, എന്നു വേണ്ടാ, എന്തു വേണമെങ്കിലും, എത്ര വേണമെങ്കിലും. (വെജിറ്റേറിയന്‍ മാത്രം) ഇഷ്ടമുള്ള ഭക്ഷണം എടുത്ത് ഇഷ്ടമുള്ള സ്ഥലത്ത് പോയിരുന്നു കഴിക്കാം.
ഞാന്‍ കല്യാണങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ ഒക്കെ പോകുന്നതു്, ഒരുപാട് ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കാണാം.കുറേക്കാലമായിട്ടു കാണാതിരുന്നവരുണ്ടാകും. പരിചയം പുതുക്കാം. അഞ്ചാറുപേര് കൂടി നിന്നു സംസാരിക്കുമ്പോഴേക്കും വേറെ ചിലര്‍ . എത്ര കാലമായി കണ്ടിട്ടു് നീ വല്ലാതെ മാറിയിരിക്കുന്നു, തുടങ്ങി വീട്ടുവിശേഷം, നാട്ടുവിശേഷം,പണ്ടത്തെ സ്കൂള്‍ വിശേഷള്‍ വരെയുണ്ടാവും. പരിചയം പുതുക്കലും ഓര്‍മ്മകള്‍ പങ്കുവക്കലുമൊക്കെയായിട്ട്. എല്ലാവരേയും കണ്ട് സംസാരിക്കാന്‍ വരെ സമയം തികയില്ല. ഭക്ഷണം കഴിക്കുമ്പോഴാകും നമ്മളെ ക്ഷണിച്ചവര്‍ എല്ലാവരുടേയും അടുത്ത് നടന്ന്, സന്തോഷായിട്ടോ, മോളെ/മോനെ കൊണ്ടുവന്നില്ലേ, എന്താ കൊണ്ടുവരാത്തതു്, പതുക്കെ ഇരുന്നു കഴിക്കൂട്ടോ, എല്ലാം കിട്ടിയില്ലേ തുടങ്ങിയ അന്വേഷണങ്ങള്‍. ക്ഷണിച്ച നമ്മള് അവിടെ എത്തിയ സന്തോഷം. അതു കാണുമ്പോള്‍ നമുക്കും ഒരു സുഖം. ഇതൊക്കെ കഴിഞ്ഞു അവരോടും ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു ഇനി അടുത്ത ഇന്നയാളുടെ കല്യാണത്തിനു കാണാമെന്നു പറഞ്ഞു മടങ്ങുമ്പോള്‍ മനസ്സിലൊരു സുഖമാണ്.. അടുത്ത കല്യാണത്തിനു പോകണം എന്നൊരു തോന്നലും.
ഇതിപ്പോ ആരുമില്ല നമ്മളെ സ്വീകരിക്കാന്‍, യാത്രയാക്കാന്‍. ആരും അറിയുന്നേയില്ല നമ്മള് വരുന്നതു്. എല്ലാവരും പാട്ടും ഡാന്‍സും കണ്ടുകൊണ്ടിരിക്കയാണു്.വന്നിരുന്നു എന്ന് അവരറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം വധൂവരന്മാരുടെ കൂടെനിന്നുള്ള പടം പിടിക്കലാണ്.. അതിനും സ്റ്റേജില്‍ കയറാന്‍ ക്യൂ നില്‍ക്കണം. പയ്യന്റെ അമ്മയും ബന്ധുക്കളുമെല്ലാം അവിടെയാണ്.
എനിക്കാണെങ്കില്‍ തിരെ ഇഷ്ടമില്ലാത്തൊരു കാര്യമാണതു്..വീഡിയോക്കാരുടെ മുന്പില് നിന്നുകൊടുക്കല്‍. അതുകൊണ്ട് ആ അമ്മയെ(മുത്തശ്ശിയെ) തേടിപ്പിടിച്ചു യാത്ര പറഞ്ഞു. അവര്‍ കെട്ടിപ്പിടിച്ചു പറഞ്ഞു, സന്തോഷായീട്ടോ മോളെ എന്നു്. അവര്‍ അറിയണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. മറ്റാരും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല ഞാന്‍ പോയതു്.
----------
ഇന്നു് വൃശ്ചിക തൃക്കാര്‍ത്തിക. നമുക്കു കൊളുത്താം ഒരു തിരിനാളം നമ്മുടെ നാടിനെ രക്ഷിക്കാന്‍.
save Kerala, solve Mullaperiyar issue.
എഴുത്തുകാരി.
62 comments:
ഒരു കല്യാണത്തിനു പോയപ്പോള്‍ തോന്നിയതു്..
ബൂലോഗത്തിലെ എല്ലാരോടുമൊപ്പം ഞാനും കൂടുന്നു, നമ്മുടെ നാടിനെ രക്ഷിക്കാന്‍, മുല്ലപ്പെരിയാര്‍ പ്രശനം പരിഹരിക്കാന്‍, നമുക്കെന്തെങ്കിലും ചെയ്യാനാവുമെങ്കില്‍....അണ്ണാരക്കണ്ണനും തന്നാലായതു് എന്നല്ലേ.
ഈ പോസ്റ്റെനിക്കിഷ്ടായി...
പണ്ട് കല്യാണ വീടുകളില്‍ പോയാല്‍ കിട്ടിയിരുന്ന ആ മനസ്സുഖവും ആഹ്ലാദവുമൊക്കെ അസ്തമിച്ച് തുടങ്ങിയിട്ട് കാലമേറെയായി ചേച്ചി. ഇന്ന് തങ്ങളുടെ പേരും പെരുമയും വിളിച്ചറിയിക്കാനുള്ള പൊങ്ങച്ചങ്ങളുടെ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ചിലയിടങ്ങളിലെങ്കിലും വിവാഹ സദസ്സുകള്‍.
ഇഷ്ടമായി ഈ കുറിപ്പ്.
മിക്കവാറും കല്യാണങ്ങളിലും ഇതൊക്കെ തന്നെ സ്ഥിതി.
ശരിയാണ് ചേച്ചീ. കുട്ടിക്കാലത്ത് കല്യാണ ദിവസവും തലേ ദിവസവുമെല്ലാം കല്യാണ വീട് ഉത്സവപ്പറമ്പു പോലെയായിരുന്നു.
ഇപ്പോ എല്ലാം ഒരു തരം യാന്ത്രികമായ ചടങ്ങുകള്‍ മാത്രമാകുന്നതു പോലെ. എല്ലാവര്ക്കും തിരക്കുകള്‍...
പോസ്റ്റ് നന്നായി.
അടുത്ത ബന്ധുക്കളുടെ കല്യാണത്തിനെ പോകാറുള്ളു....എന്നാലും കഴിയുന്നതും ഊണുകഴിക്കാന്‍ നില്‍ക്കാതെ ഇറങ്ങാറാണ് പതിവ്...ആരും അറിയാറില്ല.അതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ സമയം....മുല്ലപ്പെരിയാറിനുവേണ്ടി ഒരു തുടം എണ്ണയും ഒരുതിരിയും എന്റെ വകയും.
ഈയടുത്ത് പോയ ഒരു കല്യാണത്തിനിതായിരുന്നു സ്ഥിതി.ഇങ്ങനെ പാട്ടും ഡാന്സുമൊന്നുമില്ലെങ്കിലും ആകപ്പാടെ ആരുമാരെയും നോക്കാതെ ഒരു തിക്കും തിരക്കും.
ബാക്കിയാരും ചെന്നതറിഞ്ഞില്ലെങ്കിലും വരണമെന്നു നിര്‍ബന്ധം പിടിച്ച ആ മുത്തശ്ശിയറിഞ്ഞല്ലോ.സന്തോഷിച്ചല്ലോ..
അതാണേറ്റവും വലിയ കാര്യം..
സത്യമാ....ഒത്തു ചേരലിന്റെ സുഖം ഇല്ലെങ്കില്‍ പിന്നെ പാട്ടും ഡാന്‍സും കാണാന്‍ ടീവി തുറന്നു വെച്ചാ പോരെ .. അല്ലെ ?
കാലം മാറുകയല്ലേ എല്ലാം അതിനോടൊപ്പം മാറുന്നു. പഴയ കൂട്ടായ്മ ഓര്‍ക്കുക മാത്രമാണൊരു വഴി.
(കല്യാണത്തലേന്ന് ഒരു ബഹുരസികന് കൂട്ടായ്മയാണ്. അത് ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഒരു പോസ്റ്റിനുള്ള സ്കൂപ്പ് കിട്ടി :) ചേച്ചി നന്ദി)
ithoru kannu thuranna postaanu..
enkilum kalyanathinu dansum paattumokke enikkistaanu..athinu chernna oru atmosphere aanenkil..
കരിങ്കല്ല് - :)
കാസിം തങ്ങള്‍,
അനില്‍,
ശ്രീ,
പ്രയാണ്‍,
Rare Rose,
കണ്ണനുണ്ണി,
നന്ദകുമാര്‍, നന്ദി മാത്രം മതിയോ? :)
the man to walk with,
ചേച്ചിപ്പെണ്ണ്,
കല്യാണവിശേഷം അറിയാന്‍ വന്ന എല്ലാവര്ക്കും നന്ദി.
ചിലസ്ഥലങളില് സള്‍ഫൂരിക് ആസിഡ് നദി ഒഴുകാറുണ്ട് എന്നും കേള്‍ക്കുന്നു അനിയത്തി അങിനെയൊന്നും കണ്ടില്ലേ അവിടേ?
kalliyana visheshagal ok..mullaperiyar vishayathil iykya dhartiyam prakyapikunnu..
പണ്ട്, ഏറ്റവും സന്തോഷിച്ച നിമിഷങ്ങള്‍ സമ്മാനിച്ചത് കല്ല്യാണ ആഘോഷ വേളയിലായിരുന്നു.
ഇന്ന് കല്ല്യാണത്തിന് വരുന്നവര്‍ക്ക് സമയമില്ല. സമയമുള്ളവനെ
സ്വീകരിച്ചിരുത്താന്‍ ആരുമില്ല/നേരമില്ല/കസേരയില്ല.
വരുന്നവരെ നേരെ ഒരാട്ട് തീറ്റപ്പന്തലിലേക്ക്. പിന്നെ കൈ കഴുകിയ ശേഷം ക്ഷണിച്ചവനെ തിരയുന്നു.പണ്ടാരടക്കാന് ഒന്ന് കണ്ടെങ്കില്‍ ഞാന്‍ വന്നിരുന്നു എന്നൊന്നറിയിക്കാന്.ലാസ്റ്റ് ഒരു തലക്കല്‍ കണ്ട് കൈ ഒന്ന് പൊക്കി രണ്ട് തലയും ഒന്ന് കുലുക്കി യാത്ര പറയുമ്പോള്‍ ..ഹാവൂ ആശ്വാസമായി.
നന്നായി.
ITHELLAA KALYANATHINTEYUM STHIRAM KAZHCHA THANNE.
ഒക്കെ buffet system ആല്ലേ ചേച്ചീ .. ഭക്ഷണം കഴിക്കുന്നപോലെ തന്നെ ആതിഥി സല്‍ക്കാരവും, കണ്ടാല്‍ കണ്ടു.ഇല്ലെങ്കില്‍ ഇല്ല..
ഇക്കണക്കിനു ഗാനമേള നടത്താന്‍ വേണ്ടി കല്യാണം നടത്താനും ആള്ക്കാര് സന്നാദ്ദരാകും ആല്ലേ ...
എല്ലാവര്ക്കും സമയം കുറവ്, സമയമുള്ളവനെ സ്വീകരിച്ചിരുത്താന്‍ ആരുമില്ല
മുല്ലപ്പെരിയാറിനുവേണ്ടി ഒരു തുടം എണ്ണയും ഒരുതിരിയും എന്റെ വക.
നല്ലൊരു പോസ്റ്റ്.. നന്ദി.
നല്ല ഫുഡ്, സംഗീതം, ഡപ്പാന്‍കുത്ത്,കോമഡി, സ്മോള്‍ കുടീയുണ്ടെങ്കില് സൂപ്പര്‍.ഇത്രയും സൌകര്യം ഒരുക്കി തന്നിട്ട് കുറ്റം പറയുന്നത് ശരിയാണോ ചേച്ചി?
ജോര്‍ജ്ജൂട്ടി കൈയ്യിലില്ലാത്തവന്‍ ഇത് അനുകരിക്കുമ്പോഴാണ് ട്രാജഡിയാകുന്നത്.
പത്തിരുപത് വര്‍ഷമായിട്ട് കല്യാണത്തിനൊന്നും പോകാന്‍ സാധിച്ചിട്ടില്ല, എന്റെ കല്യാണത്തിനൊഴിച്ച്... എന്നാലും ഇങ്ങനെയൊക്കേയാണല്ലേ ഇപ്പോഴത്തെ കല്യാണം...? ഛേ... കഷ്ടം...
മുറ്റത്തു പന്തലിട്ട് സ്നേഹം വിളമ്പുന്ന ആ നന്മയുടെ കല്യാണദിനങ്ങളൊക്കെ ഇനി ഓര്‍മ്മകളിലെ മധുരം മാത്രം!!!
അയല്‍ക്കാരിയായ...എഴുത്തുകാരിചേച്ചിയ്ക്ക് എല്ലാ ആശംസകളും!!
അങ്ങനങ്ങ് പറയല്ലേ
ഞങ്ങടവിടൊക്കെ നല്ല രസാ. തൽതലേന്നേ എല്ലാരുമെത്തും. പിന്നെ ഒരു പൂരമാണ്. പാട്ടും ഡാൻസും ചീട്ടുകളിയും തിരുവാതിരക്കളിയും ഒക്കെയായിട്ട്. പിന്നെ എല്ലാരും കൂടീയിരുന്നുള്ള സൊറ പറച്ചിലും. സദ്യയും പലഹാരങ്ങളുമെല്ലാം വീട്ടിൽത്തന്നെ ഉണ്ടാക്കുകയാണ് പതിവ് . വൈകുന്നേരം അമ്പലക്കുളത്തിൽ ചെന്നുള്ള കുളം കലക്കൽ ...
രണ്ടു വർഷം മുൻപുള്ള കാര്യമാ ട്ടൊ
കാശുള്ളോർക്ക് എന്തും ആവാലോ :)
നല്ലൊരു പോസ്റ്റ് :)
പാവം ഞാന്‍ - എനിക്കതു ശരിക്കു മനസ്സിലായില്ലാട്ടോ.
ManzoorAluvila, നന്ദി.
ഒഎബി - ആ കാലമൊക്കെ കഴിഞ്ഞുപോയില്ലേ.
Raman - ആദ്യമായല്ലേ ഇവിടെ, സന്തോഷം.
പ്രേം - കാലം അങ്ങനെയൊക്കെ ആയിത്തീര്‍ന്നു.
അര്‍ദ്രാ ആസാദ്, ശരിയാ പറഞ്ഞത്, ഇതെല്ലാം കിട്ടിയിട്ടും, പിന്നേം കുറ്റം. അങ്ങനെയായിപ്പോയി, എന്താ ചെയ്യാ?:)
കല്യാണ വിശേഷം അറിയാന്‍ വന്ന എല്ലാവര്ക്കും നന്ദി.
വിനുവേട്ടന് - സ്വന്തം കല്യാണത്തിനെങ്കിലും പോകാന്‍ സാധിച്ചല്ലോ, അല്ലായിരുന്നെങ്കിലോ :)
ജോയ് പാലക്കല്‍, നന്ദി, സന്തോഷം.
പ്രിയാ, ഇവിടേയും അങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷേ ഇപ്പോള്‍ മിക്കവാറുമൊക്കെ കല്യാണങ്ങള്‍ വീടുകളില്‍ അല്ലാതായി, പിന്നെ മണ്ഡപം അലങ്കരിക്കല്‍, സദ്യ, എല്ലാം മൊത്തത്തില്‍ ഏല്പിച്ചു തുടങ്ങി, എല്ലാ ജോലികള്ക്കുള്ളവരേയും അവരു തന്നെ കൊണ്ടുവരും, വിളമ്പാനുള്ളവര്‍ വരെ. അപ്പോള്‍ നാട്ടുകാര്‍ക്കും അയലക്കക്കാര്ക്കുമൊന്നും കാര്യമായിട്ടൊന്നും ചെയ്യാനില്ല. എല്ലായിടത്തും അങ്ങനെ എന്നല്ല, എന്നാലും ഒരുവിധമൊക്കെ. സന്തോഷം ഇവിടെ വന്നതിനു്.
കാല്വിന് - :)
Diya, നന്ദി.
sathyam...............
ippo ellaam event mngmnt kaaru etteduthille......
:-)
nannayi....ee post....
panadathe kalyanangalkku poyaal kittiyirunna santhoshamonnum innu kittilla....
വളരെ കാലിക പ്രസക്തം-
കല്യാണങ്ങള്‍ ഇപ്പോള്‍ ഒരു സ്പോണ്സേര് ഡ് പരിപാടിയായി മാറിക്കൊണ്ടിരിക്യല്ലേ ! ഇനി വേറെ എന്തൊക്കെ കാണെണ്ടി വരുമോ എന്തോ? നല്ല പോസ്റ്റ് ചേച്ചി!
കല്യാണം ഇപ്പോള്‍ നടത്തുന്നത് ഇവന്റ്മാനേജ്മെന്റ് ടീം ആണല്ലോ... പോസ്റ്റ് നന്നായി.
വളരെ ശരിയാണു ചേച്ചീ. ഇപ്പോള്‍ കല്യാണങ്ങള്‍ക്കു പോകുമ്പോഴൊക്കെ എന്തോ നമുക്കവിടെ ഒരു റോളുമില്ലാത്ത പോലെ ഒരു തോന്നല്‍ ഉണ്ടാവാറുണ്ട്. നമ്മൂടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ഒന്നും ഒരു വത്യാസവും ഉണ്ടാക്കാറില്ലെന്ന തോന്നല്‍.
എഴുത്തുകാരി ചേച്ചി നല്ല പോസ്റ്റ്.
ചേച്ചി പറഞ്ഞത് പോലെ പണക്കാരുടെ കല്യാണങ്ങള്‍ ഉത്സവങ്ങള്‍ തന്നെയാണ്...
അവരുടെ സാമ്പത്തിക ചുറ്റുപാടുകളും ആള്‍ബലവും കാണിക്കാനുള്ള വേദികള്‍..!!
ആഘോഷങ്ങള്‍ക്കായി വൃഥാ ചിലവാക്കുന്ന ലക്ഷങ്ങള്‍ ഏതെങ്കിലും പാവപ്പെട്ടവന് മഴ നനയാതെ കിടക്കാന്‍ പറ്റിയ ചെറിയ വീട് വച്ച് കൊടുക്കാനോ അല്ലെങ്കില്‍ ഒരു നിര്‍ധന യുവതിയുടെ വിവാഹത്തിനോ ആയി ചിലവാക്കിയെങ്കില്‍...
അതിന്റെ പുണ്യം ആ നവ വധൂവരന്മാര്ക്ക് ലഭിച്ചേനെ..
അവിടുത്തെ വേസ്റ്റുണ്ടങ്കില് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ഒരുനേരത്തെ ഭക്ഷണമാകും എന്നിട്ടും നമ്മുടെ നാടിനെ രക്ഷിക്കാന്‍ കാര്‍ത്തിക വിളക്ക് കത്തിക്കാം പോലും "ഭ" എന്നൊരാട്ട് ...................
നല്ല പോസ്റ്റ്..ഒരു പാട് കണ്ട് മടുത്തകാഴ്ച തന്നെ..
ഏവരും തിരക്കിലാണ് ഒന്നുനില്ക്കനോ തെല്ലുമിണ്ടാനോ ഒക്കാത്ത അവസ്ഥ. താരാട്ടുപാട്ടിന്റെ ഈണവും,സന്ത്യാനാമത്തിന്റെ ഈരടിയും നാംഎന്നോമറന്നു. ഗ്രുഹാതുരചിന്തയും വെടിയുന്നു നമ്മള്... ആര്‍ഭാടമുള്ള ആഘോഷവേളയില്‍ തിരക്കില്‍ കണ്ടകലുന്ന രൂപങ്ങള്മാത്രമായ് ഇന്നു കുടുമ്പബന്തങ്ങള്.......!!
അപ്പോൾ ഗാർഡൻ പാർട്ടിക്കൊക്കെ പോകാറുണ്ട് അല്ലേ ? (നാട്ടിലിപ്പോൾ കല്ല്യാണതലേന്നുള്ള പിറ്റേന്നാളത്തെ സദ്യയേക്കാൾ ചിലവുകൂടിയ കെട്ടിയൊരുക്കി പെരുമ കാണിക്കുന്ന പാർട്ടികൾ)
എന്റെ മുല്ലപ്പെരിയാറെ..കാർത്തികത്താരം ഇപ്പോൾ ഉറങ്ങിക്കിടക്കുകയാണല്ലോ...
ഇപ്പോ കല്യാണങ്ങൾക്കു ചെന്നാൽ സ്റ്റേജിൽകയറണാം എന്നതൊരു നിർബന്ധം ആണ്.അതും അവർ വിളിക്കുന്ന്ന ക്രമത്തിൽ..ഇനിയിപ്പോ ഏതെങ്കിലും ഒരുപാവം അതെത്ര അടുത്ത ബന്ധുവോ ആകട്ടെ അറിയാതെ ക്രമം തെറ്റി ഒന്നുകയറിപ്പോയാൽ “മാറി നിൽക്കു..ഇതു കഴിഞ്ഞാവാം എന്ന് നിഷ്ക്കരുണം അപമാനിക്കപ്പെടും.ഈയടുത്ത് നേരിൽ കാണേണ്ടിവന്ന ചില കല്യാണമാമാങ്കങ്ങൾ അങ്ങനെയായിരുന്നു.
കുട്ടിക്കാലത്തെ കല്യാണങ്ങളും,കല്യാണത്തലേന്നാളുകളും ഓർത്ത് നഷ്ടബോധം തോന്നുന്നു.
“ഇതിപ്പോ ആരുമില്ല നമ്മളെ സ്വീകരിക്കാന്‍, യാത്രയാക്കാന്‍. ആരും അറിയുന്നേയില്ല നമ്മള് വരുന്നതു്. എല്ലാവരും പാട്ടും ഡാന്‍സും കണ്ടുകൊണ്ടിരിക്കയാണു്.വന്നിരുന്നു എന്ന് അവരറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം വധൂവരന്മാരുടെ കൂടെനിന്നുള്ള പടം പിടിക്കലാണ്.. അതിനും സ്റ്റേജില്‍ കയറാന്‍ ക്യൂ നില്‍ക്കണം. പയ്യന്റെ അമ്മയും ബന്ധുക്കളുമെല്ലാം അവിടെയാണ്.”
ഇതേമോഡല്‍ ഒരു കല്യാണറിസപ്ഷന് കഴിഞ്ഞയാഴ്ച ഞാനും ഒരു കൂട്ടുകാരിയും കൂടി പോയിരുന്നു. ഇന്റര്‍നാഷണല്‍ ഫെയിം ഉള്ള ആളാണ് വരന്റെ അച്ഛന്. അമ്മ ക്ഷണിച്ചാണ് ഞങ്ങള്‍ പോകുന്നത്. ഇതു പോലെ ക്യൂ നിന്ന് മണ്ഡപത്തില്‍ കയറി, സമ്മാനം കൊടുത്തു. എന്നിട്ട് എന്റെ കൂട്ടുകാരി ‘നമുക്കൊരു ഫോട്ടോ എടുത്തിട്ട് പോകാം’ എന്നും പറഞ്ഞ് വധുവിനെ ചേര്‍ന്നു നിന്ന് എന്നേയും പിടിച്ചു നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്തു. പിന്നെ ഫോട്ടോഗ്രാഫര്‍ക്കും വീഡിയോഗ്രാഫര്‍ക്കും ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കാതെ പറ്റില്ലല്ലോ. എനിക്കാണെങ്കില്‍ അവരാവശ്യപ്പെടാതെ അങ്ങനെ പോസ് ചെയ്യുന്നതില്‍ വല്ലാത്ത ചമ്മലും കൂട്ടുകാരിയുടെ ഈ സാമര്‍ത്ഥ്യം കണ്ട് ചിരിയും. മണ്ഡപത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവളെനിക്ക് നല്ലൊരു കിഴുക്കു വച്ചു തന്നിട്ട് പറയുകയാണ് ഇങ്ങനെ ഇടിച്ചു കയറി നിന്നില്ലെങ്കില്‍ അവരെങ്ങനെ നമ്മള് വന്നിരുന്നു എന്നറിയാനാണ് എന്ന്. സത്യമല്ലേ അത്?
നിത്യജീവിതത്തിലെ ഇത്തരം ചെറുകാര്യങ്ങള്‍ ഇങ്ങനെ പോസ്റ്റുകളായി ഇടുന്നത് വളരെ ആസ്വാദ്യകരമാണ് .
ചിലസ്ഥലങളില് സള്‍ഫൂരിക് ആസിഡ് നദി ഒഴുകാറുണ്ട് എന്നും കേള്‍ക്കുന്നു അനിയത്തി അങിനെയൊന്നും കണ്ടില്ലേ അവിടേ?
പാവം ഞാന്‍ - എനിക്കതു ശരിക്കു മനസ്സിലായില്ലാട്ടോ.
എന്റെ ഭാര്യ പരാതി പ്പെടാറുണ്ട് ഞാന്‍ പറയുന്നത് ആളുകള്‍ക്ക് മനസ്സിലാകില്ല എന്ന്...ശരിയാരിക്കാം..ക്ഷമിക്കാതിരുന്നാലും
ഉദ്ദേശിചത് ഇതാണ് ആളുകള്‍ കല്ല്യ്യാണ തലേന്ന് മദ്യം ഒഴുക്കാറുണ്ട് എന്ന് ...
എന്റെ മുന്‍പ്രയോഗം എഴുത്തുകാരി ആസ്വതിച്ചിരുന്നു എങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനേ..വായിചു മായിച്ചാലും...
രഘുനാഥന്റെ കന്റിനു താഴെ എന്റെ ഒപ്പ്
Poor me - പാവം ഞാന്‍,
ഓ, അങ്ങനെ. ആദ്യം മനസ്സിലായില്യാട്ടോ. അല്ലെങ്കിലും ഞാനൊരു ട്യൂബ് ലൈറ്റാണെന്നു്, അതായതു് പെട്ടെന്ന് ഒരു കാര്യം മനസ്സിലാവില്ലെന്നു് പറയാറുണ്ടെന്റെ സുഹൃത്തുക്കള്‍. അപ്പോ സാരല്യല്ലോ.:)
മലയാളിക്കു് മദ്യമില്ലാതെന്ത് ആഘോഷം!അതപ്പുറത്തുണ്ടായിട്ടുണ്ടാവും. ഉറപ്പല്ലേ.ഞാന്‍ ആ വശത്തേക്കു പോകാത്തതുകൊണ്ട് കണ്ടില്ല.:)
നന്ദി മാഷേ.
കല്യാണിക്കുട്ടി,
കാട്ടിപ്പരുത്തി,
വാഴക്കോടന്‍,
കുമാരന്,
പാവത്താന്‍,
രഘുനാഥന്, അങ്ങനെയൊക്കെ അവര്‍ക്കു തോന്നിയിരുന്നെങ്കില്‍, നമ്മുടെ നാടൊരു സ്വര്‍ഗ്ഗമായേനേ!
കുഞ്ഞിപെണ്ണ്, നന്ദി, ഉദ്ദേശിച്ചതെന്താണെന്നു ശരിക്കു മനസ്സിലായിട്ടില്ലെങ്കിലും...
ഗൌരിനാഥന്,
പാലക്കുഴി,
ബിലാത്തിപ്പട്ടണം, ഇത്രേം വലിയൊരു കല്യാണത്തിന് ഞാനാദ്യമായിട്ടാ പോകുന്നതു്. അപ്പോ ഇതാണ് ഗാര്ഡന് പാര്‍ട്ടി അല്ലേ?
ആഗ്നേയ, അതുകൊണ്ടുതന്നെ ഞാന്‍ ആവുന്നതും അതിനു നിന്നുകൊടുക്കാറില്ല.
ഗീത, കൂട്ടുകാരി പറഞ്ഞത് ശരിയല്ലേ, അല്ലെങ്കില്‍ അവരെങ്ങനെ അറിയും, നമ്മള് പോയിരുന്നു എന്നു്. അതുകൊണ്ട് ഇഷ്ടമില്ലെങ്കിലും ചിരിച്ച് പോസുചെയ്തു നില്ക്കുക തന്നെ.
പാവം ഞാന്‍, നന്ദി ഒരിക്കല്‍കൂടി.
ഭായി, നന്ദി.
ഹ ഹ ഇതു എതാണ്ട് ത്രിശ്ശുർ പുരം കാണാൻ പുരപറമ്പിലേക്ക് ക്ഷണിച്ചപോലെ ...നല്ല പോസ്റ്റ്
ഇത് വായിച്ചപ്പോഴാ ഞാന്‍ ഈയടുത്ത് ആലുവയില്‍ ഒരു കല്യാണം കൂടാന്‍ പോയി. കല്യാണത്തിന് ഇടയ്ക്കു പെട്ടെന്ന് ഒരു ബഹളം. ആളുകള്‍ ഓടുന്നു, എന്താ സംഭവം എന്നറിയാന്‍ നോക്കിയപ്പോള്‍ ആണ് ദിലീപും മഞ്ജുവും കല്യാണം കൂടാന്‍ വന്നതിന്റെ ബഹളമാണ്. സത്യം പറയാലോ, അവര്‍ തിരിച്ചു പോവുന്നത് വരെ, കല്യാണ ചെക്കനും പെണ്ണും അനാഥരായി പോയി..അത്രയ്ക്ക് ഉന്തും തള്ളുമായിരുന്നു താരങ്ങളുടെ പടം പിടിക്കാനും, ഒരുമിച്ചു പോസ് ചെയ്യാനും ആളുകള്‍ കാണിച്ചത്.. അവസരത്തിനൊത്ത പോസ്റ്റ്.
ശരിയാണ്-ഇപ്പോള്‍ കല്യാണംകൂടാന്‍ പോയാല്‍ ഉത്സവപറമ്പിന്റെ പ്രതീതിയാണ്
ചേച്ചി..
ഈ കല്യാണത്തിലെ വധു പറവൂരിൽ നിന്നാണെങ്കിൽ അത് എന്റെ ബന്ധുവാണ്. കല്യാണം ക്ഷണിച്ചപ്പോൾ ഓരൊവീട്ടിലും കൊടുത്തത് ഒരു വാൾ ക്ലോക്കാണ്..
ഇപ്പോൾ കല്യാണത്തിനുപോയാൽ ചിലപ്പോൾ വധുവരന്മാരെ കാണാനും പറ്റിയെന്ന് വരില്ല. പിന്നെ സദ്യക്കുവേണ്ടിയുള്ള പരക്കം പാച്ചലിൽ വൃദ്ധജനങ്ങളെയും കുട്ടികളെയും ആരും ശ്രദ്ധിക്കാത്തതും ദുഖകരമായ കാര്യമാണ്.
ജാഡ കാണിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം കല്യാണങ്ങള്‍. ആര് വന്നു പോയി എന്നൊന്നും നോക്കാന്‍ ആരും ഉണ്ടാവില്ല. വന്നവര്‍ ക്യൂ നിന്ന് ഭക്ഷണം കഴിച്ചു സ്ഥലംവിട്ടോളുക. ഈ പോസ്റ്റ് ഇഷ്ടമായി
ഇങ്ങനെയാണിപ്പോള്‍ വിവാഹ മാമാങ്കങ്ങള്‍. ഞങ്ങളുടെ പുതിയ തലമുറക്കിപ്പോള് ഇതൊക്കെ ശീലമായി.
ചെല്ലുക. പടം പിടിക്കുക. കഴിക്കുക. പോകുക.
ആവശ്യത്തില്‍ കൂടുതല്‍ പേരെ ക്ഷണിക്കേണ്ടി വരുന്നതിനാല്‍ ആരെയും നോക്കാന്‍ വീട്ടുകാര്‍ക്ക് സമയവുമില്ല.
ഞാനും കൂടുന്നു നാടിന്റെ രക്ഷക്കായി, മനസ്സുകൊണ്ട് ഒരു തിരി കത്തിച്ച്.
നമസ്കാരം,
എത്ര വാസ്തവം , സ്വന്ധ ബന്ധങ്ങളുടെ കല്യാണങ്ങളുടെ കയ്പ് ചെറുപ്പത്തിലെ രുചിച്ചിട്ടുണ്ട് , എന്നാലും മനസ്സില്‍ മധുരം വിളമ്പിയ ബന്ധുക്കള്‍ അല്ലാത്ത കുറച്ചു കല്യാണ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു , ഇത് വായിച്ചപ്പോള്‍ ... കണ്ണൂരിലെ ജീവിതം ,അവിടത്തെ നല്ല മനസ്സുകല്ക് നന്ദി , ഒപ്പം ഈ പോസ്റ്റ് സമ്മാനിച്ച എഴുതുകാരിയ്കും നന്ദി ...
ഞങ്ങള്‍ കേരളവര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് കൗസ്‍തൂഭത്തിലെ കല്യാണങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. അന്നും ഇങ്ങനെ തന്നെ വന്നതും പോയതും ആരും അറിയില്ല...
കല്യാണ വിശേഷം കലക്കി.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എനിക്കും തോന്നി,ഇതേ കാര്യങ്ങള്‍.ഒരു കല്യാണത്തിന് കിട്ടിയ ഇന്വിറ്റെഷന് തന്നെ ഒരു നോട്ട് ബുക്കിന്റെ വലിപ്പം.കാര്യങ്ങള്‍ ഒക്കെ ഇപ്പൊ അങ്ങനെയാ ആല്ലേ?നല്ല പോസ്റ്റ് ട്ടോ..വായിക്കാതെ വിട്ടുപോയ പഴയ പോസ്റ്റ് ഒക്കെ വായിച്ചു.
വരവൂരാന്‍,
raadha,
jyo,
എല്ലാവര്ക്കും നന്ദി.
കുഞ്ഞന്‍, സത്യം പറഞ്ഞാല്‍ വധു ഏതു നാട്ടുകാരിയാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ കുഞ്ഞന്‍ പറഞ്ഞതു തന്നെയാവും.
വരന്റെ വീട്ടുകാര്‍ ക്ഷണിക്കാന്‍ വന്നപ്പോള്‍ തന്നതു് ബെഡ് ഷീറ്റ്.
Akbar, ആദ്യമായല്ലേ ഇവിടെ, സന്തോഷം.
പഥികന്, അതെ ആര്‍ക്കും ആരെയും നോക്കാനുള്ള സമയമില്ല.
Readers Dais,മധുരമുള്ള ഓര്‍മ്മകളെ ഉണര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷം. നന്ദി.
രാമു, :) :)
ഇപ്പഴും
അങ്ങനെയൊക്കെ തന്നെ. അതു
കൊണ്ട് കൌസ്തുഭത്തിലെ കല്യാണങ്ങള്ക്കു് നല്ല തിരക്കാ!
സ്മിതാ, ഒരുപാട് കാലമായല്ലോ കണ്ടിട്ട്. സന്തോഷം വീണ്ടും കണ്ടതില്‍.
എല്ലാവര്ക്കും നന്ദി.
ഇതൊക്കെ ചുമ്മാതങ്ങു ആസ്വദിക്കാന്‍ ശ്രമിക്കെന്നെ ... പിന്നെ കത്തി വെക്കാന്‍ ആളെ കിട്ടാന്‍ വല്യ ബുദ്ധിമുട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല ... എല്ലാകാലത്തും എല്ലാം ഒരു പോലെ തന്നെ ആവണമെന്ന് വാശി പിടിക്കരുതല്ലോ ... നമ്മള് ഒന്ന് അട്ജസ്റ്റ് ചെയ്തേക്കുക .. അത്ര തന്നെ
അമിതമായ ആഡംബരം ആവശ്യമില്ല.എന്നാലും ഒരു പുതുമയെന്നനിലയില് ചില ചിലവുകുറഞ്ഞ രീതികളെപ്പറ്റി ആലോചിക്കുന്നതില്‍ തെറ്റില്ല.ഇന്ന് എവിടേയും തിരക്കാണ്.പണ്ട് കല്യാണം മൂന്നു നാലു ദിവസത്തെ ആഘോഷമാണ്,ഇന്ന് അതിനൊന്നും ആളെ കിട്ടില്ല.അതിനാല്‍ അത് ഒരു ദിവസത്തെ അടിപൊളിയിലേക്ക് ഒതുക്കുന്നു.വെജിറ്റേറിയന്‍ സദ്യയില്‍ ചില പുതുമകള്‍ ആവശ്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഗാനമേളയും കൂത്തും ആവശ്യമില്ല..
ചേച്ചി,
അതൊരു നഗര കാഴ്ച മാത്രം. ഗ്രാമങ്ങളിലെ കല്യാണത്തിന് പോയി നോക്കു. വല്ലാത്ത ഒരു അനുഭവം തന്നെ ആയിരിക്കും അതു. എനിക്ക് ഒരുപാടിഷ്ടമാണ് എന്റെ നാട്ടിലെ കല്യാണത്തിന് പോകാന്‍. പ്രത്യേകിച്ചും മലബാറില്‍
കല്യാണ വിശേഷങ്ങള്‍ ആലോചിച്ചല് ഒരന്തവുമില്ല. ആലോചിച്ചില്ലേല്‍ ഒരു കുന്തവും.
എഴുത്തുകാരിച്ചേച്ചീ... എന്തിനെയും ആഘോഷമാക്കിമാറ്റുന്ന മലയാളിക്ക് ഇപ്പോള്‍ ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ട്. പറയാനും കേള്‍ക്കാനും ആര്‍ക്കും നേരവും ക്ഷമയുമില്ലെന്നു മാത്രം. ഈ കല്യാണവിശേഷത്തിന് ഒരു പത്തു പവന് ദാ പിടിച്ചോ...
എല്ല്ലാം കെട്ടുകാഴ്ച്ചകൾ അല്ലെ.പക്ഷെ ഇതുവരെ അങനെ ഒന്നിനു പൊകാൻ പറ്റിയിട്ടില്ല.
തമിഴർ നല്ലവരാ പൊതുവെ എന്നാലും മുല്ലപെരിയാർ കുറച്ചു കടന്ന കളിയാ.വൈകും മുമ്പ് നമ്മൾ എന്തെലും ചെയ്യണം ഈ ചെറിയ കാൽ വെപ്പിന് അഭിനന്ദനങ്ങൾ.ഞാനും കൂടുന്നു
ശാരദനിലാവ്,നന്ദി.
മണിഷാരത്ത്,
നിധീഷ്,
കുഞ്ചിയമ്മ,
Vinus,
എല്ലാവര്ക്കും നന്ദി. അന്നതു കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതു പറഞ്ഞൂന്നു മാത്രം. ഇങ്ങനെ എത്രയെത്ര മാറ്റങ്ങള്‍. നല്ലതാവാം, ചീത്തയുമാവാം.
ശ്രീമതി. എഴുത്തുകാരി ചേച്ചി....
ജോർജ്ജുകുട്ടിയുള്ളവന്റെ കല്യാണങ്ങളിലാണ് ചേച്ചി വിവരിച്ചതുപോലുള്ള കാര്യങ്ങളധികവും അരങ്ങേറുന്നത്...ഊർദ്ധഗതിയുള്ള ഇടത്തരക്കാരനും പിന്തുടരുന്നത് ഈ നിഴൽപറ്റിയുള്ള വഴിതന്നെയാണ്...നാം വളരുകയല്ലേ, ഇതെല്ലാം സഹിച്ചോളൂ....ആഘോഷിച്ചോളൂ...
മോളെ നിനക്ക് സീകരിക്കാന്‍ ആളുകള്‍ വരാതെ എല്ലാ വരും സംഗീത കച്ചേരി യുടെ പിന്നാലെ പോയെങ്കില്‍ എനിക്ക് ഭക്ഷണം വരെ കിട്ടാത്ത കല്യാണത്തിന്റെ ഒരു സംഭവ കഥ എന്റെ ബ്ലോഗിലൂടെ കഴിക്കാന്‍.. ബിരിയാണി..നോണോ..വെജിയോ?.. വായിക്കുമല്ലോ. ?.
T K Unni, നന്ദി
സഹവാസി, ആദ്യമായല്ലേ ഇവിടെ, സ്വാഗതം. ബിരിയാണി.. വായിച്ചു കമെന്റും ഇട്ടിട്ടുണ്ട്.
കൊള്ളാം നല്ല പോസ്റ്റ്....
നന്ദി, ചാണക്യന്.
Hai... Comment kandu... Parichayappettal kollam ennundu. Njan Sreejith.. From Pattambi.. Oru kouthaukathinu vendi blog thudangiyathaanu.. Say about u..
Sreejith.K
9995635323
Post a Comment