Thursday, April 9, 2009

വെറുതെ…………

രാവിലത്തെ തിരക്കു കഴിഞ്ഞു തോട്ടത്തിലും പറമ്പിലും ഒരു നടത്തം. .പുതിയ പൂക്കള്‍ വല്ലതും വിരിഞ്ഞോ, ഇതുവരെ പൂക്കാത്ത ചെടികളില് കൂമ്പു തുറന്നു് ഉള്ളില്‍ മൊട്ടുവരുന്നുണ്ടോ എന്നു സൂക്ഷപരിശോധന (പല ചെടികളും ഇതോടെ വീരചരമം പ്രാപിക്കാറുമുണ്ട്‌). ചിലതു മാറ്റി നടല്‍, etc.etc. ഈ സന്ദര്‍ശനത്തില്‍ പെടും.

മനസ്സിലിന്നെന്തോ ഒരു സന്തോഷം പോലെ. എന്തേ അങ്ങിനെ? പതിവു വിട്ടൊന്നും ഉണ്ടായില്ലല്ലോ. അല്ലെങ്കിലും എനിക്കൊരിക്കലും  മനസ്സിന്റെ ഭാവങ്ങള്‍  മനസ്സിലാക്കാന്‍ കഴിയാറില്ലല്ലോ. ചിലപ്പോള്‍ വല്ലാതെ മൂടിക്കെട്ടിയിരിക്കും,  എന്തിനാണെന്നുപോലും വ്യക്തമായി അറിയാതെ. പക്ഷേ ഇന്നെന്തോ അങ്ങിനെയല്ല.

മുറ്റത്തു ഒരുപാട് പൂക്കള്‍. പല നിറത്തില്‍. എല്ലാം ഞാന്‍ തന്നെ വച്ചുപിടിപ്പിച്ചതു്. എവിടെ പോയി വരുമ്പോഴും രണ്ടുമൂന്നു ചെടിക്കമ്പ്‌ കാണും എന്റെ കൈയില്‍. ഡിസൈന്‍ ചെയ്തുതരാം, പുല്ലുപിടിപ്പിച്ചുതരാം എന്നൊക്കെയുള്ള പ്രലോഭനങ്ങളില്‍ വീഴാത്തതും ഈ ഒരു  അഹങ്കാരത്തിനു വേണ്ടി തന്നെ.

എന്റെ കൂട്ടുകാരൊക്കെ എത്തിതുടങ്ങി. ഒരുപാട് കിളികളും അണ്ണാറക്കണ്ണന്മാരും. പൂത്താങ്കീരികള്‍, ചെമ്പോത്തു്, കൊച്ചുകൊച്ചു കുരുവികള്‍, മഞ്ഞക്കിളി എല്ലാരും ഉണ്ട്‌. (മഞ്ഞക്കിളിയെക്കണ്ടാല്‍ മധുരം കിട്ടുമെന്നാ)         

P4090087

         ഇതു് മഞ്ഞക്കിളിയുടെ ചേട്ടന്‍

P4080065

ഞാന്‍ കറുമ്പിയായാലും സുന്ദരിയല്ലേ!

P4080066

എവിടെ കൂട്ടുകാരൊക്കെ, ഒറ്റക്കാക്കി പോയോ എല്ലാരും?

കിളികളാണെങ്കില്‍ ഭയങ്കര ബഹളം, പൂത്താങ്കീരികളാണിങ്ങനെ ചിലക്കുന്നതു്. പത്തു പതിനഞ്ചു കിളികളൊക്കെ കാണും ഒരു കൂട്ടത്തില്‍. അങ്ങോട്ടുമിങ്ങോട്ടും തത്തിക്കളിയും ചാടലും തന്നെ. വന്നു വന്നു സിറ്റ് ഔട്ടിലും കസേരയിലും വരെ  എത്തിത്തുടങ്ങി. ഇടക്കൊരു  രണ്ടു മിനിറ്റു നേരത്തേക്കു ബഹളത്തോടു ബഹളം. കണ്ണും ചെവിയും കേക്കില്ല. അവര്‍ക്കും സന്തോഷം തോന്നുന്നുണ്ടാവുമോ? അല്ലാ, അവര്‍ സന്തോഷിക്കാതിരിക്കുന്നതെന്തിനു്. അവര്‍ക്കു് തിന്നാന്‍ ചക്ക പഴുത്തതുണ്ട്‌, പപ്പയ പഴുത്തിട്ടുണ്ട്‌, പേരക്ക ഉണ്ട്‌., കശുമാമ്പഴം ഉണ്ട്‌., ചെറുപഴം ഉണ്ട്‌. പോരേ ഇത്രയൊക്കെ, ഒരു കൊച്ചുസദ്യക്കു്?

P3300006

P4080070

ഇതൊന്നും എനിക്കിഷ്ടല്യ, വേറെ വല്ലതും കിട്ടുമോന്നു നോക്കട്ടെ.

പക്ഷേ ഇതൊന്നുമാവില്ല ഇന്നെന്റെ മനസ്സിന്റെ തെളിച്ചത്തിനുള്ള കാരണം – ഇതൊക്കെ എന്നുമുള്ളതാണല്ലോ. വിഷുവല്ലേ വരുന്നതു്  എന്ന മനസ്സിന്റെ തോന്നലാവാം. കൊന്നയില്‍ നിറയെ പൂക്കള്‍. ഇന്നലെ പെയ്ത മഴയില്‍ താഴെ മുറ്റത്തും ഒരു മഞ്ഞപ്പരവതാനി. ഒരു ചെറിയ കാറ്റത്തുപോലും പൂക്കള്‍ കൊഴിയുന്നു, പുഷ്പവൃഷ്ടി പോലെ..

  വിഷുപ്പക്ഷിയുടെ പാ‍ട്ട് “കള്ളന്‍ ചക്കേട്ടു, കണ്ടാ മിണ്ടണ്ടാ, കേട്ടാ പറയണ്ട ……” അതും കേട്ടു ഒന്നോ രണ്ടോ പ്രാവശ്യം (അതോ അതും എനിക്കു തോന്നിയതോ!). ഇത്രയൊക്കെ പോരേ ഒരു ശരാശരി മലയാളിയുടെ  മനസ്സിനു സുഖം തോന്നാന്‍. ഞാനങ്ങിനെയാണ്,‍‍. ഓണക്കാലമായാലും വിഷുക്കാലമായാലും എല്ലാം പതിവുപോലെ.   എന്നാലും എന്റെ മനസ്സിലൊരു സുഖം, സന്തോഷം തോന്നും, കാരണമൊന്നുമില്ല, എന്നാലും.. കൊച്ചു കൊച്ചു കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍, വിഷമിക്കാനും അതു മതി. ഞാനൊരു തൊട്ടാവാടി ആണെന്നാ അമ്മ പറയാറ്.

P3310014

                കണ്ണനും കണ്ണിനും കണിയായ്………

P3220022

അങ്ങനെ  ഒരു വിഷു കൂടി വരുന്നു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ.

എഴുത്തുകാരി.

45 comments:

Anonymous said...

എന്റെ എഴുത്തുകാരിച്ചേച്ചീ,
വളരെ നന്നായി എഴുതിയിരിക്കുന്നു....നല്ല nostalgic ഫീലിംഗ്‌....and beautiful pictures also...ആശം സകൾ....

Typist | എഴുത്തുകാരി said...

ഒരു വിഷു കൂടി. സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം.

Anonymous said...

അയ്യോ..സോറി..എന്റെ കമന്റ്‌ ആദ്യമായിപ്പോയോ...സോറി ട്ടോ... and ചേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശം സകൾ...

Typist | എഴുത്തുകാരി said...

എന്തിനാ sorry രാകേഷ്? ആശംസകള്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

ചാണക്യന്‍ said...

ചിത്രങ്ങളും എഴുത്തും നന്നായി....

വിഷു ദിനാശംസകള്‍.....

പിരിക്കുട്ടി said...

എഴുത്തുകാരിക്ക് വിഷു ആശംസകള്‍ ആദ്യത്തെ കിളിയെ കാണാന്‍ പറ്റിയില്ല
പിന്നെ എന്ത് രസമാകും അവിടെ അല്ലെ ?

Anonymous said...

Vishu aashamsakal.. :)

Oru Vayannakaaran.

ബിന്ദു കെ പി said...

എഴുത്ത് ഇഷ്ടമായി. വിഷു ആശംസകൾ തിരിച്ചും നേരുന്നു...

വീകെ said...

ആ മഞ്ഞക്കിളിയുടെ ചേട്ടനെ കണ്ടില്ലാട്ടൊ...
പടങ്ങൾ നന്നായി.

“വിഷുദിനാശംസകൾ”

siva // ശിവ said...

വളരെ സുന്ദരമായ പറമ്പാണല്ലേ!

അനില്‍@ബ്ലോഗ് // anil said...

നന്നായിട്ടോ.
ഇതൊക്കെ ഇപ്പോഴും അവിടൊയെക്കെ ഉണ്ടല്ലെ.
വാഴക്കുല വെട്ടി വക്കണേ അല്ലെങ്കില്‍ അവകാശികള്‍ കൊണ്ടുപോകും.

Anonymous said...

veruthe aayilla ee pagil vannathu
vishu manassil niranju,vish pakshiyude pattum kettaple oru thonnal
pinne Hindiyil paranjal chidiya ghar bi dekha.
manoharam.
happy vishu

ജ്വാല said...

വിഷുവിന് കൂട്ടുകാരെല്ലാം എത്തിയല്ലോ...
ആശംസകള്‍

Bindhu Unny said...

വെറുതെ കൊതിപ്പിക്കാന്‍ വേണ്ടി...
എന്തായാലും വിഷുദിനാശംസകള്‍ :-)

Typist | എഴുത്തുകാരി said...

Rakesh,
കരിങ്കല്ല്‌,
ചാണക്യന്‍,
പിരിക്കുട്ടീ, അതില്‍ ഒന്നു ക്ലിക്കി നോക്കൂ, അപ്പോ കാണാം.
അനോണീ,
ബിന്ദു,
വി.കെ - ആ പടത്തില്‍ ഒന്നു ക്ലിക്കി നോക്കൂ, നടുവിലായിട്ടിരിപ്പുണ്ട്.
ശിവാ, അത്യാവശ്യം എല്ലാം ഉണ്ട് പറമ്പില്‍.
അനില്‍ - ശരിയാ, കുല വെട്ടി വച്ചു.
അനോണീ,
ജ്വാല,
ബിന്ദു -കൊതിപ്പിച്ചതൊന്നുമല്ലാട്ടോ, ഇവിടെ ഇതൊക്കെയേ ഉള്ളൂ കാഴ്ച്ചകള്‍, അതുകൊണ്ടാ.

എല്ലാവര്‍ക്കും നന്ദി.

Bindhu Unny said...

ഇതെല്ലാം കാണിച്ച് കൊതിപ്പിച്ചൂന്നാ ഉദ്ദേശിച്ചത്. :-)

ദീപക് രാജ്|Deepak Raj said...

വിഷുദിനാശംസകൾ

nannayi ketto.

ഷാനവാസ് കൊനാരത്ത് said...

വിഷു ആശംസകള്‍... നന്മയിലേക്ക് കണികണ്ടുണരുക.

പൊട്ട സ്ലേറ്റ്‌ said...

വായിച്ചു നാടിനെ ഓര്‍ത്തു. വിഷു ആശംസകള്‍ !

ചിത്രങ്ങള്‍ അല്പം കൂടി വലുതാക്കി കാണിച്ചാല്‍ നന്നയിരുന്നു.

Thaikaden said...

Nalla ezhuthu, nalla chithrangal. Oru pidi konnappookkalodukoodiya vishu aasamsakal......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊതിച്ച് കൊതിച്ച് ഒരു കൊതിച്ചിപ്പാറു ആയിട്ടുണ്ടിപ്പൊ ഞാന്‍ :)

വിഷു ആശംസകള്‍ !

കാപ്പിലാന്‍ said...

ആശംസകള്‍

പാവപ്പെട്ടവൻ said...

വിഷു ക്ഷണം ഉണ്ടാവും എന്നു പ്രതീക്ഷിച്ചു..സാരമില്ല വിളിക്കുമായിരിക്കും!!

സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം.

വിഷു ആശംസകള്‍

Calvin H said...

എത്ര കാലമായി കിളികളോടൊക്കെ അന്വേഷണം ചോദിച്ചിട്ടും പറഞ്ഞിട്ടും...
ജീവിതം എന്നെ ഇത്രയും ബിസിയാക്കിയോ? :(

BS Madai said...

ആ വാഴക്കുല ശരിക്കും കൊതിപ്പിച്ചു!
വിഷു ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

നാടിന്‍റെ കുളിര്‍മയുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്...
....വിഷുദിനാശംസകള്‍

Typist | എഴുത്തുകാരി said...

അയ്യോ ബിന്ദു, എനിക്കതു മനസ്സിലായിരുന്നൂട്ടോ.
ദീപക്,
ഷാനവാസ്,
പൊട്ട സ്ലേറ്റ് - noted.
thaikadan,
പ്രിയ,
കാപ്പിലാന്‍,
പാവപ്പെട്ടവന്‍ - ദേ ഇപ്പോ വിളിച്ചു.
ശ്രീഹരി,
Madai,
എല്ലാവര്‍ക്കും ആശംസകള്‍, നന്ദി.

വെളിച്ചപ്പാട് said...

ഇതെല്ലാം എനിയ്ക്ക് നഷ്ടപ്പെട്ട കാഴ്ചകള്‍ ആണ്.വായനയുടെ അവസാനത്തില്‍ നീര്‍ പൊടിഞ്ഞു കണ്ണില്‍ നിന്ന് .

എഴുത്തുകാരിക്കും കുടുംബത്തിനും വിഷുആശംസകള്‍.

ശ്രീ said...

ഹായ്... നല്ല കാഴ്ചകള്‍ ചേച്ചീ... പ്രത്യേകിച്ചും ആ പഴുത്തു തുടങ്ങിയ കായക്കുലയും കണിക്കൊന്നയും കണ്ടപ്പോള്‍ നാട്ടിലില്ലല്ലോ എന്ന ഒരു നഷ്ടബോധം.

വിഷു ആശംസകള്‍ നേരുന്നു :)

ഷിജു said...

ഒരു നല്ല വിഷുക്കണി തന്നെ ചേച്ചീ.നന്നായിരിക്കുന്നു.

The Eye said...

ഒത്തിരി വലിയ പറമ്പാണോ.... ?!

നന്നായിരിക്കുന്നു.... ഒരു ഗ്രഹാതുരത്വം.... !!

KK said...

നാട്ടില്‍ വിഷു ആഘോഷിച്ചിട്ടിപ്പൊ വര്‍ഷങ്ങള്‍ കുറച്ചായി, ഈ വര്‍ഷവും വിഷുവിനു നാട്ടില്‍ പോകാന്‍ പറ്റാത്തതിലുള്ള ദുഃഖം ഈ പോസ്റ്റ് വായിച്ചപ്പോള്‍ കൂടിയപോലെ. എന്തായാലും നല്ല പോസ്റ്റ്, ഒരു നല്ല വിഷു ആശംസിക്കുന്നു.

പിന്നെ, എന്തൊക്കെയാണു വിഷുവിന് പ്ലാന്‍..?

ഹരിശ്രീ said...

എഴുത്തുകാരീ,

ചിത്രങ്ങള്‍ക്കും , വിവരണത്തിനും നന്ദി...
:)

പെട്ടന്ന് മനസ്സ് ഒരുപാട് പുറകോട്ട് പോയി. അമ്മവീടും അവിടുത്തെ പറമ്പും മനസ്സിലൂടെ മിന്നിമറഞ്ഞു പോയി... അവിടുത്തെ വളരെ വിസ്തൃതമായ പറമ്പില്‍ ഇത്തരത്തില്‍ ധാരാളം കിളികളേയും ജീവികളേയും, കുട്ടികാലത്ത് കണ്ട ഓര്‍മ്മ വന്നു. ചിത്രത്തിലേപോലെ പഴുത്ത കായകുലകള്‍ രണ്ടോ മൂന്നോ അവിടുത്തെ പറമ്പിലും അവിടിവിടെ ആയി കിടക്കാറുണ്ടായിരുന്നു. അത് എന്താ അച്ഛാച്ചാ വെട്ടിയെടുക്കാത്തത് എന്ന് ചോദിച്ചാല്‍ അച്ഛാച്ഛന്‍ പറയും “ മോനേ അത് കിളികള്‍ക്കും അണ്ണാറക്കണ്ണനും, മറ്റുമുള്ളതാണ്.

ചിത്രം കണ്ടപ്പോള്‍ ആദ്യം ഓര്‍ത്തതും അത് തന്നെ...

സ്നേഹപൂര്‍വ്വം വിഷു ആശംസകള്‍...

തെന്നാലിരാമന്‍‍ said...

"വെറുതെ"യല്ല :-) നല്ലൊരു വിഷുക്കാഴ്ച്ച...എല്ലാവറ്‍ക്കും സന്തോഷത്തിണ്റ്റെ ഒരു വിഷു ആശംസിക്കുന്നു...

smitha adharsh said...

എല്ലാ ചിത്രങ്ങളും,വിവരണവും ഇഷ്ടായി...ഒപ്പം ചെറിയൊരു വിഷമവും..നാട്ടിലെ വിഷു കാണാന്‍ കഴിയില്ലല്ലോ..പടക്കം പൊട്ടിക്കാന്‍ പറ്റില്ലല്ലോ..പടക്കതിന്റെയും,കമ്പിത്തിരിയുടെയും കത്തിതീര്‍ന്ന ഗന്ധം അനുഭവിക്കാന്‍ കഴിയില്ലല്ലോ...
നന്‍മ നിറഞ്ഞ വിഷു ആശംസകള്‍..

പണ്യന്‍കുയ്യി said...

കണ്ടു വായിച്ചു ഇഷ്ടപ്പെട്ടു

Typist | എഴുത്തുകാരി said...

പകല്‍കിനാവന്‍,
വെളിച്ചപ്പാട്,
ശ്രീ,
ഷിജു,
the eye,
ഏകാന്തപഥികന്‍, വിഷുവിനു്, ഇന്നു (തലേന്നു്) പടക്കം പൊട്ടിച്ചു, നാളെ കണി കാണണം, സദ്യ ഉണ്ണണം, തറവാട്ടില്‍ എല്ലാരും എത്തും, എല്ലാരും കൂടി കൂടാം, ഇതൊക്കെ തന്നെ.

ഹരിശ്രീ, കുട്ടിക്കാലവും, അഛഛനേയുമൊക്കെ ഓര്‍മ്മ വന്നു എന്നറിഞ്ഞു സന്തോഷം.

തെന്നാലിരാമന്‍,
സ്മിതാ,
പണ്യന്‍ കുയ്യി,
എല്ലാവര്‍ക്കും നന്ദി, സന്തോഷം, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിനു് പിന്നെ വിഷു ആശംസകളും.

Anonymous said...

സമാധാനത്തിനും സന്തോഷത്തിനും വേണ്ടി
ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ

വിഷുവിന് കൂട്ടുകാരെല്ലാം എത്തിയല്ലോ...
ആ പഴുത്തു തുടങ്ങിയ കായക്കുലയും കണിക്കൊന്നയും കണ്ടപ്പോള്‍......ഒരു നഷ്ടബോധം.
ഇനി സദ്യ ഉണ്ണണം
ഏതെങ്കിലും ഹോട്ടലില്‍ നിന്ന് !

വിഷു ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

ചേച്ചീടെ തൊടി കാണാന്‍ കൊതിയാവുന്നല്ലോ...

വിഷു ആശംസകളും കൂടി..

ഓ.ഫ്: എനിക്ക് e-mail ID ഒന്നു തരുമോ??

pdhareesh@gmail.com

Zebu Bull::മാണിക്കൻ said...

(ആദ്യത്തെ പടത്തിലുള്ള പക്ഷി ("മഞ്ഞക്കിളിയുടെ ചേട്ടന്‍") ഒരു ഓലേഞ്ഞാലിയാണോ?)

Unknown said...

നല്ല എഴുത്തും നല്ല പടങ്ങളും

Unknown said...

Happy vishu, if i am not late!

Typist | എഴുത്തുകാരി said...

അനോണീ,
ഹരീഷ്
മാണിക്കന്‍,
ഷാനവാസ്,
പുള്ളിപ്പുലി,
തെച്ചിക്കോടന്‍,
നന്ദി എല്ലാവര്‍ക്കും.

പൊറാടത്ത് said...

വിഷു കഴിഞ്ഞാണല്ലോ ഇത് കണ്ണിൽ പെട്ടത്...:(

Muralee Mukundan , ബിലാത്തിപട്ടണം said...

വിഷുകഴിഞ്ഞൂപോയെങ്കിലും നല്ലൊരു വിഷുസ്മരണ തന്നതിനു നന്ദി...

വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടാവര്‍ സാമ്പത്തിക മാന്ദ്യത്താല്‍ ;വിഷമിച്ചു
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ;ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !