Wednesday, March 19, 2008

വീണ്ടും പ്രഭാതം

പതിവിലും സുന്ദരമായ പ്രഭാതം. രണ്ടു ദിവസത്തെ മഴക്കുശേഷം, പ്രകൃതി ഒന്നു കൂടി സുന്ദരിയായപോലെ. ഇളം വെയില്‍, ചെറിയ കാറ്റ്‌, എന്റെ മുറ്റത്തു് നിറയെ പൂക്കള്‍- ചെത്തി, ചെമ്പരത്തി (പല നിറത്തിലും), നന്ത്യാര്‍വട്ടം, കാശിത്തുമ്പ (പുതിയ പേരു് ബാള്‍സം), പിന്നെ പണ്ടില്ലാത്ത, പേരറിയാത്ത കുറേ പൂക്കളും.

തുമ്പികള്‍ പറന്നുയരുന്നു, പൂമ്പാറ്റകള്‍ പാറിനടക്കുന്നു.

അണ്ണാരക്കണ്ണന്റെ കീ കീ ശബ്ദം, പക്ഷികള്‍ കല പില കൂട്ടിത്തുടങ്ങി, അതില്‍ വിഷുപക്ഷിയുണ്ട്‌, പൂത്താങ്കീരിയുണ്ട്‌, ചെമ്പോത്തുണ്ട്‌, കുഞ്ഞു കുരുവികളുണ്ട്‌. ചക്കയും, മാങ്ങയും ഒക്കെ പഴുത്തു തുടങ്ങി. അതുകൊണ്ട്‌ അവര്‍ക്കൊക്കെ സുഖമാണിവിടെ.

പക്ഷേ ഇതെല്ലാം പതിവുള്ളതല്ലേ? എന്നിട്ടുമെന്തേ ഇന്നത്തെ പ്രഭാതത്തിനിത്തിരി സൌന്ദര്യം കൂടുതല്‍?

രാവിലെ വിളിച്ചുണര്‍ത്തിയ ടെലിഫോണിലൂടെ കേട്ട കുറച്ചു വാക്കുകളാവുമോ ഇന്നത്തെ പ്രഭാതത്തിനിത്തിരി കൂടുതല്‍ ചന്തം കൊടുത്തതു്?


എഴുത്തുകാരി.

19 comments:

Typist | എഴുത്തുകാരി said...

വീണ്ടും ഒരു സന്തോഷകരമായ, സുന്ദരമായ ഒരു പ്രഭാതം...

സുല്‍ |Sul said...

ഒരുനല്ല വാക്ക്
ഒരു ചിരി
ഒരു അഭിവാദനം
ഇതെല്ലാം നമ്മുടെ ഒരു ദിവസത്തെ എത്ര മാറ്റിമറിക്കുന്നല്ലേ.
-സുല്‍

ശ്രീ said...

ഒരു ദിവസത്തിന്റെ തുടക്കം തന്നെ നന്നായിരുന്നാല്‍ അന്നത്തെ മുഴുവന്‍ ദിവസവും സന്തോഷകരമായിരിയ്ക്കുമല്ലേ?
:)

അഭയാര്‍ത്ഥി said...

ഈ കുന്ത്രാണ്ടങ്ങളൊക്കെ ഏതു രാജ്യത്താ ഒന്നിച്ച്‌ കാണാന്‍ പറ്റണെ.
ഈ റ്റൈപ്പിസ്റ്റിന്റെ രാജ്യത്തന്നെ..
പറപ്പൂക്കര, നന്ദിക്കര, കൊടകര,നെല്ലായി, ആമ്പല്ലുര്‌ റൂട്ടിലെ പാടത്തൊക്കെ തന്നെ.

ഒളിച്ചിരിക്കാന്‍ വള്ളിക്ക്കുടിലൊന്നൊരുക്കി വച്ചില്ലെ എന്ന പാട്ടാണ്‌ എനിക്കേറെ ഇഷ്ടമുള്ള ഗാനം.
അത്‌ പുലര്‍ച്ചെ കേട്ടപോലെ ഇത്‌ വായിച്ചപ്പോള്‍.

Sharu (Ansha Muneer) said...

അപ്പോള്‍ അതായിരുന്നുല്ലേ പ്രഭാതത്തിന്റെ പ്രത്യേക സൌന്ദര്യത്തിന്റെ കാര്യം

ഭ്രാന്തനച്ചൂസ് said...

നാടിനേപ്പറ്റി എങ്ങനെ കൊതിപ്പിക്കുന്ന രീതിയില്‍ വര്‍ണ്ണിക്കാതെ ടൈപ്പിസ്റ്റേ.....
ഈ അടുത്തൊന്നും ലീവ് കിട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

ഒ.ടോ:- എന്നത്തേയും പോലെ ഇന്ന് ടൈപ്പിസ്റ്റ് കണ്ണാടി നോക്കിക്കാണില്ല.അതാ ഇത്ര സുന്ദരമായത്.

ദിലീപ് വിശ്വനാഥ് said...

എല്ലാ ദിനങ്ങളും സുന്ദരങ്ങളാണ്. ചില ദിനങ്ങള്‍ കൂടുതല്‍ സുന്ദരങ്ങളും!

ആശംസകള്‍.

Typist | എഴുത്തുകാരി said...

സുല്‍,
ശ്രീ, നന്ദി.
അഭയാര്‍ഥി- അപ്പോള്‍ ഇരിങ്ങാലക്കുടക്കാരനാണല്ലേ?
അപ്പോള്‍ അയലക്കക്കാരാണ് നമ്മള്‍.
ഷാരു, നന്ദി.
അച്ചൂസേ,അത്രക്കു വേണോ? ഇവിടെ വന്നതില്‍ നന്ദിയുണ്ട്.
സന്ദീപ്‌,
വാല്‍മീകി, നന്ദി.

ഹരിശ്രീ said...

എഴുത്തുകാരീ,

സുല്‍ ജീ പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു.
:)

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

Unknown said...

രാവിലെ ടെലഫോണിലൂടെ കേട്ട ചില വാക്കുകള്‍ തന്നെയാകാം ഒരു പക്ഷേ എഴുത്തുകാരിയുടെ പ്രഭാതത്തെ ഇത്രമനോഹരമാക്കിയത്.
അതെന്താണെന്ന്നറിയില്ലെങ്കിലും അചൂസ് പറഞ്ഞമാതിരി നാട്ടിലെത്താന്‍ വല്ലാത്തൊരു തിടുക്കം. നാട്ടിലെത്താന്‍ ലീവ് കിട്ടിയിട്ട് ദിവസങ്ങളെണ്ണീ നിക്കണതോണ്ടാകാം സമയത്തിനും ദിവസത്തിനും തീരെ ദൈഖ്യം പോരാ എന്നൊരു തോന്നല്‍. അതിന്റെ പുറമെ ഇതു കൂറ്റി വായിച്ചപ്പോ: ഹൊ എന്റമ്മോ........

Kichu $ Chinnu | കിച്ചു $ ചിന്നു said...

സുപ്രഭാതം :)

ശ്രീ said...

ചേച്ച്യേയ്... ഇവിടൊന്നുമില്ലേ? കാണാറില്ലല്ലോ...

കുഞ്ഞന്‍ said...

സുപ്രഭാതം..!

ചേച്ചി, ആ ശ്രീ ചേച്ചിയെ അന്വഷിക്കുന്നു..എവിടെ..? പൂയ് പൂയ്..കൂ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചേച്ചീയുടെ മുപ്പതാം പോസ്റ്റിനായി കാത്തു കാത്തു മടുത്തു! എവിടെ പോയി!എന്താ എഴുത്തു നിറുത്തിയോ?

nandakumar said...

നെല്ലായിപ്പാടത്തെ പറ്റി ഓര്‍മ്മവന്നു. കൊറ്റികള്‍ വന്നിരിക്കാറുള്ള പച്ചപ്പാടം, ഓട്ടുകമ്പനി, ആവി പറക്കുന്ന ചൂള. എന്റെ സന്ധ്യകളെ മനോഹരമാക്കിയിരുന്ന നെല്ലായി, പുതുക്കാട്, നന്ദിക്കര, തൊട്ടിപ്പാള്‍ പാടങ്ങളേയും ഓര്‍മ്മിപ്പിച്ചതിന് നന്ദി.

പുലര്‍ച്ചെയുള്ള ഹൃദ്യമായ ഒരു ആശംസ ഒരു ദിവസത്തെ ഏറെ സുന്ദരമാക്കും. നന്ദി.

Ranjith chemmad / ചെമ്മാടൻ said...

നാടോറ്ത്തുപോകുന്നു...........

Typist | എഴുത്തുകാരി said...

ഹരിശ്രീ, മരമാക്രി, പുടയൂര്‍,കിച്ചു, ചിന്നൂ,എല്ലാവര്‍ക്കും നന്ദി.

ശ്രീക്കുട്ടാ, ഞന്‍ ഇവിടെയൊക്കെതന്നെ ഉണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ട്‌, ബൂലോഗത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നു.

കുഞ്ഞന്‍, വെള്ളിനക്ഷത്രം, ദാ ഞാന്‍ തിരിച്ചു വരുന്നു.

നന്ദകുമാര്‍, രഞിത്ത്, നന്ദി, ഇവിടെ വന്നതിനു്.

yousufpa said...

ഓരൊ പ്രഭാതങ്ങള്‍ പൊട്ടിവിരിയുമ്പോഴും
ആയുസ്സിന്‍‌റ്റെ ഓരൊ ദിനവും അസ്തമിക്കുകയാണെന്ന്
നാമെല്ലാം മറന്നു പോകുന്നു.

നല്ല പോസ്റ്റ്...