Tuesday, June 17, 2008

കപ്പയും കാന്താരി മുളകും, പിന്നെ ജാതിയും

ഇന്നു് കാര്യമായ മഴയില്ല.അല്ലെങ്കിലും ഈ വര്‍ഷം മഴക്കാലം എന്ന തോന്നലുണ്ടാവാന്‍ പാകത്തില്‍ മഴ പെയ്തിട്ടില്ല, ഇതുവരെ - ഇടവപ്പാതി കഴിഞ്ഞു മിഥുനമായി, എന്നിട്ടും. എന്തോ മഴക്കു പെയ്യാനൊരു മടിപോലെ. മൂടിക്കെട്ടി വരുന്നതല്ലാതെ പെയ്യുന്നില്ല. എന്നാല്‍ തീരെ ഇല്ലാതെയുമില്ല.

എന്തായാലുംമഴ തോര്‍ന്നനേരത്തു് പറമ്പിലേക്കൊന്നിറങ്ങി.അപ്പോള്‍ കിട്ടിയതാണിതൊക്കെ. ചൂടോടെ പോസ്റ്റുന്നു.

ഈ പടം നമ്മുടെ ശ്രീക്കുട്ടനു് ( ശ്രീയുടെ കപ്പമോഷണം)

കപ്പയും കാന്താരിമുളകു ചമ്മന്തിയും അല്ലെങ്കില്‍ കപ്പയും കഞ്ഞിയും !!.. എന്തു കോമ്പിനേഷന്‍ അല്ലേ!!- ഒരു സാധാരണ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും ഇതു തന്നെയായിരിക്കില്ലേ? കൊതിപ്പിക്കാന്‍ പറയുന്നതല്ലാട്ടോ. (എന്നാലും ‍എനിക്കറിയാം പലരുടേയും വായിലിപ്പോള്‍ കപ്പലോടിക്കാം).

നോക്കൂ, എന്തു കരുതലോടെയും ഭംഗിയോടെയുമാ പ്രകൃതി ആ വിത്തിനെ സൂക്ഷിച്ചിരിക്കുന്നതെന്നു്.
എന്തു ഭംഗി നിന്നെ കാണാന്‍.......... .
ഒറ്റക്കു് ഒരെണ്ണം മാറി ഇരിക്കുന്നതു കണ്ടോ(മുകളിലത്തെ പടത്തില്‍), ആശാനു് കശുവണ്ടിയുടെ ഛായയില്ലേ, സൂക്ഷിച്ചുനോ‍ക്കിയാല്‍. (ആരോടും പറയണ്ട, അടുത്തൊരു കശുമാവുണ്ടേയ്)

എഴുത്തുകാരി.

31 comments:

Typist | എഴുത്തുകാരി said...

കപ്പയും കാന്താരിമുളകു ചമ്മന്തിയും അല്ലെങ്കില്‍ കപ്പയും കഞ്ഞിയും. എന്താ ഒരു കോമ്പിനേഷന്‍ !!

പാമരന്‍ said...

!!!!!!!!!!!

OAB said...

കപ്പക്കും കാന്താരിക്കും എന്തോന്ന് ജാതി?. പടം കണ്ടപ്പഴാ ‘ജാതി’ ഏതെന്ന് മനസ്സിലായത്.

Sands | കരിങ്കല്ല് said...

എവിടെയാണാ ഇലകള്‍ വെച്ചിരിക്കുന്നതു്‌?
കിടിലന്‍ ചരല്‍ക്കല്ലുകള്‍ ! :)

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം.. എന്ന പോലെ..
കൊതിപ്പിക്കും പച്ചക്കറിതന്‍ ചിത്രത്തിലും കല്ലുകള്‍ തന്നെ കരിങ്കല്ലിന്നു കൗതുകം ;)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Sapna Anu B.George said...

നല്ല ചിത്രങ്ങള്‍,നല്ല നിറം,ജാതിപ്രതിയും,കരിങ്കല്ലുകളും കപ്പയും,കാന്താരിയും വാഴയിലയില്‍,നല്ല കണ്‍സെപ്റ്റും,ഒരു നല്ല Ad നുള്ള എല്ലാ ചേരുവകയും....നമ്മള്‍ തമ്മില്‍ ഇതുനുമുന്‍പ് ഇവിടെ കൂട്ടിമുട്ടിയിട്ടുണ്ടോ!!!എഴുത്തുകാരി എന്ന പേരത്ര പരിചയം പോര, കണ്ടതില്‍ സന്തോഷം.

നിസ് said...

ചുമ്മാ കൊതിപ്പിക്കല്ലേ!

പണ്ട് സ്ക്കൂളുവിട്ട് വരുമ്പോള്‍ അമ്മ കപ്പയും (ഞങ്ങടെ നാട്ടില്‍ കൊള്ളിക്കിഴങ്ങ് എന്നു പറയും) കാപ്പീം തരുമ്പോള്‍ മുഖം ചുളിക്കും. വേറെ ഒന്നുമില്യേ?

പക്ഷെ ഇപ്പോ ഏതേലൂം കേരളാ ഹോട്ടല്‍ തപ്പിപിടിച്ചാല്‍ ആദ്യം ചോദിക്കണത് കപ്പയുണ്ടോ ചേട്ടാ എന്നാണ്..

ആ പറഞ്ഞിട്ടു കാര്യമില്യ, പലതും അങ്ങിനെയാ, നമ്മടെ ആരുടേം കുറ്റമല്ല..

സഹയാത്രികന്‍ said...

ചേച്ച്യേ... കൊതിപ്പിച്ചോളൂട്ടോ...

ങ്ഹാ... എന്ത് ചെയ്യാം... !

എന്തായാലും ശ്രീ യ്ക്കിട്ട് പണിഞ്ഞത് എനിക്കിഷ്ടായി... :)

കുഞ്ഞന്‍ said...

അപ്പോളൊരു കര്‍ഷകി-യാണല്ലെ..

കാന്താരിയുടെ കൂടെ ഗര്‍ഭ്ഭം കലക്കി മുളകും പിന്നെ വല്യ മുളകും ഉണ്ടല്ലൊ.

ആ ശ്രീക്ക് കൊടുത്തത് നന്നായി..!

Areekkodan | അരീക്കോടന്‍ said...

നല്ല ജാതി ചിത്രങ്ങള്‍ ....

Typist | എഴുത്തുകാരി said...

പാമരന്‍, oab, സജീ, നന്ദി.
കരിങ്കല്ല് - കരിങ്കല്ലല്ലേ, അങ്ങിനെയേ തോന്നൂ.
സപ്നാ, ഇല്ലാ, ഇതുവരെ കൂട്ടിമുട്ടിയിട്ടില്ല. ഇനി ആവാം, അല്ലെ?
നിസ്, ചാലക്കുടിക്കാരനല്ലേ, നമ്മള്‍ അയലോക്കക്കാരല്ലേ നന്ദിയുണ്ട്‌ ഇവിടെ വന്നതിനു്.
സഹയാത്രികന്‍ - അപ്പോ വനവാസം കഴിഞ്ഞു തിരിച്ചെത്തി, അല്ലേ. സന്തോഷം.
കുഞ്ഞന്‍സേ നന്ദി. ശ്രീ ഇവിടെ എത്തിയിട്ടില്ലെന്നു തോന്നുന്നു.
അരീക്കോടന്‍ - നന്ദിയുണ്ട് ഇവിടെ വന്നതിനും, അഭിപ്രായം പറഞ്ഞതിനും.

ശ്രീ said...

കിടിലന്‍ കോമ്പിനേഷന്‍ തന്നെ ചേച്ചീ...

എന്നാലും ആ കപ്പയുടെ പടം കൊടുത്തിട്ട് എനിയ്ക്ക് വേണ്ടി എന്നു പറഞ്ഞത് ഇനി ഞാനെങ്ങാനും അത് അടിച്ചു മാറ്റിയാലോ എന്ന് പേടിച്ചിട്ടല്ലേ... ഞാന്‍ അതെടുക്കാനൊന്നും വരണില്യാട്ടോ. (ശ്ശോ!എനിയ്ക്ക് എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയിപ്പോ വേറൊന്നും പറയാന്‍ പറ്റില്യല്ലോ)
;)

സഹനും കുഞ്ഞന്‍ ചേട്ടനും വെച്ചിട്ടുണ്ട് ട്ടാ...
(ഇനി കപ്പയും ചോദിച്ചോണ്ട് ആ വഴിയ്ക്കു വാ...)

ശ്രീ said...

"ഒറ്റക്കു് ഒരെണ്ണം മാറി ഇരിക്കുന്നതു കണ്ടോ(മുകളിലത്തെ പടത്തില്‍), ആശാനു് കശുവണ്ടിയുടെ ഛായയില്ലേ, സൂക്ഷിച്ചുനോ‍ക്കിയാല്‍. (ആരോടും പറയണ്ട, അടുത്തൊരു കശുമാവുണ്ടേയ്)"

പാവം! അതിനെ വരെ സംശയിച്ചു തുടങ്ങി, അല്ലേ?
;)

Typist | എഴുത്തുകാരി said...

ഞാനും വിചാരിച്ചൂ, എന്താ ശ്രീ ഈ വഴിയൊന്നും വരാത്തെ എന്നു്. എത്തിയല്ലോ, സമധാനായി.

ശ്രീക്കുട്ടോ, പിണങ്ങല്ലേ, ഒരു വെറും തമാശക്കാണേയ്.

ജിഹേഷ് said...

ബ്ളോഗില് ജാതി പറയാനോ കാണിക്കാനോ പാടില്ല :)

ഹരീഷ് തൊടുപുഴ said...

നല്ല ഫോട്ടോസ്!!
ചെണ്ടക്കപ്പ പുഴുങ്ങിയതും കാന്താരിമുളകുചമ്മന്തീം, മധുരക്കിഴങ്ങ്, ചേന, കാച്ചില്‍, ചേമ്പ് പുഴുങ്ങിയത്; പിന്നെ ജാതിത്തൊണ്ട് മുന്‍പല്ലുകളാല്‍ കടിച്ചുമുറിക്കുമ്പോള്‍.....ഹോ!! പിന്നെ ചാമ്പങ്ങയും മാങ്ങയുമൊക്കെ ഉപ്പും മുളകും കൂട്ടി കഴിക്കുമ്പോള്‍....

നാട്ടിലായത് എന്റെ “മഹാഭാഗ്യം”

കിലുക്കാംപെട്ടി said...

ഈ തൊടിയില്‍ ഇതു ആദ്യമാണു കേട്ടൊ, എത്താന്‍ വൈകിയോ ഞാന്‍ എന്നു തോന്നി, വയറു ഭാഗ്യം ഉണ്ട് എനിക്കു എന്നു മനസ്സിലായി, ആ കപ്പയുടെയും, കാന്താരി മുളകിന്റെയും ഒരു പങ്ക് എനിക്കും കിട്ടിയല്ലൊ. എഴുത്തുകാരിയുടെ മറ്റു തൊടികളില്‍(പോസ്റ്റ്) ഓടിച്ചാടി മറിഞ്ഞ് അര്‍മാദിച്ചു ആസ്വദിച്ചു ഞാന്‍ തിരിച്ചു വരാം.
നല്ല ഒരു ബ്ലോഗ്,,,,,,,,,,,

ഹരിശ്രീ said...

എഴുത്തുകാരീ,

ചുമ്മാ കൊതിപ്പിക്കാന്‍ ഇറങ്ങിയിരിയ്കയാ അല്ലേ ???

നല്ല ചിത്രങ്ങള്‍....

ആശംസകള്‍

അനൂപ്‌ കോതനല്ലൂര്‍ said...

ഇതൊക്കെ പറഞ്ഞ് കൊതിപ്പിക്കല്ലെ ടൈപിസ്റ്റെ
ഇവിടെ നാടിനെ ഓര്‍ത്തിരിക്കുമ്പോള്‍ ഇതു പോലുള്ള ഓര്‍മ്മകള്‍ മനസില്ലൂടെ കടന്നു പോകും
കപ്പയും കാന്താരിമുളകും വേണ്ടാ
എനിക്ക് കപ്പയും മീനും മതി
ഇനി നാട്ടില്‍ ചെന്നിട്ട് വേണം ഏതേലും ഷാപ്പില്‍ കയറി ഒരു കപ്പയും മീനും കഴിക്കാന്‍

വേണു venu said...

നല്ല ചിത്രങ്ങള്‍. തൊടിയിലൂടെ ഒക്കെ ഒന്നു കറങ്ങിയിട്ടു് എത്രയോ നാളായിരിക്കുന്നു.(ആത്മഗതം)
:)

ശ്രീ said...

ചേച്ചീ... പിണങ്ങാനോ... ഞാനോ...
നല്ല കാര്യായി. ആ കപ്പ എനിയ്ക്കു തന്നിട്ടും ഞാന്‍ പിണങ്ങി പോകാനോ... :)

ജിഹേഷ് ഭായ് പറഞ്ഞതു ഒരു കാര്യമാണ് ട്ടോ.
;)

രഘുവംശി said...

കാണാന്‍ നല്ല ഇമ്പം. നല്ല പോസ്റ്റ്.

നന്ദകുമാര്‍ said...

അല്ലേലും നെല്ലായിക്കാ‍ര് ആള്‍ക്കാര് ശരിയല്ലാന്ന് പണ്ടേ എനിക്കറിയാം.അവിടത്തെ കശുമാവും കുഴപ്പക്കാരാണെന്ന് ഇപ്പോളാ അറിഞ്ഞേ :-)

ചിത്രങ്ങള്‍ കൊള്ളാം.

മുരളിക... said...

കപ്പലോടിക്കുന്നത് അവിടെ നിക്കട്ടെ,, ആദ്യം ആ കശുമാവിന്റെ കഥ കേക്കട്ടെ... :)

ഒരു സ്നേഹിതന്‍ said...

ഒറ്റക്കു് ഒരെണ്ണം മാറി ഇരിക്കുന്നതു കണ്ടോ? ആശാനു് കശുവണ്ടിയുടെ ഛായയില്ലേ, സൂക്ഷിച്ചുനോ‍ക്കിയാല്‍. (ആരോടും പറയണ്ട, അടുത്തൊരു കശുമാവുണ്ടേയ്)

ചിത്രങ്ങള്‍ സൂപ്പര്‍... ഇന്നെന്തായാലും എവിടുന്നെന്കിലും കപ്പ സംഘടിപ്പിക്കണം....

വെറുതെ കൊതിപ്പിച്ചു വിട്ടതല്ലേ....

കൂട്ടത്തില്‍ മുകളിലത്തെ ഡയലോഗ് ചിരിപ്പിച്ചുട്ടോ....

ആശംസകള്‍...

Typist | എഴുത്തുകാരി said...

ജിഹേഷ് - ഇല്ലാ, ഇനി പറയില്ലാട്ടോ.
ഹരീഷ് - അതെ, നാട്ടില്‍ കഴിയാന്‍ പറ്റുന്നതു തീര്‍ച്ചയായും ഭാഗ്യം തന്നെ.

കിലുക്കാംപെട്ടി - നന്ദിയുണ്ട്‌ ഈ തൊടിയില്‍ വന്നതിനു്.

ഹരിശ്രീ,
അനൂപ്,
വല്ലാതെ കൊതിച്ചുപോയോ? സാരല്യാ, നാട്ടില്‍ വരുമ്പോള്‍ കഴിക്കാല്ലോ.

വേണൂ, നന്ദി - അവിടെ ഒരു ചെറിയ തൊടി ഉണ്ടല്ലോ അല്ലേ (പോസ്റ്റു കണ്ടു - വാഴ)

ശ്രീ,എനിക്കറിഞ്ഞൂടേ, എന്നോടു പിണങ്ങില്ലാന്നു്.

രഘുവംശി - ആദ്യമായിട്ടാണീവഴി അല്ലേ? നന്ദിയുണ്ട്‌.

നന്ദകുമാര്‍ - അതൊക്കെ ഇത്ര ഉറക്കെ പറയാന്‍ പാടുണ്ടോ?

മുരളികാ- കശുമാവിന്റെ കഥ പിന്നെ പറഞ്ഞുതരാട്ടോ.

ഒരു സ്നേഹിതോ - നന്ദിയുണ്ട്.

രസികന്‍ said...

എഴുത്തുകാരി
കപ്പയും കാന്താരിമുളകു ചമ്മന്തിയും അല്ലെങ്കില്‍ കപ്പയും കഞ്ഞിയും. എന്താ ഒരു കോമ്പിനേഷന്‍ !!
ഈവരികൾ എന്റെ വായിൽ ഒരു പ്രളയം തന്നെ വരുത്തി എന്നു പ്രത്യേകം പറയേണ്ടല്ലൊ
ഇവിടെ നിന്നും ടിക്കറ്റെടുത്ത് നാട്ടിൽ പൊയി കപ്പയും കാന്താരിമുളകു ചമ്മന്തിയും കഴിച്ചാ‍ലൊ എന്നു തോന്നി കാരണം വിടുത്തെ പാക്കറ്റ് കപ്പയും ഫോട്ടോയിൽ കണ്ട കപ്പയും തമ്മിൽ ആനയുടെയും ഉറുമ്പിന്റെയും മാറ്റമുണ്ട്
നല്ല ഫോട്ടോ
ആശംസകള്‍

Kichu & Chinnu | കിച്ചു & ചിന്നു said...

haai!!! vaayil vellam

Typist | എഴുത്തുകാരി said...

രസികന്‍ - നന്ദിയുണ്ട്‌
കിച്ചു, ചിന്നു - ഈ വഴി വന്നതിനു നന്ദി.

Ranjith chemmad said...

നല്ല ചിത്രങ്ങള്‍...
keep posting like this natural pulse

Typist | എഴുത്തുകാരി said...

Ranjith,(മലയാ‍ളത്തിലെഴുതിയിട്ടു ശരിയാകുന്നില്ല)
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം