Tuesday, December 30, 2008

ചങ്ങാതിക്കൂട്ടവും അതിരപ്പിള്ളി യാത്രയും

വീണ്ടും ഒരു സ്വല്പം നെല്ലായി പുരാണം (കടപ്പാട് വി മനസ്കന്‍)

ഇവിടെ ഒരു ചങ്ങാതികൂട്ടമുണ്ട്‌. ഒന്നാം ക്ലാസ്സ് മുതല്‍ എന്‍ജിനീയറിങ്ങ് വരെ പഠിക്കുന്നവരുണ്ട്‌ കൂട്ടത്തില്‍. ഒരു 5-6 പേര്‍ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നു, ബാക്കി ഈ ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളും അംഗങ്ങളുമാണു്.കുട്ടികളുടെ ഒരു കൂട്ടായ്മ. വരിസംഖ്യയില്ല, ലിഖിത നിയമങ്ങളില്ല, ഏതെങ്കിലും സംഘടനയുമായി ഒരു ബന്ധവുമില്ലാ, ഈ 5-6 പേര്‍ തീരുമാനിക്കുന്നു, ബാക്കിയുള്ളവര്‍ അക്ഷരം പ്രതി അനുസരിക്കുന്നു.


നാട്ടിലെ എന്തിനും ഏതിനും അവരുണ്ട്‌. ഓണത്തിനു കുമ്മാട്ടികെട്ടും, ഓണസദ്യ ഒരുക്കും. ക്രിസ്മസ്/ന്യൂ ഇയര്‍ ആഘോഷിക്കും. ക്ഷേത്രത്തിലെ ഉത്സവത്തിനു പിരിവു നടത്താനും കൂപ്പണ്‍ വില്‍ക്കാനും അവര്‍ റെഡി. അവരെക്കൊണ്ടാവുന്ന ചില്ലറ സഹായം മറ്റുള്ളവര്‍ക്കു ചെയ്യാനും അവരുണ്ടാവും.

എല്ലാവര്‍ഷവും ന്യൂ ഇയര്‍ ആഘോഷിക്കുന്നതു് കൂട്ടത്തില്‍ ആരുടെയെങ്കിലും വീട്ടില്‍ വച്ചായിരിക്കും. എന്നാല്‍ ഇപ്രാവശ്യം നമുക്കതു പുറത്തു വച്ചായാലെന്താ? Executive committee കൂടി, തീരുമാനമായി. ശരി പോയേക്കാം. - അതിരപ്പിള്ളി, വാഴച്ചാല്‍.(ഈ ഭാഗത്തുള്ള എല്ലാരും മിനിമം 10 പ്രാവശ്യമെങ്കിലും പോയിട്ടുള്ള സ്ഥലാട്ടോ അതു്!!)ഞങ്ങള്‍ക്കു് വളരെ അടുത്തല്ലേ.


ഇനിയുമെത്ര ദൂരം.....

എല്ലാ ഒരുക്കങ്ങളും അവര്‍ തന്നെ. കാശു പിരിക്കല്‍, കൊണ്ടു പോകാനുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കല്‍ (തീര്‍ച്ചയായും ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണമുണ്ട്‌). കുട്ടികളാണല്ലോ ഓര്‍ഗനൈസ് ചെയ്യുന്നതു്, കാര്യങ്ങള്‍ ഭംഗിയാവുമോ എന്ന ചിന്ത പോലും ആര്‍ക്കുമില്ല എല്ലാരും റെഡി, 35 പേരുടെ ബസ്സില്‍ 48 പേര്‍. അധികവും കുട്ടികളാണു്. അങ്ങിനെ ഞങ്ങള്‍ പുറപ്പെട്ടു 28ആം തിയതി ഉച്ചക്ക്കു് 1 മണിക്കു്.സ്ഥലം കാണാനൊന്നുമല്ല. എല്ലാരും കൂടി ഒരു രസം അത്ര തന്നെ.


ക്ഷീണിച്ചുപോയി. മഴക്കാലം വരട്ടേ, ശരിയാക്കാം.

ആദ്യം തുമ്പൂര്‍ മുഴി, അതിനുശേഷം വാഴച്ചാല്‍ - അവിടെ safe ആയ ഒരു സ്ഥലത്തു് കുറേയധികം നേരം വെള്ളത്തില്‍ കളിച്ചു. കാര്യമായ തിരക്കുണ്ടായിരുന്നില്ല. അതിനുശേഷം ഭക്ഷണം- പൂരി വിത്ത് ചന്ന മസാല, വെജ് കട്ട്ലറ്റ്, ചായ (ഹോം മൈഡ് - രാവിലെ തുടങ്ങിയതാ ആ പണി).

അവസാനം അതിരപ്പിള്ളി. അവിടെ വച്ചു് ന്യൂ ഇയര്‍ കേക്ക് മുറിച്ചു (അതും ഒന്നു രണ്ടു പേര്‍ സ്പോണ്‍സര്‍ ചെയ്തതു്). കൂട്ടത്തില്‍ ഏറ്റവും പ്രായമായ ഒരു മുത്തശ്ശിയാണു് കേക്ക് മുറിച്ചതു്. ഡെല്‍ഹിയില്‍ നിന്നു വന്നതായിരുന്നു അവര്‍. വന്നില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ (അവര്‍ക്കു) എന്നാണവര്‍ ട്രിപ്പിനെപ്പറ്റി പറഞ്ഞതു്.

100 രൂപക്കു് ഇത്രയൊക്കെ പോരേ?


പ്രകാശം പരത്തുന്ന ഒരു നാളേക്കായി ഇന്നു ഞാന്‍ വിട ചൊല്ലുന്നു.

സ്ഥലം കാണുന്നതിനേക്കാള്‍ ‍ ആസ്വദിച്ചതു ബസ്സിലെ യാത്രയല്ലേ എന്നു പോലും തോന്നി. പാട്ട്, ഡാന്‍സ്, മിമിക്രി, കവിത ചൊല്ലല്‍, കടം കഥ
എന്നു വേണ്ടാ, ശരിക്കും അടിച്ചുപൊളിച്ചു. തിരിച്ചു നെല്ലായിലെത്തിയപ്പോള്‍ രാത്രി 8 മണി. എല്ലാര്‍ക്കും സങ്കടം ഇറങ്ങാറായല്ലോ എന്നോര്‍ത്തു്. അടുത്ത ട്രിപ്പ് എങ്ങോട്ടാവണം എന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇതിലൊന്നും പെടാതെ ഇതൊക്കെ ഒരു അനാവശ്യ കാര്യമാണെന്ന മട്ടില്‍ സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന ചുരുക്കം കുട്ടികളും ഇവിടെ ഇല്ലാതില്ല.പഠിപ്പില്‍ അല്ലെങ്കില്‍ ടിവി കാണലില്‍ മാത്രം താത്പര്യമുള്ളവര്‍. അവര്‍ക്കു്, ഒരുപക്ഷേ അവരുടെ അഛനമ്മമാര്‍ക്കും കുട്ടിക്കാലം ആസ്വദിച്ചു നടക്കുന്ന ഈ കുട്ടികളോട് പുഛമാണോ എന്നു പോലും തോന്നിയിട്ടുണ്ട്‌. അവര്‍ അറിയുന്നില്ല എന്താണവര്‍ക്കു് നഷ്ടപ്പെടുന്നതെന്നു്.ജീവിതത്തിന്റെ സുവര്‍ണ്ണ കാലമാണ്‍് കഴിഞ്ഞു പോകുന്നതു്. അതു മനസ്സിലാക്കി കൊടുക്കുവാന്‍ അഛനമ്മമാര്‍ തയ്യാറാവുന്നുമില്ല.അതെന്തോ ആവട്ടെ. എന്തായാലും ഭൂരിഭാഗം കുട്ടികളും അങ്ങിനെ അല്ല എന്നതു തന്നെ ആശ്വാസം.

നല്ല ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഞാന്‍ എല്ലാം എടുക്കുന്നുണ്ട്, നിങ്ങള്‍ എടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നു പറഞ്ഞതുകൊണ്ട്‌ ഞാന്‍ കാര്യമായിട്ടൊന്നും എടുത്തുമില്ല. പക്ഷേ നിര്‍ഭാഗ്യ വശാല്‍, അദ്ദേഹം എടുത്ത ഫോട്ടോസെല്ലാം അബദ്ധത്തില്‍ എങ്ങിനെയോ deleted ആയി പോയി. എന്നാലും ഞാന്‍ എടുത്ത ചില പടങ്ങള്‍ കൊടുക്കുന്നു.
---------

വാല്‍ക്കഷണം അല്ലെങ്കില്‍ അടിക്കുറിപ്പു്:-
നിരക്ഷരനായ സഞ്ചാരി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌ ഇതൊന്നും (ഈ യാത്രാവിവരണമേയ്)അത്ര വല്യ കാര്യൊന്നും അല്ല, എവിടെ യാത്ര പോയാലും ലേശം പൊടിപ്പും തൊങ്ങലും മേമ്പൊടിയുമൊക്കെ ചേര്‍ത്ത് അതൊരു പോസ്റ്റ് ആയി കാച്ചിയേക്കണമെന്നു്. ഈ രംഗത്തെ തലതൊട്ടപ്പനല്ലേ, കേക്കാതെ പറ്റ്വോ?

-------------------------
WISH YOU ALL A VERY
HAPPY NEW YEAR.
-------------------------


എഴുത്തുകാരി.

34 comments:

Typist | എഴുത്തുകാരി said...

നിരക്ഷരന്‍ജീ, ഞാനൊരു പാവാട്ടോ, ഒരു മുന്കൂര്‍ ജാമ്യം, പ്ലീസ്.

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും
സമാധാനവും സന്തോഷവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

Kaithamullu said...

-‌പലപ്പോഴും യാത്ര പോകാതെയാത്രേ ആശാന്‍ വിവരണം വച്ചു കാച്ചുന്നതു്! പാവം നമ്മള്‍‍ അല്ലേ!
----
ഓടിക്കോ, മനോജ് ആ വഴിയെ വച്ച് പിടിച്ചിരിക്കുന്നൂ ന്നാ ബ്രേക്കിംഗ് ന്യൂസ്!
---
നവവത്സ്രാശംസകള്‍!
‘ടൈപി‘നും കുട്യോള്‍‍ക്കും!

കാസിം തങ്ങള്‍ said...

നല്ല വിവരണം. പുതുവത്സരാശംസകള്‍

പാറുക്കുട്ടി said...

ഭാവുകങ്ങൾ!

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

Appu Adyakshari said...

നിരക്ഷരന്‍ പറഞ്ഞത് അതുപോലെ കേട്ടങ്ങെഴുതിയാല്‍ മതിന്നേ.. അദ്ദേഹമാണെന്റെയും ഗുരു ഈ വിഷയത്തില്‍.

യാത്രാവിവരണം “ഉഗ്രന്‍” എന്നു ഞാന്‍ പറയുന്നില്ല. കാരണം നിങ്ങളെല്ലാം പലവട്ടം പോയിട്ടുള്ള സ്ഥലമായതുകൊണ്ട് സ്ഥലത്തെപ്പറ്റിയുള്ളവിവരണം മുക്കിയതാണെന്ന് അറിയാം. എങ്കിലും പോയിട്ടില്ലാത്ത എന്നെപ്പോലെയുള്ളവര്‍ക്കായി അല്പം കൂടെ വിവരണമാകാമായിരുന്നു :-(

ആ ചങ്ങാതിക്കൂട്ടത്തിന് ഒരു സല്യുട്ട്. ടി.വിയാണ് കുട്ടികളുടെ ശത്രു. അതിനടിമയായിപ്പോയ കുട്ടികളുടെ ബാല്യകാലം മാത്രമല്ലാ, ജീവിതംതന്നെ ടി.വി പ്രോഗ്രാമുകളെപ്പോലെ ആയിപ്പോവുകയേ ഉള്ളൂ.

നവവത്സരാശംസകള്‍!!!

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...
നിറസമൃദ്ധമായ നവവല്‍സരം ആശംസിക്കുന്നു....
ഹൃദയപൂര്‍‌വ്വം...

ജിജ സുബ്രഹ്മണ്യൻ said...

അതിരപ്പിള്ളി വാഴച്ചാൽ,തുമ്പൂർമൂഴി ഒക്കെ പല പ്രാവശ്യം പോയിട്ടുണ്ട് .എങ്കിൽ തന്നെയും ഇപ്പോളും പോകാൻ ഇഷ്ടമാണു.ചെറിയ സ്റ്റൗ,മുട്ട,ബ്രേഡ് ,അവശ്യം വേണ്ട പച്ചക്കറികൾ.ഒക്കെ കൊണ്ടു പോയി അവിടെ വെച്ച് പാചകം ചെയ്ത് കഴിച്ചതൊക്കെ ഓർമ്മ വരുന്നു.എഴുത്തുകാരിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ

Sureshkumar Punjhayil said...

This is really wonderful... Best wishes...!!!

രസികന്‍ said...

ചില രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിസ്റ്റുകളാക്കാനുള്ള തിടുക്കത്തില്‍ ... അവരെ ‘സാമൂഹ്യ ജീവി’യാക്കാന്‍ മറന്നുപോകുന്നു ... ആ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാവില്ല... എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍ എന്ന് പറഞ്ഞപോലെ ... ആര്‍ക്കോ, എന്തിനോ വേണ്ടി ഇഷ്ടങ്ങള്‍ മറച്ചു വെക്കുന്നു....

*********
എഴുത്തും വായനയും വശമില്ലാത്ത ആ പാവത്തിനെയും ഒന്നു തോണ്ടി അല്ലേ....
ഞാനൊന്നും പറഞ്ഞിട്ടില്ലേയ്........

ഹരീഷ് തൊടുപുഴ said...

ഇന്നു പാതിരാത്രിയ്ക്ക് ഞങ്ങള്‍ മൂന്നാര്‍ പോകാന്‍ പ്ലാനിട്ടതായിരുന്നു...
മോള്‍ക്കു പനി...
ആയതിനാല്‍ ആഘോഷങ്ങള്‍ മാറ്റിവച്ചു...

പുതുവത്സരാശംസകള്‍...

Typist | എഴുത്തുകാരി said...

ഹരീഷ്, സാരല്യ, മോള്‍ടെ പനി മാറട്ടെ ആദ്യം, പിന്നെ പോവാം മൂന്നാര്‍ക്കു്. വേഗം മാറൂട്ടോ.

അനില്‍@ബ്ലോഗ് // anil said...

ഈ നെല്ലായിക്കാരൊരു സംഭവം ആണു കേട്ടോ.

ആശംസകള്‍.

OAB/ഒഎബി said...

പുതു വറ്ഷ, ടൂറ് ആശംസകൾ....

ഗീത said...

എഴുത്തുകാരീ, കണ്ടിട്ട് ഒരുപാട് നാളായല്ലോ അല്ലേ?

ഈ പോസ്റ്റ് നന്നായി. എത്രയോ തവണ പോയിട്ടുള്ളിടമാണെങ്കില്പോലും കൂട്ടു ചേര്‍ന്നുള്ള ആ യാത്രയാണ് രസം അല്ലേ? കൂട്ടായ്മയുടെ രസം ഒന്നു വേറെ തന്നെയാണ്. കൂട്ടുകൂടാന്‍ മടിക്കുന്നവര്‍ക്ക് എഴുത്തുകാരി പറയും പോലെ ഒരു വന്‍ നഷ്ടം തന്നെയാണ് ജീവിതത്തില്‍ ഉണ്ടാകുന്നത്.

എഴുത്തുകാരിക്കും കുടുംബത്തിനും നവവത്സരാശംസകള്‍.

നരിക്കുന്നൻ said...

യാത്രാവിവരണം [യാത്ര വിവരിച്ചില്ല] നന്നായില്ലെങ്കിലും ചിത്രങ്ങളും ചങ്ങാതിക്കൂട്ടത്തെക്കുറിച്ചുള്ള വിവരണങ്ങളും നന്നായി. ആതിരപ്പള്ളിയിൽ ഇത് വരെ പോകാൻ പറ്റിയിട്ടില്ല. അത് കൊണ്ട് തന്നെ ഒരു വിശദമായ വിവരണം വേണ്ടിയിരുന്നു എന്ന് തോന്നി.

‘പ്രകാശം പരത്തുന്ന ഒരു നാളേക്കായി ഇന്നു ഞാന്‍ വിട ചൊല്ലുന്നു.‘
ഹാപ്പി ന്യൂ ഇയർ!

പൊറാടത്ത് said...

അതിരപ്പിള്ളിയിൽ പോയിട്ട് വർഷങ്ങളായി. ഇപ്പോ വെള്ളംതീരെ കുറവായിരിയ്ക്കും അല്ലെ..

നിങ്ങടെ ചങ്ങാതിക്കൂട്ടം ശരിയ്ക്കും കൊതിപ്പിയ്ക്കുന്നത് തന്നെ..

എല്ലാവർക്കും നവവത്സരാശംസകൾ

Sriletha Pillai said...

nalla ezhuth~.

Calvin H said...

പുതുവല്‍സരാശംസകള്‍...
യാത്രകള്‍ മനസിനു നല്‍കുന്ന സന്തോഷം ചെറുതല്ല തന്നെ. പക്ഷേ ഇതിനൊക്കെ സമയം കണ്ടെത്താന്‍ കഴിയുന്നില്ല്ലെന്ന് മാത്രം

പിരിക്കുട്ടി said...

typist kutty kku...

happy new year nalla rasamundaakum alle....
njangalude avide ingane kuttykaludekoottaymakal onnu illa

Typist | എഴുത്തുകാരി said...

കൈതമുള്ള്,
ഞാന്‍ വെറുതെ ഒരു തമാശക്കു പറഞ്ഞതാ അതു്. പിന്നെ എനിക്കു തോന്നി വേണ്ടെന്നു്. അതുകൊണ്ട് അത് delete ചെയ്തു.ആശംസകള്‍ക്കു നന്ദി.
കാസിം തങ്ങള്‍,
പാറുക്കുട്ടി,
ആചാര്യന്‍,എല്ലാവര്‍ക്കും നന്ദി

അപ്പു, ചങ്ങാതിക്കൂട്ടത്തിനുള്ള സല്യൂട്ട് അവര്‍ക്കു കൈമാറിയിട്ടുണ്ട്‌.

രണ്‍ജിത്
കാന്താരിക്കുട്ടി,
സുരേഷ്,
രസികന്‍,
ഹരീഷ്, എല്ലാര്‍ക്കും നന്ദിയുണ്ട്, വന്നതിനു്,കമന്റിയതിനു്, ആശംസകള്‍ തന്നതിനു്.

അനില്‍, ഞാന്‍ ഇവിടെയല്ലേ, പിന്നെ നെല്ലായിക്കാര്‍ ഒരു സംഭവമാകാതിരിക്കുമോ?

OAB, ആശംസകള്‍ തിരിച്ചും.
ഗീത്,
നരിക്കുന്നന്‍,
പൊറാടത്ത്,
മൈത്രേയി,
ശ്രീഹരി,
പിരിക്കുട്ടി,
എല്ലാവര്‍ക്കും നവവത്സരാശംസകള്‍.

വിജയലക്ഷ്മി said...

Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"eepost nannaayirikkunnu...
sasneham
vijayalakshmi.

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യം
പുതുവത്സരാശംസകള്‍...


നന്മകള്‍ നേരുന്നു...

ഇരട്ടി മധുരം.. said...

രാജന്‍ നെല്ലായിയെ അറിയുമോ?

Anonymous said...

Dear chechi,
Njan chechiyude nattinaduttulla oru veetamayannu.
Vayanayannu main hobby. Veetil net vannathinusesham ippol e reading hobby aayittundu. Chechiyude postugal nokkarundu. Puthiya post innale vayichu.
Postinte basha , padangal nannayi.
Ini ente karyathilekku varam. Changhathikootam karyangal cheyyunnu ennarinjathil santhosham ennallum avarkku kurachukudi gouravamulla karyangal cheyyam ennu thonnunnu. Ithu verum yathrayum aagoshavum mathramannu kannunnathu. Nattil aneveshichappol athikuduthal onnum kettilla.
Ente makal +2 vinu padikkunnu. Orupadu friendsundu avalkku nellayi, panthalloor baganghalilayi. Avarude oru pravarthana reethi enne aagarshichu.
Masathil oru holiday avar othucherum ethengillum oru sthalam thirenjedukkum. Avideyulla veeduikal sandarsikkum. Veetukar athikam upayoghikkatha nalla vasthrangal segarikkum.athupole pen, pencil, cheriya donation ellam. Rando muno manikkurinusesham thirichuvarum. Kittiya sadanagal taram thirikkum. Vasthrangal thunnannullathu, kazhukannullathu ennu iganne. Athellam sharechaithu kondupogum.
Adutha masam ithupolloru divasam ithellam banghiyayi packu chaithu ethengillum anadalayathil kondukodukkum.
Ippol ithil ente aayalkkarum sahakarikkunnu. Ivar anadhalayathil pogunna divassam enthengillum bakshanam njangal undakkikodukkum. Ithellam koduthu, randumanikkur samayam avide chilavazhichu thirichu varum. Ithil avarkku bayangara samtrtpthi undu.

Chechikku changathikuttathil swatheenamundallo, avare ithupole enthengillum jeevakarunya pravarthangalillekku sradha thirichu vittu kude?


Njan peru velipeduthinilla . oru peril enthirikkunnu.

B Shihab said...

നവവത്സ്രാശംസകള്‍!

ശ്രീ said...

അതു ശരി. അപ്പോള്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അടിപൊളി ആയിരുന്നുവല്ലേ...

സ്ഥലങ്ങള്‍ കാണുന്നതിനേക്കാള്‍ ഒത്തൊരുമിച്ചുള്ള ഇത്തരം യാത്രകളുടെ സുഖമാണ് എടുത്തു പറയേണ്ടത്...

ആശംസകള്‍...

Typist | എഴുത്തുകാരി said...

വിജയലക്ഷ്മി,
ഗിരീഷ്,
കരിങ്കല്ല്, എല്ലാര്‍ക്കും നന്ദി, തിരിച്ചും നവവത്സരാശംസകള്‍.

ഇരട്ടി മധുരം - ഈ വഴി ആദ്യമാണെന്നു തോന്നുന്നു അല്ലേ? സന്തോഷം. രാജന്‍ നെല്ലായി - ഏതെങ്കിലും പ്രത്യേക ഫീല്‍ഡില്‍ ഉള്ള ആളാണോ? ഇവിടത്തെ രണ്ടുമൂന്നു രാജന്മാരെ എനിക്കറിയാം.

അനോണിമസ് - ഈ പോസ്റ്റ് വായിച്ചതിനും വിശദമായ അഭിപ്രായം അറിയിച്ചതിനും സന്തോഷം.

അവസാനത്തില്‍ നിന്നു തുടങ്ങാം - “ഒരു പേരില്‍ എന്തിരിക്കുന്നു”. ആരു പറഞ്ഞു ഒരു പേരില്‍ ഒന്നുമില്ലെന്നു്? എനിക്കങ്ങനെ തോന്നിയിട്ടില്ല.സ്വന്തം വ്യക്തിത്വം തന്നെയല്ലേ, പേരു്?( ഇങ്ങോട്ടങ്ങനെ ഒരു ചോദ്യം ചോദിച്ചതുകൊണ്ടു മാത്രം മറുപടി പറഞ്ഞതാണേയ്! ബൂമറാങ്ങ് പോലെ ഈ ചോദ്യം തിരിച്ചുവരുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് പറഞ്ഞതും).

ചങ്ങാതികൂട്ടത്തെപ്പറ്റി ഞാന്‍ പറഞ്ഞല്ലോ, സാമൂഹ്യസേവനമോ, charity യോ ഒന്നും അവരുടെ ലക്ഷ്യമല്ല, കുട്ടികള്‍ക്കു കൂടിച്ചേരാന്‍ ഒരു വേദി, ഒരു കൂട്ടായ്മ, അത്രയേ അവര്‍ ഉദ്ദേശിക്കുന്നുള്ളൂ.ടിവിയുടെ മുന്‍പില്‍ നിന്നു് കുട്ടികളെ പുറം ലോകത്തേക്കു കൊണ്ടു വരുന്നതു തന്നെ ഒരു നല്ല കാര്യമല്ലേ? ആണെന്നെനിക്കു തോന്നുന്നു.

നവവത്സരാശംസകള്‍.

Anonymous said...

oru peril enthirikkunnu ithu ente prayogamalla GreatShakesphere paranjathannu. orkkuka adhehathinte lines" a rose by any other name............." pinne ente peru paranjal mathrame ente vyakthithavum aagu ennu njan viswasikkunnilla parayunna karyathil enthengillumundo ennthannu karyam.
athu potte njan chechiyude post vayichu enikku thoniyathu ezhuthi. orukaryam mathram parayan udessikkunnu changathikoothil pedatha, tv kku munbil adhigam samayam kalayatha, pothupravarthnangallil earpedunna, padippillum oppom kalliyillum sradhikkunna nalloru talamura nammude nattil valarnnu varunnu.
chechikkum changathikuttathinnum ella bavugangallum
pervelipeduthatta vyakthithvum ulla oru veetamma.

പ്രയാസി said...

ആതിരപ്പള്ളി എന്നും നല്ലൊരു അനുഭവം തന്നെയാണ്..

കൂടുതല്‍ എഴുതാന്‍ കഴിയട്ടെ

Sapna Anu B.George said...

മുന്‍ കൂര്‍ജാമ്യം ഫോട്ടോയ്ക്കാണെങ്കില്‍
വേണ്ട,ഈ അടുത്തൊന്നും ഇത്ര നല്ല ചിത്രങ്ങള്‍ കണ്ടിട്ടില്ല......ഇത്രടം വരാതിരുന്നതിലൂം വായിക്കാന്‍ താമസിച്ചതിലും ക്ഷമിക്കുമല്ലോ????

പകല്‍കിനാവന്‍ | daYdreaMer said...

ചേച്ചി ഈ യാത്ര വിവരണം കലക്കി.. എത്താന്‍ വൈകി പ്പോയി...പുതുവത്സരാശംസകള്‍...

nandakumar said...

പൊടിപ്പും തൊങ്ങലും കുറച്ചുകൂടി ആവായിരുന്നു. അതിരപ്പിള്ളി നെല്ലായിക്കടുത്താണെങ്കിലും വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ഓട്ടോറിക്ഷക്കു പോയി വന്ന പോലെ പെട്ടെന്ന് തീര്‍ന്നു.

അടുത്ത യാത്രാവിവരണത്തില്‍ ക്ഷീണം തീര്‍ക്കണം.. :)

നന്ദന്‍/നന്ദപര്‍വ്വം

Typist | എഴുത്തുകാരി said...

ഷിഹാബ്, നന്ദി.

ശ്രീ,നിങ്ങളുടെ തൊട്ടടുത്താണല്ലോ അല്ലേ.കുറേ പ്രാവശ്യം പോയിട്ടുണ്ട്. എന്നാലും എല്ലാരും കൂടി പോകല്‍ ഒരു സുഖമല്ലേ?

അനോണീ,
പ്രയാസീ,
സപ്നാ, നന്ദി.
സപ്നാ, താമസിച്ചെങ്കിലും വന്നല്ലോ, അതു മതി.

പ.കിനാവന്‍, ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.

നന്ദപര്‍വ്വം നന്ദന്‍, അടുത്ത പ്രാവശ്യമാവട്ടെ, തീവണ്ടിക്കു തന്നെ പോയേക്കാം.