Friday, November 13, 2009

ഇതു ന്യായമോ!

പതിവുപോലൊരു യാത്ര. ഉച്ച സമയം. ബസ് സ്റ്റോപ്പില്‍ കാര്യമായിട്ടാരും ഇല്ല. ഒരു ബസ്സു കടന്നുപോയി ഞാനെത്തുന്നതിനുമുന്‍പേ, അതുകൊണ്ടാവും.. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അപ്പുറത്തുള്ള ചെറിയൊരു മരത്തിന്റെ ഇത്തിരി തണലിലാവും.. വലിയൊരു ആല്‍മരം, ആല്‍ത്തറയും തണലുമൊക്കെയായിട്ടിവിടെ ഉണ്ടായിരുന്നതു് അത്ര പഴയ ചരിത്രമൊന്നുമല്ല, ഏറിയാല്‍ രണ്ടു വര്‍ഷം. അതിനെ പറ്റി ഇവിടെ.

സാധാരണ ഒരു ബസ് സ്റ്റോപ്പ്. ഒരു പച്ചക്കറി കട. ഒരു ചായക്കട. വേറെ ഒന്നു രണ്ടു കടകള്‍. ഇത്രയുമുള്ള ഒരു ഗ്രാമത്തിലെ ടിപ്പിക്കല്‍ ബസ്റ്റോപ്പ്. കുറച്ചു ഓട്ടോ റിക്ഷകള്‍. അതിന്റെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നു. ഉച്ചയായതുകൊണ്ടാവും, കാര്യമായിട്ടാരുമില്ല. ഇനി ഒരു മൂന്നുനാലു മണിയാവണം അന്തരീക്ഷം സജീവമാവണമെങ്കില്‍.

ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍‍ തെക്കുഭാഗത്തുനിന്നു വന്ന ഒരു പെട്ടി ഓട്ടോറിക്ഷ വലത്തോട്ടു തിരിഞ്ഞു. റോഡുപണി (നാലുവരിപ്പാതയാക്കല്‍ - NH 47) നടക്കുന്നതുകൊണ്ട് അങ്ങനെ ഇടക്കൊന്നും തിരിയാനുള്ള സൌകര്യമില്ല. മിക്കവാറുമൊക്കെ വണ്‍ വേ ആയിക്കഴിഞ്ഞു.കുറേ അകലേ പോയിട്ടു് തിരിച്ചു വീണ്ടും പുറകിലേക്കു വരേണ്ടിവരും. അവിടെ തിരിയാം എന്നറിയാതെ, തിരിയാനുള്ള വഴി കണ്ടപ്പോള്‍ പെട്ടെന്നു തിരിഞ്ഞതാണോന്നറിയില്ല, സിഗ്നല്‍ ഇടാതെ പെട്ടെന്നാണതു തിരിഞ്ഞതു്. തൊട്ടുപുറകേ ഒരു കാര്‍ - ഇത്തിരി കൂടിയതു് ലാന്‍സറോ, ആക്സെന്റോ, സ്കോഡയോ അതുപോലെ എന്തോ ഒന്നു്, ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ അതു ബ്രേക്കിട്ടു. പെട്ടി ഓട്ടോയില്‍ തട്ടിയില്ല, പകരം ഡിവൈഡര്‍ പോലെ എന്തോ ഒന്നുണ്ട്, അതില്‍ തട്ടി. കാറിനു് ചില്ലറ പരുക്കും പറ്റി. ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ ഇറങ്ങിവന്നു, ഭയങ്കര ദേഷ്യത്തില്‍ (ദേഷ്യം വരാതിരിക്കുമോ) ഓട്ടോ ഡ്രൈവറോടെന്തോ പറഞ്ഞുകൊണ്ട്. പെട്ടി ഓട്ടോയിലെ ഡ്രൈവറും ‍ പുറത്തിറങ്ങി. അപ്പഴാ മനസ്സിലായതു് അതൊരു സ്ത്രീ ആയിരുന്നു. അപ്പോഴേക്കും ഓട്ടോറിക്ഷാ ചേട്ടന്മാരെല്ലാം ഓടിക്കൂടി. എന്തിനു പറയുന്നു, എല്ലാവരും പെട്ടി ഓട്ടോയുടെ ഭാഗത്ത്. സിഗ്നല്‍ കൊടുക്കാതെ തിരിഞ്ഞ പെട്ടി ഓട്ടോയുടെ തെറ്റ് തെറ്റല്ലെന്നായി. നാട്ടുകാരിയായതുകൊണ്ടോ, അവരുടെ കൂട്ടത്തില്‍ പെട്ട ആളായതുകൊണ്ടോ അതോ ഇനി സ്ത്രീയായതുകൊണ്ടോ! അറിയില്ല. മറിച്ചു ഒരു തെറ്റും ചെയ്യാത്ത കാറുകാരന്‍ കുറ്റക്കാരനും. കുറച്ചുനേരം തര്‍ക്കിച്ചിട്ടു പാവം കാറില്‍ കയറി പോയി.
ഇതു കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ രണ്ടു പേര്‍ ഇതെന്തു ന്യായംഎന്നു സ്വയം ചോദിച്ചുകൊണ്ട് പ്രതികരിക്കാതെ മിണ്ടാതിരുന്നു, അതാവും ബുദ്ധി എന്നു തോന്നിയതുകൊണ്ട്.
-----------------
വായന‍ മരിച്ചു മരിച്ചു എന്നു പറഞ്ഞാരെങ്കിലും കരയുന്നുണ്ടോ ഇവിടെ. ഇല്ലേ, എന്നാലെനിക്കു തോന്നിയതാവും. ഞാനിന്നലെ തൃശ്ശൂര്‍ ഡിസി ബുക്സില്‍ പോയപ്പോള്‍ അവിടെ ഒരു പൂരത്തിന്റെ തിരക്കു്. (പൂരത്തിന്റെ എന്നൊക്കെ വെറുതെ പറഞ്ഞതാട്ടോ. എന്നാലും ഇഷ്ടം പോലെ ആളുണ്ടായിരുന്നു). എല്ലാ പ്രായത്തിലും പെട്ടവര്‍. ഗൈഡുകള്‍ വാങ്ങുന്നവരുണ്ട്,പുസ്തകം തിരഞ്ഞുപിടിച്ചു വാങ്ങുന്നവരുണ്ട്, ലിസ്റ്റ് കൊണ്ടുവന്നിട്ടു വാങ്ങുന്നവരുണ്ട്. ഞാനും വാങ്ങി മൂന്നാലു പുസ്തകങ്ങള്‍.
അതിലൊന്നു് “ആമേന്‍”. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലും വിമല കോളേജിലുമൊക്കെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജെസ്മി എഴുതിയതു്.
ബൂലോഗത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയാണതു്. നമ്മുടെ സുനില്‍ കൃഷ്ണന്‍ ഒരു വിശദമായ പോസ്റ്റ് ഇട്ടിരുന്നു. അതിവിടെ.അന്നു വിചാരിച്ചതാ വായിക്കണമെന്നു്‌. കന്യാസ്ത്രീ മഠത്തിന്റെ കൂറ്റന്‍ മതില്‍ക്കെട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍ പറയുന്നതെന്താണെന്നറിയാനൊരു കൌതുകം. എന്നും പുറത്തുനിന്നു കണ്ട് അത്ഭുതപ്പെട്ടിരുന്നൊരു ലോകമാണതു്. വില 100 രൂപ. വിമല കോളേജില്‍ അവരോടൊപ്പം ജോലിചെയ്തിട്ടുള്ള എന്റെ ഒരു സുഹൃത്തുമായി ഇതിനേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. വായിച്ചു തുടങ്ങിയിട്ടേയുള്ളൂ.

എഴുത്തുകാരി.

54 comments:

Typist | എഴുത്തുകാരി said...

ന്യായവും നീതിയും എല്ലാവര്‍ക്കും ഒരുപോലെയാവണമെന്നില്ലല്ലോ, അല്ലേ?

ഡോക്ടര്‍ said...

വലിയ വണ്ടി ചെറിയ വണ്ടിയെ എപ്പോ തട്ടിയാലും ന്യായം ചെറു വണ്ടിക്കാരുടെ അടുത്ത്താവും... പ്രത്യേകിച്ച് ഓട്ടോക്കാരുടെ അടുത്ത്‌... ഭാഗ്യം!! ആ ചെറുപ്പക്കാരന്റെ അടുത്തൂന്ന് അവര് കാശൊന്നും വാങ്ങിക്കാത്തത്....

സിസ്റര്‍ ജെസ്മിയുടെ ബുക്ക്‌ വായിച്ച ഒരു അഭിപ്രായം പോസ്റ്റ്‌ ആക്കു‌.... :)

അനില്‍@ബ്ലോഗ് // anil said...

ഓട്ടോക്കാരെക്കൊണ്ട് ഒരു രക്ഷയുമില്ല ചേച്ചീ.
ഇവിടെ ഫോര്‍ ലൈനല്ല എട്ടു ലൈന്‍ വന്നാലും നമ്മുടെ നാട്ടിലെ ഇമ്മാതിരി ടീമുകള്‍ക്ക് ബോധം വരാതെ ഒരു കാര്യവുമില്ല. “മന്തപ്പ്“ എന്നാണ് ഈ ഗഡീസിനെ ഞങ്ങള്‍ വിളിക്കുക.
ജസ്മിയുടെ പൊത്തകം ഒരു മോശം ചോയ്സായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
:)

OAB/ഒഎബി said...

നീതിയും ന്യായവും എല്ലാർക്കും ഒരു പോലെ തന്നെ. പക്ഷേ അത് കടലാസ്സിൽ മാത്രം.

തെറ്റ് ചെറിയവന്റെ ആണെങ്കിലും
വലിയവനെ കുറ്റപ്പെടുത്തിയെ കാണാറുള്ളു.
എന്നാൽ വീതി കുറഞ്ഞ/ തിരക്ക് കൂടിയ റോഡുകളിൽ ചെറുവണ്ടിക്കാരെ പ്രാകി/ മൈന്റ് ചെയ്യാതെ കടന്ന് പോവുന്ന(നിന്റെത് പൊളിഞ്ഞാലും വേണ്ടില്ല എന്റെത് കടന്നേ പറ്റൂ)വലിയ വണ്ടിക്കാരും ഉണ്ട്.

എന്തൊ ആവട്ടെ ചെറിയവൻ
വലിയവനെ ബഹുമാനിക്കുന്നത് ആരോഗ്യത്തിന്ന് നന്ന്!

ആ ബുക്കിനെ കുറിച്ച് എനിക്കൊന്നുമറീല :)

ഓഫ്ന് മാപ്പ്.
}ന്നാളോരീസം ബൈക്കിൽ പോവുമ്പൊ:-
ഒരു മുന്നറിയിപ്പുമില്ലാതെ മുന്നിലെ ഓടോ എൽ ഷെയ്പിൽ ഒറ്റ തിരിച്ചിൽ.ബൈക്ക് ഓടിക്കുന്ന സ്നേഹിതൻ നല്ല ഹൈറ്റും വൈറ്റും ഉള്ള ആളായതിനാൽ.... .
ന്റമ്മോ...എന്റെ മുട്ടുകാൽ....
തൊള്ളയിൽ തോന്നിയ മലയാളത്തിലുള്ള എല്ലാ തോന്ന്യാസവും കഴിഞ്ഞപ്പൊ ..യാ ഹിമാർ, ഷർമൂത്ത്,അന അബൂക്ക് യാ....അങ്ങനെ കുറേ വിളിച്ച് പറഞ്ഞപ്പോൾ, കണ്ണിലെ/തലയിലെ പൊന്നീച്ചകളൊക്കെ പാറിപ്പോയി. ദേഷ്യം അടങ്ങി.
അപ്പൊ സ്നേഹിതൻ ചോദിച്ചു എന്തൊക്കെയാ നീ ഇപ്പോൾ പറഞ്ഞത്.
പിന്നെയാ ശ്രദ്ധിച്ചത്.അത് കേട്ട് ചിരിക്കുന്ന
കുറേ പെണ്ണുങ്ങൾ. ഛെ..നാണിച്ച് പോയി ഞാൻ.

OAB/ഒഎബി said...

നീതിയും ന്യായവും എല്ലാർക്കും ഒരു പോലെ തന്നെ. പക്ഷേ അത് കടലാസ്സിൽ മാത്രം.

തെറ്റ് ചെറിയവന്റെ ആണെങ്കിലും
വലിയവനെ കുറ്റപ്പെടുത്തിയെ കാണാറുള്ളു.
എന്നാൽ വീതി കുറഞ്ഞ/ തിരക്ക് കൂടിയ റോഡുകളിൽ ചെറുവണ്ടിക്കാരെ പ്രാകി/ മൈന്റ് ചെയ്യാതെ കടന്ന് പോവുന്ന(നിന്റെത് പൊളിഞ്ഞാലും വേണ്ടില്ല എന്റെത് കടന്നേ പറ്റൂ)വലിയ വണ്ടിക്കാരും ഉണ്ട്.

എന്തൊ ആവട്ടെ ചെറിയവൻ
വലിയവനെ ബഹുമാനിക്കുന്നത് ആരോഗ്യത്തിന്ന് നന്ന്!

ആ ബുക്കിനെ കുറിച്ച് എനിക്കൊന്നുമറീല :)

ഓഫ്ന് മാപ്പ്.
}ന്നാളോരീസം ബൈക്കിൽ പോവുമ്പൊ:-
ഒരു മുന്നറിയിപ്പുമില്ലാതെ മുന്നിലെ ഓടോ എൽ ഷെയ്പിൽ ഒറ്റ തിരിച്ചിൽ.ബൈക്ക് ഓടിക്കുന്ന സ്നേഹിതൻ നല്ല ഹൈറ്റും വൈറ്റും ഉള്ള ആളായതിനാൽ.... .
ന്റമ്മോ...എന്റെ മുട്ടുകാൽ....
തൊള്ളയിൽ തോന്നിയ മലയാളത്തിലുള്ള എല്ലാ തോന്ന്യാസവും കഴിഞ്ഞപ്പൊ ..യാ ഹിമാർ, ഷർമൂത്ത്,അന അബൂക്ക് യാ....അങ്ങനെ കുറേ വിളിച്ച് പറഞ്ഞപ്പോൾ, കണ്ണിലെ/തലയിലെ പൊന്നീച്ചകളൊക്കെ പാറിപ്പോയി. ദേഷ്യം അടങ്ങി.
അപ്പൊ സ്നേഹിതൻ ചോദിച്ചു എന്തൊക്കെയാ നീ ഇപ്പോൾ പറഞ്ഞത്.
പിന്നെയാ ശ്രദ്ധിച്ചത്.അത് കേട്ട് ചിരിക്കുന്ന
കുറേ പെണ്ണുങ്ങൾ. ഛെ..നാണിച്ച് പോയി ഞാൻ.

ഉപാസന || Upasana said...

aamEn vaayikanam
:-)

വിനുവേട്ടന്‍ said...

പണ്ട്‌ മദിരാശിയില്‍ പഠിക്കുന്ന കാലം... സെന്റ്‌ തോമസ്‌ മൗണ്ട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദമ്പാക്കത്തേക്കുള്ള ഇടുങ്ങിയ റോഡില്‍ സദാസമയവും തിരക്കാണ്‌ കാല്‍നടക്കാരുടെയും സൈക്കിളുകാരുടെയും സൈക്കില്‍ റിക്ഷക്കാരുടെയും ഓട്ടോക്കാരുടെയും. ആ റോഡിലൂടെ സൈക്കിള്‍ യാത്ര നടത്തുന്നവന്‌ പിന്നെ ഏതു തിരക്കിലും കണ്ണുമടച്ച്‌ സവാരി ചെയ്യാം.

മുന്നില്‍ സൈക്കിളില്‍ പൊയ്ക്കൊണ്ടിരുന്ന ഒരു ടീനേജ്‌ പെണ്‍കുട്ടി ബാലന്‍സ്‌ തെറ്റി, പയ്യന്മാരുടെ കൂട്ടത്തിലേക്ക്‌ ഇടിച്ച്‌ കയറി മറിഞ്ഞത്‌ പെട്ടെന്നായിരുന്നു. അപ്രതീക്ഷിതമായി പിന്നില്‍ നിന്ന് ഇടികിട്ടിയ പയ്യന്മാരിലാരോ തിരിഞ്ഞ്‌ നോക്കുന്നതിന്‌ മുമ്പേ വിളിച്ച്‌ പറയുന്നത്‌ കേട്ടു. "യാരെടാ ഇന്ത തേ------ പയ്യന്‍... കണ്ണ്‌ തെരിയാതാ...? തിരുട്ടുപ്പയല്‍..."

ഇടി തന്നത്‌ മധുരപ്പതിനേഴ്‌കാരിയാണെന്നറിഞ്ഞപ്പോള്‍ പ്ലെയ്റ്റ്‌ തിരിഞ്ഞു. "സോറിമ്മാ... ഒന്നും ആകലയേ?... പാത്ത്‌ പോങ്കമ്മാ..."

ഇതാണ്‌ ന്യായം...

ManzoorAluvila said...

ന്യായമാണോ എന്നു ചോതിച്ചാൽ..നമ്മുടെ നാട്ടിൽ എല്ലാം ഓടിക്കൂടുന്നവരുടെ മാനസികനില പോലയാണു .....പ്രത്യേകിച്ച്‌ ന്യായമൊന്നുമില്ല

Indiascribe Satire/കിനാവള്ളി said...

ന്യായം കാറ് കാരന്റെ ഭാഗത്ത്‌ ആണെങ്കിലും അയാളുടെ ഭാഗത്തും തെറ്റുണ്ട് . വാഹനം ഓടിക്കുംപോള്‍ മറ്റു വാഹനങ്ങളും ആയി ബ്രെകിംഗ് ദൂരം പാലിക്കണം . ഇദ്ദേഹത്തിന്റെ വേഗവും അമിതമായിരുന്നു . അപകടം എപ്പോള്‍ എവിടെ വച്ചു ഉണ്ടാവുമെന്ന് പറയാന്‍ പറ്റില്ല . നമ്മള്‍ തന്നെ കഴിയുന്നതും ശ്രദ്ധിക്കുക. ഓട്ടോ ക്കാരി തെറ്റ് തന്നെ ആണ് ചെയ്തത് . ഭാഗ്യം ഇടി കിട്ടാതെ രക്ഷപെട്ടത് .

Areekkodan | അരീക്കോടന്‍ said...

ഓട്ടോക്കാരുടെ അടുത്ത് ഒന്നും വിലപോവില്ല ചേച്ചീ...പിന്നെ ഇതെന്താ രണ്ടു വിഷയങള്‍ ഒറ്റ പോസ്റ്റില്‍?ആമേന്‍ ഞാന്‍ വാങിയിട്ട് ഒരു മാസം കഴിഞു.ഇവിടെവച്ചാ അതിനെപറ്റി കേട്ടത്.

ശ്രീ said...

ഓട്ടോക്കാര്‍ കൂട്ടംകൂടി നിന്നിരുന്നതിനടുത്തല്ലേ സംഭവം നടന്നത്? ഓട്ടോ ഓടിച്ചിരുന്നത് സ്ത്രീ അല്ലായിരുന്നെങ്കില്‍ കൂടി സ്ഥിതി മറിച്ചാകുമായിരുന്നെന്ന് തോന്നുന്നില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒന്നാമത് നാട്ടുകാരി,രണ്ടാമത് ഓടിച്ചിരുന്നത് പെണ്ണ്,മൂന്നാമത് ഓട്ടോക്കാർ....
അപ്പോൾ തീർച്ചയായും ന്യായം ഈ പക്ഷത്ത് തന്നെ !
അതിപ്രാവീണ്യയായ Sr:ജെസ്മി നല്ല സിസ്റ്റെർ തന്നെ..അരമനക്കാർ എല്ലാവരും കൂടി മനോരോഗം ചിത്രീകരിച്ചതാണ് !
ആകെ ആ സിസ്റ്ററിനുണ്ടായിരുന്നത് കുറച്ചുസിനിമാഭ്രാന്തു മാത്രം!(ശിഷ്യഗണങ്ങൾ പറഞ്ഞ് കേട്ടതാണുട്ടാ..)

Typist | എഴുത്തുകാരി said...

ഡോക്ടര്‍, ആദ്യ കമെന്റിനു നന്ദി.
ആ ബുക്കിനെപ്പറ്റി ബൂലോഗത്ത് കുറേ ബഹളം നടന്നതാണ്. ഇനി ഞാനും കൂടി വേണോ? :)

അനില്‍, നന്ദി. പുസ്തകം, ഉം, വായിച്ചുനോക്കട്ടെ.

OAB, നാണിച്ചുപോയില്ലേ, പാവം.

ഉപാസന, :) കുറേ കാലമായല്ലോ ഈ വഴി കണ്ടിട്ട്‌.

വിനുവേട്ടന്‍, മധുരപ്പതിനേഴുകാരിയോടൊക്കെ പിന്നെ ദേഷ്യപ്പെടാന്‍ പറ്റ്വോ?

ManzoorAluvila, അതെ, അതാണ് ശരി.

കിനാവള്ളി, ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ, അതു ഭാഗ്യം.

അരീക്കോടന്‍ മാഷേ, ഞാന്‍ അവിടെ പോയി അതു വായിച്ചൂട്ടോ.സിസ്റ്റര്‍ ബോധം കെട്ടു വീഴാഞ്ഞതു ഭാഗ്യം:)

ശ്രീ, അതും ശരിയാണ്. നേരത്തേ മന്‍സൂര്‍ പറഞ്ഞതുപോലെ ഓടിക്കൂടുന്നവരുടെ മാനസികനില പോലിരിക്കും.‍

ബിലാത്തിപ്പട്ടണം മാഷേ, ഒരു ഓ ടോ, അപ്പോള്‍ നെല്ലായിലൊരു ചുറ്റിക്കളി ഉണ്ടായിരുന്നല്ലേ, കൊച്ചു കള്ളന്‍.

പ്രേം I prem said...

നാടും നാട്ടുകാര്‍ക്കും വേഗത കൂടിയില്ലേ! എല്ലാവരും ശ്രദ്ധിക്കേണ്ടിവരും.. ഒട്ടോക്കാര്‍ക്ക് എന്ത് indicator, ഏതു ഭാഗത്തു തിരിയുന്നുവോ അതുതന്നെ. സ്ത്രീകള്‍ക്കെന്താ " കൊമ്പുണ്ടോ " അപ്പോഴും ഓട്ടോക്കാരുടെ ഐക്യമത്യം.. കാറുകാരന്‍ അവനും overspeed അല്ലേ...
അതോ വിനുവേട്ടന്‍ പറഞ്ഞപോലെ മധുരപ്പതിനേഴ്‌കാരിയാണോ..

അമേന്‍ വായന തീര്‍ന്നാല്‍ ഒരു ഉഗ്രന്‍ പോസ്റ്റ്‌ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

പ്രയാണ്‍ said...

ശരിയാണ്...പ്രത്യേകിച്ചും അന്യസംസ്ഥാനത്ത് വണ്ടിയോടിക്കുമ്പോള്‍...........

ഒരാഴ്ച മുമ്പെ ജനശക്തിയില്‍ വന്നിരുന്നു സിസ്റ്റര്‍ ജെസ്മിയുമായി അഭിമുഖം.......പറഞ്ഞ്തിന്റെ പകുതിയെ വാരികയില്‍ കൊടുക്കാന്‍ വിട്ടുള്ളൂ എന്നാണ് അഭിമുഖം സങ്കടിപ്പിച്ച കുട്ടിപറഞ്ഞത്....അങ്ങിനെ ഒളിച്ചുവെക്കപ്പെട്ട എന്തെല്ലാം.

കാസിം തങ്ങള്‍ said...

നീതിയും ന്യായവുമെല്ലാം ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്. എന്താ ചെയ്ക.

നാട്ടില്‍ പോയപ്പോള്‍ ഞാനും വാങ്ങി സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍.

the man to walk with said...

ആളുകള്‍ക്ക് സ്ത്രീകളോടുള്ള ആഭ്മുഖ്യം കണ്ടില്ലേ ..സ്ത്രീ സ്വതന്റ്ര്യതോടുള്ള ആഭിമുഖ്യം രണ്ടാം ഭാഗത്തിനും ..രണ്ടും നല്ല നിരീക്ഷണങ്ങള്‍ ഇഷ്ടായി

Sands | കരിങ്കല്ല് said...

....

അരുണ്‍ കരിമുട്ടം said...

നീതിയും ന്യായവും ഇപ്പോ സന്ദര്‍ഭത്തിനു അനുസരിച്ചാ, എന്താ ചെയ്യുക??
കലികാലം!!
:)
പിന്നെ വായന അങ്ങനെയൊന്നും മരിക്കില്ല(അല്ല, വായിക്കാന്‍ പുസ്തകം തന്നെ വേണമെന്ന് ആരാ ചേച്ചി പറഞ്ഞത്.ഈ ബ്ലോഗ് വായിച്ചാലും പോരേ?)
:)

Bindhu Unny said...

അവസരത്തിനനുസരിച്ച് മാറ്റാനുള്ളതാണ് നീതിയും ന്യായവും എന്നറിയില്ലേ?
:)

ഗീത said...

സാധാരണ സ്ത്രീ ഡ്രൈവര്‍മാര്‍ കുറച്ചുകൂടി ശ്രദ്ധിച്ചാണ് ഓടിക്കുക എന്നാണ് ഇതുവരെ കേട്ടിട്ടുള്ളത്. ന്യായം കാറുകാരന്റെ പക്ഷത്താണെന്ന് പറഞ്ഞിട്ടെന്തു കാര്യം? രണ്ടാള്‍ വിചാരിച്ചാല്‍ പോരെ അത് അന്യായമായി ചിത്രീകരിക്കാന്‍. ആ ആട്ടോക്കാര്‍ക്ക് നന്നായി അറിയും ന്യായം കാറുകാരന്റെ പക്ഷത്താണെന്ന്. അതുകൊണ്ട് മാത്രമാണ് അയാളെ അവര്‍ ഒന്നും ചെയ്യാതെ വെറുതേ വിട്ടത്.

റോഡിലിറങ്ങിയാല്‍ എപ്പോഴും ആട്ടോക്കാരേയും ടൂവീലറുകളേയും ബഹുമാനിച്ചു വേണം വണ്ടിയോടിക്കാന്‍.

കണ്ണനുണ്ണി said...

ഇവിടെ ബാങ്ങ്ലൂരില്‍ പൊട്റെഴ്സ് ടൌണ്‍ എന്നൊരു സബ് അറ്ബ് ഏരിയ ഉണ്ട്. അവിടുത്തു കാര്‍ക്ക് റോഡ്‌ അവരുടെ മുറ്റം പോലെയാ.. റോഡിനു നടുവിലൊക്കെ ഇരുന്ന വീട്ടുകാരുടെ കത്തിയടി. നമ്മള് വണ്ടിയും കൊണ്ട് ചെല്ലുമ്പോ മാറാന്‍ വേണ്ടി ഹോണ്‍ അടിച്ചാ ഇപ്പൊ തല്ലും എന്നാ മട്ടില്‍ നോക്കും...
ചൂടായെങ്ങാനം സംസാരിച്ച.. എപ്പോ വണ്ടി തല്ലി പൊളിച്ചു എന്ന് ചോദിച്ച മതി.
ന്യായം ഒന്നും ആ വഴിക്കുടെ പോവില്ല.

raadha said...

ന്യായം പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറി കൊണ്ടിരിക്കും. ഇപ്പൊ നമ്മുടെ ലോകം അങ്ങനെയാ..

പിന്നെ 'ആമേന്‍' കണ്ടിട്ടും വാങ്ങിക്കാതെ പോയതാ ഞാന്‍. അല്പം കൂടി ആ ബൂകിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിഞ്ഞിട്ടാവം എന്ന് കരുതി. ബുക്ക്‌ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ

പൂതന/pooothana said...

പൂരത്തിന്റെ തിരക്കു ഒരു പള്ളിപ്പെരുനാളിന്റെ തിരക്കാക്കി മാറ്റിയെഴുതിയിരുന്നെങ്കില്‍ ഞാന്‍ വിശ്വസിച്ചേനെ...

നാട്ടുകാരന്‍ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

ഈ ചേച്ചിക്കു ഒന്നുമറിയില്ലല്ലോ :)

റോഡിലിറങ്ങിയാൽ അത്യാവശ്യം ബഹുമാനിക്കെണ്ടവരേക്കുറിച്ചൊക്കെ ആറിയെണ്ടേ?

ചില സ്തലങ്ങളിൽ മുൻഗണനാക്രമത്തിൽ വിത്യാസംവരുമെങ്കിലും ഇവരൊന്നുമില്ലാതെ വരില്ല.

1. ഓട്ടോക്കാർ
2. ടുവീലറുകാർ
3. ടിപ്പർ ലോറിക്കാർ
4. പ്രൈവറ്റ് ബസ്സുകാർ

എന്റെ അനുഭവം വെച്ചു പറയുകയാണെങ്കിൽ മുൻപിൽ പോകുന്ന വാഹനം ഓടിക്കുന്നതു സ്ത്രീയാണെങ്കിൽ 100 മീറ്റർ എങ്കിലും പുറകെ മാത്രം പോകുക, അല്ലെങ്കിൽ 20 മീറ്റർ എങ്കിലും വീതിയുള്ളടത്തു മാത്രം ഓവർടേക്കു ചെയ്യുക. എന്തും സംഭവിക്കാം! ഇതിനൊന്നും മനസ്സില്ലാത്തവൻ അനുഭവിക്കണം :)

Typist | എഴുത്തുകാരി said...

ബൃഹസ്പതി, ആമേന്‍,പോസ്റ്റ് ,ഞാന്‍, അതു വേണോ?:)

പ്രയാണ്‍, ഞാനും കണ്ടിരുന്നു ഒരു അഭിമുഖത്തിന്റെ കുറച്ചുഭാഗം, ഏതോ ചാനലില്‍. അഭിമുഖം ചെയ്തതു്‍ നടി ഷീല.

കാസിം തങ്ങള്‍, എന്നിട്ടു വായിച്ചു കഴിഞ്ഞോ?

the man to walk with, അതല്ലെങ്കിലും എല്ലാര്‍ക്കും സ്ത്രീകളോടിത്തിരി ആഭിമുഖ്യം കൂടുതലില്ലേ, ഉണ്ട് :)‍

കരിങ്കല്ല്, :) :)

അരുണ്‍,ശരിതന്നെയാ പറഞ്ഞതു്, നമ്മുടെയൊക്കെ വായന ഇപ്പോള്‍ ബ്ലോഗ് തന്നെയല്ലേ.

ബിന്ദു, ഇപ്പോ മനസ്സിലായി.

നന്ദി, എല്ലാവര്‍ക്കും.

Typist | എഴുത്തുകാരി said...

ഗീത,ഈ രണ്ടു കൂട്ടരും ഏതു വശത്തുകൂടെയാ കടന്നുവരുന്നതെന്നുപോലും അറിയില്ല.

കണ്ണനുണ്ണി, അപ്പോ അവിടെ സൂക്ഷിച്ചും കണ്ടുമൊക്കെ വണ്ടിയോടിച്ചാ മതീട്ടോ.

raadha, അതെ, ലോകം ഇപ്പോള്‍ അങ്ങനെയാ എന്നു കരുതിയാ പ്രശ്നം തീര്‍ന്നു.

പൂതന, നന്ദി ഈ വഴി വന്നതിനു്. അടുത്ത പ്രാവശ്യം നമുക്കു് പൂരം മാറ്റി പെരുന്നാളാക്കാം.

നാട്ടുകാരന്‍, അല്ല മാഷേ എവിടെയായിരുന്നു, ചിന്തയും കാഴ്ചകളുമൊന്നും കാണാനില്ല...

ഉമേഷ്, :)

മുല്ലപ്പൂ said...

രണ്‍റ്റു ദിവസം മുന്‍പാണ്‌ ഇവിടെ ആദ്യമായ് വന്നത്. മുന്‍പു വന്നിട്ടുണ്ടോ ഓര്‍മയില്ല.
നല്ല എഴുത്ത്.

അമ്മിണിക്കുട്ടിടെ ചിന്ത രസിച്ചിരുന്നു വായിചു.

ന്യായം, എന്തു സംഭവിച്ചാലും ഓട്ടോക്കാര്‍ക്കണ്‌ എന്നല്ലേ . ഇല്ലെങ്കില്‍ അവര്‍ അങ്ങനെ ആകും വരെ വിടാതെ കൂടും.

നല്ല എഴുത്ത്.

Anil cheleri kumaran said...

ഈ ഓട്ടോക്കാരെക്കൊണ്ട് തോറ്റു. അവരോടൊക്കെ ആര്‍ക്ക് സംസാരിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റും!

yousufpa said...

ചിലപ്പോള്‍ പ്രതികരിക്കാന്‍ പറ്റാതെ ശണ്ഠനായി ഇരിക്കേണ്ടി വരും . അതൊരു സത്യമാണ്.

ആരാ വായന മരിച്ചെന്ന് പറഞ്ഞത്. വായന തകൃതിയായി നടക്കുന്നുണ്ട്.ഞാന്‍ നടേ പറഞ്ഞ ശണ്ഠത്വം ഉണ്ടല്ലോ അതെല്ലാവരിലും വില്ലനായിരിക്കുന്നു. മനുഷ്യന്‍ എന്തിനൊക്കെയോ അടിമപ്പെട്ടിരിക്കുന്നു.

ആമേന്‍ ഇതുവരെ വായിച്ചിട്ടില്ല. വായിക്കാന്‍ പ്രചോദനം ഈ പോസ്റ്റിലൂടെ കിട്ടി.നന്ദി....

വാഴക്കോടന്‍ ‍// vazhakodan said...

ന്യായവും നീതിയും എല്ലാവര്‍ക്കും ഒരുപോലെയാവണമെന്നില്ല!
എന്നാണ് എന്റെയും അഭിപ്രായം!

ജെസ്മിയുടെ ആ ബുക്കിനെ കുറിച്ച് അഭിപ്രായം പോസ്റ്റ്‌ ആക്കു‌!!!

O.T:
Sukhamaanallo alle?

jyo.mds said...

വായിച്ചപ്പോള്‍ കൂടുതല്‍ ഞാന്‍ ശ്രദ്ധിച്ചതു സിസ്റ്റര്‍ ജെസ്മി എന്ന പേരാണ്-അവരെ ഒന്നു ഓര്‍ക്കാന്‍ കുറേ ശ്രമിച്ചു-ഞാന്‍ ഈ രണ്ട് കോളേജിലും പഠിച്ചിട്ടുണ്ട്.

Sureshkumar Punjhayil said...

Vayana marichal pinne ezuthukar enthu cheyyum..!!!

Manoharm, Ashamsakal...!!!

★ Shine said...

Nice presentation.

Sister Jesmiഉടെ ആമേൻ എന്ന പുസ്തകം.
രഹസ്യങ്ങൾ അറിയാനുള്ള ഗൂഢമായ താൽപര്യം കൊണ്ടു മാത്രം വായിച്ചു.

http://kuttettantekurippukal.blogspot.com/2009/04/blog-post.html

വീകെ said...

ഒരു ഭാഗത്ത് ഓട്ടോക്കാരാണെങ്കിൽ, അതും അവരുടെ സ്റ്റാണ്ടിനടുത്താണെങ്കിൽ.. പിന്നെ മറുഭാഗത്ത് ന്യായം ഉണ്ടാവാൻ അവരു സമ്മതിക്കില്ല...
പുസ്തകത്തിന്റെ അഭിപ്രായം എഴുതണെ..

ബിന്ദു കെ പി said...

അരുൺ പറഞ്ഞപോലെ നീതിയും ന്യായവും ഒക്കെ സന്ദർഭത്തിനനുസരിച്ചാണല്ലൊ, പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളിൽ.

Micky Mathew said...

ഇ ഒട്ടോകാരെ കൊണ്ട് തോറ്റു

ദിയ കണ്ണന്‍ said...

ആ പുസ്തകം വായിക്കാന്‍ ഇതുവരെ പറ്റിയില്ല.
വായിച്ചു കഴിഞ്ഞു ഒരു പോസ്റ്റ്‌ ഇടണേ..

Typist | എഴുത്തുകാരി said...

മുല്ലപ്പൂ,
കുമാരന്‍,
യൂസുഫ്പ,

വാഴക്കോടന്‍, അതെ, സുഖം തന്നെ ഈശ്വരാനുഗ്രഹം കൊണ്ട്.

jyo, എന്നിട്ടു ഓര്‍ത്തെടുക്കാന്‍ പറ്റിയോ? സന്തോഷം ഇവിടെ വന്നതില്‍.

സുരേഷ് കുമാര്‍,
കുട്ടേട്ടന്‍,
വി കെ,
ബിന്ദു,
Micky Mathew,
Diya,

വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

മുരളി I Murali Mudra said...

പലപ്പോഴും ചിന്തിച്ചിട്ടുള്ള വിഷയമാണ്..
ന്യായവും നീതിയും പുസ്തകത്തില്‍ വായിക്കാമെങ്കിലും നിത്യജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ വയ്യ.
പ്രത്യേകിച്ചും അത് ആളും താരവും നോക്കി പ്രയോഗിക്കപ്പെടുമ്പോള്‍..
പിന്നെ 'അമേന്‍'..............:) :)

Mahesh Cheruthana/മഹി said...

ന്യായമെവിടെ ?നീതിയെവിടെ?
അതൊന്നും ഇപ്പോല്‍ കണികാണാന്‍ പോലും കിട്ടില്ല !

എന്തായാലും വലിയ അപകടം ഉണ്ടായില്ലല്ലോ ഭാഗ്യം !!

vinus said...

നാട്ടിലെ റോഡുകളില്‍ കയ്യൂക്കും തൊലിക്കട്ടിയും ഉള്ളവനാണ് കാര്യക്കാരന്‍ ശകലം തിണ്ണ മിടുക്ക് കൂടി ഉണ്ടെങ്കില്‍ പൂര്‍ത്തി ആയെ.ആ പുസ്തകം വായിച്ചു അഭിപ്രായം പറയണേ.ആ കോണ്‍സെപ്റ്റ് അത് ഒരു ജീവിത വ്രതം ആക്കിയവരോട് വലിയ ബഹുമാനം ആണ് എന്നാലും കാണാന്‍ ചേലുള്ള കഥ പറയുന്ന കണ്ണുകള്‍ ഉള്ള പ്രസരിപ്പിന്റെ ആള്‍ രൂപങ്ങളെ ആ വേഷത്തില്‍ കാണുമ്പോ അറിയാതെ വിളിച്ചു പോകും ദൈവമേ ഇത് വേണമായിരുന്നോ എന്ന്

vinus said...
This comment has been removed by the author.
ഭായി said...

ഇനി നമുക്കൊന്ന് തിരിച്ച് വരാം!
ആട്ടോക്കാരന്‍- ആണ്, കാറുകാരി- പെണ്ണ് സുന്ദരി!
ആട്ടോക്കാരന്‍ ഇന്‍ഡിക്കേറ്ററിട്ട് ആട്ടോ തിരിക്കുന്നു
കാറുകാരി സ്പീടില്‍ വന്ന് ആട്ടൊയിലിടിക്കുന്നു.

ജനക്കൂട്ടം ആരുടെ കൂടെ നില്‍ക്കും?
ആട്ടോക്കൂട്ടം ആരുടെകൂടെ നില്‍ക്കും?

കഷ്ടം തന്നെ ജനക്കൂട്ടത്തിന്റെയും ആട്ടോക്കൂട്ടത്തിന്റെയും കാര്യം അല്ലേ...?!

ഇട്ടിമാളു അഗ്നിമിത്ര said...

“മൂന്നുനാലിൽ” ബാക്കി ഏതൊക്കെയാ..?

താരകൻ said...

വായനമരിക്കുന്നുവെന്നത് സത്യമല്ലെ ചേച്ചി..
കാല്പനികത പടിയിറങ്ങുന്ന നിത്യ ജീവിതത്തിൽ
വായനയിൽ നിന്ന് ആഹ്ലാദം കണ്ടെത്താനിനിയാർക്കാകും.നമ്മളൊക്കെ വായിച്ചതു പോലെ ആലീസ് ഇൻ വണ്ടർ ലാന്റും ദേശത്തിന്റെ കഥയുമൊക്കെ ,അഥവാ അതുപോലുള്ളകഥകൾ അടുത്ത തലമുറ ഇനി വായിക്കുമോ?വായിക്കാൻ അവർക്കുനേരമുണ്ടാകുമോ?

ഹരിശ്രീ said...

അപകടമൊന്നും സംഭവിക്കാതിരുന്നത് പെട്ടി ഓട്ടൊക്കാരിയുടേയും, കാര്‍ ഡ്രൈവറുടെയ്ഉം ഭാഗ്യം..

Unknown said...

പ്രിയ ചേച്ചി നമ്മുടെ നാട്ടില്‍ മൊത്തമായ ന്യായാന്യായങ്ങള്‍ ഒന്നും തന്നെ ഇല്ല. അവനവന്റെ നേട്ടത്തിനായി മാത്രം ന്യായങ്ങളെ വളച്ചൊടിക്കുന്നു എന്ന് വേണം കരുതാന്‍ .

Sapna Anu B.George said...

ഇതു ന്യായ്ം അല്ല് ശരിതന്നെ, ആരെങ്കിലും സമ്മതിച്ചു തരുമൊ?? ഇല്ല

വരവൂരാൻ said...

ഇതു താൻ ന്യായം... തോന്നിയപോലെ

വിജയലക്ഷ്മി said...

nyaayam innu oro vekthikkum prathyekam prethyekamaa mole..kalikaalamalle..

poor-me/പാവം-ഞാന്‍ said...

പുതിയത് വായിക്കാന്‍ വന്നു പോയി

Typist | എഴുത്തുകാരി said...

മുരളി,
മഹി,
vinus,
ഭായി,
ഇട്ടിമാളു,
താരകന്‍,
ഹരിശ്രീ,
നന്ദവര്‍മ്മ, സ്വാഗതം.
sapna,
വരവൂരാന്‍,
വിജയലക്ഷ്മി,
പാവം ഞാന്‍,

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി.