Friday, August 14, 2009

ഓണം ബംപറ് സമ്മാനം

ഇതെന്താണെന്നു പറയാമോ? എവിടെയാണെന്നുകൂടി പറയണം.

(ക്ലൂ: നിങ്ങളില്‍ പലരും ഈ അടുത്ത കാലത്ത് ഇതു കണ്ടിട്ടുണ്ടാവും).

ശരിയുത്തരം തരുന്നവര്‍ക്കു ഓണം ബംപറ് സമ്മാനം ഒരു പറ ധാന്യമണികള്‍. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം കിട്ടിയാല്‍ നറുക്കിട്ടെടുത്തു വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. ശരിയുത്തരം അയച്ചവര്‍ക്കെല്ലാം ധാന്യമണി ഇടങ്ങഴി (അല്ലെങ്കില്‍ വേണ്ട, നാഴി മതി)  വീതം. പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ പിടി ധാന്യമണികള്‍. 

സമയം കളയണ്ട, കൂട്ടം കൂട്ടമായി പങ്കെടുക്കുക, സമ്മാനം നേടുക.

-------------------------------------------------------

വീണ്ടും  ഒരു സ്വാതന്ത്ര്യ ദിനം കൂടി.

നാടിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. നമുക്കു സ്നേഹിക്കാം, നമ്മുടെ നാടിനെ.

ഭാരത് മാതാ കീ ജയ്.

എഴുത്തുകാരി.

61 comments:

Typist | എഴുത്തുകാരി said...

നമ്മുടെ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നമുക്കൊത്തൊരുമിച്ചു നില്‍ക്കാം. നമുക്കു സ്നേഹിക്കാം നമ്മുടെ നാടിനെ... ‍

പിരിക്കുട്ടി said...

hayyo enikku manassilaayilla
enthaaa
????????///

Independance day wishes

OAB/ഒഎബി said...

ഞാനിവിടെ വന്നിട്ടൂല്ല. ആ മരവും കായും കണ്ടിട്ടൂല്ല...:)
സ്വാതന്ത്ര്യ ദിനാശംസകളോടെ....

Anonymous said...

ഈ മരം പറവൂര്‍ KSRTC സ്റ്റാന്‍ഡില്‍ ഉള്ള അമ്പലത്തിനു പുറത്തു ഉള്ളതാണ്
പേര് പറയണമെങ്കില്‍ സമ്മാനം മിനിമം ഒരു പറ നാണയം എങ്കിലും വേണം!

അരുണ്‍ കരിമുട്ടം said...

ആഫിക്കന്‍ വനാന്തരങ്ങളില്‍ കാണുന്ന ഉട്ടോപ്യാ വൃക്ഷത്തിന്‍റെയും, പെറുതീരത്തെ വനസ്പാരന്തി വൃക്ഷത്തിന്‍റെയും സങ്കരയിനമാ ഇത്.ഇതിലെ ഫലത്തിനു നാട്ടിലെ പേരു അറിയില്ല.
ശാസ്ത്രിയനാമം:
'കാണാല്ലോപറവൂര്‍വഴിയായിചെറായി'

Areekkodan | അരീക്കോടന്‍ said...

ആ താഴെ കാണുന്ന പൂവുണ്ടാകുന്ന മരം...പേര്‌ അമരം.നാട്‌ ഈ നാട്‌. ഇതിലപ്പുറം എന്താ പറ്യാ?

OT:90% മാര്‍ജിനിട്ട്‌ ചേച്ചി പോയി അല്ലേ?

പ്രയാണ്‍ said...

ചെര്‍പ്പുളശ്ശേരി കണ്ടിട്ടുണ്ട് ഈ മരംന്നു തോന്നുന്നു....നാഗപ്പാലയാണോ?ഇതിന്റെ പൂവു നല്ല ഭംഗിയല്ലെ.....?എന്തായാലും വന്ദേമാതരം.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

റോഡിൽ കൂടി നടക്കുമ്പോൾ ആരാ ആകാശത്തു നോക്കി ഇതൊക്കെ കണ്ടു നടക്കുന്നത്...നേരേ നോക്കി നടന്നാൽ വീഴാതെ നടക്കാം..ഇഷ്ടം പോലെ സുന്ദരിമാരേയും/സുന്ദരന്മാരേയും കാണാം...!

എന്നാലും ചോദിക്കട്ടെ, ഞാവലാണോ?

അനില്‍@ബ്ലോഗ് // anil said...

ശെടാ !!!
ഇത് നമ്മുടെ നാഗേട്ടനല്ലെ?
നാ‍ഗലിംഗം?
:)

സ്വാതന്ത്ര്യദിനാശംസകള്‍.

സു | Su said...

ഞാനൊരു പുതിയ പേരിടാം. ഉണ്ടക്കായ/ ഉണ്ടപ്പഴം.

സമ്മാനം എനിക്കു തന്നില്ലെങ്കിൽ ഞാൻ നിരാഹാരമിരിക്കും ചേച്ചി. :)

വന്ദേമാതരം!

siva // ശിവ said...

This is Nagalinga Maram, In English it is called as Cannon Ball Tree.... :)

കണ്ണനുണ്ണി said...

Saluting the heroes who gave their yesterday for our tomorrow.
...Jai Hindh

ശ്രീ said...

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഉത്തരം പറയാത്തവര്‍ക്കും സമ്മാനം കൊടുക്കുന്നുണ്ടെന്ന് കേട്ടു. ;)

സ്വാതന്ത്ര്യദിനാശംസകള്‍!

ബാബുരാജ് said...

പ്രിയ എഴുത്തുകാരീ,

ഇതല്ലേ കാനണ്‍ ബാള്‍ ട്രീ. ശിവലിംഗപ്പൂ, നാഗലിംഗപ്പൂ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. PDCക്ക്‌ ഒരു സ്പെസിമനായിരുന്നു. ശാസ്ത്രനാമം മറന്നു.

ഈ മരം ആദ്യം കാണുന്നത്‌ പാലാ മുരുക്കുമ്പുഴ അമ്പലത്തിലാണ്‌. ഇപ്പോള്‍ ഏറ്റുമാനൂരമ്പലത്തിലുണ്ട്‌, പിന്നെ കോട്ടയത്ത്‌ ചാലുകുന്നില്‍ ഒരു സര്‍ക്കാരാഫീസിന്റെ മുന്‍പിലുണ്ട്‌. പിന്നെ എന്റെ വീട്ടിലും, ചെറുതാണ്‌ പൂവായിട്ടില്ല.

Anil cheleri kumaran said...

സ്വാതന്ത്ര്യദിനാശംസകള്‍!

Typist | എഴുത്തുകാരി said...

പിരിക്കുട്ടീ, മനസ്സിലായില്ല അല്ലേ? ചെറായിക്കു കാറില്‍ പോയാല്‍ മനസ്സിലാവില്ല, ബസ്സില്‍ പോണം.

OAB,കായും മരവും കണ്ടില്ലെങ്കില്‍ പോട്ടെ, ആശംസകള്‍.

അനോണീ, പേരറിയില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ മാഷേ? എന്തായാലും സമ്മാനമില്ല.

അരുണ്‍, നന്ദി ഈ വിജ്ഞാനം പകര്‍ന്നു തന്നതിനു് :)എന്തായാലും ചെറായി,പറവൂര്‍ എന്നൊക്കെ പറഞ്ഞതല്ലേ, പകുതി സമ്മാനം തരാം.

അരീക്കോടന്‍ മാഷേ, തോറ്റു, സമ്മാനമില്ല. ദാ, ഇപ്പോ തിരിച്ചുവന്നു.

പ്രയാണ്‍ - ഉത്തരത്തിനു് അടുത്തെത്തിയിട്ടുണ്ട്. ഭാരത് മാതാ കീ ജയ്.

സുനില്‍ - ഞാവലോ, അസ്സലായി.ആപ്പിളല്ലേന്നു ചോദിക്കാത്തതു ഭാഗ്യം. അതിനെങ്ങനെയാ സുന്ദരിമാരെ മാത്രം നോക്കിയല്ലേ നടപ്പ്‌ (സുന്ദരന്മാരെ എന്നതൊക്കെ വെറുതെ ഞങ്ങളെ പറ്റിക്കാന്‍).

അനില്‍- ബാക്കി പകുതി ഉത്തരം എവിടെ?

സൂ - അതില്‍ നിന്നു തന്നെ ഒരു ഉണ്ടപ്പഴം പൊട്ടിച്ചു തരാം സമ്മാനമായിട്ടു്.

ശിവാ - ഒരു ചോദ്യത്തിനുള്ള ഉത്തരം ശരി.

കണ്ണനുണ്ണി - വന്ദേ മാതരം.

ശ്രീ - ശ്രീക്കെന്തായാലും തരാം. വേറാരും കേക്കണ്ട.

ബാബുരാജ് - അതെ, അതുതന്നെ നാഗലിംഗപ്പൂ. ഞാന്‍ ഇതു ആദ്യമായി കണ്ടതു് മണ്ണാര്‍ശ്ശാല ക്ഷേത്രത്തിനു മുന്നിലാണു്.
വീട്ടില്‍ ഒരെണ്ണം വച്ചുപിടിപ്പിച്ചതു് നന്നായി.

കുമാരന്‍- ജയ് ഹിന്ദ്.

Viswaprabha said...

മരം നാഗലിംഗവൃക്ഷം തന്നെ.
ഏതാണു സ്ഥലം എന്നാണെങ്കിൽ, ക്ലൂ അനുസരിച്ച് സുപ്രസിദ്ധമായ നെല്ലായി-ചെറായി പരാക്രമപാതയിൽ പറവൂർ KSRTC ബസ്സ്റ്റാൻഡിനു സമീപം ആവാനാണു് കൂടുതൽ സാദ്ധ്യത.
കേരളത്തിലുള്ള ഒട്ടുമുക്കാലും നാഗലിംഗവൃക്ഷങ്ങളുടെ ലിസ്റ്റ് ഇതിനകം തന്നെ ബ്ലോഗർമാർ പൂർത്തിയാക്കിയിട്ടുണ്ട് എന്നു തോന്നുന്നു. ഒരുദാഹരണത്തിനു് ആഷയുടെ ഈ ബ്ലോഗു് പോസ്റ്റിലെ കമന്റുകൾ:
തിരുവനന്തപുരം ഏജീസ് ഓഫീസ് (മുറിച്ചുകളഞ്ഞത്രേ!, മ്യൂസിയം പാർക്ക്, എഞ്ചിനീയറിങ്ങ് കോളേജു്‌, അരുവിപ്പുറം ആശ്രമം (ജോർജ്ജ് കൊറ്റനെല്ലൂർ), തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (ഗുപ്തൻ), കണ്ണൂർ എസ്.എൻ.കോളേജു് (അഭിലാഷങ്ങൾ), കരമന എൻ.എസ്.എസ്. കോളേജു്(മയൂര), കായംകുളം (അപ്പു), ചങ്ങനാശ്ശേരി എസ്.ബി.കോളേജു് (നവരുചിയൻ), കോട്ടയം ശാസ്ത്രി റോഡു് (ധ്വനി), പിറവത്ത് ഒരു ആശ്രമത്തിൽ (ഭൂമിപുത്രി), മലപ്പുറത്ത് ഒരു മനയിൽ(നിരക്ഷരൻ), എറണാകുളം മഹാരാജാസ് (രാം മോഹൻ പാലിയത്ത്),...

തൃശ്ശൂർ മൃഗശാലയിൽ ഉള്ള മരം നേരിട്ടു കണ്ടിട്ടുണ്ട്. പത്തിരുപത്തഞ്ചുവർഷം മുൻപ് തറവാട്ടിലെ വീട്ടുപറമ്പിലും ഉണ്ടായിരുന്നു ഒരെണ്ണം.


9447014570, 9349783625, 9847874752 ഈ നമ്പറുകളിൽ വിളിച്ചാൽ ആവശ്യമുള്ളവർക്കു് നാഗലിംഗവൃക്ഷത്തിന്റെ തൈ ലഭ്യമാക്കുമെന്നു് മേയിൽ ഒരു മാതൃഭൂമി ഓൺ ലൈൻവാർത്തയും കണ്ടു.

Sabu Kottotty said...

എന്നെ കൊന്നാല് ഞാന്‍ പറയില്ല..!

ചാണക്യന്‍ said...

ഉത്തരം വെളിവായ സ്ഥിതിക്ക്....തിരിച്ചു പോവുന്നു...[അല്ലേല്‍ കാണാമായിരുന്നു..:):)]

സ്വാതന്ത്ര്യ ദിനാശംസകള്‍.....

smitha adharsh said...

ശ്ശൊ! ഈ വിശ്വ പ്രഭേടെ ഒരു കാര്യം !!!
ഒരു സമ്മാനം വാങ്ങാംന്ന് വച്ച സമ്മതിക്കില്ല..

Viswaprabha said...

മീറ്റു കഴിഞ്ഞു നെല്ലായിക്കു തിരിച്ചുപോവുന്ന ഏതോ ബ്ലോഗർ തന്റെ ഒളിമ്പസ്സ് ക്യാമറയിൽ, പറവൂർ ബസ് സ്റ്റാൻഡിൽ വെച്ച് 2009 ജൂലൈ 27ആം തീയതി വൈകീട്ട് ഏതാണ്ടു് നാലേകാൽ മണിയ്ക്കു് എടുത്ത ചിത്രമാണിതു്.

മര്‍ത്ത്യന്‍ said...

ഓണം, സ്വാതന്ത്ര്യ ദിനം എല്ലാം ഇപ്പോള്‍ ഓര്‍മ്മകളില്‍ , പക്ഷെ ഓര്‍മ്മകളിലുണ്ട് തീര്‍ച്ച

ഹരീഷ് തൊടുപുഴ said...

സർപ്പഗന്ധിയെന്നും ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്നു..

സ്വാതന്ത്ര്യദിനാശംസകളോടെ..

പാവത്താൻ said...

ഈ നാഗലിംഗമരം അത്ര അപൂര്‍വ്വമായ വൃക്ഷമാണോ? എന്റെ വീട്ടില്‍ സാമാന്യം വലിയ രണ്ടെണ്ണമുണ്ട്..

വശംവദൻ said...

മത്സരം അവസാനിച്ച നിലയ്ക്ക് ഇനി ഉത്തരം പറയുന്നതിൽ കാര്യമില്ല.

എങ്കിലും ആദ്യം ഫോട്ടം കണ്ടപ്പോൾ തോന്നിയത് “ഇതല്ലേ ‘ഗുരു’ സിനിമയിലെ ഇലാമപ്പഴം” എന്നായിരുന്നു.
:)

raadha said...

കൊള്ളാം..ഈ മരം ഞാന്‍ പഠിച്ച മഹാരാജാസ് കോളേജില്‍ ഉണ്ട്. ഇതിന്റെ കായുടെയും പൂവിന്റെയും വലിപ്പം കണ്ടു വായ പൊളിച്ചു നിന്നിട്ടുമുണ്ട്...!

വയനാടന്‍ said...

വന്ദേ മാതരം

Sureshkumar Punjhayil said...

ഭാരത് മാതാ കീ ജയ്.

കാസിം തങ്ങള്‍ said...

സമ്മാനങ്ങളൊക്കെ ആദ്യം വന്നവര്‍ കൊണ്ടുപോയില്ലേ.

സ്വാതന്ത്ര ദിനാശംസകള്‍.(ലേറ്റായെന്ന് തോന്നുന്നു)

Typist | എഴുത്തുകാരി said...

വിശ്വപ്രഭ, ആദ്യമായി ഇവിടേക്കു സ്വാഗതം.

അതെ, സംഗതി അതു തന്നെ. പറവൂര്‍ KSRTC സ്റ്റാന്‍ഡിനു തൊട്ടടുത്ത അമ്പലത്തിന്റെ മുന്നിലുള്ളതു്. മീറ്റും കഴിഞ്ഞു തിരിച്ചുവരാന്‍ ആലുവ ബസ്സില്‍ കയറി ഇരുന്നപ്പോള്‍ കണ്ടതാണ്.

ഞാനിതാദ്യമായി കണ്ടതു് ഒന്നുരണ്ടു വറ്ഷം മുന്‍പ്‌ മണ്ണാര്‍ശ്ശാല‍ ക്ഷേത്രത്തിനു മുന്‍പിലാണ്. തൃശ്ശൂര്‍ മൃഗശാലയില്‍ ഒരുപാട് പ്രവശ്യം പോയിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിട്ടില്ല. ഇത്ര വിശദമായ വിവരങ്ങള്‍ക്കു നന്ദി.

കൊട്ടോട്ടിക്കാരന്‍, പറയല്ലേ.

ചാണക്യന്‍, അയ്യോ അതു കഷ്ടായിപ്പോയല്ലോ.

സ്മിതാ - എന്തു ചെയ്യാം, ചിലരങ്ങനെയാ.

വീണ്ടും വിശ്വപ്രഭ - സമ്മാനം വിശ്വപ്രഭക്കു തന്നെ. ഒളിമ്പസ് കാമറയും പറവൂര്‍ സ്റ്റാന്‍ഡും, നാലേകാലും ഒക്കെ ശരി. പക്ഷേ ഒരു കുഞ്ഞു വല്യ തെറ്റില്ലേ. ഒന്നുകൂടൊന്നു നോക്കിനോക്കിയാല്‍ പിടി കിട്ടും.‍

Typist | എഴുത്തുകാരി said...

മര്‍ത്ത്യന്‍, മധുരമുള്ള ഓര്‍മ്മകളെങ്കിലുമുണ്ടല്ലോ, അതു നല്ലതല്ലേ?

ഹരീഷ്, പല പേരുകളും കേട്ടിട്ടുണ്ട്‌ .

പാവത്താന്‍ - ഈ ഭാഗത്തൊന്നും ഇതു തീരെ കണ്ടിട്ടില്ല. ഞാന്‍ ഒരു രണ്ടു കൊല്ലം മുന്‍പാ ഇതു് ആദ്യമായിട്ടു കണ്ടതു്. ഈ കാണാനുള്ള കൌതുകമല്ലാതെ വേറെ എന്തെങ്കിലും ഉപകാരമുണ്ടോ ഈ മരം കൊണ്ട്?

വശംവദന്‍, എല്ലാരുമെല്ലാരും ശരിയുത്തരം പറയുന്നു. പിന്നെന്തു ചെയ്യും?

raadha- ശരിയാ, എന്തു കൌതുകമാ അതു കാണാന്‍.

വയനാടന്‍, ജയ് ഹിന്ദ്.

സുരേഷ് കുമാര്‍ - വന്ദേ മാതരം.

കാസിം ത‍ങ്ങള്‍‍ - സമ്മാനത്തിലെന്തു കാര്യം, പങ്കെടുക്കുന്നതിലല്ലേ?:) ഏയ് ഒട്ടും ലേയ്റ്റായില്ലാട്ടോ.
എല്ലാവര്‍ക്കും നന്ദി. മത്സരം വളരെ ഈസിയായിപ്പോയോ?

Viswaprabha said...

ഹ ഹ! 6നു പകരം 7 അല്ലേ?
ഒരു ഉത്തരത്തിനും നൂറിൽ നൂറു വാങ്ങില്ലെന്നു് പണ്ടേ ശപഥം എടുത്തിട്ടുള്ളതുകൊണ്ടല്ലേ അങ്ങനെ?

കുറുമാന്‍ said...

കണ്ടു വന്നപ്പോഴേക്കും, മത്സരവും, റിസള്‍ട്ടും വന്ന്നു കഴിഞ്ഞു. അപ്പോ ടെന്‍ഷന്‍ വേണ്ട. ഇത് പോലെ വളരെ അധികം സാമ്യമുള്ള കായ് ഉള്ള ഒരു മരം കൂടി ഉണ്ട്. അതെന്താന്ന് പറയുന്നവര്‍ക്ക് ഒരുപിടി അവില്‍ :)

yousufpa said...

കരിം കൂവളമാലികേ...കൂവളം തന്നെ ഉത്തരം .

ജയ് ഹിന്ദ്.

ഗീത said...

ഉത്തരം അറിയാം. പക്ഷേ ആ ബമ്പറു സമ്മാനമായി തരാന്‍ പോണ ധാന്യമണികള്‍ തിന്നാന്‍ കൊള്ളാവുന്ന വല്ലതുമാണോന്ന് പറഞ്ഞാല്‍ മാത്രമേ ഉത്തരം പറയൂ‍ൂ‍ൂ‍ൂ.....

Muralee Mukundan , ബിലാത്തിപട്ടണം said...

Oh...Sorry,I Lost my prize....Too late...

കുഞ്ഞായി | kunjai said...

ഇങ്ങനെ ഒരു കായും പൂവും കണ്ടതായി ഓര്‍ക്കുന്നില്ല..
പുതിയ അറിവിന് നന്ദി

jai hind!!!!

പൊറാടത്ത് said...

ശ്ശെടാ... എത്താന്‍ വൈകിപോയല്ലോ... ഇല്ലേ കാണായിരുന്നു.....:)

തൃശ്ശൂരില്‍ തന്ന്യാ ഞാനും കണ്ടേക്കണേ..

പ്രേം I prem said...

ഈ അടുത്ത കാലത്ത് രൂപം കൊണ്ടതാണോ...

നാഗലിംഗവൃക്ഷം ആണെന്ന് തോന്നുന്നു, അല്ല അതെ ബാംഗളൂരില്‍ ഞാന്‍ കണ്ടിട്ടുണ്ട് .. ഇന്നലെ വരെ ഉറപ്പാ ... ഒരു പറ ധാന്യമണികള് ഉടന്‍ കണ്ണൂര്‍ എന്റെ വീട്ടിലോട്ടു അയച്ചേക്കു..

സ്വാതന്ത്ര്യദിനാശംസകളോടെ..

ഗ്രീഷ്മയുടെ ലോകം said...

ഇത്തരം മരം ആദ്യമായി കണ്ടത് വടകരയിലെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ്. നാഗ രാജ ലിംഗ പുഷ്പ വൃക്ഷം എന്നാണ് ഈ മരത്തിന് പേര്‍ എഴുതിവച്ചിരുന്നത്. തൊടുപുഴ ന്യൂ മാന്‍ കോളേജിനു മുന്നിലും ഇത്തരം ഒരു വന്‍ വൃക്ഷം ഉണ്ട്.

poor-me/പാവം-ഞാന്‍ said...

Cherai othalangakal!

poor-me/പാവം-ഞാന്‍ said...

Cherai othalangakal!

മാഹിഷ്മതി said...

“നാഗ ലിംഗ പുഷ്പ വൃക്ഷം”

എന്റെ നാടായ വടകരയിൽ കോട്ടകുളങ്ങര ശിവക്ഷേത്രത്തിൽ ഈ വൃക്ഷം ഇന്നലെയും ഒരു വിവാഹത്തിനു പോയപ്പോൾ കുലച്ചു നിൽക്കുന്നത് കണ്ടു വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലായി ,ശ്രീ നാരയാണ ഗുരു തലശ്ശേരിയിൽ പോയപ്പോൾ വിശ്രമിച്ച ക്ഷേത്രം എന്ന നിലയിൽ സ്മരണക്കായി നിർമ്മിച്ച ഗുരുവിന്റെ പ്രതിമക്ക് മുന്നിലായി ഈ മരം നിൽക്കുന്നു. ആളുകൾ അത്ഭുതത്തോടെയും ആകാംഷയോടെയും നോക്കി നിൽക്കുന്നത് എപ്പോൾ അവിടെ പോയാലും കാണം ഇതിന്റെ പേർ അവിടെ എഴുതി വച്ചിട്ടുണ്ട്.അവിടുത്തെ ഫോൺ നമ്പർ ഇതാണ് 04962212215

രഞ്ജിത് വിശ്വം I ranji said...

ചേറായിക്കു വരാന്‍ പറ്റാഞ്ഞതിനാല്‍ "ക്ലൂ" ഉപകാരപ്പെട്ടില്ല. എന്തായാലും ഇനി ആ മരത്തെക്കുറിച്ച് അറിയാനൊന്നുമില്ല ചേച്ചിക്കു നന്ദി..

വരവൂരാൻ said...

പാവം മരം അടുത്തകൊല്ലം..കായ്ക്കുമോ എന്തോ...

മീര അനിരുദ്ധൻ said...

ഹോ ! ഞാൻ വൈകിപ്പോയല്ലോ.ഉത്തരോം പറഞ്ഞു സമ്മാനോം കൊണ്ട് ആൾക്കാരു പോയി.

Typist | എഴുത്തുകാരി said...

വിശ്വപ്രഭ, പോട്ടെ, അതാണ് ശീലമെങ്കില്‍ പിന്നെ മാറ്റാന്‍ നിക്കണ്ട.

കുറുമാന്‍, ഒരുപിടി അവില്‍, നല്ല രസികന്‍ സമ്മാനം. എനിക്കിഷ്ടായി.

യൂസുഫ്പ, കൂവളമല്ല, നാഗലിംഗമരമാണെന്നാ എല്ലാവരും പറയുന്നതു്.

ഗീത് , ഞാനല്ലേ തരണതു്, പിന്നെന്തിനാ സംശയിക്കണേ?

ബിലാത്തി, സാരല്യാട്ടോ.

കുഞ്ഞായി, ഇപ്പോമനസ്സിലായില്ലേ ഇങ്ങനേയും ഒരു മരമുണ്ടെന്നു്.

പൊറാടത്ത്, ഇനീപ്പോ പറഞ്ഞിട്ടു കാര്യമില്ലല്ലോ!

Premanandan - ആദ്യമായിട്ടല്ലേ ഇവിടെ, സ്വാഗതം. ധാന്യമണികളുടെ കാര്യം - ഏറ്റു.

മണി സാര്‍ - മീറ്റ് കഴിഞ്ഞു പറവൂര്‍ KSRTC സ്റ്റാന്‍ഡില്‍ ബസ്സിലിരിക്കുമ്പോള്‍ തൊട്ടടുത്തു കണ്ടാപ്പോള്‍ ഒരു കൌതുകം തോന്നി എടുത്തതാണ്.

പാവം ഞാന്‍ - എത്ര കറക്റ്റ് ആയിട്ടു പറഞ്ഞു.

മാഹിഷ്മതി, ഈ വഴി വന്നതിനും വിശദമായ വിവരങ്ങള്‍ തന്നതിനും നന്ദി. അതിന്റെ കായും പൂവും നല്ല കൌതുകമല്ലേ!

രഞ്ജിത് വിശ്വം, അറിവിത്തിരി കൂടി കൂടി അല്ലേ, നല്ലതല്ലേ?

വരവൂരാന്‍, ഞാനും പാവമല്ലേ, അതുകൊണ്ട് കായ്ക്കും.

മീര, സമ്മാനം പോയാല്‍ പോട്ടെന്നെ. പങ്കെടുക്കാന്‍ സാധിക്കുന്നതു തന്നെ ഒരു മഹാഭാഗ്യമല്ലേ! :)

monu said...

കാലടിയിലേ ഒരു പെട്രോള്‍ പമ്പില്‍ ഇത് ഉണ്ടായിരുന്നു.. ഇപ്പൊ എന്ത് ആയി ആവൊ .. മിക്കവാറും expansion എന്നും പറഞ്ഞു വെട്ടി കളഞ്ഞിട്ടുണ്ടാവും ...

the man to walk with said...

vaikipoyi..utharam paranju sammanavum poyi..sathyamaayittum enikkariyamaayirunnu aa marathinte peru..
swathathyram thanne amritham

തൃശൂര്‍കാരന്‍ ..... said...
This comment has been removed by the author.
തൃശൂര്‍കാരന്‍ ..... said...

ശിവലിംഗപൂവ് ഉണ്ടാകുന്ന മരമല്ലേ..തൃശൂര്‍ വടക്കും നാഥന്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ കാണാം...പിന്നെ ഞങ്ങളുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷ്യനോഗ്രാഫിക്ക് മുന്‍പിലും ഉണ്ട് ഈ മരം...

Mohanam said...

ഇതും കൂടീ ഒന്നു നോക്കുമല്ലോ...!!

Rare Rose said...

ആഹാ..നല്ല ഉരുണ്ടു പ്രത്യേകതയുള്ള കായൊക്കെയാണല്ലോ നാഗലിംഗമരത്തിനു..മത്സരം തീര്‍ന്ന സ്ഥിതിക്കു ഉത്തരം അറിയാത്ത ഞാന്‍ ആദ്യമേ വന്നു തോറ്റു മടങ്ങേണ്ടി വന്നില്ല.പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കും വേണം ട്ടോ എന്തെങ്കിലും പ്രോത്സാഹന സമ്മാനം.:)

പ്രേം I prem said...

ചെറായിക്കു കാറില്‍ പോയാല്‍ മനസ്സിലാവില്ല, ബസ്സില്‍ പോണം. അപ്പോള്‍ മാത്രം കാണുന്ന ഒരു അപൂര്‍വ ഇനം കായ ആണ് ഇതെന്ന് പറഞ്ഞു തന്നതില്‍ വളരെയേറെ സന്തോഷവും അതില്‍ കവിഞ്ഞു കായയെ അറിഞ്ഞതില്‍ അഭിമാനവും ഉണ്ടായി. നന്ദിയുണ്ട് ...
ഉത്രാട സമ്മാനം അവിടെ കാത്തിരിപ്പുണ്ട്‌ വൈകിക്കേണ്ട പങ്കെടുക്കാന്‍ കൂടുകാരെ കൂടി വിളിച്ചോളൂ ... ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ് ..

Typist | എഴുത്തുകാരി said...

monu,
the man to walk with,
sujithpanikar,
മോഹനം,‍
Rare Rose,
പ്രേമാനന്ദന്‍,

എല്ലാവര്‍ക്കും നന്ദി ഇവിടെ വന്നതിനു്, അഭിപ്രായം പറഞ്ഞതിനു്.

സൂത്രന്‍..!! said...

അവലോസുണ്ട

pavam said...

എനിക്ക് തൊനുന്നത് സപ്പൊട്ടയനു എന്നൻ

pavam said...

പ്രിയ എഴുത്തുകാരീ
സ്വാതന്ത്ര്യ ദിനാശംസകളോടെ....
ഉത്തരം അരുൻ എട്ടൻ പറഞതാനു ഉറപ്പ്/.''Sappotta''

pavam said...

നാഗ ലിംഗ പുഷ്പ വൃക്ഷം” urappichu chechi

pavam said...

chechi sammanam evide

Vivek said...

http://www.facebook.com/photo.php?fbid=385621424827257&set=a.124448180944584.19419.124187674303968&type=1&theater

facebook ൽ, അവിചരിതമായി ഈ ചിത്രം കാണനിടയായി... ഒരു 10-20 മിനിറ്റെടുത്തു, എവിടെയാണിതാദ്യം കണ്ടെതെന്നോർത്തെടുക്കാൻ. :)

വിവേക്.