Monday, July 27, 2009

ടു ചെറായി

കുളിയും തേവാരവുമെല്ലാം കഴിഞ്ഞിറങ്ങിയപ്പോള്‍:  മണി 6.30.  ഏതെങ്കിലും ആലുവ ഫാസ്റ്റ് കിട്ടി വേഗത്തിലെത്താമല്ലോന്നു വച്ചു് ഒന്നു ചാലക്കുടി കൊണ്ടുവിടാനൊരു റിക്വസ്റ്റ് വച്ചുനോക്കി.ഞാ‍യറാഴ്ച 7 മണിവരെയുള്ള ഉറക്കം കളഞ്ഞതില്‍ മൊത്തം ബ്ലോഗേഴ്സിനെ ശപിച്ചുകൊണ്ടാവും എഴുന്നേറ്റുവന്നതു്.  ചാലക്കുടി വരെ പോകാന്‍ സമയമില്ല.  ഇന്നാണു് ആ മഹത്തായ സുദിനം, തെങ്ങുകേറ്റം, മൂന്നാലുമാസങ്ങള്‍ക്കുശേഷം. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും, മുകുന്ദന്റെ ഡേറ്റ് മിസ്സാക്കാന്‍ വയ്യ. ശരി, വേണ്ട. ഒരു കോമ്പ്രമൈസില്‍ അവസാനം കൊടകര വരെ എത്തിക്കിട്ടി.

കൊടകര - ചാലക്കുടി - ആലുവ - പറവൂറ്. അങ്ങിനെ പറവൂരു വരെയെത്തി.  ഭംഗിയായിട്ടു ചേറായി‍ എന്നെഴുതിയ ബസ്സില്‍ കയറി സുഖമായിട്ടിരുന്നു. (ആലുവ മുതല്‍  പറവൂരു വരെ ഒറ്റ നില്പായിരുന്നു) .കണ്‍‍ഡക്റ്ററോട് പറഞ്ഞു, രണ്ടു ചെറായി ദേവസ്വം. ഇതു രാവിലെ കുറ്റീം പറിച്ചെവിടന്നു വന്നെടാ എന്ന  മട്ടിലൊരു നോട്ടം. അതു ചെറായി പോവില്ലതേ. ബോര്‍ഡ് മാറ്റി വക്കാന്‍ മറന്നതാ. അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ടു. ഭാഗ്യം, വന്ന വഴിക്കുള്ള കാശ് തരാന്‍ പറയാത്തതു്.

വീണ്ടുമൊരു ബസ്സ്. കണ്‍‍ഡക്റ്റര്‍, കിളി, ചുറ്റുമുള്ള യാത്രക്കാറ് എല്ലാരോടും പറഞ്ഞുവച്ചു, ദേവസ്വം നട ആവുമ്പോഴൊന്നു പറയണേ. സ്ഥലമെത്തിയപ്പോള്‍, എല്ലാരും കൂടിയൊരു കോറസ്സ്, ദേവസ്വം നട, ദേവസ്വം നട.

അവിടെ നിന്നൊരു ഓട്ടോ.. ചുരുക്കത്തില്‍,രണ്ടര മണിക്കൂറില്‍  ഒരു കാര്‍, 5 ബസ്സ്, ഒരു ഓട്ടോ ഇത്രയും വാഹനങ്ങളില്‍ കയറിയിറങ്ങി, അമരാവതിയിലെത്തി, അതിരുകളില്ലാത്തെ സൌഹൃദത്തിന്റെ നേര്‍ക്കഴ്ച്ചയിലേക്കു്.

മുകളിലെത്തിയപ്പോള്‍ കുറച്ചുപേരൊക്കെ അവിടെയുണ്ട്. ആദ്യം കണ്ടതു് വാഴക്കോടന്‍ (ഒരു ചെറിയ മനുഷ്യന്‍. ഇയാളാണോ എന്റീശ്വരാ, ബൂലോഗത്തെ ഒറ്റ കുഞ്ഞിനെ വെറുതെ വിടാതെ ഈ വിക്രിയകളൊക്കെ ഒപ്പിക്കുന്നതു്!), ശുഭ്രവസ്ത്രധാരിയായി ഞാനൊരു പാവമാണേ എന്ന ഭാവത്തില്‍ പാവപ്പെട്ടവന്‍ (ഭാവാഭിനയം തീരെ മോശം, പാവപ്പെട്ടവനാണെന്നു കണ്ടാലും തോന്നും), അരീക്കോടന്‍ മാഷ് (കൃത്യമായി ഒരു മാഷ്ക്കു യോജിച്ച രൂപവും ഭാവവും), പോങ്ങൂസ് (സങ്കല്പത്തിലെ രൂപത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല), ഡോക്റ്റര്‍ (കണ്ടാലേ അറിയാം ആളൊരു പാവമാണെന്നു്). പിന്നെ വളരെ ഡീസന്റായ സ്ത്രീജനങ്ങള്‍. നാസ്, ബിന്ദു (രണ്ടുപേരേയും കണ്ടപ്പഴേ മനസ്സിലായി), പിരിക്കുട്ടി (മനസ്സില്‍ മറ്റൊരു രൂപമായിരുന്നു), വാഴക്കോടി, അരീക്കോടി തുടങ്ങിയവരും.

ആരേയും ആദ്യമായിട്ടു കാണുന്ന ഒരു തോന്നലുമില്ല. എല്ലാരും എന്നും കാണുന്ന സുഹൃത്തുക്കളേപ്പോലെ..കാമറ കഴുത്തില്‍ കെട്ടിത്തൂക്കിയ ഹരീഷിനെ കണ്ടപ്പോഴെല്ലാര്‍ക്കുമൊരു നിരാശ. ( ഓ ഇതാണോ ഭീകരന്‍ ഹരീഷ്., പോരാ തീരെ പോരാ).

സമയം 9.30 ആയി. Registration  തുടങ്ങി. കൂടെ ചായയും വിത്ത്, ബിസ്കറ്റ്, ചക്കപ്പഴം  ആന്‍ഡ് ചക്ക അപ്പം (പാവം ലതി രാത്രി  മുഴുവനിരുന്നുണ്ടാക്കിയതു്).ഞാന്‍ നോക്കുമ്പോള്‍ ചിലരൊക്കെ പന്തലിനുള്ളിലേക്കു പോകുന്നില്ല. അവിടെത്തന്നെ നിന്നു ചുറ്റിക്കറങ്ങുന്നു. എനിക്കു കാര്യം പിടികിട്ടി. ഞാനും ഉണ്ടായിരുന്നു അവിടെയൊക്കെ തന്നെ.   രാവിലെ 6 മണിക്കൊരു ചായ കുടിച്ചതാണേയ്. (നിബന്ധനകളില്‍ പ്രത്യേകിച്ചൊരു കാര്യം പറഞ്ഞിരുന്നു - പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും കഴിച്ചിട്ടുവരണം.  ഇത്‌   നാട്ടുകാരന്റെ കുത്തിത്തിരിപ്പാണെന്നും എനിക്കിട്ടാണെന്നും ബലമായി സംശയിക്കുന്നു.- സ്മൈലി  ഉണ്ട്ട്ടോ.)

ഇനിയുള്ള ചരിത്രം എല്ലാവരുടേയും കൂടിയുള്ള ചരിത്രമാണ്. അതു് മറ്റാരെങ്കിലുമൊക്കെ പറയും. ഇപ്പോള്‍ 10 മണിവരെ ആയിട്ടുള്ളൂ. ഇനി മൂന്നു മണി ആവണമെങ്കില്‍, ഒരു മെഗാ ഖണ്ഡശ്ശ പോസ്റ്റ് വേണ്ടിവരും.‍ അതുകൊണ്ട് സഖാക്കളെ, ഞാനിനി ദീര്‍ഘിപ്പിക്കുന്നില്ല.

കുറച്ചു പടങ്ങളും കൂടിയില്ലാതെന്തു യാത്ര, എന്തു വിവരണം?

P7260008

പോകുന്ന വഴിയില്‍. എന്താണെന്നു മനസ്സിലായില്ല.

P7260004

ശരിക്കും സുന്ദരിയല്ലേ ചെറായിയെന്ന ഈ ഞാന്‍!.

P7260020

വാക്കുകള്‍ അപ്രസക്തം!

P7260030

ഞങ്ങള്‍ തിരക്കിലാണ്....

P7260011

നിബന്ധനകള്‍ കര്‍ശനമായും പാലിക്കുക.

P7260036

മനസ്സിലായല്ലോ!

P7260038

ആര്‍ക്കിട്ടാണോ പാര പണിയുന്നതു്!

P7260063

ഞാനാണ് ‍‍‍ ഞാന്‍  തന്നെയാണ് ഇന്നത്തെ താരം! ക്യൂ  പാലിക്കുക.

P7260100

പട്ടം പറത്തുന്ന കുട്ടി..

P7260017

കണ്ടാലറിയില്ലേ തറവാടിയാണെന്നു്!

P7260021

ഇതാണ് അമരാവതി..

P7260022

റജിസ്റ്റ്രേഷനു ഡിസ്കൌണ്ട് ഉണ്ടോ ആവോ? ;)

P7260035

അവിടെ അവരെന്തോ ചെയ്യട്ടെ, നമുക്കു കളിക്കാം.

P7260040

ഇതൊരു ഗൂഡാലോചനയാണല്ലോ!

P7260104

അതിരുകളില്ലാതെ.......

എഴുത്തുകാരി.

83 comments:

Typist | എഴുത്തുകാരി said...

മീറ്റിനെത്താന്‍ കഴിയാതിരുന്നിട്ടും, മനസ്സിനെ ഇവിടെ വിട്ട്, അകലെയിരുന്നുകൊണ്ട് ഈ മീറ്റിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ച, ആശംസിച്ച, ബൂലോഗത്തിലെ എല്ലാ കൂട്ടുകാര്‍ക്കുമായി ഞാനിതു് സമര്‍പ്പിക്കട്ടെ....

പിരിക്കുട്ടി said...

njaanidachu aadyathe thenga
(((((((())))))))))))))))

pinne enne kaanunnathinu munpu enthaanu karuthiyirunnathu?
njaanoru bheekarajeevi aanennaano?

വരവൂരാൻ said...

ചെറായി മീറ്റ്‌ കഴിഞ്ഞ്‌ ഇതുവരെയായിട്ടും ഒരു വിശദമായ പോസ്റ്റ്‌ വിത്ത്‌ ഫോട്ടോസ്സ്‌ കാണുന്നില്ലല്ലോ ? എവിടെ എല്ലാവരും..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി..

മീറ്റു കഴിഞ്ഞു , വിശദമായ ഒരു ഫൊട്ടോ പോസ്റ്റു കാണുന്നില്ലല്ലോ..

അനില്‍@ബ്ലോഗ് // anil said...

ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു !
ബസ്സിലൊക്കെ തൂങ്ങിപ്പിടിച്ച് എത്ര കഷ്ടപ്പെട്ടാ എത്തുന്നത്.

ഏതായാലും രജിസ്റ്റ്രേഷനും കണക്കുകളും ഇത്ര കൃത്യമായി ചെയ്തതിന് ഒരു അഭിന്ദനം അറിയിക്കട്ടെ.

ആദ്യ ചിത്രത്തില്‍ കാണുന്നത് അവിടുത്തെ ശ്മശാനം ആണെന്ന് തോന്നുന്നു.

ആ പട്ടം പറത്തുന്ന കൊച്ചു കുട്ടിയെ പരിചയം തോന്നുന്നുണ്ടല്ലോ‍.
:)

വരവൂരാനെ,
മണികണ്ഠന്റെ ഈ പോസ്റ്റ് കണ്ടില്ലെ?

ബ്ലോത്രം said...

ആശംസകള്‍..

ശ്രീ said...

അങ്ങനെ ചെറായ് മീറ്റ് ബ്ലോഗ് ചരിത്രത്തില്‍ സ്ഥാനം നേടി... അല്ലേ ചേച്ചീ.

ഹരീഷേട്ടനെ വിളിച്ച് വിശേഷങ്ങള്‍ എല്ലാം അറിഞ്ഞിരുന്നു. :)

വിജയലക്ഷ്മി said...

mole manassinte vikaaram manassilaakkunnu...nallapost...kurachukoode photos aakaamaayirunnu..

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

എന്താ വൈകുന്നേന്ന് വിചരിച്ചിരിക്കയായിരുന്നു.....വിവരണത്തിന് നന്ദി. ഇതാ പറയുന്നത് ഡ്രൈവിങ്ങ് പഠിക്കാന്‍.....മറ്റുള്ളോരെ കാക്കണ്ടല്ലൊ.....

Bindhu Unny said...

നന്നായീട്ടോ തുടക്കത്തിന്റെ വിവരണം. :-)

ജോ l JOE said...

ചേച്ചീ, ചിത്രത്തില്‍ ആദ്യം കാണുന്നത് പള്ളിപ്പുറം പഞ്ചായത്ത് വക പൊതു ശ്മശാനം . വിവരണം നന്നായി. രജിസ്റ്റേഷന്‍ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചതിനു ഒരായിരം നന്ദി.

അനില്‍@ബ്ലോഗ് // anil said...

ദാ ഗ്രൂപ്പ് ഫോട്ടോ

കുഞ്ഞന്‍ said...

ചേച്ചി..

പത്തുമണി വരെയുള്ള ചരിത്രം രസകരമായി, എന്നാലും ചേച്ചിയുടെ ബദ്ധപ്പാടുകള്‍ ആ സംഗമത്തിലൂടെ ഇല്ലാതായിപ്പോയില്ലെ.. ഇതാണ് ഗുണപാഠം നല്ലതിനുവേണ്ടി കഷ്ടപ്പെട്ടാല്‍ നല്ല ഫലം കിട്ടാതിരിക്കില്ല..!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹോ ഹോ ഹോ..ഈ ചേച്ചീം നാട്ടിലെ ബസ് ജീവനക്കാരുമായി നല്ല “ടേംസ്”ൽ ആണല്ലോ..എവിടെ പോയാലും ഇങ്ങനെ അബദ്ധം പറ്റുന്ന വേറെ ആരെങ്കിലും ഉണ്ടോ?

എന്നാലും ഇത്ര കഷ്ടപ്പെട്ട് പല ബസ് മാറി വന്നിട്ടും ഞങ്ങളൊക്കെ വരുന്നതിനു മുൻ‌പ് രജിസ്റ്റ്രേഷൻ കൌണ്ടറിൽ കയറിപ്പറ്റി അല്ലേ?

(പഴയ ബാങ്ക് ജീവനക്കാർ ആകുമ്പോൾ എണ്ണാനറിയാമല്ലോ എന്നു കരുതിയാ ചേച്ചിയെ ഇരുത്തിയത് എന്ന് ഹരീഷ് പറഞ്ഞിരുന്നു !!!)

അരുണ്‍ കരിമുട്ടം said...

വന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് ചേച്ചിയെയാ..
:)

ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹത്തില്‍..
ഇനിയും കണ്ട്മുട്ടാം എന്ന വിശ്വാസത്തില്‍..
കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ഇനിയും സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍..
ചെറായി മീറ്റ് എന്നും മനസില്‍ കാണും.
സ്നേഹപൂര്‍വ്വം
അരുണ്‍, ദീപ, ഗോപന്‍.

ഞങ്ങളുടെ ചെറായി യാത്ര ഗോപന്‍ എഴുതി.പുതിയ ബ്ലോഗായതിനാല്‍ ചിന്തയില്‍ ലിസ്റ്റ് ചെയ്യ്തില്ല.സമയം കിട്ടുമ്പോള്‍ നോക്കണേ
http://vgkumar.blogspot.com/

ദീപക് രാജ്|Deepak Raj said...

മീറ്റിനെക്കുറിച്ചുള്ള ആദ്യ വിവരണം. മനോഹരം.....

വശംവദൻ said...

വിവരണവും ഫോട്ടോസും അടിപൊളി. കുറച്ച്‌ കൂടി എഴുതാമായിരുന്നു.

Jayasree Lakshmy Kumar said...

പള്ളിപ്പുറം പൊതു സ്മശാനം!!!!!!!!
ഞാൻ കണ്ടിട്ടേ ഇല്ല. ആത്മാക്കൾ അവിടെ കുടികിടപ്പവകാശം ചോദിക്കും എന്നുറപ്പ്. എന്തു ഭംഗിയാ, ജപ്പാൻ ബുദ്ധക്ഷേത്രങ്ങളെ പോലുള്ള ആ ബിൽഡിങ്ങും, പരിസരവും.
മീറ്റ് കഴിഞ്ഞതോടെ അതിന്റെ റിപ്പോർട്ടുകൾക്കായി നോക്കിയിരിക്കുകയായിരുന്നു. നന്നായി ചേച്ചി ഈ പോസ്റ്റ് :)

Lathika subhash said...

ചേച്ചീ,
അഭിനന്ദനങ്ങൾ.

നാട്ടുകാരന്‍ said...

അല്ലെങ്കിലും ചേച്ചി ഒരു സംഭവം തന്നെ....
ഞാന്‍ ഒരു പാവമായിപ്പോയതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ?

ഒരു കുട്ടി പോകാന്‍ നേരത്തു "അങ്കിള്‍" എന്ന് വിളിച്ചു ഒരു യാത്ര പറച്ചിലും കൂടി !

ചെറായി ബ്ലോഗ്‌ മീറ്റിനെ ശപിക്കാന്‍ ഇനി എന്ത് വേണം! ഇനി ഉറക്കഗുളിക കഴിക്കണം ഉറങ്ങാന്‍ പോലും!

സന്തോഷ്‌ പല്ലശ്ശന said...

ഫോട്ടൊസ്‌ ഇനിയും വേണ്ടിയിരുന്നു പിന്നെ വിശദമായ റിപ്പൊര്‍ട്ടും ...അറിയാനുള്ള കൊതികൊണ്ടാ... :):):)

smitha adharsh said...
This comment has been removed by the author.
smitha adharsh said...

അയ്യോ..ഇത്ര ഫോട്ടോസ് മാത്രേ ഉള്ളോ..?
എന്തായാലും,ബസ്‌ തെറ്റി കേറിയില്ലേ...എനിക്കിഷ്ടായി..എന്റെ അസൂയയാ....(ചുമ്മാ.).
വിവരണം കലക്കി..ട്ടോ നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വിവരണം നന്നായി.ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ചില സുന്ദരനിമിഷങ്ങള്‍ സമ്മാനിച്ച സംഗമം എന്നുമെന്നും മനസ്സില്‍ മായാതെ നില്‍ക്കും.
സചിത്രവിവരണത്തിന് പ്രത്യേകനന്ദി....

സജി said...

ഇനിയെന്ന് കാണും നമ്മള്‍
(ചെറായിയിലെ,)
തിരമാല മെല്ലെ ചൊല്ലി...

വരവൂരാൻ said...

"വരവൂരാനെ,
മണികണ്ഠന്റെ പോസ്റ്റ് കണ്ടില്ലെ "
അനിൽ@ബ്ലൊഗ്
നന്ദി ഞാൻ ഇപ്പോഴാ ഈ ലിങ്ക്‌ കണ്ടത്‌.. രാവിലെ മുതൽ തനിമലയാളത്തിൽ തിരയുകയായിരുന്നു. നന്ദി

Faizal Kondotty said...

Nice Pictures..

മീറ്റാന്‍ കഴിയാത്തവര്‍ക്കും തന്നാലായത് "ചെറായി"യില്‍ നഷ്ടമായത്

Typist | എഴുത്തുകാരി said...

ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൊണ്ട്‌ മൂന്നാലു പടങ്ങള്‍ കൂടി ഇടുന്നു.

കാസിം തങ്ങള്‍ said...

എന്തായാലും മീറ്റ് വന്‍ വിജയമായല്ലോ. എന്നെന്നും നിലനില്‍ക്കട്ടെ ഈ സൌഹൃദക്കൂട്ടായ്മകള്‍. ആശംസകളും അഭിനന്ദനങ്ങളും.

സൂത്രന്‍..!! said...

ചേച്ചി കൊള്ളാം എങ്കിലും കുറച്ചൂടെ ഫോട്ടോസ് ഇടാമായിരുന്നു ... സമയം ഉണ്ടാവില്ല അല്ലെ ?.... മീറ്റ്നു പങ്കെടുക്കാന്‍ കഴിയാത്ത ഒരു ഭാഗ്യംകെട്ടവന്‍

പൊറാടത്ത് said...

രസകരമായി തന്നെ മീറ്റ് വിശേഷം പങ്ക് വെച്ചിരിയ്ക്കുന്നു. എന്നാലും ഒരു സംശയം.. ഇത്രയധികം പുലികള്‍ പങ്കെടുത്ത ഒരു മീറ്റായിരുന്നിട്ടും വിശദമായ ഒരു റിപ്പോറ്ട്ട് ഇതു വരെ കണ്ടില്ല..?!! അതും പരിചയപ്പെടുത്തലുകളോടെ!!

yousufpa said...

വളരെ വ്യസനത്തോടെ പറയട്ടെ- ഒരു തീരാനഷ്ടം. എനിയ്ക്ക് 23ന് തിരിച്ചു വരാതെ നിവൃത്തിയില്ലായിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മീറ്റിന്റെ തീയതി തീരുമാനമായ അന്ന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നതാണ്‌. പക്ഷെ ചില അവിചാരിത കാരണങ്ങളാല്‍ അവധി കിട്ടാതാകുകയും പങ്കെടുപ്പ്‌ അവതാളത്തിലാകുകയും ചെയ്തു.

അതുകൊണ്ട്‌ അസൂയയോടെ ഈ കമന്റ്‌.

ഒപ്പം നിങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരലും. ഇടയ്ക്ക്‌ അനിലിനെ വിളിച്ച്‌ ആശംസകള്‍ അറിയിച്ചിരുന്നു കേട്ടൊ

ഹരീഷ് തൊടുപുഴ said...

ചിന്തയിൽ ലിസ്റ്റ് ചെയ്യാൻ താമസമുള്ളതുകൊണ്ട് ഇവിടെ പരസ്യം പതിക്കുന്നു..
ദയവായി വരിക..


http://ormachepp.blogspot.com/2009/07/blog-post_27.html

പൈങ്ങോടന്‍ said...

ബ്ലോഗ് മീറ്റ് ഒരു വന്‍‌വിജയമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. വിവരണവും ചിത്രങ്ങളും നന്നായി

കണ്ണനുണ്ണി said...

മീറ്റിന്റെ കാര്യൊക്കെ ശരി പക്ഷെ
നിങ്ങളെല്ലാം എന്തിനാ ഫുഡിന്റെ കാര്യം എടുത്തു പറയുന്നേ....
ഇനി ഫുഡിന്റെ കാര്യം മിണ്ടിയാ കൂട്ട് വെട്ടും ...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വിവരണവും,ചിത്രങ്ങളും കലക്കിയിട്ടുണ്ട്.
ആശംസകള്‍.......

chithrakaran:ചിത്രകാരന്‍ said...

സചിത്രവിവരണം നന്നായിരിക്കുന്നു.
ബ്ലോഗ് കാറ്റും വെളിച്ചവുമേറ്റ്
തുറന്ന മനസ്സോടെ വളരട്ടെ !
ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍.

മാണിക്യം said...

എഴുത്തുകാരിക്കു നന്ദി,നല്ല പോസ്റ്റ്!
സത്യമായും മീറ്റ് കഴിഞ്ഞു എല്ലാവരും പോയി,
ഞാന്‍ ഇതാ ഇപ്പൊ വീട്ടില്‍ എത്തി എന്നു ലതി പറഞ്ഞു കഴിഞ്ഞാ ശ്വാസം നേരെ വീണത്..
കുറെ ദിവസമായി എന്റെ പൊട്ട മനസ്സ് പിടിയില്‍ നില്‍ക്കുന്നില്ലാ ..

മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട കുറെ ആളുകള്‍ ഒത്തു ചേരുന്നു അതും മിക്കവരും തന്നെ ദീര്‍ഘ യാത്ര ചെയ്ത് .. എന്നും പ്രാര്‍ത്ഥിച്ചു സന്തോഷത്തോടെ സുരക്ഷിതരായി എല്ലവരും പങ്കെടുത്ത് മടങ്ങണെ എന്ന് ..

പ്രാര്‍ത്ഥന കേട്ട ഈശ്വരനു നന്ദി...


പുതിയ ബ്ലോഗ് ഗോകുലം ഐശ്വര്യമായി ചെറായി മീറ്റ് റിപ്പൊര്‍ട്ടോടെ തുടങ്ങിയിരിക്കുന്നു ..
ഞാന്‍ വയിച്ചു വായിചു ഇതാ ഇവിടെ വരെ
മണികണ്ഠന്റെ‌
http://maneezreview.blogspot.com/2009/07/cherai-blog-meet.html
ഗോപന്റെ
http://vgkumar.blogspot.com/2009/07/blog-post.html
അപ്പുവിന്റെ
http://ormachepp.blogspot.com/2009/07/blog-post_27.html
അനില്‍@ബ്ലൊഗ്
http://pathivukazhchakal.blogspot.com/2009/07/blog-post_27.html

ഡി .പ്രദീപ് കുമാർ said...

വിവരണം നന്നായി.ഇതു നമ്മുടെ കുടുംബത്തിലെ കൊച്ചുവര്‍ത്തമാനങ്ങള്‍.

OAB/ഒഎബി said...

നിങ്ങളുടെയൊക്കെ പരിശ്രമം ഒന്ന് കൊണ്ട് മാത്രം. മറ്റു പോസ്റ്റുകളിൽ കൂടി അതറിയാൻ കഴിഞ്ഞു.....
ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.

ജിപ്പൂസ് said...

അഞ്ച് ബസ്,ഒരു കാര്‍ ഒരു ഓട്ടോ.എന്‍റമ്മോ ചേച്ചി വല്ലാതെ ബുദ്ധിമുട്ടിയല്ലേ ചെറായിലെത്താന്‍.ഇത്തിരി ബുദ്ധിമുട്ടിയെങ്കിലെന്ത് ഓര്‍ത്തിരിക്കാന്‍ ഒരു വള്ളിക്കുടിലും ചക്കപ്പഴവും അതിലേറെ മധുരമൂറുന്ന നല്ല നിമിഷങ്ങളും ഒരുക്കി വെച്ചില്ലേ ലത്യേച്ചിയും ഹരീഷും മറ്റും.നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞില്ലെന്ന വിഷമം മറച്ച് വെക്കുന്നില്ല.പിന്നൊരിക്കലാവാമല്ലേ ചേച്ചീ.

നിരക്ഷരൻ said...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

Sabu Kottotty said...

ഒരുബ്ലോഗു തുടങ്ങിയെങ്കിലെന്നാശിയ്ക്കുന്നു.
എന്നാല്‍ എനിയ്ക്കും ഇതുപോലെ
ഈറ്റേം മീറ്റേം ചെയ്യാമായിരുന്നു...

Rare Rose said...

എഴുത്തുകാരി ചേച്ചീ..,മീറ്റിനു തെരഞ്ഞെടുത്ത അന്തരീക്ഷം മനോഹരം.ആദ്യത്തെ ചിത്രം കാണുമ്പോള്‍ ലക്ഷ്മി പറഞ്ഞ പോലെ ഒരു പഗോഡ സ്റ്റൈലൊക്കെ പോലെ തോന്നുന്നു.. മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും നന്നായി കൊതിപ്പിച്ചു ട്ടോ..

സജി said...

“ഇതൊരു ഗൂഡാലോചനയാണല്ലോ?”

അല്ലേയല്ല!...നല്ല അലോചനകള്‍ മാത്രം!

എന്തായാലും, രസകരമായിരുന്നു അല്ലേ?

അച്ചായന്‍

Anonymous said...

aksharasnehikalude koottaaymayil ee
vaayanakkaariyum pankeduthu ,
manassukondu...
asooya thonniyilla ennu parayunnilla,
ningalude santhoshathil njaanum
pankucherunnu....
-geetha-

ചാണക്യന്‍ said...

ചേച്ചീ,
വിവരണങ്ങളും ചിത്രങ്ങളും സൂപ്പറായി.....അഭിനന്ദനങ്ങള്‍....

തൊടുപുഴക്ക് ശേഷം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്....

നിസ്സാരന്‍ said...

അഭിനന്ദനങ്ങള്‍.

രസികന്‍ said...

ചേച്ചീ അവതരണവും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു..... ബ്ലോഗ് മീറ്റില്‍ ആദ്യമായി പരിചയപ്പെട്ടത് (രജിസ്റ്റ്ട്രേഷന്‍ കൌണ്ടറില്‍ നിന്നും ) ചേച്ചിയെയാണ് ... എല്ലാവിധ മംഗളങ്ങളും നേരുന്നു

Appu Adyakshari said...

ചേച്ചീ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.

jayanEvoor said...

പടങ്ങളെല്ലാം അടിപൊളി.
ചെറായിയിലെ കാറ്റ് ഇപ്പോഴും മനസ്സില്‍ ഓളം തള്ളുന്നു!

ഡോക്ടര്‍ said...

ചേച്ചി ഞാന്‍ അത്ര പാവമോന്നും അല്ലാട്ടോ.... ഫീകരനാ ഫീകരന്‍...... കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം....

Junaiths said...

വരാത്തവരൊക്കെ കൊതിക്കട്ടെ...തകര്‍ത്തു ചേച്ചി വിവരണം...എത്തിച്ചേരാന്‍ കുറച്ചു കഷ്ട്ടപെട്ടാലും സംഗതി ജോറായില്ലേ.....

Areekkodan | അരീക്കോടന്‍ said...

ചേച്ചീ...ഇവിടെ എത്താന്‍ വൈകി....അപ്പോ എന്റെ രൂപമാണല്ലേ മാഷുടെ രൂപം?അരീക്കോടി എന്റെ നല്ലപാതി കേള്‍ക്കണ്ട

കൂട്ടുകാരൻ said...

പങ്കെടുക്കാന്‍ പറ്റാതിരുന്ന ദുഃഖം ഇതൊക്കെ വീയിച്ചു തീര്‍ക്കുന്നു....വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി...

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

vahab said...

ചെറായി വിവരണം മുമ്പത്തെ തൊടുപുഴ സ്‌മരണകളെ ഉണര്‍ത്തി.
ന്‌ല്ലൊരു വിവരണത്തിനും ഫോട്ടോകള്‍ക്കും ആയിരമാശംസകള്‍...!!

എത്തിപ്പെടാന്‍ ഏറെ പണിപ്പെട്ടുവല്ലേ? ഞാന്‍ കരുതി നിങ്ങളൊക്കെ ഞങ്ങളെയപേക്ഷിച്ച്‌ അല്‍പംകൂടി അടുത്തുള്ളവരായതിനാല്‍ ഒന്നോ രണ്ടോ വാഹനം കയറിയാല്‍ സ്ഥലത്തെത്തുമെന്ന്‌......!!

Rakesh R (വേദവ്യാസൻ) said...

ചേച്ചീ, വയിച്ചു :) നല്ല വിവരണം.

ആദ്യത്തെ പടം ശശ്മാനത്തിന്റെ (തെറ്റി ശ്മശാനത്തിന്റെ ) നല്ല കണി :)

Muralee Mukundan , ബിലാത്തിപട്ടണം said...

The First post of Aagola Buloga meet at Cheraayi...
ഉഗ്രന്‍ അവതരണത്തിന് ഒരിയ്ക്കല്‍ക്കൂടി അഭിനന്ദനങ്ങളും ഒപ്പം നന്ദിയും .

ഗോപക്‌ യു ആര്‍ said...

ഞാനല്‍പ്പം പിണക്കത്തിലായതുകൊണ്ടാണ് ഇതേവരെ കമന്റാതിരുന്നത്..ഇമെയില്‍ കാണാത്തതുകൊണ്ട് കമന്റുന്നു..പറവൂര്‍ വച്ച് എന്തൊരു ഓട്ടമാണ് ഓടിയത്? ഒന്നു പറയുകപോലും ചെയ്യാതെ...
ഓടുന്നതിനിടയില്‍ അലറി വിളിച്ച് ഒരു സീന്‍ ഉണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് സ്തംഭിച്ചു പോയ ഞാന്‍ മിണ്ടാതിരുന്നത്...ഏതായാലും സുഖമായി എത്തി എന്നു കരുതുന്നു....

ബിന്ദു കെ പി said...

ചേച്ചീ, രണ്ടുമൂന്നു ദിവസമായി കുറച്ചു തിരക്കുകൾ ആയിരുന്നു. ഈ പോസ്റ്റ് ഇപ്പോഴാണ് ശരിയ്ക്ക് വായിച്ചത്. നേരത്തേ ഒന്ന് ഓടിച്ചു നോക്കിയതേയുള്ളൂ.
വിവരണവും ഫോട്ടോസും അടിക്കുടിപ്പുകളും കലക്കൻ! എന്നെന്നും ഓർമ്മിക്കാൻ ഒരു ദിവസം അല്ലേ....

നരിക്കുന്നൻ said...

അതിരുകളില്ലാത്ത സൌഹൃദത്തിന് വാക്കുകളില്ലാത്ത നിർവ്വചനങ്ങളുമായി ചേറായിയിൽ കൂടിച്ചേർന്ന് മലയാളം ബ്ലോഗ് ചരിത്രത്തിന് ഒരു പുതുയുഗപ്പിറവി പ്രഖ്യാപിച്ച ഏവർക്കും അഭിനന്ദനങ്ങൾ...

ഇനിയും ഒരു മീറ്റുണ്ടാ‍യാൽ നരിക്കുന്നനെന്ന് പേര് രജിസ്റ്ററിൽ ചേർക്കാൻ ഞാനും ശ്രമിക്കാം. കാണാൻ കൊതിയാകുന്നു. എല്ലാവരേയും..

ഗുരുജി said...

സത്യത്തിൽ ചെറായിൽ
എന്താ സംഭവിച്ചത്‌?
ബൂലോകത്ത്‌ ഇപ്പം പിറന്നോർക്കൊന്നും
ക്ഷണമുണ്ടായിരുന്നില്ലേ?

നിരക്ഷരൻ said...

ഗുരുജീ
ചെറായിയില്‍ വെച്ച് 72 ല്‍പ്പരം ബൂലോകര്‍ കണ്ടുമുട്ടി ഈ മാസം 26ന്. ആരെയും പ്രത്യേകിച്ച് ക്ഷണിച്ചിരുന്നില്ല. കേട്ടവര്‍ കേട്ടവര്‍ സ്വയം വന്ന് പേര് രജിസ്റ്റര്‍ ചെയ്തു മീറ്റില്‍ പങ്കെട്ടുത്തു. കഴിഞ്ഞ 2 മാസമായി ഇതിന്റെ ചര്‍ച്ചകളും കാര്യങ്ങളൂമൊക്കെത്തന്നെയായിരുന്നു ബൂലോകത്തെ പ്രധാന വിഷയം. ഗുരുജി ശ്രദ്ധിക്കാതെ പോയതാണെന്ന് തോന്നുന്നു. സാരമില്ല അടുത്ത മീറ്റില്‍ പങ്കെടുക്കാമല്ലോ ? :)

സജി said...

നിരക്ഷരാ.............ഇനീം മീറ്റോ.....
ന്റെ ടിക്കറ്റ് കാശ് ഇനീം പോകൂല്ലോ കര്‍ത്താവേ...

ധനേഷ് said...

അങ്ങനെ പതിവുപോലെ ഏറ്റവും അവസാനം ഞാന്‍ എത്തി.. :)

ഇന്നലെ എല്ലാ ബ്ലോഗിലും കേറിനടന്ന് വായിച്ച് കമന്റടിച്ച്, ഇവിടെയെത്തിയപ്പോള്‍ നെറ്റിന് എന്തോ പ്രോബ്ലം.. കമന്റ് എഴുതി പോസ്റ്റ് ചെയ്യാന്‍ കൊടുത്തതാ.. ഇന്നു നോക്കിയപ്പോള്‍ അതു പബ്ലിഷ് ആയിട്ടില്ല..

വിവരണവും ഫോട്ടോസും ഇഷ്ടപ്പെട്ടു കേട്ടോ..

ഗൗരിനാഥന്‍ said...

എന്റെ അയല്‍‌പക്കത്ത് ഇതു നടന്നിട്ട് വരാനൊത്തില്ലല്ലോ അതിയായ സങ്കടത്തിലാണേ....ഞാന്‍ ഊരുചുറ്റല്‍ മതിയാക്കുമ്പൊഴേക്കും എല്ലാ ബ്ലോഗ്ഗ് മീറ്റുകള്‍ എല്ലാം അവസാനിക്കും എന്നാ തോന്നുന്നതു..

the man to walk with said...

nannayi ashamsakal

Anonymous said...

ആശയദാരിദ്ര്യം വിളിച്ചോതുന്ന ഒരു മീറ്റായിരുന്നു ഇത്. ആളുകള്‍ കൂടി ഭക്ഷണം കഴിച്ചു പിന്നെ കുറെ ഫോട്ടോയെടുത്തു. അല്ലാതെ ആശയപരമായോ സാംസ്കാരികപരമായോ ഒരൂ നീക്കവും നടന്നതായി കണ്ടില്ല. അല്ലെങ്കില്‍ത്തന്ന്നെ ഈ മഹാ സമ്മേളനത്തിന് യാതൊരു വിധമായ കാര്യപരിപാടികളും ഉണ്ടായിരുന്നതായി തോന്നിയില്ല.

ബൂലോകം ഓണ്‍ലൈന്‍

വാഴക്കോടന്‍ ‍// vazhakodan said...

ചേച്ചി ഞാന്‍ ഒരു കസേരയില്‍ കേറി നിന്നാല്‍ ഒരു ആറ് ആറര അടി ഉയരം കാണില്ലേ? :) എത്താന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ...നെറ്റ് പ്രോബ്ലംസ്‌...

Typist | എഴുത്തുകാരി said...

പിരിക്കുട്ടി - പിരിക്കുട്ടിയൊന്ന്വല്ല, ഇത്തിരി പക്വതയൊക്കെയുണ്ട്‌.

വരവൂരാന്‍,
വഴിപോക്കന്‍,
അനില്‍,
ബ്ലോത്രം,
ശ്രീ,
വിജയലക്ഷ്മി,
പ്രയാണ്‍,
ബിന്ദു ഉണ്ണി,
Joe -
കുഞ്ഞന്‍,
സുനില്‍,
അരുണ്‍,
ദീപക് രാജ്,
വശംവദന്‍,
ലക്ഷ്മി,
എല്ലാവര്‍ക്കും നന്ദി.

നിരക്ഷരൻ said...

@ ബൂലോകം ഓണ്‍ലൈന്‍ - ആശയദാരിദ്യം തന്നെയായിരുന്നു ഈ മീറ്റിന്റെ മുഖമുദ്ര. സമ്മതിക്കുന്നു. കമന്റുകളിലൂടെ മാത്രം കണ്ടുപരിചയമുള്ള ബൂലോകര്‍ക്ക് നേരില്‍ കാണാനുള്ള അവസരം മാത്രമാണിതെന്ന് ആദ്യമേ മുതലുള്ള എല്ലാ പോസ്റ്റുകളിലും വ്യക്തമാക്കിയിരുന്നു. എതിരഭിപ്രായം മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം കാണിച്ച ആരും അവിടെയൊന്നും പ്രകടിപ്പിച്ച് കണ്ടില്ല. അല്ലെങ്കിലും പങ്കെടുക്കാത്തവര്‍ മാത്രമേ ഈ ചടണ്‍ഗിനെതിരായി ചെളി വാരി എറിഞ്ഞിട്ടുള്ളൂ ഇതുവരെ. നിങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

22 പേരുണ്ടായിരുന്ന തൊടുപുഴ മീറ്റിലും ആശയപരമായതോ സാസ്ക്കാരികപരമായതോ ആയ എന്തെങ്കിലും വിഷയം ചര്‍ച്ച ചെയ്ത് നല്ല രീതിയില്‍ മീറ്റ് നടത്തി അവസാനിപ്പിക്കാന്‍ സമയമോ, മറ്റ് കാരണങ്ങളോ അനുവദിക്കില്ലെന്ന് മനസ്സിലാക്കിയവരില്‍ പലരും തന്നെയാണ് ഈ ചെറായി മീറ്റിന് വേണ്ടും ഓടിനടന്നത്.

ഇനിയിപ്പോ എല്ലാം കഴിഞ്ഞില്ലേ ? മീറ്റിന് മുന്‍പ് കൊയ്യാവുന്ന അത്രയും ധാന്യം കൊയ്തില്ലേ ? മീറ്റ് നടക്കുന്ന ദിവസവും അത് കഴിഞ്ഞിട്ടുമൊക്കെയും കിട്ടിക്കാണുമല്ലോ ആവശ്യത്തിന് വയല്‍ക്കുരു. ഇനിയും മതിയായില്ലേ സുഹൃത്തേ ?

ഈ മീറ്റ് ഒരു വന്‍ പരാജയമായിരുന്നു. ഇത്രയും സമ്മതിച്ച് തരാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാലെങ്കിലും ഒന്ന് വെറുതേ വിടാമോ ? കഷ്ടം...

എഴുത്തുകാരീ ഇവിടെ വന്ന് ഇങ്ങനൊക്കെ പറയുന്നതിന് ക്ഷമിക്കണം. സഹിക്കാന്‍ പറ്റുന്നതിനൊക്കെ ഒരതിരുണ്ട്.അതുകൊണ്ട് പറഞ്ഞുപോയതാ. ഇവരുടെയൊക്കെ ബ്ലോഗിലൊന്നും പോയിട്ട് ഇതൊക്കെ പറഞ്ഞ് അവര്‍ക്ക് ധാന്യം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ഇങ്ങനൊന്നും പറയില്ലായിരുന്നു/പറയുകയുമില്ല. അങ്ങനിപ്പോ ആരും വിവാദങ്ങളുണ്ടാക്കി വയല്‍ക്കുരു തിന്ന് കൊഴുക്കണ്ട. വിവാദമുണ്ടാക്കാന്‍ തന്നെയാണ് ഇപ്പോള്‍ ദാ 74 കമന്റ് ആയെന്ന് കണ്ടപ്പോള്‍ വീണ്ടും വന്നിരിക്കുന്നത്. ബൂലോകത്തെ ഗ്രസിച്ചിരിക്കുന്ന ഇത്തരം അര്‍ബുദങ്ങള്‍ അവര്‍ക്കുള്ള ശവക്കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുകയാണ്. കാത്തിരുന്ന് കാണാവുന്നതേയുള്ളൂ. എല്ലാം കാലം തന്നെ തെളിയിക്കും.

nandakumar said...

yyo!! njanonnum paranjillaayirunno??
:) Aasamsakal chechi..

(Aarkkum kittaatha chila padangal kittiyallo...good)

താരകൻ said...

ചെറായി മീറ്റിനെ കുറിച്ചു വായിച്ചതിൽ ഏറ്റവും മനോഹരം മായ പൊസ്റ്റ്..നല്ല ചിത്രങ്ങൾ.

Typist | എഴുത്തുകാരി said...

ലതി,
നാട്ടുകാരന്‍,
സന്തോഷു്,
സ്മിതാ,
വെള്ളായണി വിജയന്‍,
സജി,
വരവൂരാന്‍,
Faizal kondotty,
കാസിം തങ്ങള്‍,
സൂത്രന്‍,
പൊറാടത്ത്,
യൂസുഫ്പ,
ഇന്‍ഡ്യ ഹെറിറ്റേജ്,
ഹരീഷ്,
പൈങ്ങോടന്‍,
കണ്ണനുണ്ണി,
ചിത്രകാരന്‍,
എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

മാണിക്യം,
പ്രദീപ് കുമാര്‍,
OAB,
ജിപ്പൂസ്,
നിരക്ഷരന്‍,
കൊട്ടോട്ടിക്കാരന്‍,
Rare Rose,
സജി,
Geetha,
ചാണക്യന്‍,
ഇടതന്‍ v/s വലതന്‍,
കുമാരന്‍,
രസികന്‍,
അപ്പു,
Jayan Evoor,
ഡോക്ടര്‍,
Junaith,
Sunil Upasana,
മീറ്റിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നതില്‍ സന്തോഷം.

Typist | എഴുത്തുകാരി said...

അരീക്കോടന്‍,
കൂട്ടുകാരന്‍,
Cartoonist,
Vahab,
വേദവ്യാസന്‍,
Bilatthipattanam,
ഗോപക്,
ബിന്ദു,
നരിക്കുന്നന്‍,
ഗുരുജി,
നിരക്ഷരന്‍,
സജി,
ധനേഷ്,
ഗൌരിനാഥന്‍,
the man to walk with,
വാഴക്കോടന്‍,
മീറ്റു വിശേഷങ്ങള്‍ അറിയാനും അതില്‍ പങ്കു ചേരാനും വന്ന എല്ലാവര്‍ക്കും നന്ദി.

ബൂലോകം ഓണ്‍ലൈന്‍ - ഇവിടെ വന്നു് അഭിപ്രായം പറഞ്ഞതിനു നന്ദി.
വിശദമായ മറുപടി നിരക്ഷരന്‍ പറഞ്ഞിട്ടുള്ളതു് നോക്കുമല്ലോ.

Typist | എഴുത്തുകാരി said...

നിരക്ഷരന്‍, നന്നായി ഇത്ര വിശദമായൊരു മറുപടി കൊടുത്തതു്.

നന്ദന്‍സ്, ആര്‍ക്കും കിട്ടാത്ത പടങ്ങള്‍ കിട്ടിയതു്, അതങ്ങിനെ അറിയാണ്ട് പറ്റിപ്പോവുന്നതല്ലേ !(ആരും അറിയണ്ട)

താരകന്‍, സന്തോഷം.

ഗീത said...

ബാക്കിയും കൂടി പ്രതീക്ഷിക്കുന്നു. അവിടെ എങ്ങനെ എന്‍‌ജോയ് ചെയ്തു എന്നൊക്കെ.
ആ പോട്ടംസില്‍ ഉള്ള ആളോളുടെ പേരുകള്‍ കൂടി പറയാമായിരുന്നു.

പിന്നെ ആ മഹത്തായ സുദിനം - തെങ്ങുകയറ്റദിനം - നമുക്കും ആ സുദിനം ഒന്നെത്തണമെങ്കില്‍ മിനിമം ഒരു 15 ദുര്‍ദിനം എങ്കിലും കഴിയണം. 14 കി.മീ. അപ്പുറത്തുള്ള സ്ഥലത്തേക്ക് ഇവിടുന്നൊരാള്‍ അതിരാവിലെ എണീറ്റു പുറപ്പെടും ഇന്നു തേങ്ങയിടീല്‍ ആണെന്നു പറഞ്ഞ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് അതേപോലെ തിരിച്ചു വരും. കാരണം തെങ്ങുകയറ്റക്കാരനു ഡേറ്റില്ല.

poor-me/പാവം-ഞാന്‍ said...

എഴുത്തുകാരി ജി
പല വിധത്തിലുള്ള ചൂണ്ടു പലകകള്‍ കണ്ടു ഞാന്‍ ദുവിധയില്‍ ആയി..ഒറിജിനല്‍ എഴുത്തുകാരി ആര്‍?
പിന്നെ ഓര്‍ത്തു കരയാന്‍ ഒരു കേട്ടൂ പഴകിയ കഥയും
ഇന്റെര്‍ വ്യൂവിനു ചെന്ന മലയാളിയോടു അറബി (1977)
" ആര്‍ യു എ കുക്കര്‍?
"നോ സര്‍ .ഐ ഈസ്‌ എ റ്റയ്പ് റൈറ്റര്‍"

കുഞ്ഞായി | kunjai said...

ഇവിടെ എത്താന്‍ ഇച്ചിരി വൈകി.
ചെറായി മീറ്റിനെക്കുറിച്ച് ഇങ്ങനെ ഒരു വിവരണവും തന്നതിന് നന്ദി...

പിന്നെ ..

“ഇന്നാണു് ആ മഹത്തായ സുദിനം, തെങ്ങുകേറ്റം, മൂന്നാലുമാസങ്ങള്‍ക്കുശേഷം. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും, മുകുന്ദന്റെ ഡേറ്റ് മിസ്സാക്കാന്‍ വയ്യ...“

ഹഹ .. ഇതൊരാഗോള പ്രശ്നമാണല്ലേ...