Friday, April 3, 2009

നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത

“വല്യ കഷ്ടാട്ടോ കാര്യം. ഒരു പണിക്കും ആളെ കിട്ടില്യാന്നു വന്നാലു്. പറമ്പ് കിളക്കലില്ല ഇപ്പോ.തെങ്ങ് കയറീട്ടാണെങ്കില്‍  3 മാസമായി. എപ്പഴാ തേങ്ങ തലേല് വീഴണതാവോ?“

നമ്മുടെ നാട്ടില്‍ എപ്പോഴുമെവിടേയും കേള്‍ക്കുന്ന ഒരു പരാതി. വെറും പരാതിയല്ലാട്ടോ, സംഗതി സത്യം തന്നെയാണ്.

എന്നാല്‍ ഞാന്‍ പറഞ്ഞുതരാം നിങ്ങള്‍ക്കൊരു പരിഹാരം. ദാ നോക്കൂ --

P2050116

P2050117 

ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തില്ലേ? പ്രവാസികള്‍ ഭാര്യമാരോട് പറയുക. ഭാര്യമാരില്ലാത്തവര്‍ അമ്മയോട് (അഛനോടായാലും കുഴപ്പമില്ല) പറയുക.

ഇനി പണിക്ക് ആളെ കിട്ടുന്നില്ല എന്ന ഒരു പരാതി ഉണ്ടാവരുതു്. എത്രപേരു വേണമെന്ന് പറഞ്ഞാ മതി. രാവിലെ 8 മണിക്ക് വണ്ടി വിത്ത് പണിക്കാര്‍ ആന്‍ഡ് ‍പണി ആയുധങ്ങള്‍, റെഡി നിങ്ങളുടെ വീട്ടു പടിക്കല്‍.  5 മണിക്ക് പണി കഴിയുമ്പോള്‍ വീണ്ടും വണ്ടി വരും തിരിച്ചുകൊണ്ടുപോകാന്‍. ഉച്ച ഭക്ഷണം അവര്‍ കൊണ്ടുവരും, എന്നു വച്ചാല്‍ കുറച്ചു സമയലാഭം ഉണ്ടെന്നര്‍ഥം.

പിന്നെ ഒരേ ഒരു പ്രശ്നം മാത്രം. മലയാളം ഒട്ടും അറിയില്ല. എല്ലാരും തമിഴന്മാര്‍‍‍‍. തമിഴ് നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളവര്‍.. കുറച്ചു കഴിയുമ്പോള്‍ ഒന്നുകില്‍ നമ്മള്‍ തമിഴ് പഠിക്കും അല്ലെങ്കില്‍ (മണി പറയുന്നതുപോലെ)‍അവര്‍ മലയാളം പഠിക്കും.

ഇരിഞ്ഞാലക്കുട ആണു് ആസ്ഥാനം. അവര്‍ക്കവിടെ താമസസ്ഥലം, ഭക്ഷണം എല്ലാം സ്പോണ്‍‍സര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പിന്നെന്താ, കിട്ടുന്ന കൂലിയില്‍ നല്ലൊരു  പങ്ക് ഈ സ്പോണ്‍സര്‍ക്ക് കൊടുക്കണമെന്നു മാത്രം.. എന്നാലും അവര്‍ക്കിതു നമ്മള്‍ (പണ്ട്) “ഗള്‍ഫില്‍ പോകുന്ന പോലെ” ആണത്രേ.

എന്താ കൂട്ടുകാരേ, സന്തോഷവാര്‍ത്തയല്ലേ ഇതു്?

 

എഴുത്തുകാരി. 

51 comments:

Typist | എഴുത്തുകാരി said...

അപ്പോ നമ്മുടെ പണിക്കാരൊക്കെ എവിടെ? കുറച്ചു ദിവസം മുന്‍പ് നന്തിക്കരയില്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ കുറച്ചുനേരം ഇരിക്കേണ്ടിവന്നു.

സന്ധ്യക്ക് പണി കഴിയുന്ന നേരത്ത് ആ ജങ്ങ്ഷനില്‍ ഒരു ഇന്ത്യ മുഴുവനുണ്ട്.തൊഴിലാളികള്‍ മുഴുവനും ഒറീസ്സ, ബിഹാര്‍, ബംഗാള്‍, തമിഴ്നാട്‍, തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും‌. ഓട്ടുകമ്പനി, ഇഷ്ടികപ്പാടം, പെയ്ന്റിങ്ങ്, മാര്‍ബിള്‍, മൊസൈക് എല്ലായിടത്തും അവര്‍ തന്നെ. നമ്മുടെ ചെറുപ്പക്കാരൊക്കെ എവിടെ?

Sands | കരിങ്കല്ല് said...

:)

ശരിയാ.. നമ്മുടെ ചെറുപ്പക്കാരൊക്കെ എവിടെ?
അതോ എല്ലാര്‍ക്കും ജോലിയുണ്ടോ?

ഐ മീന്‍... വൈറ്റ് കോളര്‍ മാത്രമല്ല...
ചിലപ്പൊ ഈ വര്‍ക്‍ഷോപ്പ് / വെല്‍ഡിങ്ങ് ഒക്കെയായിരിക്കും അവര്‍ പ്രിഫര്‍ ചെയ്യുന്നതു്. വീ ഡോണ്ട് ഹാവ് എ ക്ലൂ... റൈറ്റ്?

ഇംഗ്ലീഷ് ഇത്തിരി കൂടിയോ?
(ഇപ്പോഴത്തെ ചെറുപ്പക്കാരനായാല്‍ ഇത്തിരി ഇംഗ്ലീഷൊക്കെ മലയാളത്തില്‍ കൂട്ടിച്ചേര്‍ക്കണ്ടേ? .. അതല്ലേ നാട്ടുനടപ്പു്..) അതു കൊണ്ടാട്ടോ! :)

(നാട്ടുനടപ്പു് പ്രകാരം തെറ്റിപ്പറയണം ... വ്യാകരണം ഒന്നും ശരിയാവരുതു്..
അടുത്ത കമന്റില്‍ അങ്ങനെയാവാം)

കല്ല്.

ശ്രീ said...

വിശ്വസിക്കാവുന്നവരാണെന്കില്‍ കുഴപ്പമില്ല അല്ലെ ചേച്ചീ. ഇപ്പോള്‍ ആളുകളെ പണിയെടുക്കാന്‍ കിട്ടുന്നില്ല എന്നത് സത്യം തന്നെ

Anonymous said...

ഇത് OUT SOURCING INTE കാലമല്ലേ
വീട്ട് വേലയും അങ്ങനെ ആയി
എന്തായാല്ലും LABOUR സപ്ലൈ കൊള്ളാവുന്ന ഒരു ബിസിനസ് ആണു
ഒരു കൈ നോക്കാം .................!

അനില്‍@ബ്ലോഗ് // anil said...

പിന്നെ വല്യ സന്തോഷം .
:)

നല്ല കാര്യമാണ്. ഇതുപോലെ പല സ്ഥലങ്ങളിലും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതിനു ചുവടുപിടിച്ചാവും നമ്മുടെ ആളുകളും ചില തൊഴിലുകള്‍ക്കായി ഇത്തരം കൂട്ടായ്മ ഉണ്ടാക്കിയതായും വാര്‍ത്ത കണ്ടിരുന്നു.

പൊറാടത്ത് said...

നാട്ടിൽ മിക്ക കൂലിവേലയും ചെയ്യുന്നത് ഇപ്പോൾ തമിഴ് നാട്ടിൽ നിന്നുള്ളവർ തന്നെ..എന്നാൽ അതും അവസാനിയ്ക്കുന്ന കാലം അടുത്ത് തന്നെ ഉണ്ടാവുമെന്ന് തോന്നുന്നു..

ഹരിശ്രീ said...

എഴുത്തുകാരി,

ഇത് ഒരു സന്തോഷ വാര്‍ത്ത തന്നെ ആണ്. ഇത് നമ്മുടെ സ്വന്തം നാട്ടില്‍ വിയര്‍പ്പൊഴുക്കാന്‍ മടിയായ എല്ലാ മലയാളികള്‍ക്കും ഒരു പാഠം തന്നെ ആണ്.എഴുത്തുകാരി പറഞ്ഞപോലെ മറുനാട്ടുകാര്‍ക്ക് കേരളം ഒരു “മിനി ഗള്‍ഫ്” തന്നെ ആണ്.

ഇവിടെ ഗള്‍ഫില്‍ ഭൂരിഭാ‍ഗം മലയാളികളും , മറുനാട്ടുകാരും ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആ‍ണ്. അതായത് ആളുകളെ മറ്റു കമ്പനികള്‍ക്ക് കൂലിക്ക് കൊടുക്കുന്ന സ്ഥാപനങ്ങള്‍ “ മാന്‍ പവര്‍ സപ്ലൈ“ അഥവാ “ലേബര്‍ സപ്ലൈ” ആണ്. ഇവിടെ കൂണുകള്‍ പോലെ ആണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍... മലയാളികള്‍ക്ക് കേരളത്തില്‍മാത്രമേ കൂലി വേലചെയ്യാന്‍ മടിയുള്ളൂ... കേരളത്തിനുപുറത്ത് അവന്‍ എന്ത് ജോലിചെയ്യാനും തയ്യാര്‍.സാമ്പത്തിക പ്രതിസന്ധിരൂക്ഷമായിക്കൊണ്ടിരിയ്കുന്ന ഈ സാഹചര്യത്തില്‍ മലയാളികളുടെ മനസ്സിലും മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല; എന്ന് നമുക്ക് പ്രത്യാശിക്കാം....

(ഈയുള്ളവന്‍ ജോലി ചെയ്യുന്നതും ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ ആണ്.)


ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതിന് പ്രത്യേകം നന്ദി...

:)

Rare Rose said...

ഈ വാര്‍ത്ത പുതുമയുള്ളതാണല്ലോ...നമ്മുടെ നാട്ടിലെ ജോലിക്ക് ഒരു വണ്ടി നിറയെ ആള്‍ക്കാര്‍ തൊട്ടപ്പുറത്തെ നാട്ടില്‍ നിന്നും..ആലോചിക്കുമ്പോള്‍ ഒരിത്തിരി അതിശയം തോന്നുന്നു..പിന്നെ ഇത്തരം പണികള്‍ക്കാളെ കിട്ടാതെ വരുമ്പോള്‍ ഇവരെ പോലുള്ളവര്‍ ഒരാശ്വാസം തന്നെയാണു...:)

പ്രയാണ്‍ said...

നമ്മുടെ ചെറുപ്പക്കാരൊക്കെ വേറെ നാട്ടില്‍ പോയി ഇതെ പണിചെയ്യുന്നുണ്ടാകും അല്ലെ.എന്തായാലും ഇത് വളരെ നല്ല കാര്യമാണ്.

ജിജ സുബ്രഹ്മണ്യൻ said...

ഞങ്ങടെ നാട്ടിൽ ഇതൊരു പതിവു കാഴ്ച തന്നെ.ഞായറാഴ്ച ആയാൽ മലയാളികളല്ലാത്ത ആളുകളെ മുട്ടീട്ട് ടൗണിലേക്ക് ഇറങ്ങാൻ വയ്യ ! അന്യനാട്ടുകാർ ഇവിടെ കൂടിയതിനൊപ്പം തന്നെ മോഷണങ്ങളും കൂടിയിട്ടുണ്ട് എന്നത് ഒരു സത്യമാണു.ഇവിടെ വന്നു ജോലി ചെയ്യുന്ന പലരുടെയും വിവരങ്ങൾ ലോക്കൽ പോലീസിനു ശേഖരിക്കാൻ പറ്റിയിട്ടില്ല.എല്ലാവർക്കും ഐഡന്റിറ്റി കാർഡ് നിർബന്ധമാക്കണം എന്ന് ഇടക്ക് പറഞ്ഞു കേട്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.ചുരുക്കത്തിൽ കൂലിപ്പണിക്ക് ആളെ ലഭിക്കുന്നതോടൊപ്പം നമ്മുടെ നാട്ടിൽ മോഷണവും പിടിച്ചുപറിയും കൂടുന്നുണ്ട്.

സൂത്രന്‍..!! said...

വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്...

Appu Adyakshari said...

ഗള്‍ഫില്‍ സര്‍വ്വസാധാരണമായ മാന്‍ പവര്‍ സപ്ലെ കമ്പനിതന്നെ അല്ലേ..!!

പാറുക്കുട്ടി said...

ഇത് സംഭവം കൊള്ളാല്ലോ

Bindhu Unny said...

വിശ്വസിക്കാന്‍ പറ്റുന്നവരാണെങ്കില്‍ നല്ലതുതന്നെ.
പിന്നെ, സ്വന്തം നാട്ടില്‍ കഷ്ടപ്പെടാന്‍ മടിയുള്ളവര്‍ മലയാളികള്‍ മാത്രമല്ല. മറാത്തികള്‍ മടിപിടിച്ചിരുന്നപ്പോള്‍ ഉത്തരേന്ത്യക്കാ‍ര്‍ വന്ന് ജോലികള്‍ ചെയ്തുതുടങ്ങി. എന്നിട്ടിപ്പോള്‍ രാജ് താക്കറെ അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നു - മറാത്തികള്‍ക്ക് ജോലിയൊന്നുമിലാന്ന് പറഞ്ഞ്.
:-)

siva // ശിവ said...

ശരിക്കും നോര്‍ത്ത് ഇന്‍ഡ്യാക്കാരുടെ ഗള്‍ഫ് തന്നെയാ കേരളം....

Anil cheleri kumaran said...

ഇതു ഒരു ഉഗ്രന്‍ വാര്‍ത്ത തന്നെ. ഇതു പത്രങ്ങളില്‍ കൂടി വരേണ്ടതായിരുന്നു.

Typist | എഴുത്തുകാരി said...

കരിങ്കല്ലേ, നന്ദി.
ശ്രീ, സപ്ലൈ ചെയ്യുന്നതു ഒരു ഏജന്‍സി ആയതുകൊണ്ട് കുഴപ്പമില്ലായിരിക്കും.

അനോണീ, നോക്കൂ ഒരു കയ്യല്ല, രണ്ടു കൈയും. എന്നെ അറിയിച്ചാല്‍ ഞാന്‍ ഇതുപോലൊരു പരസ്യവും കൊടുക്കാം.

അനില്‍, അതെ, പണിക്ക് ആളെ കിട്ടുന്നതു നല്ല കാര്യം തന്നെ.

പൊറാടത്ത്, കുറച്ചുകഴിഞ്ഞാല്‍ അവര്‍ക്കു വേറെ ഒരു അക്കരപ്പച്ച കിട്ടുമായിരിക്കും അല്ലേ?

ഹരിശ്രീ, ഉവ്വ് ഞാനും കേട്ടിട്ടുണ്ട്. ഒരു നെല്ലായിക്കാരനും ഇതുപോലെ man power supply ഉള്ളതായി കേട്ടിട്ടുണ്ട്. അയാള്‍ ഇവിടെനിന്നൊക്കെ കുറേ ആള്‍ക്കാരെ കൊണ്ടുപോയിട്ടുമുണ്ട്.

Rare Rose, അവരെ കിട്ടുന്നതു ഒരു സൌകര്യം തന്നെയാണു്.

Prayaan, ഉണ്ടാവുമായിരിക്കും. ഇവിടെയല്ലേ വൈറ്റ് കോളര്‍ ജോലികള്‍ മാത്രമേ ചെയ്യൂ എന്ന നിര്‍ബന്ധമുണ്ടാവുള്ളൂ.

കാന്താരിക്കുട്ടി, പറഞ്ഞതു വളരെ ശരിയാണ്.ആരുടേയും ഐഡന്റിറ്റി അറിയില്ലല്ലോ. ഈ ഭാഗത്തു പിന്നെ നാഷണല്‍ ഹൈവേയുടെ പണി നടക്കുന്നതുകൊണ്ട് ആ വകയിലും ഒരുപാട് അന്യസംസ്ഥാനക്കാരുണ്ട്‌.

സൂത്രന്‍, നന്ദി.
അപ്പു, അതുതന്നെ ഇതും.
പാറുക്കുട്ടി, നന്ന്ദി.
ബിന്ദു, ഇനി ഇവിടെ നമ്മളും കൊടിപിടിച്ചുതുടങ്ങുമോ?

ശിവാ, എന്നാ അവരും പറയുന്നതു്.
കുമാരന്‍, നന്ദി.

Anonymous said...

ചേച്ചിയുടെ പോസ്റ്റിന്റെ പിന്നംപുറമാണു എനിക്ക് പറയാനുള്ളത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പണിക്കു വേണ്ടി ബീഹാറില്‍ നിന്ന് കുറേ പേരെ കൊണ്ട് വന്നു ആളൊന്നിന്നു ഡെയിലി 250 രൂപ കുലിയില്‍ ഇതില്‍ ബിഹാറിക്ക് കിട്ടുനത്‌ വെറും 150 രൂപ മലയാളി മേലനങ്ങാതെ ആളൊന്നിന്നു 100 രൂപയും പറ്റും എന്നും വൈകുനേരം ഈ agent ഇവരെ കൊണ്ട്സല്കാരങ്ങളുംനടത്തിക്കും പിന്നെ കയ്യില്‍ 50 രൂപ ഉണ്ടെങ്കില്‍ ഭാഗ്യം ശരിക്കും അങ്ങേ അറ്റത്തെ ചുഷണമാണ് ഇവിടെ നടക്കുന്നത്
പലപ്പോഴും അവരുടെ കഷ്ട്ടപടുകള്‍ എന്നെ വേദനിപ്പിക്കാറുണ്ട്
ഈ കമ്മീഷന്‍ വാങ്ങല്‍ വൈറ്റ് വൈറ്റ് കോളര്‍ആണോ അതോ കോളര്‍ breakingil പെടുമോ ???/

ചാണക്യന്‍ said...

നല്ല പോസ്റ്റ് എഴുത്തുകാരി.....

ഹരീഷ് തൊടുപുഴ said...

ഇങ്ങനെയൊരെണ്ണം ഞാനും തുടങ്ങിയാലോ; തൊടുപുഴയില്‍!!!

ഭാഗ്യം,വേറെ തൊടുപുഴക്കാരാരും കണ്ടില്ലാന്നാ തോന്നണേ...

പാവപ്പെട്ടവൻ said...

ചൂഷണത്തിന്‍റെ പുതിയ മുഖം
എങ്കിലും പണിക്കു ആളേ കിട്ടുന്നില്ല എന്ന പരാതിക്ക് ഒരു ഉപാതി .
ഇരിഞ്ഞാലക്കുട ആണു് ആസ്ഥാനം ?
ഇരിഞ്ഞാലക്കുടക്കാര്‍ സുക്ഷിക്കുക

Anonymous said...

വളരെ നല്ലത് .............
പക്ഷെ ഒരു ചിന്ന പ്രശ്നം .
നാട്ടിലുള്ള ലോക്കല്‍ കമ്മറ്റി സമ്മതിക്കുമോ ?????????
ഞങ്ങളുടെ നാട്ടില്‍ ഈ പേരില്‍ ഒത്തിരി അടി നടന്നിട്ടുണ്ട് ....
(ആലപ്പുഴ ...............കമ്മ്യുനിസ്സം .............. )

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ.. ഇത് കൊള്ളാമല്ലോ.. ഇതാദ്യമാ ഇങ്ങനെ ഒരു കാഴ്ച... !!

Calvin H said...

സ്ട്രൈക്കിംഗ് ആയി തോന്നിയ കാര്യം...

എന്നാലും അവര്‍ക്കിതു നമ്മള്‍ (പണ്ട്) “ഗള്‍ഫില്‍ പോകുന്ന പോലെ” ആണത്രേ.
അങ്ങിനെ അവര്‍ പറയുന്നുണ്ടെങ്കില്‍ നാട്ടിലെ അവരുടെ സ്ഥിതി എന്താവും?

കുറച്ച് പാവങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്നുണ്ടെങ്കില്‍ വളരെ നല്ലത്.... തമിഴരും മലയാളികരും എന്ന് വര്‍ഗീകരണം ദാരിദ്ര്യത്തിനില്ലല്ലോ....

കൂട്ടുകാരന്‍ | Friend said...

അപ്പോള്‍ ഒരു പ്രവാസിയായി അട്ടിമറിയും, കൂലിപ്പണിയും ഒക്കെ ചെയ്യുന്ന എന്നെപോലുള്ള ടീമിന് നാട്ടില്‍ ചെന്നാലും പണി കിട്ടുമല്ലേ? എഴുത്തുകാരി ചേച്ചി... അവരുടെ ഇമെയില്‍ അഡ്രസ്സ് ഉണ്ടോ? ഒരു ഡീറ്റെയില്‍ഡ് ബയോഡാറ്റാ അയക്കാന്‍ ആയിരിന്നു.

Anonymous said...

വളരെ ശരി തന്നെ എഴുത്തുകാരിച്ചേച്ചീ,
ഞങ്ങളുടെ നാട്ടിലും കണ്ടിട്ടുണ്ട്ടെലഫോൺ കേബീൾ ജോലികൾക്ക്‌ വന്ന തമിഴരും,കന്നഡിഗരുമൊക്കെ .എല്ലു മുറിയെ പണിയെടുക്കുന്നപാവങ്ങൾ.കൊച്ചുങ്ങളുമൊക്കെ ആയി വരുന്നപെണ്ണുങ്ങൾപോലുമുണ്ട്‌.അവർക്കു കിട്ടുന്ന കൂലിയിൽ കയ്യിട്ടു വാരുന്ന മലയാളി ദല്ലാളന്മാരെയും കണ്ടിട്ടുണ്ട്‌.മലയാളികൾക്ക്‌ ഈ പണിയൊക്കെ ചെയ്യുന്നത്‌ അന്തസ്സിന്‌ ഇടിച്ചിലാണല്ലോ

കാവാലം ജയകൃഷ്ണന്‍ said...

നല്ല പോസ്റ്റ് എഴുത്തുക്കാരീ.

പക്ഷേ സന്തോഷമല്ല നാണക്കേടാണ് തോന്നുന്നത്. കാരണം നമ്മുടെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം ഒരു പണിയും ചെയ്യാതെ കവലകളിലും, കലുങ്കുകളിലും വായീ നോക്കിയും, സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും നാടിനും, വീടിനും ഭാരാമായി നടക്കുമ്പോള്‍ അന്യനാടുകളില്‍ നിന്നു വരുന്നവര്‍ എത്ര കഷ്ടപ്പെട്ടും, അവരുടെ അദ്ധ്വാനഫലത്തിന്‍റെ നല്ലൊരു ശതമാനം ഏജന്‍റിനു നല്‍കിയും പോലും ഇവിടെ തൊഴില്‍ കണ്ടെത്തുന്നു. എന്തുകൊണ്ട്‌ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇതേ ജോലി ഛെയ്തുകൂടാ? ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ എന്തെങ്കിലും???

തറവാടി said...

സന്തോഷം.

the man to walk with said...

ഇതാണ് സമകലീകം ന്നൊക്കെ പറയുന്നത് ..അടുത്ത് തന്നെ മലയാളികളും ആ കൂട്ടത്തില്‍ കാണും ..:) ഇഷ്ടായി

അങ്കിള്‍ said...

തൊഴിലുറപ്പു പദ്ധതി കേരളത്തില്‍ ആദ്യം നടപ്പാക്കിയ സ്ഥലങ്ങളിലൊന്നാണ് വയനാട്. ഇതു ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാഭാസമില്ലാത്ത തൊഴില്‍ രഹിതരായ ഗ്രാമീണരെയാണ്. ദിവസക്കൂലി 125 രൂപ മാത്രം.

ദാരിദ്ര്യ രേഖക്ക് താഴെ വയനാടില്‍ 64794 പേര്‍ ഊണ്ടെന്നു സര്‍ക്കാര്‍ കണക്ക്‌( 2006-ല്‍). 125 രൂപക്ക് തൊഴില്‍ വേണോ, തൊഴില്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ വേണമെന്ന് പറഞ്ഞ് അപേക്ഷ കൊടുത്തവര്‍ വെറും 48008 പേര്‍. എന്നിട്ട് കൊടുത്തതോ അതില്‍ 43957 പേര്‍ക്കും.

125 രുപക്ക് പണിയെടുക്കുന്നതിനേക്കാള്‍ പട്ടിണിയല്ലേ ഭേദം. ഇതാണ് കേരളിയര്‍.

ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ് ഇതൊന്ന് വായിച്ചിരിക്കണം.

Anonymous said...

അവിടെ കമ്മ്യൂണിസ്റ്റന്മാര്‍‌‌ ഇല്ലേ? കൊയ്യാന്‍ ആളില്ലാത്തതിനാല്‍‌‌ യന്ത്രം ഇറക്കാമെന്നു വച്ചാല്‍ പോലും കാശുചോദിച്ച് വരുന്നവരാണ്. അവര്ക്ക് നോക്കുകൂലി കൊടുക്കാതെ സ്വന്തം ആള്ക്കാരെക്കൊണ്ട് പണിയെടുപ്പിക്കാമെന്ന് വന്നാൽ തന്നെ കേരളം നേരെയാവും.

രസികന്‍ said...

ഹഹ .... ഇനി എല്ലാ വീടുകളിലും “തമിഴ് ഭാഷാ സഹായി” സപ്ലൈ ചെയ്താല്‍ നല്ല കാശുണ്ടാക്കാം .... ( ഇനി ഇതും പരീക്ഷിക്കും നമ്മള്‍ ..) :):)

Unknown said...

കൊള്ളാമല്ലോ പണിക്കാരെ കിട്ടനില്ലേല്‍ ഞങ്ങളുടെ നാട്ടില്‍ വന്നോളു ഇവിടെ ഇഷ്ടം പോലെ പണിക്കാരുണ്ട്‌

Sudhi|I|സുധീ said...
This comment has been removed by the author.
Sudhi|I|സുധീ said...

ഹ ഹ...
വളരെ നല്ലത്...
ഒപ്പം ഒരുപാടു ചിന്തിക്കേണ്ടതും...
എവിടെപ്പോയി നമ്മുടെ 'തൊഴിലാളികള്‍'...
വിത്തുവിതക്കാന്‍ ആളില്ല..
കൊയ്ത്തുകാലത്ത് കൊയ്യാന്‍ ആളില്ല...
വരമ്പ് വെക്കാന്‍ ആളില്ല...
തേങ്ങ പറിക്കാന്‍ ആളില്ല...
എവിടെപ്പോയി നമ്മുടെ തൊഴിലാളികള്‍???

യന്ത്രങ്ങള്‍ വന്നതാണോ കാരണം?? അതോ മലയാളിയുടെ 'വിവരം' കൂടിപ്പോയതോ??

ചെറുപ്പക്കാര്‍ മാത്രമല്ല... പഴയ ആളുകള്‍ പോലും ഇന്ന് കൂലിപ്പണിക്ക് പോകുന്നില്ല... എന്താ കാരണം...

മക്കള്‍ പഠിച്ചു വലിയ നിലയില്‍ എത്തി.. അതാണോ??
അറിയില്ല... കാരണങള്‍ പലതാണ്.. ന്യായങ്ങളും..

ഏതായാലും നമ്മള്‍ അഭിമാനത്തോടെ പറയുന്ന/പറഞ്ഞിരുന്ന പലതും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു...

Typist | എഴുത്തുകാരി said...

അനോണീ,
ചാണക്യന്‍,
പാവപ്പെട്ടവന്‍,
ഹരീഷ്,
അനോണി,
പകല്‍കിനാവന്‍,
ശ്രീഹരി,
കൂട്ടുകാരന്‍,
വേറിട്ടശബ്ദം,
ജയകൃഷ്ണന്‍,
തറവാടി,
the man to walk with,
അങ്കിള്‍,
അനോണീ,
രസികന്‍,
അനൂപ്,
സുധീഷ്, എല്ലാവര്‍ക്കും നന്ദി.

yousufpa said...

കുടുംബത്തിലെ ആരെങ്കിലും ഗള്‍ഫില്‍ പോയാല്‍ പിന്നെ ആ വീട്ടിലെ ആരും കൂലിപ്പണിക്ക് പോകില്ല. അന്തസ്സിന്ന് കുറച്ചിലാണ്. ലവന്‍ തീട്ടം കോരി ഉണ്ടാക്കിയാലും അവനെ ചൂറ്റിപ്പറ്റി നില്‍ക്കും.

ഇപ്പൊ തമിഴന്‍റെ വകയാണ് എന്തും. കുറച്ചു കൂടെ കഴിഞ്ഞാല്‍ തമിഴന്‍റെ ഛായയുള്ള പിള്ളാരേം കിട്ടും...

Visala Manaskan said...

സംഗതി കലക്കി. പണിക്ക് ആളെക്കിട്ടാനില്ല എന്ന പ്രശ്നം മാറുമല്ലോ.

മലയാളി ചെയ്താലും തമിഴന്‍ ചെയ്താലും, പണികള്‍ നടക്കട്ടെ.

ഓടോ: ടൈപ്പിസ്റ്റേ, നെല്ലായിയില്‍ എവിടെയാണ്?

കൊടകര പെട്രോള്‍ പമ്പിന്റെ തൊട്ടപ്രത്തെ വീടാണെന്റെ. ആളൂക്കാരന്‍ ജ്വല്ലറിയുടെ ജസ്റ്റ് ഓപ്പോസിറ്റ്.

ജ്വാല said...

ഇത് സന്തോഷ വാര്‍ത്ത തന്നെ.ഇത്രയും ഓര്‍ഗനൈസ്ഡ് ആയി labour സപ്ലൈ ..തമിഴര്‍ വരാറുണ്ടെങ്കിലും ഇങ്ങനെയൊരു പ്രൊഫെഷണല്‍ സംരംഭം ആദ്യമായിട്ട് ..ആസ്ഥാനം ഇരിഞാലക്കുട
വാര്‍ത്തക്ക് നന്ദി

Unknown said...

വിദേശത്ത് മലയാളികള്‍ എന്ത് ജോലിയും ചെയ്യും സ്വന്തം നാട്ടില്‍ ചെയ്യാന്‍ നാണക്കേടാ. അപ്പൊ പിന്നെ ഇങ്ങിനെയുള്ള സേവനങ്ങള്‍ കേരളം മുഴുവനും വ്യാപിക്കാന്‍ അദികം നാള്‍ വേണ്ടി വരില്ല

വരവൂരാൻ said...

തികച്ചും പറയേണ്ടതു കാണിക്കേണ്ടതുമായ ഒരു സംഭവം. നാടിന്റെ ഒരു പോക്കേ ? ഉചിതമായ വിവരണം

Jayasree Lakshmy Kumar said...

തീർച്ചയായും ഇതൊരു നല്ല കാര്യം തന്നെയാണ്. ചൂഷണത്തിന്റെ ഒരു വശം ഇതിലുണ്ടാകാം. പക്ഷെ പണിക്കായി അപ്പോഴും ആളെ കിട്ടുന്നു എന്നുള്ളത് ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മയുടേയും മറ്റൊരു മുഖമല്ലേ കാണിച്ചു തരുന്നത്. നാട്ടിൽ ആളെ കിട്ടുന്നില്ലെങ്കിൽ പണി ചെയ്യാൻ തയ്യാറുള്ളവരെ പുറത്തു നിന്നു കൊണ്ടു വരുന്നതിൽ എന്താണു തെറ്റ്. അവരുടെ അധ്വാനത്തിൽ നിന്നും കണ്ടു പഠിക്കണം. അതു കൊണ്ട് ഒരു കുടുംബത്തിന് ഒരു നേരം കഞ്ഞി കുടിക്കാനാവുന്നെങ്കിൽ അതൊരു വലിയ കാര്യമാണ്. ചൂഷിതരാണെങ്കിൽ അവരത് എപ്പോഴായാലും തിരിച്ചറിയുക തന്നെ ചെയ്യും. പക്ഷെ ഇതൊക്കെ തന്നെയല്ലേ ഗൾഫ് നാടുകളിലെ സ്പോൺസർ ഷിപ്പിലും മറ്റും നടക്കുന്നത്
പക്ഷെ കാന്താരിക്കുട്ടി സൂചിപ്പിച്ച കാര്യവും പ്രധാനം തന്നെ. അധികാരികൾ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതു തന്നെ

സുമയ്യ said...

ഏക്കറുകണക്കിന് കൃഷിയിടങ്ങളുള്ള തമിഴര്‍ നമ്മുടെ നാട്ടില്‍ കൂലിവേലക്ക് വരുന്നൂണ്ട്.അവര്‍ സീസണ്‍ അനുസരിച്ചാണ് ജോലിയ്ക്ക് വരിക.തിരിച്ചു നാട്ടിലേക്ക് പോകുമ്പോള്‍ ഒരു ഗള്‍ഫ് കാരനേക്കാള്‍ പത്രാസ്സോടെയാണ് അവരുടെ യാത്ര.
ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെ നാട്ടില്‍ തൊഴിലില്ലാത്തതല്ല പ്രശ്നം അത് ചെയ്യാന്‍ ആരും തയ്യാറില്ല എന്നത് തന്നെ.അതെ,ഗള്‍ഫുകാരെ പോലെ തന്നെ.

BS Madai said...

ഇന്ന് മലയാളി നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ജോലിക്ക് ആളെ കിട്ടുന്നില്ല എന്നത്. ഇത് അതിനൊരു പരിഹാരമാകുമെങ്കില്‍ നല്ലത് തന്നെ. ഇടനിലക്കാരന്റെ ചൂഷണം പരമാവധി കുറക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്.

ഹാരിസ് നെന്മേനി said...

Really interesting post..let us invite someone from US to join the labour group..!

രഘുനാഥന്‍ said...

കേരളത്തില്‍ പണിയില്ലെന്നും പറഞ്ഞു നടക്കുന്ന ചെറുപ്പക്കാര്‍ നോക്ക് ...ആണ്‍പിള്ളേര്‍ വന്നു നമ്മുടെ നാട്ടില്‍ പണിയുന്നത് കണ്ടോ???

കുഞ്ഞന്‍ said...

ചേച്ചി..

തൊഴിലന്വേഷിച്ച് വിദേശത്ത് വന്ന് ജോലിയെടുക്കുന്ന ഞാനെന്തു പറയാനാ,ആനപ്പുറത്തിരുന്നിട്ട് പട്ടിയെ പേടീല്ലാന്നു പറയുമ്പോലെയാകും..!


ഇവിടെ ഗള്‍ഫിലെ അറബിമാര്‍ മനസ്സറിഞ്ഞ് പണിയെടുത്താല്‍,ഈയുള്ളവനൊക്കെ ഇവിടെനിന്നും രായ്ക്ക് രായ്മാനം വിട്ടുപോകേണ്ടി വരും. എല്ലായിടത്തും അക്കരപ്പച്ചയുണ്ട്. മാധവന്‍ മലയുടെ അടുത്ത് ചെന്നില്ലെങ്കില്‍ മല മാധവന്റെ അടുത്ത് വരും അത്രതന്നെ..!

Typist | എഴുത്തുകാരി said...

യൂസുഫ്പാ, നന്ദി.

വിശാലന്‍, വിശാലന്റെ വീട് ഏതാണെന്നെനിക്കറിയില്ലായിരുന്നു. കൊടകര നമ്മുടെ സ്വന്തം സ്ഥലമല്ലേ? എന്റെ വീട് ‘നെല്ലായി ജങ്ങ്ഷനില്‍’ തന്നെ. കൊടകരേന്നു് തൃശ്ശൂര്‍ക്കു പോകുമ്പോള്‍ ആദ്യത്തെ സ്റ്റോപ്പില്‍ കിഴക്കോട്ടൊരു ഇടവഴി കാണും. അതിലേ പോണം.

ജ്വാല,
പുള്ളിപ്പുലി,
വര‍വൂരാന്‍,
ലക്ഷ്മി,
സുമയ്യ,
madai,
നെന്മേനി,
രഘുനാഥന്‍,
കുഞ്ഞന്‍,‍
നന്ദി, എല്ലാവര്‍ക്കും.

പിരിക്കുട്ടി said...

ഞാന്‍ ഇരിഞ്ഞാലക്കുടയില്‍ വരുമ്പോള്‍ കാണാറുണ്ട്‌ ഈ വണ്ടിയും
പരസ്യ ബാനറുകളും, എഴുത്തുകാരി ഇത് ബ്ലോഗില്‍ ഇട്ടതു നന്നായി ...
എല്ലാവരും അറിഞ്ഞല്ലോ >?
നമ്മുടെ ചെറുപ്പക്കാര്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് ...
പിന്നെ അവര്‍ പുറത്തുപോയി ഇത് പോലെ കഷ്ടപ്പെടുന്നുണ്ടാകും
നാട്ടില്‍
അവര്‍ക്കിപ്പോള്‍ ഗ്ലാമര്‍ ജോബ് വേണ്ടേ ഷൈന്‍ ചെയ്യാന്‍ ....

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്തിൽക്കൂടിയുള്ള ഇത്തരം പൊതുദർശനങ്ങൾ ,വളരെ വളരേ അഭികാമ്യകരമായ സംഗതികൾ ആണെന്നു ഉറപ്പിച്ചുതന്നെ പറയാം.........

Raman said...

Nalla oru capture aayittundu ee post