Thursday, February 5, 2009

മനസ്സിലാവാത്ത മനസ്സു്

അത്യാവശ്യമായി ഒരു കവര്‍ പോസ്റ്റ് ചെയ്യാനുണ്ടായിരുന്നു. രാവിലെ തന്നെ‍ തൃശ്ശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പോയി. ‍ സ്റ്റാമ്പ്‌ വാങ്ങാന്‍ കൌണ്ടറില്‍ നില്‍‍ക്കുമ്പോള്‍ അവിടെ നിന്നിരുന്ന ഒരാള്‍ പറഞ്ഞു, 5 രൂപയുടെ സ്റ്റാമ്പ് എന്റെ കയ്യിലുണ്ട്. അതു ഞാന്‍ തരാം. അത്രയും കുറച്ചു കൌണ്ടറില്‍ നിന്നു വാങ്ങിയാല്‍ മതി എന്നു്.

ഞാന്‍ സമ്മതിച്ചു, കൌണ്ടറിലെ ആളോട് ഞാന്‍ പറഞ്ഞിരുന്നതില്‍ നിന്നു് 5 രൂപ കുറച്ചു മതി എന്നു പറയുകയും ചെയ്തു. പക്ഷേ പെട്ടെന്നൊരു നിമിഷത്തില്‍ എനിക്കു തോന്നി അതു വേണ്ട. ഞാന്‍ അയാളോട് പറഞ്ഞു, എനിക്കു വേണ്ടാ, ഞാന്‍ ഇവിടെനിന്നു തന്നെ വാങ്ങിച്ചോളാം. കൌണ്ടറിലെ ആളോട് ഞാന്‍ ആദ്യം പറഞ്ഞത്ര തന്നെ വേണം എന്നു പറഞ്ഞപ്പോള്‍, അയാളൊരു നോട്ടം, എന്താ വട്ടുണ്ടോ എന്നു ചോദിക്കാതെ ചോദിക്കുന്നതുപോലെ.

മറ്റൊരു കൌണ്ടറില്‍ വച്ചു ഞാന്‍ ആ മനുഷ്യനെ വീണ്ടും കണ്ടുമുട്ടി. അയാള്‍ പറഞ്ഞു, “മാഡം, ഒരു ഹെല്പിങ്ങ് മെന്റാലിറ്റി ഒക്കെ വേണ്ടേ? ഞാന്‍ ഈ സ്റ്റാമ്പില്‍ എന്തു കൃത്രിമമാ കാണിക്കുന്നതു്“ എന്നൊക്കെ. ഞാന്‍ പറഞ്ഞു, എനിക്കു കാരണം ഉണ്ട്‌,പക്ഷേ അതു പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാവില്ല,അതുകൊണ്ട് ഞാന്‍ പറയുന്നില്ല എന്നു്. അയാളും വിചാരിച്ചു കാണും വട്ടാണെന്നു്.പുഛത്തില്‍ ഒന്നു ചിരിച്ചു അയാള്‍. ഈ 5 രൂപയുടെ സ്റ്റാമ്പില്‍ ആര്‍ക്കും മനസ്സിലാവാത്ത എന്തു കാരണമാണാവോ ഒളിച്ചിരിക്കുന്നതു് എന്ന മട്ടില്‍.‍

എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയുള്ള, ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍ ആയിരുന്നു അതു്. റജിസ്റ്റേഡ് ആയിട്ടു അയക്കാനും പാടില്ല. ഒരു കൊച്ചു റിസ്ക് പോലും എടുക്കാന്‍ കഴിയില്ല എനിക്കു്. അതു വാങ്ങി ഒട്ടിച്ചു വന്നിരുന്നെങ്കില്‍, എന്റെ മന:സമാധാനം നഷ്ടപ്പെടാന്‍ അതു മതി.
അതു തന്നെ കാരണം.

ഇതു ഞാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിനു മനസ്സിലാവുമോ? നിങ്ങള്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടോ എന്റെ മനസ്സു്?
.................

നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി. എന്താണെന്നല്ലേ, ഞങ്ങളുടെ ഉത്സവം.മറ്റന്നാള്‍ കൊടിയേറ്റം. ഇനി 6 നാള്‍ തിരക്കു തന്നെ. ക്ഷേത്രം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അവസാനമിനുക്കുപണിയിലാണു്. ആന വൈലൂര്‍ പരമേശ്വരന്‍ തന്നെ (ഒരാ‍നയേയുള്ളൂ). അല്പസ്വല്പം കുറുമ്പുണ്ടെങ്കിലും ഞങ്ങള്‍ക്കിഷ്ടമാണവനെ.

നെല്ലായിലൊരു നൃത്തവിദ്യാലയവും സംഗീതവിദ്യാലയവും അതില്‍ പഠിക്കുന്ന കുറേ കുട്ടികളും ഉള്ളതുകൊണ്ട് ഗംഭീര നൃത്തനൃത്യങ്ങള്‍ക്കും സംഗീതസന്ധ്യകള്‍ക്കും വലിയ ബുദ്ധിമുട്ടില്ല. (പാട്ട് മാഷ്ക്കും ഡാന്‍സ് മാഷ്ക്കും ചുളുവില്‍ കുറച്ചു അരങ്ങേറ്റവും നടത്തി ദക്ഷിണയും വാങ്ങാം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നല്ലേ?)

എല്ലാരേയും ക്ഷണിക്കുന്നു.


എഴുത്തുകാരി.‍

42 comments:

Typist | എഴുത്തുകാരി said...

മറ്റാര്‍ക്കും മനസ്സിലാവാത്ത ചില കാര്യങ്ങള്‍ ചിലപ്പോള്‍ മനസ്സു നമ്മളോട് പറയും ഇല്ലേ. അത്തരത്തില്‍ ഒന്നു്.

മുസ്തഫ|musthapha said...

സ്റ്റാമ്പ് - ഇതുപോലെ ചില ഉറപ്പുവരുത്തലുകള് ഞാനും ചെയ്യാറുണ്ട്...
അത് മറ്റാറ്ക്കും മനസ്സിലായില്ലെങ്കിലും അവറ് തെറ്റിദ്ധരിച്ചാലും എനിക്ക് പ്രശ്നമില്ല... എനിക്കെന്റെ മനസ്സമാധാനം തന്നെയല്ലേ വലുത് :)

ഉത്സവം നന്നായി എന്ജോയ് ചെയ്യൂ...

വരവൂരാൻ said...

നാട്ടിൽ എല്ലായിടത്തും ഉത്സവങ്ങൾ കൊടിയേറാൻ തുടങ്ങിയിടുണ്ടാവും ഇക്കൊല്ലം എന്തായാലും കുറെ പൂരങ്ങൾ കാണണം. പിന്നെ ത്രുശ്ശുർ പൂരം കൂടി കണ്ടെ മടങ്ങുന്നുള്ളു. ഉത്സവാശംസകൾ

Sands | കരിങ്കല്ല് said...

എനിക്കു മനസ്സിലാവും! :)

പൂരം കലക്കട്ടെ! :)

Rejeesh Sanathanan said...

ചേട്ടായിയുടെ മുഖമല് പം കറുത്താലും കുഴപ്പമില്ല .ടെന്‍ഷനടിക്കാതെ കഴിഞ്ഞല്ലോ....

എന്‍റെ നാട്ടിലെ ക്ഷേത്രത്തിലും ഉത്സവം എത്താറായി

പ്രയാണ്‍ said...

നമ്മുടെ മനസ്സമാധനത്തിനു വേണ്ടി മറ്റുള്ളവരുടെ മനസ്സമാധാനം കളയ്യാ....പിന്നെ അതോര്‍ത്ത് നമ്മുടെ മനസ്സമാധനം കളയ്യാ ഇതൊരു ലോകനിയമമാണ്.

ശ്രീ said...

ചെയ്തതില്‍ തെറ്റൊന്നുമില്ല ചേച്ചീ... ഇനി അതോര്‍ത്ത് മനസമാധാനം കളയണ്ട.

ഉത്സവ വിശേഷങ്ങള്‍ വൈകാതെ പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?
:)

ഹരീഷ് തൊടുപുഴ said...

ചേച്ചീ;
ഈ കഴിഞ്ഞ എന്റെ ഒരു പോസ്റ്റില്‍ [ചെത്തുകള്ള്] ചേച്ചീടെ കമ്മെന്റിന് മറുപടിയായി ഒരു കാര്യം ഞാന്‍ ചോദിച്ചിരുന്നു. കണ്ടുവോ അത്?
വൈലൂര്‍ അമ്പത്തിലെ ഉത്സവത്തിന്റെ കാര്യമാണേ..
ചിലപ്പോള്‍ ഞാന്‍ വരുവാന്‍ പ്ലാനുണ്ട് ട്ടോ..

പിന്നെ ഈ പോസ്റ്റിലെ കാര്യം; ചേച്ചി ചെയ്തതുതന്നെയാണ് ശരി, ഇല്ലെങ്കില്‍ ആ റെജ്.ലെറ്റെര്‍ എത്തേണ്ടിടത്ത് എത്തുന്നതുവരെ മനസ്സിനൊരു സമാധനവും ഉണ്ടാകില്ലായിരുന്നു...

അനില്‍@ബ്ലോഗ് // anil said...

ഉം...

കുഴപ്പമില്ല, മനസ്സിലാക്കാം ശ്രമിക്കാം.
:)

പൂരത്തിനു ഞാനങ്ങെത്തും കേട്ടോ, വലിയ ദൂരമില്ല.

ചാണക്യന്‍ said...

ആ സ്റ്റാമ്പ് വാങ്ങാത്തതില്‍ ഒരു തെറ്റുമില്ല...
നമ്മുടെ മനസിന്റെ വ്യാപാരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് മറ്റൊരാളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയില്ല...അതിനു ശ്രമിച്ചാല്‍ തന്നെ അതിനെ നാം കാണുന്ന ഗൌരവത്തില്‍ മനസിലാക്കാനുള്ള മനസ്സ് മറ്റെ കക്ഷിക്ക് ഉണ്ടാവണമെന്നില്ല....
സൊ യു ആര്‍ റൈറ്റ്....

ഉത്സവം മറ്റൊരു പോസ്റ്റാവട്ടെ....
ആശംസകള്‍....

Typist | എഴുത്തുകാരി said...

ഹരീഷ്, ഞാന്‍ കണ്ടിരുന്നു അതു്.

വൈലൂര്‍ അമ്പലത്തിലെ ഉത്സവവും ശിവരാത്രിയും കേമമാണ്. ഞങ്ങളുടെ നെല്ലായി വഴിയാണു് അങ്ങോട്ടു പോകുന്നതു്. തീര്‍ച്ചയായും വരൂ ഉത്സവത്തിനു്.

Typist | എഴുത്തുകാരി said...

അഗ്രജന്‍,
വരവൂരാന്‍,
കരിങ്കല്ല്,
മാറുന്ന മലയാളി,
പ്രയാന്‍,
ശ്രീ,
ഹരീഷ്,
അനില്‍, ധൈര്യമായിട്ടു വന്നോളൂ.
ചാണക്യന്‍,
നിങ്ങള്‍ക്കെന്നെ മനസ്സിലായല്ലോ, സന്തോഷം.
നാട്ടിലിപ്പോള്‍ ഉത്സവക്കാലമല്ലേ.
പിന്നേ, ഉത്സവം അടിച്ചുപൊളിക്കണം.
ഫോട്ടോസ് ഇടാം.

മലമൂട്ടില്‍ മത്തായി said...

Everyone is someone else's weirdo :-)

Apologies for the English comments.

ആഗ്നേയ said...

മനസ്സിലാവും :-)
എനിക്കുള്ള ചോപ്പുമിട്ടായി വാങ്ങിച്ചുവച്ചേക്കണേ..

BS Madai said...

stamp issue, അതൊരു ചിന്ന വിഷയം - അത് വിട്. നമ്മക്ക് ഉത്സവം ഉഷാറാക്കണ്ടെ - അതിനുള്ള ഒരുക്കങ്ങള്‍ നടക്കട്ടെ. അപ്പൊ അടിച്ചുപൊളിക്ക്...

Thaikaden said...

Oru stamp chaadiyal utsavam vare. (Ennanallo pazhamchollu){Ente utsavangellam nashtathilaanu} Enthaayalum utsavam nannavatte.

ചങ്കരന്‍ said...

സ്വന്തമായി സ്റ്റാമ്പല്ല സ്റ്റാമ്പ്‌പേപ്പര്‍ അടിച്ചുവിറ്റ നാടാ നമ്മടത്, ബാങ്ങല്ലേ....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സ്റ്റാമ്പ്‌ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഒരു വീണ്ടുവിചാരത്തിലൂടെ പ്രതിരോധിച്ചത്‌ നന്നായി...
ഉല്‍സവാശംസകള്‍......

കാപ്പിലാന്‍ said...

ഉത്സവത്തിന് ഞാനും വരുന്നു കേട്ട . എന്നെപ്പോലെ ഒരാളെ അവിടെ കണ്ടാല്‍ കരുതണം അത് ഞാന്‍ ആണെന്ന് .സ്റ്റാമ്പ്‌ വാങ്ങുന്നതും ഇതുപോലെ :) ഒരു മനസമാധാനവും തരില്ല .എന്നെപ്പോലെ .എല്ലാം മായം മറിമായം .

Calvin H said...

നമ്മളു സൂക്ഷിച്ചാല്‍ നമ്മള്‍ക്ക് കൊള്ളാം...
ഒരു തെറ്റുമില്ല....

പൊറാടത്ത് said...

5 രൂപയുടെ സ്റ്റാമ്പ് വിറ്റ് കാശാക്കാൻ മെനക്കെട്ട് നിന്ന അയാളുടെ കാര്യം കഷ്ടം തന്നെ. പിന്നെ, ചങ്കരൻ പറഞ്ഞ പോലെ സ്റ്റാമ്പ് പേപ്പർ വരെ വ്യാജൻ ഇറങ്ങുന്ന നാടാ‍ നമ്മുടേത്.. അപ്പോ പിന്നെ, വിഷമം തോന്നണ്ട.

ഉത്സവത്തിന് എല്ലാ ആശംസകളും.. വിശദമായ പോസ്റ്റ് പ്രതീക്ഷിയ്ക്കുന്നു

Typist | എഴുത്തുകാരി said...

മലമൂട്ടില്‍ മത്തായി - കുഴപ്പമില്ലെന്നെ, ഭാഷ ഏതായാലെന്താ?

ആഗ്നേയാ - മിഠായി വാ‍ങ്ങി വക്കുന്ന കാര്യം - അതു ഞാന്‍ ഏറ്റു.

madai,
തൈക്കാടന്‍,
അതെ, ഉത്സവം അടിച്ചുപൊളിക്കാന്‍ തന്നെയാ തീരുമാനം.

പള്ളിക്കരയില്‍ - ആദ്യമായി ഈ വഴി വന്നതിനും, പിന്നെ ഉത്സവ ആശംസകള്‍ക്കും രണ്ടു നന്ദി.

കാപ്പിലാന്‍ - മായമാണ് മറിമായമാണെന്നൊക്കെ എനിക്കറിഞ്ഞൂടെ പിന്നെ!

ചങ്കരന്‍ - അപ്പോ ഞാന്‍ പേടിച്ചതില്‍ തെറ്റില്ല, അല്ലേ?

ശ്രീഹരി - അതാ അതിന്റെ ശരി.

പൊറാടത്തു് - വിശദമായ പോസ്റ്റ് ഇടാട്ടോ.

siva // ശിവ said...

സ്വന്തം മനസ്സിന്റെ സമാധാനം തന്നെയാ ഏറ്റവും നല്ലത്.........

ഊത്സവത്തിന്റെ പ്രധാന വിശേഷങ്ങള്‍ എന്തൊക്കെയാ?

മറുപടി പ്രതീക്ഷിക്കുന്നു.

sreeNu Lah said...

ഉല്‍സവാശംസകള്

Anonymous said...

നിസ്സാ‍രതകളില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങളിലേക്കു കടക്കാന്‍ നാടകക്കാരന് താത്പര്യമാണ്. മറ്റാര്‍ക്കും മനസിലാവാത്ത ചില കാ‍ര്യങ്ങള്‍ ചിലപ്പോള്‍ മനസ്സു നമ്മളോടു പറയും... പക്ഷേ കേട്ടപ്പോള്‍ 5 രൂപാ സ്റ്റാമ്പ് വില്‍ക്കാന്‍ അയാളെ പ്രേരിപ്പിച്ച സാഹചര്യങ്ങളാണ് എന്റെ മനസ്സ് എന്നോടു പടഞ്ഞത്...അവിടെ മനസിലകാത്ത മനസ്സുകള്‍ എനിക്ക് ഏഴുത്തുകാരിയും സ്റ്റാമ്പുകാരനും ആണ് .അയാളുടെ വിഷമം എഴുത്ത്കാരിക്കും .ഏഴുത്തുകാരിയുടെ പ്രിയ്യപ്പെട്ടയാള്‍ക്കുണ്ടായേക്കാവുന്ന നഷ്ടം അയാള്‍ക്കും മനസ്സിലായെന്നു തോന്നുന്നില്ല.എന്തായാലും ഒരു നല്ല കഥയ്ക്കുള്ള സ്കോപ്പുണ്ടു . നാടകക്കാരന്റെ ഹീരപ്പ എന്ന കഥ വായിക്കൂ

വെളിച്ചപ്പാട് said...

ചെയ്തത് ഉചിതായി. ന്താച്ചാ, നമ്മുടെ മനസ്സിന് സന്തുഷ്ടിയുണ്ടാവലാണല്ലോ മുഖ്യം.മനസ്സുഖം ഉണ്ടെങ്കിലേ കര്‍മ്മമണ്ടലങ്ങളില്‍ വിജയംണ്ടാവൂ.

വെളിച്ചപ്പാടിന് ഷാര്‍ജയില്‍ ഇത്തിരി ബാധ ഒഴിപ്പിക്കാനുണ്ട്.പൂരം പൊടിപൊടിക്കട്ടെ.നന്നായി വരും.

Anonymous said...

Priya chechi,
yes it is the mental peace which matters more.
I have got an experience to share with you
I went to a nearby post office to send a registered parcel and the required stamps were worth RS 85/- I gave a hundred rupee note(the only money I had with me then) in the counter. The man inside the counter said " give exact change or buy stamps for Rs 100/-" as the sending was time bound I had no option but to buy stamps for Rs100/-. I need not say that I had to walk a good 2.5 kms to reach home on that day. The balance stamps are still in my purse. Perhaps the gentle man (?) in your post would have experienced something similar and tried to get cash for his return journey!

വികടശിരോമണി said...

ഈ മനസ്സിലാവലുപോലെ ആപേക്ഷികമായി ആപേക്ഷികതാസിദ്ധാന്തം പോലുമില്ല.എഴുത്തുകാരിക്ക് മനസ്സിലാവണ കാര്യങ്ങൾ അതുപോലെ ഞാൻ മനസ്സിലാക്കുന്നില്ല,സ്റ്റാമ്പ് വിൽ‌പ്പനക്കാരന് മനസ്സിലാവാത്തതുപോലെയല്ല.
പക്ഷേ,എന്റെ മനസ്സിലാക്കലനുസരിച്ചും എഴുത്തുകാരി ചെയ്തതിൽ തെറ്റൊന്നും ല്യ.
മനസ്സ് എന്നു പറയണത് ഒരു പദാർത്ഥല്ല,ആത്മാവുമല്ല.മാർക്സ് പറയണത് ഒരു interaction ആണെന്നാണ്.നമ്മൾ അറിഞ്ഞുകൊണ്ടിരിക്കണത് വസ്തുതകളെക്കുറിച്ചുള്ള അറിവല്ല,നേരെ മറിച്ച് നമ്മളും നമ്മളല്ലാത്തതും തമ്മിലുള്ള ബന്ധത്തെയാണ്.
അയ്യോ!തലപുകയുന്നു...പോട്ടെ...:)

ചിതല്‍ said...

അയാള്‍ എന്തായാലും ഒരു പാരവെച്ചിട്ടുണ്ടാവും..
വാങ്ങി ഒട്ടിച്ച സ്റ്റാമ്പ് പറിക്കേ അങ്ങനെയെന്തെങ്കിലും
വിളിച്ച് ചോദിച്ചോ കിട്ടിയോ എന്ന്...
കിട്ടിയില്ലങ്കില്‍.....
---------
എന്റെ ഒരു ഫ്രണ്ടിനും ഈ സ്വഭാവം കണ്ടിട്ട്...
മനസ്സ് ഭയങ്കര ടെന്‍ഷന്‍...
ഇങ്ങനെയുള്ള ചെറിയ കാര്യങ്ങള്‍ക്ക്...

എന്നാലും അവര്‍ക്ക് അത് ഒരു പാട് ആശ്വസവും നല്‍കും ,, എല്ലാം ശരിയായ രീതിയില്‍ ചെയ്താല്‍..

ശ്രീഇടമൺ said...

മറ്റാര്‍ക്കും മനസ്സിലാവാത്ത ചില കാര്യങ്ങള്‍ ചിലപ്പോള്‍ മനസ്സു നമ്മളോട് പറയും....ശരിയാ...

Typist | എഴുത്തുകാരി said...

ശിവാ,
പ്രയാസീ,
നാടകക്കാരന്‍,
SreeNu Guy,
വെളിച്ചപ്പാട്,
അനോണീ,
വികടശിരോമണീ,
ചിതല്‍,
ശ്രീ ഇടമണ്‍,
എല്ലാര്‍ക്കും നന്ദി, വായിച്ചു അഭിപ്രായം അറിയിച്ചതിനു്.

the man to walk with said...

നല്ല വിശ്വാസി ആണെന്ന് മനസ്സിലായി .. ഇഷ്ടമായി

വിജയലക്ഷ്മി said...

mattaarkkuum manassilaavaathha pala munnariyippukkalum manassu nammalkku tharumennathu valare shariyaanu..

വിജയലക്ഷ്മി said...

mattaarkkuum manassilaavaathha pala munnariyippukkalum manassu nammalkku tharumennathu valare shariyaanu..

★ Shine said...

ഒരു ഉത്സവതിലും മുന്നിൽ നിൽക്കാതെ, ഒഴിഞ്ഞൊരു കോണിൽ മാറി നിന്നാണു ഞാൻ ഉത്സവം കാണാറു. പക്ഷെ എന്റെ നാട്ടിൽ മട്ടാരേക്കാളും ഞാൻ ആണു ഓരോ ഉത്സവത്തിന്റെയും ആവേശവും, നൈർമല്യവും, ചടുലതയും നെഞ്ഞിൽ ഏറ്റു വാങ്ങരുള്ളത്‌ എന്നു തോന്നി പോവുന്നു - പ്രറ്റേകിച്ചു, ഇങ്ങു കടലിനിക്കരെ ഇരിക്കുമ്പോൾ.

നല്ല ഒരു ഓർമ ഉണർത്തിയതിനു നന്ദി.

കുട്ടേട്ടൻ

ജ്വാല said...

ചില കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുക എളുപ്പമല്ല...അത് insight ആയി വരും മറ്റുളളവര്‍ വട്ട് എന്നു പറഞാലും സമാധാനം കിട്ടുമല്ലോ

Sunith Somasekharan said...

no chance ... manassilaakkaan budhimuttaanu...

Bindhu Unny said...

മനസ്സ് പറയുന്ന എല്ലാ കാര്യത്തിനും കാരണം ഉണ്ടാവില്ല. എങ്കിലും മനസ്സിനെ അനുസരിക്കുകയാണ് മിക്കപ്പോഴും നല്ലത്.
ഉത്സവം നന്നായിരുന്നൂന്ന് കരുതുന്നു. ഞാനെത്താന്‍ വൈകിപ്പോയി.
:-)

Typist | എഴുത്തുകാരി said...

the man to walk with,
വിജയലക്ഷ്മി,
കുട്ടേട്ടന്‍,
ജ്വാല,
CRACK,
ബിന്ദു ഉണ്ണി,
എല്ലാര്‍ക്കും നന്ദി.
ഉത്സവമെല്ലാം ഭംഗിയായി കഴിഞ്ഞു.
സൌകര്യം പോലെ പടങ്ങള്‍ ഇടാം.

ചേലക്കരക്കാരന്‍ said...

5 രൂപയ്ക്ക് ആ സ്റ്റാമ്പ് വില്‍ക്കാന്‍ അയാളേ പ്രരിപ്പിച്ചത് എന്തായിരിക്കും ,
൫രൂപയ്ക്ക് വേണ്ടി അയാള്‍ പറ്റിക്കാന്‍ തരമില്ല .
വല്ല വണ്ടിക്കുലിക്കും പൈസ തികയാത്ത വന്ന കൊണ്ടായിരിക്കും .
അല്ലങ്കില്‍ (ഞങ്ങള്‍ ഗള്‍ഫുകാര്‍ ചെയ്യുന്നത് പോലെ , സ്ടാമ്പില്‍ പശ തൂക്കും എന്നിട്ട് പോസ്റ്റ് ചെയ‌ും പിന്ന്ട് നാട്ടില്‍ നിന്ന് ലെറ്റര്‍ വരുമ്പോള്‍ ആ സ്റ്റാമ്പ്‌ അയച്ചു തരും അത് കഴുകി വീണ്ടും പോസ്റ്റ് ചെയും 350bz ലാഭം ) . നന്നായിട്ടുണ്ട്.

പാവപ്പെട്ടവൻ said...

ഞാന്‍ ആ സ്റ്റാമ്പ് വില്‍ക്കാന്‍ ശ്രമിച്ച ആളിന്‍റെ മനസ്സാണ് വായിക്കുന്നത് .
5 രൂപ ഒരു പക്ഷെ അയാള്‍ അത് വില്‍ക്കുന്നത് ഭക്ഷണ്ത്തിനു വേണ്ടി ആണങ്കിലോ ?
ആ സ്റ്റാമ്പ് വാങ്ങി അയാളെ സഹായിക്കാമായിരുന്നു .
എന്നിട്ട് മറ്റൊരു സ്റ്റാമ്പി്ല്‍ കത്ത് അയക്കാമായിരുന്നു . സ്റ്റാമ്പ് ഇനിയും ആവിശ്യം വരുമല്ലോ
5 രൂപയിക്ക് വേണ്ടി അയാള്‍ എന്തിനു കള്ളം പറയണം ????

പിരിക്കുട്ടി said...

സ്റ്റാമ്പില്‍ എന്ത് കൃത്രിമത്വം കാണിക്കാനാ ...
നമുക്ക് സ്റാമ്പ് അത്ര ആവശ്യമില്ലെന്കില്‍ വെറുതെ കൊണ്ട് നടക്കണ്ടേ എന്ന് കരുതി
അത്യാവശ്യക്കാര്‍ക്ക് കൊടുത്തു പൈസ വാങ്ങുമ്പോള്‍ എനിക്കൊരു ചെറിയ സന്തോഷം ഉണ്ട്
സ്റ്റാമ്പ് ഒന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി വാങ്ങാമായിരുന്നു