Thursday, December 15, 2016

ഒരിക്കല്‍ കൂടി.....

2016 കഴിയാറാവുന്നു.  ഇനി വെറും  പതിനഞ്ചു ദിവസങ്ങള്‍  മാത്രം. അത് കഴിഞ്ഞാലോ   നമ്മളാരും ഇന്നു വരെ കാണാത്ത   കാല യവനികക്കുള്ളില്‍ അതും മറഞ്ഞുപോവും.

എന്‍റെ  "എഴുത്തോല"   ഞാനിന്ന്   വെറുതേ ഒന്ന് തുറന്നു നോക്കി. ഒരു വര്‍ഷത്തിലേറെയായി ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ട്.  2016 ല്‍ ഒന്നുമേയില്ല.

2007  മുതല്‍  തുരുതുരേ എഴുതിയിരുന്ന  ഞാന്‍  (30-40 ല്‍ നിന്ന് രണ്ടോ മൂന്നിലെക്കൊക്കെ ചുരുങ്ങിപ്പോയിരുന്നു എങ്കിലും)  2016  നെ അങ്ങനെയങ്ങ് ഒഴിവാക്കാമോ? ഞാന്‍   ചെയ്യുന്ന  ഒരു അനീതിയോ അവഹേളനമോ   ഒക്കെ ആയിപ്പോവില്ലേ  അത്.. ഏയ്‌, അതെന്തായാലും വേണ്ട. ബൂലോകത്ത് നിന്ന് പേരെങ്ങാനും വെട്ടിയാലോ, അതും വേണ്ട.

 കേട്ടാല്‍ തോന്നും എന്റെ ബ്ലോഗ്‌ പോസ്റ്റില്ലാതെ പാവം സങ്കടപ്പെട്ടിരിക്കയായിരുന്നു എന്ന്.   അങ്ങനെ ഒന്നൂല്യാട്ടോ, വെറുതെ ഒരു ഭംഗിവാക്ക് പറഞ്ഞുന്നേള്ളൂ.. ഇനിയിപ്പോ അങ്ങനെയാണെന്നു തന്നെയിരിക്കട്ടെ. ഞാന്‍ രണ്ട് വാക്ക് എഴുതിയാല്‍ തീരാവുന്നതല്ലേയുള്ളൂ.

പാവം 21016 ആണെങ്കില്‍  എനിക്കൊരു ദോഷവും ചെയ്തിട്ടില്ലാ താനും.  ചില ചില്ലറ നല്ല കാര്യങ്ങള്‍ കിട്ടിയിട്ടില്ലേന്നു  ചോദിച്ചാല്‍ കിട്ടിയിട്ടുമുണ്ട് .
പിന്നെ തീരുമാനം  പെട്ടെന്നായിരുന്നു.എന്നാ പിന്നെ  ഒന്ന്  പോസ്റ്റുക തന്നെ,

മനസ്സില്‍  ഒന്നുമില്ല. പിന്നെ ശൂന്യതയില്‍ നിന്നു വരുമോ? എന്നാലും അങ്ങു തുടങ്ങുന്നു.

ഇപ്പോള്‍ ബൂലോകത്തെ ചിട്ടകളറിയില്ല, രീതികളറിയില്ല, പഴയ കൂട്ടുകാര്‍ എത്ര പേര്‍ ഇപ്പഴും ഇവിടെ ഉണ്ടെന്നറിയില്ല.  എന്നാലും ആ പഴയ
എഴുത്തുകാരിയെ തിരിച്ചറിയുന്ന ആരെങ്കിലുമൊക്കെ കാണുമായിരിക്കും.

ഇതോടെ അങ്ങ് അപ്രത്യക്ഷയാവുമെന്നു കരുതണ്ട.  കുറച്ചു കാലമായിട്ടതാണല്ലോ  പതിവ്.  ഇല്ലാ,  പൂര്‍വ്വാധികം ശക്തയായി തുടരാന്‍ തന്നെയാ തിരുമാനം.

ആരെങ്കിലുമൊക്കെ വരും, കാണും എന്ന   പ്രതീക്ഷയോടെ, സ്നേഹത്തോടെ,


എഴുത്തുകാരി.. 

14 comments:

Typist | എഴുത്തുകാരി said...

ഒരിക്കല്‍ കൂടി.......

വിനുവേട്ടന്‍ said...

ഞങ്ങളെയൊക്കെ മറന്നാലും ഞങ്ങൾ മറക്കില്ലാട്ടോ... വീണ്ടും സ്വാഗതം...

Typist | എഴുത്തുകാരി said...

നിങ്ങളെയൊക്കെ മറക്കാനോ? ആരേം മറന്നിട്ടില്ല. വന്നല്ലോ, സന്തോഷം.

Punaluran(പുനലൂരാൻ) said...

ആരെങ്കിലുമൊക്കെ വരും, കാണും എന്ന   പ്രതീക്ഷയോടെ...ഹാജർ.. എഴുത്തിനായി കാത്തിരിക്കുന്നു.. ആശംസകൾ

Punaluran(പുനലൂരാൻ) said...

ആരെങ്കിലുമൊക്കെ വരും, കാണും എന്ന   പ്രതീക്ഷയോടെ...ഹാജർ.. എഴുത്തിനായി കാത്തിരിക്കുന്നു.. ആശംസകൾ

Typist | എഴുത്തുകാരി said...

സന്തോഷം ഈ വഴി വന്നതിന്.

Muralee Mukundan , ബിലാത്തിപട്ടണം said...

കുറെ കുറെ നാളുകളായി
ബൂലോകത്ത നല്ല നല്ല എഴുത്തുകാരും,
എഴുത്തുകാരികളുമൊക്കെ കാണാമറയത്ത് തന്നെയാണല്ലൊ എന്നുള്ള ദു:ഖം ബൂലോഗവാസികൾക്ക് ഏവർക്കുമുണ്ട് കേട്ടോ...

അമ്മൂമ്മ കിളിയായത്, മരുമോളെ
കിട്ടിയത് എന്നിങ്ങനെയുള്ള എത്രയെത്ര
സന്തോഷങ്ങളാണ് ഈ എഴുത്ത് പെട്ടിയിൽ
ഇപ്പോൾ കെട്ടി കൂട്ടി പൂട്ടിട്ട് വെച്ചിരിക്കുന്നത്...

ഇനി ഉഷാറായി തന്നെ ആയതെല്ലാം
പുറത്തെടുത്ത് ബൂലോകരെയൊക്കെ വീണ്ടും
ആഹ്ലാദിപ്പിക്കുവാൻ വന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ .....

keraladasanunni said...

ഇനി പഴയതുപോലെ എഴുത്തില്‍ സജീവമാവുക.

Typist | എഴുത്തുകാരി said...

മുരളീമുകുന്ദന്‍, കേരളദാസനുണ്ണി, നിങ്ങളൊക്കെ വന്നെത്തി നോക്കുമ്പോള്‍ എന്തൊരു സന്തോഷം.

കെട്ടി പൂട്ടി വച്ചിരിക്കുന്നതൊക്കെ പുറത്തെടുക്കാം അല്ലെ.

shajitha said...

chechi, chechiyude kunju kunju nurungkal vaayikkan nalla rasamanu, njan pazhayathilano puthiyathilano ennariyilla.
iniyum ezhuthane

Typist | എഴുത്തുകാരി said...

സന്തോഷം, ഷാജിത, പഴയതായാലും പുതിയതായാലും,വന്നതില്‍, ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍.

ramanika said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വന്നു കണ്ടു വായിച്ചു ഹ ഹ ഹ :)

Areekkodan | അരീക്കോടന്‍ said...

2016ലെ പോസ്റ്റില്‍ 2017ല്‍ ഞാനും എത്തി...