Wednesday, August 5, 2009

ഒരു കൊച്ചു സംശയം

ഒരു ഇടത്തരം കുടുംബം. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നു. തൃശ്ശൂരി‍ലെ പ്രസിദ്ധമായ സ്ഥാപനത്തില്‍  ട്യൂഷനു പോയിട്ട് , മകള്‍  entrance exam -മെഡിസിനു്, എഴുതി ആദ്യത്തെ പ്രാവശ്യം കിട്ടിയില്ല. വീണ്ടും  അതേ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ച് എഴുതി.  എന്നിട്ടും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ പാകത്തിലുള്ള റാങ്ക് കിട്ടിയില്ല.

മെറിറ്റില്‍ കിട്ടുന്നില്ല എങ്കില്‍, മറ്റേതെങ്കിലും പഠിക്കാം, കൂടുതല്‍ കാശു കൊടുത്ത് പഠിപ്പിക്കുന്നില്ല എന്നായിരുന്നു തീരുമാനം. പിന്നീടെന്തു കൊണ്ടോ അവര്‍ അതു മാറ്റി ഉയര്‍ന്ന ഫീസ്  കൊടുത്തു പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു.  ബാങ്ക് ലോണ്‍ എടുത്തും, കുറച്ചു കയ്യിലുള്ള നീക്കിയിരുപ്പും എല്ലാം എടുത്തിട്ട്‌.

ഇപ്പോള്‍  രൂപതയുടെ കോളേജിലൊന്നില്‍ അഡ്മിഷന്‍ വാങ്ങിയിരിക്കയാണ്. ചേരുമ്പോള്‍ അടക്കേണ്ടതു് 4,16,000/- രൂപ. ഇതിനു പുറമേയാണു്‍ ഹോസ്റ്റല്‍ ഫീസും മറ്റും 77,000/- രൂപ. ചുരുക്കത്തില്‍ ഫീസ് മാത്രം  5 ലക്ഷം രൂപ വരും  ഒരു വര്‍ഷം. വേറെയും ചിലവുകളുണ്ടാവുമല്ലോ. അവള്‍  ഒരു MBBS ഡോക്റ്ററായി പുറത്തുവരുമ്പോള്‍ ചുരുങ്ങിയതു് 25 ലക്ഷം രൂപയെങ്കിലുമാവില്ലേ?(അതില്‍ നിക്കുമോ, എനിക്കറിയില്ല).

വെറും MBBS ല്‍ നിര്‍ത്താനാവില്ലല്ലോ. Post graduation  നു് പിന്നെയും എത്രയോ വലിയ തുക വേണം. അപ്പോഴേക്കും വര്‍ഷം  ഏഴോ എട്ടോ കഴിയും.ഡോക്ടറായാലും കല്യാണത്തിനും വേണ്ടേ കുറച്ചു കാശൊക്കെ.

ഇനിയാണെന്റെ ചോദ്യം -  ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്? അപ്പോഴെങ്ങിനെ  പാവപ്പെട്ട  രോഗികളോട് അത്മാര്‍ഥത കാണിക്കാന്‍ പറ്റും, വേണമെന്നു തോന്നിയാല്‍ പോലും.

എഴുത്തുകാരി.

--------------------------------------------------------

വാല്‍ക്കഷണം അല്ലെങ്കില്‍ മുന്നറിയിപ്പ്:-

കൂട്ടുകാരേ, ബൂലോഗവാസികളേ, ഞാനല്ലാതെ മറ്റൊരു എഴുത്തുകാരി ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടേ. ചെറായി മീറ്റിനു പോയപ്പോഴും, പിന്നീടും പലരും എന്നോട് ഓര്‍ക്കുട്ടില്‍  ചാറ്റിയതിന്റെയും mail ന്റേയും കാര്യം പറഞ്ഞു.ആദ്യമൊന്നും  എനിക്കൊന്നും മനസ്സിലായില്ല. പിന്നീ‍ടാ  മനസ്സിലായതു് എന്റെ പേരില്‍ ഒരു അപര ഉണ്ടെന്നു്. പൊന്നു ചങ്ങാതിമാരേ, ഓര്‍ക്കുട്ടിലെ 'എഴുത്തുകാരി' ഞാനല്ലാട്ടോ, അതു എഴുത്തു'കാരി'യല്ല   'കാര'നാണെന്നാ മനസ്സിലാക്കാന്‍  കഴിഞ്ഞതു്. അതുകൊണ്ട് ജാഗ്രതൈ.

58 comments:

Typist | എഴുത്തുകാരി said...

ഒരു പരിചയക്കാരിയുടെ മകളുടെ കാര്യമാണു്. ഒന്നുരണ്ടു കാര്യത്തിനു് അവര്‍ എന്റെ അടുത്ത് വന്നിരുന്നു. അതു കഴിഞ്ഞപ്പോള്‍ തോന്നിയതു്....

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരീ,
നാസ് ഒരു പോസ്റ്റ് ഇട്ടത് കണ്ടാരുന്നോ കുറച്ച് ദിവസം മുമ്പ് ദേണ്ട് നോക്ക്.
പണം മുടക്കിയാല്‍ അതു മുതലാക്കണമല്ലോ, അല്ലാതെ സ്വര്‍ഗ്ഗ രാജ്യം കരസ്ഥമാക്കാനല്ല ആരും പഠിക്കാന്‍ പോകുന്നത്.

ഓ.ടോ.
എഴുത്തുകാരി എന്ന് ഓര്‍ക്കൂട്ട് പ്രൊഫൈല്‍ കണ്ട് ഞാന്‍ തെറ്റിദ്ധരിച്ച് ആഡ് ചെയ്തു. പക്ഷെ അപ്പൊള്‍ തന്നെ അത് ഈ ആളല്ല എന്ന് പറഞ്ഞു തരികയും ചെയ്തു കേട്ടോ.

പാവത്താൻ said...

അപ്പോള്‍ ആ യുവസുന്ദരി ഈ എഴുത്തുകാരിയല്ല അല്ലേ?....

പ്രയാണ്‍ said...

ഇതു പറയുന്നതാര്‍ക്കും ഇഷ്ടമാവില്ലല്ലൊ.

എഴുതുകാരിയുടെ (സുന്ദരിക്കുട്ടി) ബ്ലോഗ് കണ്ടിട്ടുണ്ട്....കണ്ടപ്പോഴെ അറിഞ്ഞു അപരയാണെന്ന്....

സജി said...

എഴുത്തുകാരി..
“ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്?..”

പോരാല്ലോ!എങ്കില്‍ പിന്നെ അതു ബാങ്കില്‍ ഇട്ടാല്‍ പലിശ കിട്ടുമായിരുന്നല്ലോ?
അതുകൊണ്ട് തിരിച്ചു പിടിക്കണം, പലമടങ്ങു തിരിച്ചു പിടിക്കണം. പണം കൊടുക്കാനില്ലാതെ വരുന്ന രോഗിയുടെ സ്പേയറ് കിഡ്നിയെടുത്ത് വില്‍ക്കണം.

(പക്ഷേ എനിക്കു മനസ്സിലാകാത്തത്, സ്കൂളില്‍ പോകാത്ത യേശുവിന്റെ അനുയായികള്‍ ഈ സ്ക്ജൂളും കോളേജും തുടങ്ങുത് എന്തിനാന്നാ...വി.പത്രോസിനും വി.പൌലോസിനും ഈ പണി അറിയില്ലായിരുന്നോന്നാ...ഓരു മണ്ടന്‍ അച്ചായന്റെ സംശയങ്ങളേ)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എഴുത്തുകാരി...

അതു വളരെ "സിമ്പിൾ" ആണെന്നാണല്ലോ നമ്മുടെ നാസ് ഡോക്ടർ കുറച്ചു നാൾ മുമ്പ് ഒരു പോസ്റ്റിൽ പറഞ്ഞത്....!പിഴിച്ചിൽ !!!

എന്തായാലും ഈ പോസ്റ്റിന്റെ ലിങ്ക് നമ്മുടെ നാസിനു ഒന്നു കൊടുക്കണേ....സത്യം എന്താണെന്ന് ഒന്നു മനസ്സിലാകട്ടെ !

ഇതൊക്കെ കൊണ്ടാണു സ്വാശ്രയ സ്ഥാപങ്ങൾ എന്ന പദ്ധതി തന്നെ സാമൂഹ്യ വിരുദ്ധമെന്ന് ഞാൻ പറയുന്നത് ! അഴിച്ചാലും അഴിച്ചാലും വീണ്ടും മുറുകുന്ന കുരുക്ക് !

പൊറാടത്ത് said...

തികച്ചും ന്യായമായ സംശയം. പ്രധാനമായും പണത്തിനും പദവിയ്ക്കുമല്ലാതെ, ഒരു പ്രത്യേക തൊഴിലിനോടുള്ള താല്പര്യം കൊണ്ട് മാത്രം പ്രൊഫഷന്‍ തെരെഞ്ഞെടുക്കുന്നവര്‍ ഏത് കാലത്തും വളരെ കുറവു തന്നെയേ ഉണ്ടായിരുന്നുള്ളൂ...

അച്ചായോ.. കരുതിയിരുന്നോ..യേശുവിന്റെ അനുയായികള്‍ അങ്ങോട്ട് ഇറങ്ങിയിട്ടുണ്ടാവും.. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ സജി അച്ചാ‍യൻ...

അതല്ലേ “രൂപത” എന്നത് “രൂപ” താ എന്നാക്കി മാറ്റിയത് !

ശ്രീ said...

ഇതിനിപ്പോ എന്ത് മറുപടി പറഞ്ഞാലും വിവാദമാകും :)

ഗുരുജി said...

അതേന്നേ,
അവർക്കും വേണ്ടേ
ജീവിക്കാ

കാസിം തങ്ങള്‍ said...

വെറുതെയല്ല ആശുപത്രിക്കാര്‍ പൊതുജനത്തെ ബ്ലേഡ് വെക്കുന്നതെന്ന് ഇപ്പോ മനസ്സിലായില്ലേ.

അപരന്മാര്‍ വിലസുന്ന കലികാലമാണ്. എല്ലാവരും സൂക്ഷിച്ചോണം.

Typist | എഴുത്തുകാരി said...

അനില്‍, നാസിന്റെ കണ്ടിരുന്നില്ല.ഇപ്പോ പോയി നോക്കി.

പാവത്താന്‍ - അല്ല മാഷേ.

പ്രയാണ്‍ - നന്ദി.

സജി - അച്ചായോ, സംശയങ്ങള്‍ ആരെങ്കിലും തീര്‍ത്തുതരുമോന്നു നമുക്കു നോക്കാം. ദേ നമ്മുടെ സുനില്‍, അച്ചായന്റെ ഒരു ചെറിയ സംശയം തീര്‍ത്തിട്ടുണ്ട്.

സുനില്‍ - അനില്‍ പറഞ്ഞിട്ടു ഞാനും വായിച്ചു ആ ആ പോസ്റ്റ്.

പൊറാടത്ത്,
ശ്രീ,
ഗുരുജി,
കാസിം തങ്ങള്‍, സൂക്ഷിച്ചു തുടങ്ങിയിട്ടുണ്ട്‌.

എല്ലാവര്‍ക്കും നന്ദി.

Anonymous said...

e littlemasika vaayicho...


pls tell us about our pdf blog

http://elittlemasika.blogspot.com

Anil cheleri kumaran said...

ഡോക്ടറായി കാശു മുതലാക്കാൻ പറ്റാത്തപ്പോഴല്ലേ.. അവർ ഇടത് കാലിനു പകരം വലതു കാലിനു കത്തി വെക്കുന്നത്..!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

അപ്പോത്തിക്കിരികള്‍ പണപ്പിശാചുക്കള്‍ ആകാനുള്ള കാരണമതാണ്.എന്റീശ്വരാ,മലയാളി എവിടേക്കാണ് പോകുന്നത്?

വിജയലക്ഷ്മി said...

ഈ കൊച്ചു സംശയം വളരെ ശരിയാണ് ..

Ardhra Prakash said...

http://ardhraprakash.blogspot.com/2009/08/blog-post.html

ചാണക്യന്‍ said...

ചേച്ചീ,
ന്യായമായ സംശയം...കാശ് മുടക്കിയാല്‍ അത് തിരിച്ചു പിടിക്കാതിരിക്കാന്‍ കഴിയുമോ?

25 ലക്ഷം മുടക്കുന്നവര്‍ ആതുരസേവനം മാത്രം ലക്ഷ്യമിടുമെന്ന് കരുതാന്‍ കഴിയില്ല...

ബാബുരാജ് said...

എന്തിനാണ് സ്വാശ്രയക്കാരെ മാത്രം കുറ്റം പറയുന്നത്? വാങാന് ആളുള്ളതു കൊണ്ടാണ് അവറ്ക്ക് ആ വിലയ്ക്ക് വില്‍ക്കാന് പറ്റുന്നത്.
ഇവിടെ തിരിച്ചു പിടിക്കുക എന്ന ചിന്തയൊന്നും ഇല്ല എന്നു തോന്നുന്നു. ഒരു ആഗ്രഹം അല്ലെങ്കില് പൊങച്ചം അതൊക്കെ തന്നെ. അല്ലെങ്കില് ഇതുപോലെ പൈസ മുടക്കാതെ പഠിക്കാവുന്ന അതിലും നല്ല എത്രയോ കോഴ്സുകളുണ്ട്?
ആണ്‍കുട്ടിയാണെങ്കില് കുഴപ്പമില്ല ചിലവു മുഴുവന് ഒറ്റയടിക്ക് റീക്കു ചെയ്യാം, സ്ത്രീധനം എന്നൊരു വകുപ്പുണ്ടല്ലോ. :)

ഗീത said...

രോഗികള്‍ക്കു വേണ്ടിയല്ല എഴുത്തുകാരീ അവര്‍ ഡോക്ടര്‍മാര്‍ ആവുന്നത്, അവനവനു വേണ്ടിയാ.

ഹരീഷ് തൊടുപുഴ said...

ഞാനാണെങ്കിൽ എന്തുചെയ്യുമെന്നറിയോ??
മകളെ ഏതെങ്കിലും നല്ലൊരു ജോലി കിട്ടാവുന്ന ഡിഗ്രീക്കോ, അല്ലെങ്കിൽ എങ്ജിനീറിങ്ങിനോ വിടും.
ആ 25 ലക്ഷം രൂപ കൊണ്ട് 8 സെന്റ് വീതമുള്ള രണ്ടു വീട് ഉണ്ടാക്കി വിൽക്കും. അങ്ങനെ 5 വർഷം കഴിയുമ്പോൾ അതിന്റെ നാലിരട്ടിയെങ്കിലും കൈയ്യിൽ വരും!!!
അതിൽ നിന്നും പകുതി പൈസാ എടുത്ത് ഒരു ഡോക്ടർ പയ്യനു എന്റെ മകളെ കെട്ടിച്ചു വിടും.
ബാക്കി പൈസ കൊണ്ട് പിന്നേം വീടു വെക്കും..
മകളൂടേ മകൾ ഉണ്ടായി, അവൾ വളർന്നു വലുതായി പിന്നേം അവളെയും ഈ വഴി ഉപയോഗിച്ചുതന്നെ കെട്ടിച്ചു വിടും..!!

എങ്ങനെയൊണ്ട് എന്റെ ‘പുത്തികൾ’!!!

പിന്നേം പിന്നേം എന്റെ ബിസിനെസ്സ് ലൈനുകൾ...

poor-me/പാവം-ഞാന്‍ said...

vestment and return...not "inwastement"

Typist | എഴുത്തുകാരി said...

അനോണി,
കുമാരന്‍,
വെള്ളായണി വിജയന്‍,
വിജയലക്ഷ്മി,
അര്‍ദ്രാ,
ചാണക്യന്‍,
ബാബുരാജ്,
ഗീത്,
ഹരീഷ്,
പാവം ഞാന്‍,
നന്ദി.

നരിക്കുന്നൻ said...

ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്? അപ്പോഴെങ്ങിനെ പാവപ്പെട്ട രോഗികളോട് അത്മാര്‍ഥത കാണിക്കാന്‍ പറ്റും, വേണമെന്നു തോന്നിയാല്‍ പോലും.
:)

അപരന്മാർ ഉണ്ടാകുന്നത് ഇപ്പോൾ ഒരു ഫാഷനാ... ഏതായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് [ചൊല്ല് കൊളമായോ]

മാണിക്യം said...

എഴുത്തുകാരീ.. :)
ഓരോ സംശയങ്ങളേ
പണം മുടക്കിയാല്‍ അതു മുതലാക്കണമല്ലോ!!

ഹരീഷെ
കാല്‍പാദം ഒന്നു നീട്ടിക്കെ തൊട്ടു തൊഴാനാ
ഈശ്വരാ ഇങ്ങനേം ബുദ്ധിയുണ്ടാകുമോ?

Sabu Kottotty said...

ഞാന്‍ ഈ നാട്ടുകാരനല്ലേയ്.....

രാജേശ്വരി said...

ഒരു ഡോക്ടര്‍ എന്നതില്‍ നിന്ന് മാറി, തന്നെത്തന്നെ കാണുവാന്‍ കുട്ടിക്ക് പറ്റുന്നുണ്ടാവില്ല.
ജീവിത കാലം മുഴുവന്‍ ഒരു നഷ്ടബോധത്തോടെ ജീവിക്കുക അവരെ സംബന്ധിച്ച് പ്രയാസം ആയിരിക്കാം.
മെറിറ്റില്‍ സീറ്റ്‌ കിട്ടിയില്ലെങ്കിലും, കോഴ്സ് പഠിച്ചെടുക്കാം എന്ന ആത്മ വിശ്വാസം കുട്ടിക്കും ഉണ്ടാവും.
(എന്ട്രന്‍സ്-rank ലിസ്റ്റില്‍ ഒത്തിരി പിന്നിലായ, എന്നാല്‍ നല്ല ബുദ്ധി ശക്തിയും മിടുക്കും ഉള്ള അനവധി പേരെ കണ്ടിട്ടുണ്ട്.)
കാശു ചെലവാക്കാന്‍ വീട്ടുകാര്‍ക്ക് മടിയില്ലെന്കില്‍, കുട്ടിക്ക് പഠിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കില്‍,അവര്‍ ഒരു റിസ്ക്‌ എടുക്കുകയാണെന്നു കരുതിയാല്‍ പോരെ. (വിവാഹത്തിന് ലക്ഷങ്ങള്‍ പൊടിയുന്നത് ന്യായീകരിക്കപ്പെടുന്ന നാട്ടില്‍, വിദ്യാഭ്യാസ രംഗവും ഇത്തരത്തില്‍ ആയില്ലെന്കിലെ അത്ഭുതം ഉള്ളൂ).

പിന്നെ കൈക്കൂലി. അതിനെ ഒരു ശതമാനം പോലും ന്യായീകരിക്കാന്‍ ആവില്ല. പക്ഷെ, കാശു മുടക്കി പഠിച്ചവര്‍ തന്നെയാണ് കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് എന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ ?. ഓരോരുത്തരുടെയും മനോഭാവം പോലിരിക്കും അത്. പത്താം ക്ലാസില്‍ റാങ്ക് വാങ്ങി പാസ്സായ, മെറിറ്റ്‌ സീറ്റില്‍ തന്നെ പഠിച്ചിറങ്ങിയ പല ഡോക്ടര്‍മാരും രോഗികളെ പിഴിയുന്ന കാര്യത്തില്‍ മത്സരിക്കുന്ന കാര്യം നേരിട്ടറിയാം. അതിലൊരാളുടെ കള്ളി വെളിച്ചത്താവുകയും, അവരെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

പേമെന്റ് സീറ്റ്‌ എടുത്തു പഠിക്കുക മോശമായി കണ്ടിരുന്ന, കാണുന്ന ആള്‍ ആണ് ഞാന്‍. പക്ഷെ, ഇത്തരം ഒരു സംഗതി , നമ്മുടെ സമൂഹം അംഗീകരിച്ച നിലക്ക്, അതുപയോഗിച്ചു എത്തേണ്ടിടത്ത് എത്താന്‍ ആഗ്രഹിക്കുന്ന ആളുകളെ 'മാത്രം' വിധിക്കുന്നതില്‍ കഴമ്പുണ്ടോ ?
ആകമൊത്തം ഒരു മാറ്റം വരണമെങ്കില്‍, ഇങ്ങനെയൊരു ഓപ്ഷന്‍ തന്നെ ഇല്ലാതാവണ്ടേ?

അരുണ്‍ കരിമുട്ടം said...

ഇത് കലികാലമാ ചേച്ചി

OAB/ഒഎബി said...

കാശുണ്ടെങ്കിൽ പഠിക്കണമെന്നില്ല.അഡ്മിഷൻ മാത്രം മതി.പരീക്ഷ എഴുതാൻ വേറെ ആളെ ഇരുത്തി എഴുതി ഡിഗ്രികൾ ഏതും കരസ്ഥമാക്കാം. പിന്നെ മൊടക്കിയ കാശ്? അത് പല വഴിക്കായി തിരിച്ച് പിടിക്കാം,പിടിക്കും.ആ എഴുത്തുകാരി/രൻ സുന്ദരിയെ കണ്ട് ഞാനും പെട്ടു പോയിട്ടുണ്ട്. ബൂലോഗത്ത് പേരിടാൻ വാക്കുകൾ ഇല്ലാതായൊ?

ശാന്ത കാവുമ്പായി said...

കാലൊടിയാത്ത ഒരു ബെഞ്ചിൽ അധ്യയനവർഷം മുഴുവൻ ഇരിക്കാൻ കഴിഞ്ഞാൽ ഭാഗ്യമെന്ന് വിചാരിക്കുന്നവരുടെ നാട്ടിത്തന്നെയാണിതും

വരവൂരാൻ said...

കാശു കൊടുത്തിട്ടു പഠിച്ചാല്ലും..കൊടുക്കാതെ പഠിച്ചാല്ലും..ഇതിനൊരു മാറ്റം വരുമെന്നു തോന്നുന്നില്ലാ..പോസ്റ്റിനും അഭിനന്ദനങ്ങൾ

ഗ്രീഷ്മയുടെ ലോകം said...

എഴുത്തു കാരി,
വളരെ പ്രസക്തമായ ഒരു സംഗതിയാണിവിടെ അവതരിപ്പിച്ചത്. പല വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും, മഡിക്കല്‍, കിട്ടിയില്ല എങ്കില്‍ എഞ്ചിനീയറിംഗ് എന്ന സ്വപ്നവുമായാണ് ഉപരി പഠനത്തിനൊരുങ്ങുന്നത്. കുട്ടികളെക്കാള്‍ മാതാപിതാക്കള്‍ക്കാണിതില്‍ കൂടുതല്‍ നിര്‍ബ്ബന്ധമെന്നാണെന്റെ അനുഭവം. പലര്‍ക്കും എന്താണ് പഠിക്കേണ്ടതെന്ന യാതൊരു നിശ്ചയവുമില്ലാതെയാണ് എടുത്ത് ചാടുന്നത്. കുറെ കുട്ടികള്‍ ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തുകയും, മാനസിക സമ്മര്‍ദത്തിനടിപ്പെട്ട് സമനില തകരാറിലായതും എനിക്ക് അടുത്തറിയാം. എഴുത്തുകാരി യുടെ പരിചയക്കാരിയുടെ കാര്യം (പണമില്ല എങ്കില്‍) കഷ്ടം തന്നെ എന്ന് പറയേണ്ടിവരും; ലോണ്‍ എടുത്ത് പഠിക്കുകയാണെങ്കില്‍ . പഠനം കഴിയുമ്പോള്‍ പലിശയടക്കം 50 ലക്ഷം രൂപയുടെ കടം വീട്ടേണ്ടി വരും. അതായത് മാസം 50000 രൂപയോളം ബാങ്കില്‍ പലിശ അടക്കണം.
സ്വാശ്രയക്കാരെ പിന്താങ്ങുന്ന ആളുകള്‍ പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടര്‍ മാര്‍ക്ക് ഇതിനു പണം ഉണ്ടാക്കാന്‍ പ്രയാസം കാണില്ല; ഗര്‍ഭഛിദ്രം, കീറിപ്പോയ ചര്‍മ്മം തുന്നിക്കെട്ടല്‍, പ്ലാസ്റ്റിക് സര്‍ജറി മുതലായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണെങ്കില്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വാശ്രയക്കാരെ പിന്താങ്ങുന്ന ആളുകള്‍ പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടര്‍ മാര്‍ക്ക് ഇതിനു പണം ഉണ്ടാക്കാന്‍ പ്രയാസം കാണില്ല; ഗര്‍ഭഛിദ്രം, കീറിപ്പോയ ചര്‍മ്മം തുന്നിക്കെട്ടല്‍, പ്ലാസ്റ്റിക് സര്‍ജറി മുതലായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണെങ്കില്‍


ഈ രണ്ടു വാചകങ്ങൾക്ക് “ഹാറ്റ്‌സ് ഓഫ് “ മണിസാർ !!!

ആര്‍ദ്ര ആസാദ് / Ardra Azad said...

പഠനത്തില്‍ കൈവിഷം കിട്ടിയിട്ടുള്ള എന്റെ ഏകസോദരിക്ക് രണ്ടുതവണത്തെ പരിശ്രമത്തിനു ശേഷം മെറിറ്റില്‍ MBBS കിട്ടി 1998ല്‍, 2007ല്‍ ENT യില്‍ post graduationഉം. കണ്ണൂരില്‍ ഗവര്‍മെന്റ് സര്‍വീസിലുള്ള ഈ പൊന്നുപെങ്ങള്‍‌ക്ക് ഇപ്പോ കിട്ടുന്നത് 23000RS/month, പ്രൈവറ്റിലാണെങ്കില്‍ ഇനിയും കുറയും. ഇങ്ങനെയാണ് നാട്ടിലെ കാര്യമെങ്കില്‍ എത്രനാള്‍ സബാദിചാലാണ് 25 ലക്ഷത്തിലെത്തുക.മെറിറ്റിലല്ലാതെ
ഇത്രയും പണം കൊടുത്ത് പഠിക്കുന്നത് ഉചിതമാണൊ?

ഞാനാണെങ്കില്‍ ഹരീഷിന്റെ വഴിയാണ് തിരഞ്ഞെടുക്കുക.

വശംവദൻ said...

ചിന്തിക്കേണ്ട വിഷയം തന്നെയാണിത്‌.
ആശംസകൾ

Rare Rose said...

ഇതൊരു വലിയ കൊച്ചു സംശയം ആണല്ലോ ചേച്ചീ.ഇത്രേം തുക മുടക്കി പഠിപ്പിച്ചിട്ടു രോഗികളോട് വേണമെന്നു വെച്ചാല്‍ പോലും നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതൊരു വലിയ ചോദ്യമാണു..

Typist | എഴുത്തുകാരി said...

നരിക്കുന്നന്‍, നന്ദി.

മാണിക്യം, കുറുക്കന്റെ കണ്ണെപ്പഴും കോഴിക്കൂട്ടിലെന്നു കേട്ടിട്ടില്ലേ, അതുപോലെ തന്നെയാ ഹരീഷിന്റെ കാര്യം.:)

കൊട്ടോട്ടിക്കാരന്‍,

Raji, കുട്ടിക്കു പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍, അഛനമ്മമാര്‍ക്കു് പഠിപ്പിക്കാന്‍ കഴിവുമുണ്ടെങ്കില്‍ കുട്ടികള്‍ പഠിച്ചോട്ടെ. അതില്‍ ഒരു പരാതിയുമില്ല എനിക്കു്. അവര്‍ നല്ല ഡോക്ടര്‍മാര്‍ ആവില്ല എന്ന തോന്നലുമില്ല. പക്ഷേ എന്റെ സംശയം അതായിരുന്നില്ലല്ലോ.
വിശദമായ അഭിപ്രായത്തിനു് നന്ദി.

അരുണ്‍, നന്ദി.

OAB - ഇപ്പോ മനസ്സിലായില്ലേ ഒറിജിനല്‍ എഴുത്തുകാരിയെ.

ശാന്ത കാവുമ്പായി - നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും.

വരവൂരാന്‍, നന്ദി.

മണി, സന്തോഷമുണ്ട് മാഷേ, ഈ വിശദമായ അഭിപ്രായം അറിയിച്ചതിനു്.

സുനില്‍, ആ ഹാറ്റ്സ് ഓഫ് മണി സാറിനു കൈമാറുന്നു.

ആര്‍ദ്രാ ആസാദ്, ഞാനും യോജിക്കുന്നു ആ അഭിപ്രായത്തോട്.

വശംവദന്‍, നന്ദി.

Rare Rose, എന്റേയും ചോദ്യം അതുതന്നെയാണു്.

വയനാടന്‍ said...

ഒരു കൊച്ചു വല്യ സംശയം!


"തൃശ്ശൂരി‍ലെ പ്രസിദ്ധമായ സ്ഥാപനത്തില്‍ ട്യൂഷനു പോയിട്ട് , മകള്‍ entrance exam -മെഡിസിനു്, എഴുതി ആദ്യത്തെ പ്രാവശ്യം കിട്ടിയില്ല. വീണ്ടും അതേ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ച് എഴുതി. എന്നിട്ടും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ പാകത്തിലുള്ള റാങ്ക് കിട്ടിയില്ല"

അങ്ങനെയുള്ള ഈ ഡോക്ടർ ഭാവിയിൽ കീറി മുറിക്കാൻ പോകുന്ന പാവപ്പെട്ട രോഗികൾക്കായി നമുക്കു പ്രാർത്തിക്കാം

Anonymous said...

വളരെ പ്രസക്തമായ ഒരു സംശയം തന്നെയാണു.

Unknown said...

മുടക്കുന്ന കാശ് പിന്നിട് ഫീസിനത്തിൽ പിടിക്കാം
അതാണല്ലോ ആതുര സേവനം

Micky Mathew said...

ഇപ്പോള്‍ കുറെ മുടകിയാല്‍ എന്താ പിന്നെ കാശല്ലേ...!!!!!!!!

പിന്നെ പാവപെട്ട രോഗികള്‍ .........?????

Sabu Kottotty said...

പഠിയ്ക്കാന്‍ പോകുന്നവര്‍ക്കല്ലേ ഇതൊക്കെ ബാധകമാവൂ... പഠിയ്ക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് എന്തു ബേജാറ് !

ചേച്ചിപ്പെണ്ണ്‍ said...

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫോര്ടി ഫൈവ് lakhs ആണ് ഫീസ്‌ .
അമൃതയില്‍ സെവേന്ടി ((70) ആണെന്ന് കേള്‍ക്കുന്നു !
ഇത്രേം കൊടുത്ത് പിന്നെ MD - എടുത്ത് ,
പിന്നെ ജോലി കിട്ടുമ്പോ , ഇതൊക്കെ എങ്ങിനെ തിരിച്ചു പിടിക്കും ?
നേരായ മാര്‍ഗത്തിലൂടെ പറ്റുമോ ?

സന്തോഷ്‌ പല്ലശ്ശന said...

കാശുള്ളവന്‍ പഠിച്ചാല്‍ മതി എന്നായി സര്‍ക്കാര്‍ നയം

Muralee Mukundan , ബിലാത്തിപട്ടണം said...

thirakkilaanu ketto/ on holyday mood....
orkuttilulla ezhutthikaari is boy,i think he is an engineering student!

raadha said...

അല്ല ഇത്ര കാശ് മുടക്കി പഠിപ്പിച്ചിട്ടു തിരികെ കാശ് വാരിയില്ലെന്കില്‍ എങ്ങനെ ശരിയാകും?
സംശയം എനിക്കും ഉണ്ട്.

Typist | എഴുത്തുകാരി said...

വയനാടന്‍,
അനോണീ,
അനൂപ്,
Micky Mathew,
കൊട്ടോട്ടിക്കാരന്‍,
ചേച്ചിപ്പെണ്ണ്,
സന്തോഷ്,
ബിലാത്തിപ്പട്ടണം,
സ്നൊ വൈറ്റ്,
രാധ,
എന്റെ സംശയത്തില്‍ പങ്കു ചേര്‍ന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

കുഞ്ഞായി | kunjai said...

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം ശെരിക്കും കൈവിട്ട് തുടങ്ങിയല്ലേ..
ഇങ്ങനെയൊരു പോസ്റ്റിട്ടതിന് നന്ദി.

ഹരീഷേട്ടാ:ബുദ്ധി അപാരം തന്നെ...നമിച്ചു.

N.J Joju said...

"Typist | എഴുത്തുകാരി"യുടെ സ്വാശ്രയ സംശയം

Anoop Chacko said...

http://www.orkut.co.in/Main#Profile.aspx?rl=fpp&uid=10082211519471918002

കാവ്യദാസന്‍ said...

വാല്‍ക്കഷണം മുന്നറിയിപ്പിന്റെ പിന്നാമ്പുറങ്ങള്‍ക്ക് വ്യക്തത കൂടുന്നു:-

പ്രിയപ്പെട്ട ഭൂലോക വാസികാളേ... ഞാന്‍ മറ്റൊരു എഴുത്തുകാരി ആണോ..?
“Typist | എഴുത്തുകാരി“ യ്ക്കും വെറും “എഴുത്തുകാരി“ ക്കും വ്യത്യാസങ്ങള്‍ ഉണ്ടാകും..
ഇല്ലേ ..? തുടങ്ങിയപ്പോള്‍, Typist | എഴുത്തുകാരി ഈ ഭൂലോകത്തില്‍
തഴച്ചുവളര്‍ന്നിരുന്നെന്നെനിക്കറിയില്ലാറ്റിരുന്നു, ഞാന്‍ ഒരിക്കലും Typist | എഴുത്തുകാരി യായി
ആരോടും ചാറ്റിയിട്ടില്ല.. മെയിലും അയച്ചിട്ടില്ല പക്ഷെ എഴുത്തുകാരിയായി അയച്ചിട്ടുണ്ടാകാം..
അത് ഒരു കാരണവശാലും “അപര“ സ്ഥാനം സ്വീകരിച്ച് മനഃപ്പൂര്‍വ്വമല്ല കേട്ടോ..!
തികച്ചും യാദ്രിശ്ചികം മാത്രം .. പിന്നെ എന്നോട് ഇതിനെപ്പറ്റി ചോദിച്ചിട്ടുള്ള എല്ലാ വ്യക്തികളോടും
വ്യക്തമായിത്തന്നെ മറുപടിപറഞ്ഞ് സംശയം ദൂരീകരിച്ചിരുന്നു.. അപരനായിരുന്നെങ്കില്‍ അങ്ങിനയാണോ
ഉണ്ടാകുക..?

Typist | എഴുത്തുകാരി ചേച്ചിക്ക്....
എഴുത്തുകാരിയായി മാത്രമേ ചേച്ചിക്കെന്നെ അറിയുകയുള്ളൂ അതുകൊണ്ട് മാത്രമാകും

“ചങ്ങാതിമാരേ, ഓര്‍ക്കുട്ടിലെ 'എഴുത്തുകാരി' ഞാനല്ലാട്ടോ,
അതു എഴുത്തു'കാരി'യല്ല 'കാര'നാണെന്നാ മനസ്സിലാക്കാന്‍
കഴിഞ്ഞതു്. അതുകൊണ്ട് ജാഗ്രതൈ.”

ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത്.... “എഴുത്തുകാരി” “സുന്ദരിക്കുട്ടി” “കാവ്യദാസന്‍” എന്നീ പേരുകളിലും ചിലപ്പോള്‍
ഞാന്‍ ഉണ്ടായെന്നുവെരും... അതു എന്റെ സ്വാതന്ത്ര്യമായി ഞാന്‍ കണക്കാക്കുന്നു.. അത് അപരനാമമായി കണക്കാക്കാതെ
തൂലികാ നാമമായി കരുതിയാല്‍ നന്നായിരുന്നു...
ഇനി ഒരു ബ്ലോഗേഴ്സ് മീറ്റ് ഉണ്ടാകുമെങ്കില്‍ എഴുത്തുകാരി അവിടെ ഉണ്ടാകും, പരാമര്‍ശങ്ങള്‍ എന്റെ മുന്‍പില്‍ തന്നെ ആകാമല്ലോ...
എല്ലാവരുടെയും അറിവിലേക്കായി പറയുന്നു... പേരുകള്‍ തെറ്റിദ്ധെരിപ്പിക്കുന്നതാണെങ്കിലും വ്യക്തമായി
തന്നെ ഓര്‍ക്കുട്ടില്‍ “male” എന്നെഴുതിയിട്ടുണ്ട്...
സഹൃദയരായ എല്ലാവര്‍ക്കും എഴുത്തുകാരി എന്ന ബ്ലോഗിലേക്ക് സ്വാഗതം

സുന്ദരിക്കുട്ടി said...

പ്രതികരണങ്ങളുടെ മറുപടി
@ പ്രയാണ്‍
സുന്ദരിക്കുട്ടി എന്ന പേര് അറിയാമായിരുന്നു അപ്പോള്‍ അപരന്‍ എന്ന് പറഞ്ഞതെന്തിന്?
@ നരിക്കുന്നന്‍
യാദ്രിശ്ചികം ആയത് എല്ലാം ഫാഷന്‍ ആണോ..? അതിശയം...!
‌@OAB
ഭൂലോകത്ത് വേറെ പേരുകള്‍ നിറയെ ഉണ്ട്, പക്ഷെ ആദ്യമായി ഞാന്‍ എനിക്കിട്ട പേരായിപ്പോയി.
@bilatthipattanam, മുരളി
നന്ദി.... അപര, അപരനായി കണ്ടില്ലല്ലോ...
@chacko
നന്ദിയുണ്ട്, ഇങ്ങനെ ഒരു സംഭവം തകിലുകൊട്ടുന്നത് എന്നെ അറിയിച്ചതിന്..
ഒരു റെഫറന്‍സ് കൊടുത്തതിനും നന്ദി...
@Typist | എഴുത്തുകാരി
ചേച്ചീ, ഒറിജിനല്‍? ഡ്യൂപ്ലിക്കേറ്റ്? തരം തിരിച്ചത് ചേച്ചിക്ക് ചേരുന്നതാണോ... അതിന്റെ സത്യാവസ്ഥ അറിയാന്‍ ഒരു അന്വേഷണ ബുദ്ധിയോടെ സമീപിക്കേണ്ടിയിരുന്നു.. ചേച്ചീ തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കുക, അതിനുള്ള മനസ്സെങ്കിലും കാണിക്കുക ഈ എഴുത്തുകാരിയോട്...

അനില്‍@ബ്ലോഗ് // anil said...

ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ.
ഇതിപ്പോ ആരുടെ പോസ്റ്റാ?
:)

Anonymous said...

“Typist | എഴുത്തുകാരി“ യ്ക്കും വെറും “എഴുത്തുകാരി“ ക്കും വ്യത്യാസങ്ങള്‍ ഉണ്ടാകും..
ഇത് മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഇവിടത്തെ പ്രോബ്ലം
ഒട്ടും ആലോചിക്കാതെ അപരന്‍ ജാഗ്രതൈ എനൊക്കെ കൊട്ടിഘോഷിച്ചുTypist | എഴുത്തുകാരി.
Typist | എഴുത്തുകാരി എഴുത്തോല എന്ന പേജിലാണ് എഴുതുന്നത്‌
സുന്ദരിക്കുട്ടി എഴുതുന്ന പേജ് ആണ് എഴുത്തുകാരി
ഇതില്‍ എനിക്ക് ഒരു കന്ഫുഷനും തോന്നുന്നില്ല
പക്ഷെ Typist | എഴുത്തുകാരി കൊളം കലക്കി മീന്‍ പിടിക്കാന്‍ ആഞ്ഞു ശ്രമിച്ചു .......

jayanEvoor said...

സഭ നടാത്തുന്നതായാലും "അമ്മ" നടത്തുന്നതായാലും എം.ഇ.എസ~. നടത്തുന്നതായാലും ഗോകുലം ഗോപാലന്‍ നടത്തുന്നതായാലും എല്ലാം കച്ചവടം തന്നെ !

ബുദ്ധിയുള്ളവര്‍ക്ക്‌ ചെയ്യാവുന്നത് ഹരീഷ് തൊടുപുഴ പറഞ്ജ്ഞ വഴിയാണ്..... പണം ബുദ്ധിപ്‌ുര്‍വം ഉപയോഗിക്കുക...

പിന്നെ മെറിറ്റ്‌, അര്‍ഹത ഇവയൊക്കെ സംവരണത്തിന്റെ പേരിലായാലും സമ്പത്തിന്റെ പേരിലായാലും എന്നേ കുഴിച്ചു മൂടപ്പെട്ടു കഴിഞ്ഞു!

നമുക്ക് വിലപിക്കാം...!

Typist | എഴുത്തുകാരി said...

കുഞ്ഞായി, നന്ദി.

N.J.Joju, ഈ വഴി വന്നതിനു നന്ദി. ആ പോസ്റ്റ് കണ്ടു. കമെന്റ് അവിടെ ഇട്ടിട്ടുണ്ട്.

chacko, നന്ദിയുണ്ട്.

Typist | എഴുത്തുകാരി said...

കാവ്യദാസന്‍ അല്ലെങ്കില്‍ സുന്ദരിക്കുട്ടി, അല്ലെങ്കില്‍ എഴുത്തുകാരി,

ഇന്നാണു് ഞാനീ കമെന്റ് കണ്ടതു്. ഇതിനുശേഷം ഒരു പോസ്റ്റ് ഇട്ടിരുന്നതുകൊണ്ട് യാദൃശ്ചിക മായിട്ടാണു് ഇതു കാണാനിടയായതു്. എന്തായാലും അതു നന്നായി. ആവശ്യമില്ലാത്ത ഒരു തെറ്റിദ്ധാരണ മാറ്റാന്‍ കഴിയുമല്ലോ.

ആദ്യം ബൂലോഗവാസികള്‍ക്കു കൊടുത്ത മറുപടിയിലെ ഒരു വാചകത്തിലേക്കു് -“തുടങ്ങിയപ്പോള്‍, Typist | എഴുത്തുകാരി ഈ ഭൂലോകത്തില്‍
തഴച്ചുവളര്‍ന്നിരുന്നെന്നെനിക്കറിയില്ലാറ്റിരുന്നു“. നല്ല അര്‍ത്ഥത്തിലാണെങ്കില്‍ ആ നല്ല വാക്കുകള്‍ക്കു് നന്ദി.

“Typist | എഴുത്തുകാരി ചേച്ചിക്ക്.... “ ഇതിനുള്ള മറുപടി -

(1)ഞാന്‍ ആ വാല്‍ക്കഷണം കൊടുത്തപ്പോള്‍, ഞാനല്ലാതെ ഒരു എഴുത്തുകാരി കൂടി ഉണ്ടെന്നും, Typist/എഴുത്തുകാരി ഞാനാണെന്നും മാത്രമേ ഉദ്ദേശിച്ചുള്ളൂ.പിന്നെ ജാഗ്രതൈ എന്ന വാക്കാണു് പ്രശ്നമായതെങ്കില്‍, ഞാനതു് ഒരു തമാശയായി പറയാന്‍ ശ്രമിച്ചു എന്നേയുള്ളൂ. (ഇപ്പോ മനസ്സിലായി എന്റെ തമാശ ഏറ്റില്ലെന്നു്!)

2) “എഴുത്തുകാരി” “സുന്ദരിക്കുട്ടി” “കാവ്യദാസന്‍” എന്നീ പേരുകളിലും ചിലപ്പോള്‍
ഞാന്‍ ഉണ്ടായെന്നുവെരും... അതു എന്റെ സ്വാതന്ത്ര്യമായി ഞാന്‍ കണക്കാക്കുന്നു..“

എന്താ സംശയം, നിങ്ങള്‍ എത്ര പേരില്‍ എഴുതുന്നു എന്നതു നിങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്, നിങ്ങളുടെ മാത്രം ഇഷ്ടമാണ്. അക്കാര്യത്തിലെനിക്കു സംശയമേയില്ല.

3) ഇനി ഒരു ബ്ലോഗ്ഗേസ് മീറ്റ് ഉണ്ടാവുമായിരിക്കും, പക്ഷേ എഴുത്തുകാരിയായ ഈ ഞാന്‍ അവിടെ ഉണ്ടാകുമോ എന്നെനിക്കു തന്നെ ഉറപ്പില്ല. ‍

4)“... തരം തിരിച്ചതു് ചേച്ചിക്കു ചേരുന്നതാണോ“ ഇതിനൊരു മറുപടി ഇനി വേണ്ടല്ലോ,എന്റെ മുകളിലെ മറുപടിയില്‍ എല്ലാം ഉണ്ടല്ലോ.

ഇനി ഒന്നേ എനിക്കു പറയാനുള്ളൂ. മീറ്റിനു പോയപ്പോള്‍ കുറേയധികം പേരെന്നോട് orkut/ ചാറ്റിങ്ങിന്റെ കാര്യം പറഞ്ഞു. ചാറ്റ് ചെയ്യുന്ന ആ എഴുത്തുകാരി ഞാനല്ലെന്നു പറയാനേ ഞാനുദ്ദേശിച്ചിട്ടുള്ളൂ. അതിപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമെന്നു കരുതുന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്കു വിഷമമുണ്ടായെങ്കില്‍ മാപ്പു ചോദിക്കുന്നു.

Typist | എഴുത്തുകാരി said...

അനിലേ, സംശയം വേണ്ടാ, ഇതു ഞാന്‍ തന്നെ Typist/എഴുത്തുകാരിയായ ഈ ഞാന്‍ :)

അനോണീ - മറുപടി അര്‍ഹിക്കുന്നില്ല.

jayanEvoor - നമുക്കു വിലപിക്കാം, പക്ഷേ എന്തു കാര്യം!