Friday, June 6, 2008

മാറുന്ന മുഖങ്ങള്‍, മുഖഛായകള്‍

എന്റെ നാടിന്റെ പഴയ മുഖം എവിടെ പോയി? പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ മനുഷ്യനെന്നപോലെ നാടിനും മാറാതിരിക്കാനാവില്ലല്ലോ അല്ലേ?

ഞങ്ങളുടെ നാടിന്റെ, നെല്ലായിയുടെ ഒരു land mark ആയിരുന്നു പടറ്ന്നു പന്തലിച്ച ആ ആലും ഭംഗിയായി കെട്ടിയ ആല്‍ത്തറയും. ചുരുങ്ങിയതു് 70 വറ്ഷമെങ്കിലും പ്രായമുണ്ടായിരുന്നിരിക്കും ആ ആല്‍ മുത്തശ്ശിക്കു്.

ഒരു രണ്ടു മാസം മുമ്പു വരെ അതവിടെ തലയുയര്‍ത്തി നിന്നിരുന്നു, ഞാനറിയാതെ ഇവിടെ ഒന്നും നടക്കില്ല എന്ന മട്ടില്‍. എന്നാല്‍ ഇന്നില്ല.

ഒരു നാടിന്റെ മുഴുവന്‍ രഹസ്യങ്ങള്‍ നിശ്ശബ്ദയായി കണ്ടു നിന്നിരുന്നു. അതായിരുന്നു, ബസ്സ് സ്റ്റോപ്പ്‌. ബസ്സു കാത്തു നിന്നവര്‍ക്കു തണലേകി, എത്രയോ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായി, ഒരു വശത്തു് ചെറുപ്പക്കാരുടെ, മറുവശത്തു പ്രായമായവരുടെ, സംഘം ചേര്‍ന്നുള്ള ചര്‍ച്ചകള്‍, അങ്ങിനെ എന്തെല്ലാം എന്തെല്ലാം.

ഇതിനെല്ലാം പുറമേ എത്രയോ സഫലവും വിഫലവുമായ പ്രേമങ്ങള്‍ അരങ്ങേറിയിരിക്കുന്നു, ആ തണലില്‍.സഫലമായവര്‍ കുഞ്ഞുങ്ങളേയും കൊണ്ട്‌ വീണ്ടും ആ തണലില്‍ വന്നപ്പോള്‍ (ബസ്സ്റ്റോപ്പ് ആയിരുന്നല്ലോ) പഴയ കാലങ്ങള്‍ അയവിറക്കിയിരിക്കാം.

‍ അങ്ങിനെ എത്രയെത്ര കഥകള്‍. ഇന്നു് അതെല്ലാം ഓര്‍മ്മകള്‍ മാത്രം. വെറും പഴങ്കഥ. ഇന്നു ആ ആല്‍മുത്തശ്ശിയുടെ അടയാളം പോലുമില്ല, പകരം പുതിയ റോഡ് വന്നുകൊണ്ടിരിക്കയാണ്. ധ്രുതഗതിയില്‍ പുരോഗമിക്കുന്നു, പണികള്‍.

വരും തലമുറയ്ക്കു പണ്ട് പണ്ട്‌ ഇവിടെ ഒരു ആല്‍മരം ഉണ്ടായിരുന്നു എന്നു പറഞ്ഞുകൊടുക്കാം.

വികസനം വേണ്ടെ‍ന്നല്ലാ, ആവശ്യവുമാണു്. എന്നാലും, പരിസ്ഥിതി ദിനമായ ഇന്നു്, പുതിയ മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള ആഹ്വാനം കേട്ടപ്പോള്‍ അറിയാതെ മനസ്സിലേക്കോടി വന്നുപോയി ആ ആല്‍മരം.

എവിടെ പോയിരിക്കും, അതില്‍ ചേക്കേറിയിരുന്ന കിളികളത്രയും?

വാല്‍ക്കഷണം: നീണ്ട രണ്ടര മാസമായി ഞാന്‍ ഈ ബ്ലോഗുലോകത്തുനിന്നു, പോയിട്ട്, ചില പ്രത്യേക സാഹചര്യങ്ങളാല്‍. അത്ര നല്ല‍ ബ്ലോഗറൊന്നും ആയിരുന്നുമില്ല. എന്നിട്ടും, ചില ബൂലോഗ സുഹൃത്തുക്കളൊക്കെ അന്വേഷിച്ചിരുന്നു, എവിടെപ്പോയി ഈ എഴുത്തുകാരി എന്നു്. സന്തോഷമുണ്ട്‌ കൂട്ടുകാരേ.

എഴുത്തുകാരി.

20 comments:

Typist | എഴുത്തുകാരി said...

പരിസ്ഥിതി ദിനത്തില്‍, ഒരു നാടിന്റെ മുഴുവന്‍ സ്പന്ദനങ്ങളറിഞ്ഞിരുന്ന ആ പഴയ ആല്‍ മുത്തശ്ശിയുടെ സ്മരണക്കു്. നെല്ലായി വഴി കടന്നുപോയ ആരും കാണാതിരുന്നിട്ടുണ്ടാവില്ല, ആ ആല്‍മരത്തെ....

Unknown said...

നാടെല്ലാം മാറുകയാണ് എഴുത്തുകാരി
മനുഷ്യന്റെ സ്വാര്‍ഥതയാണ് ഇതു പോലുള്ള
നാശങ്ങള്‍ക്ക് വഴിയൊരുക്കുന്നത്
ഞങ്ങളുടെ നാട്ടിലും ഇതു പോലോരു ആല്‍മരം ഉണ്ടായിരുന്നു.
ഒരു സുപ്രഭാതത്തില്‍ അതിന്റെ തലയ്ക്കിലും വികസനത്തിന്റെ കത്തി വീണു.

ശ്രീ said...

ചേച്ചീ...
തിരിച്ചെത്തിയതില്‍ സന്തോഷം. അപ്പോ ആ ആല്‍മരവും മുറിച്ചു മാറ്റിയോ? കഷ്ടം. പണ്ട് പല തവണ ആ വഴിയ്ക്കു പോകുമ്പോള്‍ പടര്‍ന്നു പന്തലിച്ച ആ മരം കണ്ട് സന്തോഷിച്ചിരുന്നു. കഷ്ടമായിപ്പോയി. നാടിന്റെ വികസനം കൊണ്ട് ഇതു പോലെയുള്ള ചില നഷ്ടങ്ങളുമുണ്ട്...

420 said...

എഴുത്തുകാരീ,
വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
നെല്ലായിവഴി നാലുവരിപ്പാത വരുന്നു അല്ലേ..
വൈകാതെ അത്‌ ആറുവരിയാവും.
അന്ന്‌ പിന്നെയും കുറേ മരങ്ങള്‍കൂടി പോവും...
കണ്ണടയ്‌ക്കേണ്ടിവരും...

nandakumar said...

തിരിച്ചെത്തിയതില്‍ എഴുത്തുകാരി സന്തോഷം.
ഞാനുമോര്‍ക്കുന്നു ആ ആല്‍മുത്തശ്ശിയെ..
ഈയ്യടുത്ത ദിവസം ആ വഴി പോയി. നാലുവരിപ്പാതയുടെ മുന്നൊരുക്കം. കാക്കക്കിരിക്കാന്‍ തണലില്ല ആ പരിസരത്തെങ്ങും. പാതയുടെ ഇരുവശമെങ്കിലും പച്ചപ്പു വിരിച്ചിരുന്നെങ്കില്‍ വികസനം സഫലമായേനെ.

Sands | കരിങ്കല്ല് said...

ഇതിനെല്ലാം പുറമേ എത്രയോ സഫലവും വിഫലവുമായ പ്രേമങ്ങള്‍ അരങ്ങേറിയിരിക്കുന്നു, ആ തണലില്‍.സഫലമായവര്‍ കുഞ്ഞുങ്ങളേയും കൊണ്ട്‌ വീണ്ടും ആ തണലില്‍ വന്നപ്പോള്‍ (ബസ്സ്റ്റോപ്പ് ആയിരുന്നല്ലോ) പഴയ കാലങ്ങള്‍ അയവിറക്കിയിരിക്കാം.

ഉവ്വ ഉവ്വ.... ;)
ഞാന്‍ അല്ലാണ്ടെന്താ പറയാ??

Anonymous said...

Anonymous said...
ente priya ezhuthukari valare avicharithamayittannu nigalludeputhiya post(5/6/08)vayichathu. gramavum gramabangiyum ellam aa ezhhthil kandu. koodathe pragruthiyodulla snehavum. oru aal maram ithryadhigam swadheenam chaluthumo? pakshe ippol prathikarikkunnapole pandullavar development nodu prathikari chirunnu vengil nammal ippolum irruttil kazhinjene Idukki dam, sholayar onnum ondayyittundavilla. nigallude nalla basha enne tudarnnum ezhuthola vayikkan prerippikkum. nandhi

June 6, 2008 8:54 PM

Anonymous said...

priya ezhuthukari
innale oru suhruthu chodhichu ezhuthola nokkiyyo? neenda yatrayyil ayyirunnathukondu valare vaigiyyannu veetil chekkeriyathu ennallum vayichu blogu. ishttapettu ennu paranjal verumvakkagagum. sarikkum innale allu muthassiyye orthu orangan kazhinjilla ennathannu sathyam. innu velluppinnu cheru mazhayye vagavaikkathe oru morning walk nadathi. ennal NEllayi bus stopil ethiyyappol pinne munnottu pogan kazhinjilla. ningallude blogile oro varigallum orthu avide-munpu aa muthassi ninns sthalathu -30 minittolam kazhinja kala kadhakal orthu ninnu! nandhiyundu ezhuthukkariyyode palathum ormippichathinnum manassil tattunna oru blog thannadhinnum!

ഏറനാടന്‍ said...

എഴുത്തുകാരി അവസരോചിതമായി ഈ ആല്‍ സ്മരണ. ഏറെനാളുകള്‍ക്കൊടുവില്‍ ഞാന്‍ എന്റെ നാട്ടില്‍ ചെന്നപ്പോള്‍ എന്റെ കണ്ണുകള്‍ സജലങ്ങളായ കാഴ്ചയെന്തെന്നാല്‍ തണലേകിനിന്നിരുന്ന ആല്‍മരങ്ങള്‍ ഇല്ലാതെയായ ആല്‍ത്തറകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന നിലമ്പൂര്‍ കോവിലകക്ഷേത്രമുറ്റം.. :(

ഓ.ടോ:- സിനിമാ പ്രൊഡക്ഷന്‍ മാനേജര്‍ അരവിന്ദന്‍ നെല്ലായ് എന്നയാളെ അറിയോ?

Typist | എഴുത്തുകാരി said...

അനൂപ്, ശ്രീ, ഹരിപ്രസാദ്, നന്ദകുമാര്‍,നന്ദി.
കരിങ്കല്ലേ, ആ “ഉവ്വ, ഉവ്വ” ക്കൊരു സ്പെല്ലിങ്ങ് മിസ്റ്റേക്കു് ഉണ്ടല്ലോ. അതോ എനിക്കു തോന്നിയതാണോ?

അനോണീ, ഈ വഴി വന്നതിനു നന്ദി. വികസനം വേണ്ടെന്നോ, മരങ്ങള്‍ മുറിക്കരുതെന്നോ ഞാന്‍ പറഞ്ഞില്ല. പരിസ്ഥിതി ദിനത്തില്‍, ആ പഴയ ആല്‍മരത്തെപ്പറ്റി അറിയാതെ ഓര്‍ത്തുപോയെന്നു മാത്രം.

നിമാ, എന്റെ ഈ പോസ്റ്റു് നിങ്ങളെ കുറച്ചുനേരത്തേക്കെങ്കിലും പഴയ കാലത്തിലേക്കു് കൊണ്ടുപോയെന്നറിഞ്ഞതില്‍ സന്തോഷം.

ഏറനാടന്‍, നന്ദി - അരവിന്ദന്‍ നെല്ലായി - പെട്ടെന്നു് ഓര്‍മ്മ വരുന്നില്ല.‍

രസികന്‍ said...
This comment has been removed by the author.
രസികന്‍ said...
This comment has been removed by the author.
രസികന്‍ said...

എന്‍റെ ബ്ലോഗ് തപ്പല്‍ യജ്ഞം തകൃതിയില്‍ നടക്കുമ്പോള്‍ പല ബ്ലോഗുകള്‍ക്ക്‌ മുന്‍പിലും പകച്ചു നില്‍ക്കാറുണ്ട്

അസൂയയോടെ എന്ന് വേണമെങ്കില്‍ പറയാം .......

അങ്ങിനെ നിന്നു പരുങ്ങുമ്പോഴാണ് പഴയ കാലങ്ങള്‍ മനസ്സിലേക്ക്‌ വീണ്ടും കടത്തിവിടാന്‍ ഒരു ആല്‍ മരവും കൊണ്ടു എഴുത്ത് കാരി വഴിയരികില്‍ നില്‍ക്കുന്നത് കണ്ടത്

കഥ എഴുത്ത് കാരിയുടെ നാട്ടില്‍ സംഭവിച്ചതാനെന്കിലും ഈയുള്ളവന്‍റെ ഒരുപാട് ഓര്‍മകളിലേക്ക് അത് വെളിച്ചം വീശി എന്നത് തള്ളികളയാന്‍ കഴിയില്ല .....................

ആശംസകള്‍

OAB/ഒഎബി said...

പ്രിയ എഴുത്തുകാരി, ഞങ്ങളെ നാടിന്റെ പേര്‍ ഒരു കാലത്ത് പൂവത്തി എന്നായിരുന്നു. എന്ത് മാത്രം പൂവത്തിമരങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. ആല്‍ മരങ്ങളും അതു പോലെ തന്നെ. കുറെ മുറിച്ചും, താനേ വീണും പോയി. ഇല്ലെങ്കില്‍ അതിന്റെ ചുവടുകള്‍ക്ക് അത്ര രസകരമല്ലാത്ത കഥകള്‍ ഒരു പാടുണ്ടാവും പറയാന്‍.
നന്ദി.

ഒരു സ്നേഹിതന്‍ said...

ഒരുപാടു നാളായല്ലോ എഴുത്തുകാരിയെ കണ്ടിട്ട് എന്ന് പറയാന്‍ ഞാന്‍ ആളല്ല, കാരണം ഞാന്‍ ഈ അടുത്താണ് ഇതു വഴി വന്നത്...


എഴുത്തുകാരി...
അതങ്ങനെയാണ്... നമുക്കു തണലായി നിന്നതെല്ലാം കുറച്ചു കഴിഞ്ഞാല്‍ നമുക്കു അസൌകര്യമായി തോന്നാം... ജീവിതത്തില്‍ അങ്ങനെ സംഭവിക്കാതിരിക്കട്ടെ.... ..

എഴുത്തുകാരിക്ക് എഴുതാന്‍ എല്ലാ ആശംസകളും നേരുന്നു.....

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായി... വികസനം പ്രകൃതിയെ നശിപ്പിക്കാതിരിക്കട്ടേ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചേച്ചീ...
തിരിച്ചെത്തിയതില്‍ സന്തോഷം.

Typist | എഴുത്തുകാരി said...

കിച്ചു, ചിന്നു, നന്ദി.
സഗീര്‍, നന്ദി ഇവിടെ വന്നതിനു്

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ആൽമരം ഇന്നും എന്റെ സ്മരണയിൽ ഉണ്ട്...
അളഗപ്പ പോളിയിലുള്ള സമയത്ത്,അവിടെത്തന്നെ ജൂനിയർ ആയിരുന്ന ഒരു നെല്ലായിക്കാരി പ്രണയ നായികയെ കാത്ത് ,വീട്ടിൽ നിന്നും നേരത്തെപോന്ന് , ആ ആൽത്തറയിൽ കാത്തുനിൽക്കും !
പിന്നീടൊരുമിച്ചുള്ള യാത്ര!!
പുഷ്പ്പിക്കാതെ പോയൊരു പ്രണയമായിരുന്നു അത്..കേട്ടൊ

Typist | എഴുത്തുകാരി said...

ഇപ്പോഴതു് സുഖമുള്ള ഒരു നൊമ്പരമായി മാറി, ഇല്ലേ? എന്നിട്ടിപ്പോള്‍ ആ പ്രണയനായിക എവിടെയാണോ ആവോ?അപ്പോള്‍ നാട്ടുകാരു മാത്രമല്ല അവിടെ വന്നു പ്രേമിച്ചിട്ടുള്ളതു്!