Monday, July 16, 2007

ഒരമ്മയുടെ --അല്ലാ, ഒരുപാട്‌ അമ്മമാരുടെ ദു:ഖം

എന്റെ ഒരു സുഹ്രുത്ത്‌ വിഷമത്തോടെ എന്നോട്‌ പറഞ്ഞതാണിതു്.

ജോലിക്കു് പോകുന്ന ഒരമ്മ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എന്തു മാത്രം ബുദ്ധിമുട്ടിയിരിക്കും
എന്നു് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം ചിറകിനടിയില്‍ ഒളിപ്പിച്ചു വച്ചു് വളര്‍ത്തിയിരുന്ന
ആ കുട്ടികള്‍ പെട്ടെന്നൊരു ദിവസം വളര്‍ന്നുവലുതായതുപോലെ. ഡ്രസ്സിന്റെ കാര്യം മുതല്‍, hair-style ന്റെ കാര്യവരെ, ഏതൊരു കൊച്ചുകാര്യത്തിനും അമ്മയുടെ പിന്നാലെ നടന്നിരുന്ന അവള്‍ക്കു് ,അല്ലെങ്കില്‍ അവനുസ്വന്തമായ തീരുമാനങ്ങളാവുന്നൂ, സ്വന്തമായ ലോകം ഉണ്ടാവുന്നൂ.

അമ്മയുടെ ചില അഭിപ്രായങ്ങള്‍, അമ്മ ചെയ്യുന്ന ചില കാര്യങ്ങള്‍ തെറ്റാണെന്നു് തോന്നി തുടങ്ങുന്നു.
അതു് വേണ്ടായിരുന്നു, അല്ലെങ്കില്‍, അതിങ്ങനെ ആവാമായിരുന്നില്ലേ എന്ന അമ്മയുടെ അഭിപ്രായ-
ത്തിനു്, ഏയ് അതുകൊണ്ടെന്താ കുഴപ്പം എന്നാവും മറുപടി.

അവരുടെ ലോകം വികസിക്കുകയാണ്. പക്ഷേ വെറും സാധാരണക്കാരിയായ‍‍ ആ അമ്മയ്ക്കോ,
സ്വന്തം മക്കള്‍ക്കു ചുറ്റും കറങ്ങിയിരുന്ന ആ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നതുപോലെ.

കാലത്തിന്റെ അനിവാര്യതയാണതു് . ഈ ലോകം ഉള്ളിടത്തോളം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്യും. അവള്‍ക്കും അറിയാം അതെല്ലാം. പക്ഷേ ആ അവസ്ഥ നേരേ മുമ്പില്‍ വന്നു്
നില്‍ക്കുമ്പോള്‍ ഒരു തേങ്ങല്‍. അത്രയേയുള്ളൂ.

അവള്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല, അതിനോട്‌ പൊരുത്തപ്പെടുകയുമാണ്. But, ആ transition
period കുറച്ചു് സങ്കടകരം ആയിരിക്കും എന്നു് മാത്രം.


ഇതു് എന്റെ ആ കൂട്ടുകാരിയുടെ മാത്രം പ്രശ്നമാവില്ല, മറിച്ചു് എല്ലാ അമ്മമാരും, ഒരിക്കലല്ലെങ്കില്‍, മറ്റൊരിക്കല്‍ കടന്നുപോകാനിടയുള്ള ഒരു stage ആയിരിക്കും എന്നു് തോന്നിയതുകൊണ്ട്‌ ഒന്നുറക്കെ
പറഞ്ഞെന്നുമാത്രം.എഴുത്തുകാരി.

7 comments:

Typist | എഴുത്തുകാരി said...

അവളുടെ മാത്രം പ്രശ്നമാവില്ല, ഇതെന്നു് തോന്നി.എഴുത്തുകാരി

വേണു venu said...

എഴുത്തുകാരി,
ഇതൊരു പ്രശ്നമേ അല്ലല്ലോ. ഇതൊരു സത്യമായി തുടര്‍ന്നു വന്നിരുന്ന യാഥാര്‍ത്യമാണല്ലോ. ഇപ്പോള്‍‍ അല്പം വേഗത കൂടുതലാണെന്നു മാത്രം.:)

Anonymous said...

:)

kuttan.

സു | Su said...

ഇത് പണ്ടുമുതലേ ഉള്ള കാര്യമാണ്. 12-13 വയസ്സ് ആയാല്‍പ്പിന്നെ അവര്‍ക്ക് കൂട്ടുകാരുടെ അഭിപ്രായത്തിനാണ് വില. അമ്മയിലേക്ക് തിരിച്ചെത്താന്‍ വീണ്ടും കുറേ വര്‍ഷങ്ങള്‍ എടുക്കും. അമ്മമാര്‍ അതിനനുസരിച്ച് പെരുമാറിയാല്‍, വഴക്കില്ലാതെ, ശാഠ്യം കാണാതെ കഴിക്കാം. അമ്മമാര്‍ക്ക് പിന്തിരിഞ്ഞുനോക്കാം. പണ്ട് തന്റെ അമ്മയ്ക്ക് മുന്നില്‍ എത്ര വാശി പിടിച്ചിട്ടുണ്ടെന്ന്.

മെലോഡിയസ് said...

എന്റെ അമ്മയും ജോലിക്ക് പോകുന്നതാ.ഇതില്‍ എഴുത്ത്കാരി എഴുതിയിരിക്കുന്ന ഒരു കാര്യത്തിന് എന്റെ അമ്മ എപ്പോഴും കുറ്റം പറയും.അമ്മയുടെ കൂട്ടുകാരികളുടെ മക്കള്‍ നല്ല അടിപൊളി ഡ്രസ് ഒക്കെ ഇട്ട് നടക്കുമ്പോള്‍ ഞാന്‍ അത് പോലെ ഒന്നും ഇടാതെ നടക്കും. ഇപ്പോഴും ആ കാര്യത്തില്‍ ഞാന്‍ ഉഴപ്പനാ. അതിന് ഇപ്പോള്‍ അമ്മ പറയുന്ന കമന്റ് “ഇവനെ എതെങ്കിലും ഒരുത്തി നോക്കണം എന്ന വിചാരത്തിലെങ്കിലും ഇവനിക്ക് മര്യാദക്ക് നടന്നൂടെ” എന്നാ.
അമ്മ എന്റെ മേലെ അധികം കുറ്റമൊന്നും ആരോപിച്ചിട്ടില്ല. പ്രത്യേകിച്ച് ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം.അതിന് അമ്മയുടെ കമന്റ് ഇങ്ങനെ “ഒരു പ്രായമായാല്‍ ഒന്നും അങ്ങോട്ട് പറഞ്ഞ് ചെയ്യിക്കേണ്ടതല്ല. അവനവനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യ്. പക്ഷേ,കുരുത്തക്കേട് കാണിച്ചാ പിന്ന എന്റെ മോന്‍ ഈ വീടിന്റെ പടി കാണൂല്ലാ” അത് കൊണ്ട് ഞാന്‍ ഇപ്പോഴും നല്ല കുട്ടി തന്നാ ( സത്യം )

മുസാഫിര്‍ said...

ടീനേജ് പ്രായത്തിലുള്ള മക്കളുള്ള എല്ലാ അച്ഛനമ്മമാര്‍ക്കും ഉള്ള വിഷമമല്ലേ എഴുത്തുകാരി ഇത്.അച്ഛന്‍ കുറെക്കൂടി വിശാലമായി ചിന്തിക്കുമ്പോള്‍ അമ്മയ്ക്ക് മകന്‍/മകള്‍ വലുതായി സ്വയം തീരുമാ‍നങ്ങളെടുക്കാന്‍ പ്രായമായീ എന്നു അംഗീകരിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നത് കണ്ടിട്ടുണ്ട്.സൂവും വേണുവും പറഞ്ഞതിനോട് യോജിക്കുന്നു..

M S Abhilash said...

എഴുത്തിലൊക്കൊ എന്തോ ഒരു ആക൪ഷണം തോന്നുന്നു.എഴുത്തിന്ടെ രീതി കൊളളാം