Tuesday, July 10, 2007

എളുപ്പത്തില്‍ ഒരു രസം

പുറത്തു് നല്ല മഴ. തണുപ്പും. നല്ല ചൂടു ചോറും തക്കാളി രസവും. പെട്ടെന്നുണ്ടാക്കാം.
ഇതാ തുടങ്ങിക്കോളൂ.

- തുവര പരുപ്പു് (ഒരു പിടി) വേവിച്ചു് വക്കുക.
- അതില്‍ രണ്ടു് തക്കാളി അരിഞ്ഞിടുക.
- വളരെ കുറച്ചു് പുളി പിഴിഞ്ഞതും ചേര്‍ക്കുക.

ഇതു് തിളക്കുമ്പോള്‍, -

- മല്ലിപ്പൊടി : 2 സ്പൂണ്‍
- കുരുമുളക്‌ : 8-10 എണ്ണം
- ചുവന്ന മുളക്‌ : 1 എണ്ണം
- ജീരകം : കുറച്ചു്
- വെളുത്തുള്ളി : 3-4 അല്ലി.
- കറിവേപ്പില : 2 തണ്ടു്.

ഇതെല്ലാം കൂടി നന്നായി ചതച്ച്‌/അരച്ചു് ഒഴിക്കുക.
മല്ലി ഇലയും അരിഞ്ഞിടുക. തിളപ്പിക്കുക. കടുകു് പൊട്ടിക്കുക.

തക്കാളി രസം റെഡി. എന്താ എളുപ്പമല്ലേ?

(ആവശ്യത്തിനു് ഉപ്പു് ഇടാന്‍ മറക്കരുതു്).

----------------------------------------------------------------------------------
വാല്‍ക്കഷണം:- ഒന്നു രണ്ടു പ്രാവശ്യം പരീക്ഷിച്ചതിനുശേഷമേ ചിലപ്പോള്‍
ശരിയായ "രസ"ത്തില്‍ എത്തുകയുള്ളൂ.



എഴുത്തുകാരി.

7 comments:

മുസ്തഫ|musthapha said...

എന്തായാലും പരീക്ഷിക്കാമെന്ന് വെച്ചു

G.MANU said...

ചില സാങ്കേതിക കാരണങ്ങളാല്‍, ഭാര്യ അടുത്തില്ലാത്തതിനാല്‍, പെട്ടെന്നുണ്ടാക്കാവുന്ന ഈ കറി കുറിച്ചതിനു എഴുത്തുകാരിക്ക്‌ നവരസങ്ങള്‍(ഭീബത്സം, സങ്കടം ഇവയൊഴികെ) സഹിതം നന്ദി.......അടുത്ത ഞായറാഴ്ച ഈ രസം പക്ക...

Kaithamullu said...

ബാച്ചീസിന്റെ രസം:(ബാച്ചിണികള്‍ക്കും)

അല്പം ബട്ടര്‍, അതില്‍ കടുക് പൊട്ടിക്കുക, തക്കാളി അരിഞ്ഞിട്ടിളക്കുക, ധാരാളം വെള്ളത്തില്‍ പിഴിഞ്ഞ പുളി ഒഴിക്കുക, ഉപ്പ്, പിന്നെ രസപ്പൊടി....

ഹാ, ഹാ എന്ത് രസം!

അല്ല, ടൈപിസ്റ്റേ, ഉലുവയും കായവുമൊന്നും വേണ്ടേ എളുപ്പത്തിലുണ്ടാക്കുന്ന രസത്തില്‍?

Typist | എഴുത്തുകാരി said...

ഉലുവ വേണ്ട ഈ രസത്തിനു്. കായം ആവാം.

എഴുത്തുകാരി.

നസീര്‍ കടിക്കാട്‌ said...

-വിധേയത്തത്തോടെ
മലയാളി.

rumana | റുമാന said...

ആറാള്‍ രസിക്കുമ്പോള്‍ എഴിലൊരാളായി ഞാനും ...

Typist | എഴുത്തുകാരി said...

എല്ലാവരും അപ്പോള്‍ രസമുണ്ടാക്കി രസിക്കൂ.

എഴുത്തുകാരി.