Monday, March 8, 2010

അവിചാരിതം

തിരക്കു പിടിച്ച് ഒരു സ്ഥലത്തേക്കു പോകാന്‍ നിക്കുമ്പഴാ ബെല്ലടിച്ചതു്. ആരാണെന്നു നോക്കിയപ്പോള്‍  മിനി .

എന്താ മിനി, ഞാന്‍ ചോദിച്ചു.

അവള്‍ പറഞ്ഞു വെറുതെ,  ചേച്ചിയെ കാണാന്‍. ഞാന്‍ ഇനിനു മുന്‍പും  രണ്ടു പ്രാവശ്യം വന്നിരുന്നു. അന്നൊന്നും ചേച്ചി ഉണ്ടായിരുന്നില്ല.

അങ്ങനെ മൂന്നു പ്രാവശ്യം എന്നെ കാണാന്‍ വരണമെങ്കില്‍  അതു  വെറും വെറുതെയാവില്ല.

ഇനി ഈ മിനി ആരാണെന്നല്ലേ, പറയാം. ഒരു ലേശം ഫ്ലാഷ് ബാക്ക്.

ഒരു രണ്ടുകൊല്ലം മുന്‍പു വരെ അവളായിരുന്നു‍  എന്നെ സഹായിക്കാന്‍ വന്നിരുന്നതു്. അതും നീണ്ട 6-7 വര്‍ഷം.  വീട്ടിനുള്ളിലെ അടിച്ചുതുടക്കല്‍, തുണികള്‍ കഴുകല്‍, എനിക്കെന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ വാങ്ങിക്കൊണ്ടുവന്നു തരും. എന്റെ പൂന്തോട്ടത്തില്‍ വളം ഇടാനോ ചട്ടികള്‍ മാറ്റിവക്കാനോ സഹായിക്കും. വേണമെങ്കില്‍ പറമ്പു നനക്കും.   വളരെ അത്മാര്‍ഥമായിട്ടായിരുന്നു അവളെല്ലാം ചെയ്തതു്.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന കാലം. 

ഭര്‍ത്താവു് പണിക്കു പോവില്ല, പോയാല്‍ തന്നെ കിട്ടിയ കാശിനെല്ലാം കുടിക്കും. രണ്ടു കുട്ടികള്‍. മറ്റു രണ്ടു വീടുകളില്‍ കൂടി അവള്‍ പണിക്കു പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകളെല്ലാം അവളെന്നോട് പറയാറുണ്ടായിരുന്നു.

സര്‍ക്കാരില്‍നിന്നു കിട്ടുന്ന കാശു കൊണ്ടാണ്‍‍ വീട് പണിതിട്ടുള്ളത്‌. ചുമരൊക്കെ പണിതു. കിട്ടിയ കാശു തികയാഞ്ഞിട്ടോ അതോ അതു വേറെ എന്തിനെങ്കിലും എടുത്തിട്ടൊ എനിക്കറിയില്ല,  മേല്‍ക്കൂര പണിതിട്ടില്ല. മുകളില്‍ ആകാശം. അതിന്റെ സൈഡില്‍ ഓലകൊണ്ട് ചാച്ചുകെട്ടിയിട്ടാണ്‍‍‍ താമസം.

മഴക്കാലത്തു ചിലപ്പോള്‍ വന്നിട്ട് പറയും. താഴെ ഇറങ്ങിയിട്ടാ ഇടി വെട്ടിയേ,വെള്ളം വീഴാത്ത ഒരു സ്ഥലമില്ല,മക്കളേം കെട്ടിപ്പിടിച്ച് ഇരുന്നിട്ടാ നേരം വെളുപ്പിച്ചതു്. രാത്രിയാവുമ്പോള്‍ പേടിയാവുന്നു എന്നു്.  ഷീറ്റ്  (ടെറസ് വീടുകളുടെ മുകളിലൊക്കെ അടിക്കുന്നില്ലേ ഇപ്പോള്‍, അതു്)അടിച്ചാലും മതിയായിരുന്നു ചേച്ചി എന്നൊക്കെ. എനിക്കു പാവം തോന്നും.

ഞാന്‍ പറഞ്ഞു, അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കൂ, നമുക്കെന്തെങ്കിലും ചെയ്യാം എന്നു്.

കുറച്ചു കാശ് ആങ്ങളമാര്‍ കൊടുത്തു, കുറച്ചെന്തോ ഒരു കുറിയില്‍ നിന്നു് എടുത്തു. ബാക്കി ഞാനും കൊടുത്തു. അങ്ങനെ വീടിനു് മേല്‍ക്കൂരയായി. വാതിലില്ലായിരുന്നു. പരിചയമുള്ള ഒരു കടയില്‍ നിന്നു അതും സംഘടിപ്പിച്ചു കൊടുത്തു. ഏകദേശം 7000 രൂപയോളം എന്റെ കയ്യില്‍ നിന്നു ചിലവായി.

ഈ കാശു സഹായിച്ചപ്പോള്‍ ഞാന്‍ അതുകടമായിട്ടല്ല കൊടുത്തതു്.  ഒരു വര്‍ഷത്തില്‍  എന്റെ ചെറിയ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക്  ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കു  നീക്കിവക്കാറുണ്ട്.  അതു നന്നായി ഉപയേഗിക്കപ്പെടും എന്നുറപ്പുള്ള     സ്ഥാപനങ്ങള്‍ക്ക് കൊടുക്കും. ഇത് അവള്‍ക്കു്  ഉപകരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവളോട് ഞാന്‍ അതിനേപ്പറ്റി ഒന്നും പറഞ്ഞുമില്ല. കടമാണെന്നോ സഹായമാണെന്നോ ഒന്നും.

ഉപയോഗിക്കാതിരുന്ന ഒന്നു രണ്ടു കസേരകള്‍, ഞാന്‍ പുതിയ ടിവി വാങ്ങിയപ്പോള്‍ മാറ്റിവച്ചിരുന്നു BPL  ന്റെ നല്ല ഒരു കളര്‍ ടി വി (റിമോട്ട് ഇല്ലെന്നു മാത്രം) ഇതെല്ലാം ഞാന്‍ കൊടുത്തു.

അവള്‍ക്കു സന്തോഷമായി. എനിക്കും.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ചാലക്കുടിയില്‍  ഒരു ആശുപത്രിയില്‍ ജോലി കിട്ടി. വൃത്തിയാക്കലും കഴുകലുമൊക്കെ.  അവിടത്തെ ഒന്നു രണ്ടു ഡോക്ടര്‍മാരുടെ വീട്ടിലും പോയിത്തുടങ്ങി.  പിന്നെ വരവ് ഇടക്കു മാത്രമായി. പതുക്കെ അതും ഇല്ലാതായി.

എനിക്കു വല്ലാത്ത സങ്കടം തോന്നി. അവള്‍ വരാത്തതിലല്ല്ല,   അവള്‍ക്കു ഇത്തരത്തില്‍ എന്നോട് പെരുമാറാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ..അന്നൊക്കെ അവളുടെ കാര്യം പറയുമ്പോള്‍ എന്റെ കണ്ണില്‍ വെള്ളം നിറയും. പിന്നെ ഒന്നുരണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. ഒന്നു ചിരിക്കും. അത്ര തന്നെ. അങ്ങോട്ടുമിങ്ങോട്ടും ഒരു വഴക്കോ ഒന്നുമുണ്ടായില്ല.

എനിക്കു  സഹായത്തിനു വേറൊരാളെ കിട്ടി.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു, ഇനി വര്‍ത്തമാനകാലത്തിലേക്ക്.

ഇപ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നതെന്തിനാണെന്നോ, അവള്‍ക്കിപ്പോള്‍ ഒരു സമാധാനമില്ലത്രേ. ചേച്ചിയോട് പെരുമാറിയത് തീരെ ശരിയായില്ല, കുറ്റബോധം തോന്നുന്നു. കാശിനു ബുദ്ധിമുട്ടില്ല.  എന്നാലും ചേച്ചിയുടെ വീട്ടിലെ പണിയെടുക്കണം. അല്ലെങ്കില്‍ അതൊരു തെറ്റായിട്ടു തോന്നുന്നു  എന്നു്.

ഞാന്‍ പറഞ്ഞു എനിക്കു വേറൊരാളുണ്ടല്ലോ . (മകളുടെ പ്രസവം അടുത്തതുകൊണ്ട്  ഇനി ഒന്നുരണ്ടാഴ്ച കൂടിയേ അവര്‍ വരൂ). അവള്‍ പറയുന്നതു് എനിക്കു മുറ്റം മാത്രമെങ്കിലും അടിക്കാന്‍  തരണം. ചേച്ചി വേണ്ടെന്നു പറഞ്ഞാലും ഞാന്‍ വന്നു മുറ്റമെങ്കിലും അടിച്ചിട്ടു പോകും എന്നു്.

എന്തായിരിക്കും അവള്‍ക്കിപ്പോള്‍ ഇങ്ങനെ പറയാന്‍/തോന്നാന്‍ കാരണം? എനിക്കു തോന്നുന്നു അവള്‍ പറയുന്നതു് അത്മാര്‍ഥമായിട്ടു തന്നെയായിരിക്കും എന്നാണ്.. അവര്‍ക്കും ഉണ്ടായിക്കൂടെ ചെയ്തതു തെറ്റാണെന്ന തോന്നലും  കുറ്റബോധവുമൊക്കെ..

ഇനിയും പറ്റിക്കില്ലെന്നെന്താണുറപ്പെന്നാണ് ഇവിടെ മറ്റുള്ളവരുടെ ചോദ്യം.  ‍ രണ്ടുകൊല്ലം കഴിഞ്ഞിട്ടിപ്പഴെന്താ ഇങ്ങനെ ഒരു മനം മാറ്റം. കുറ്റബോധം,മണ്ണാങ്കട്ട എന്നൊക്കെ വെറുതെ പറയുന്നതല്ലേ, എന്തെങ്കിലും സൂത്രം കണ്ടിരിക്കും, അതാണിപ്പോള്‍  ‍ വന്നിരിക്കുന്നതു്,  എന്തു പറഞ്ഞാലും എല്ലാം മുഖവിലക്കെടുക്കുന്ന ശീലമാണല്ലോ എനിക്ക് എന്നൊക്കെ.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ. നിങ്ങള്‍ക്കെന്താ തോന്നുന്നതു്?

എഴുത്തുകാരി.

57 comments:

Typist | എഴുത്തുകാരി said...

തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ ജില്ലയിലെ വിവിധ കുടുംബശ്രീകളില്‍ നിന്നുള്ള അംഗങ്ങള്‍ക്കു് (എഴുപതോളം പേര്‍)ഒരു പരിശീലന പരിപാടി ഉണ്ടായിരുന്നു. എന്റെ ഒരു സുഹ്രുത്തിന്റെ ആവശ്യപ്രകാരം അവര്‍ക്ക്‌ ഒരു ക്ലാസ്സ് , ക്ലാസ്സ് എന്നു പറഞ്ഞുകൂടാ, ഒരു inter-action നു് അവസരം കിട്ടി.

അതും തികച്ചും അവിചാരിതം.....

ബഷീർ said...

ഒരു പുതിയ ജീവിത സാഹചര്യം കിട്ടിയപ്പോൾ പഴയപോലെ വരാൻ കഴിഞ്ഞില്ല എന്നതിൽ കവിഞ്ഞ് തെറ്റൊന്നും ചെയ്തില്ലല്ലോ. പിന്നെ നമുക്ക് പ്രിയപ്പെട്ടവർ നമ്മോടൊപ്പം എപ്പോഴുമുണ്ടായിരിക്കണമെന്ന ആഗ്രഹമായിരിക്കാം അവർ അകലുമ്പോൾ അതും അവർക്ക് നല്ലതിനായാലും , വിഷമം തോന്നുന്നത്.

ശ്രീ said...

അവരുടെ മനസ്സിന്റെ കുറ്റബോധം കൊണ്ടു തന്നെയാകാം ഈ തിരിച്ചു വരവ് എന്ന് തന്നെ നമുക്ക് പ്രത്യാശിയ്ക്കാം. എങ്കിലും ഇനി പഴയതു പോലെ ഒരു അടുപ്പം വേണ്ട എന്ന് തന്നെയാണ് എനിയ്ക്ക് തോന്നുന്നത്. പിണക്കമൊന്നും കൂടാതെ സന്തോഷത്തോടെ അവരെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിയ്ക്കുന്നതായിരിയ്ക്കും ഉചിതം. ഉള്ള അടുപ്പമെങ്കിലും എന്നും നിലനില്‍ക്കുമല്ലോ. അതല്ല, അവരെ അത്രയ്ക്ക് വിശ്വസിയ്ക്കാം എന്ന് ഉറപ്പായാല്‍ കുഴപ്പമില്ല.

പിന്നെയും പിന്നെയും നമ്മള്‍ പറ്റിയ്ക്കപ്പെടുന്നുവെങ്കില്‍ അത് നമ്മുടെ കുഴപ്പം തന്നെയാണ്.

സന്തോഷ്‌ പല്ലശ്ശന said...

കുരിശായല്ലൊ... :(:(

സുമേഷ് | Sumesh Menon said...

ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് തീരുമാനമെടുക്കാന്‍ ഞങ്ങളോ? ആഹ...

ഹരീഷ് തൊടുപുഴ said...

സന്തോഷ് പല്ലശന പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത്..

കുരിശാണല്ലോ..ഇനി വരാൻ പോകുന്നത്

ചേച്ചീ..
ഒരിക്കൽ നമുക്കു വിശ്വാസം നഷ്ടപ്പെട്ടാൽ..
പിന്നെ നോക്കീം കണ്ടേ പെരുമാറാവൂ..
ഇത്രയും നാളത്തെ എന്റെ അനുഭവത്തീന്നു പറയുകയാണെന്നു കരുതിയാൽ മതി..

Mohamedkutty മുഹമ്മദുകുട്ടി said...

ഇതിനിപ്പൊ അഭിപ്രായം പറയുമ്പോഴേക്കും എഴുത്തുകാരി ഒരു തീരുമാനമെടുത്തിട്ടുണ്ടാവില്ലെ? ഹരീഷ് പറഞ്ഞപോലെ നോക്കീം കണ്ടുംനിന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം.ഇപ്പോള്‍ പഴയ കാലമല്ല,സ്വന്തക്കാരെ പോലും വിശ്വസിക്കാന്‍ പറ്റില്ല.
Thank you very much for visiting my blog.

കൊലകൊമ്പന്‍ said...

"ചേച്ചി വേണ്ടെന്നു പറഞ്ഞാലും ഞാന്‍ വന്നു മുറ്റമെങ്കിലും അടിച്ചിട്ടു പോകും"
പാവം.. ചെയ്തിട്ട് പോയ്ക്കോട്ടെ !!

Unknown said...

ഒന്നും കാണാതെ പട്ടര് പുഴയില്‍ ചാടില്ലെന്നോ മറ്റോ ഒരു പറച്ചിലില്ലേ ?

ദിയ കണ്ണന്‍ said...

ചിലപ്പോള്‍ ശരിക്കും കുറ്റബോധം തന്നെയായിരിക്കും..
എന്നാലും പണ്ടത്തെ അത്രയും വിശ്വാസം ഇനി വേണ്ട എന്ന് തോന്നുന്നു.

അഭി said...

തെറ്റ് ചെയ്തു എന്നുളത് കൊണ്ടായിരിക്കും , പിന്നെയും ഉള്ള ഈ ഏറ്റു പറച്ചിലും തിരിച്ചു വരവും .................
പഴയ അടുപ്പം കുറക്കുനതവും നല്ലത്

Typist | എഴുത്തുകാരി said...

ബഷീര്‍,
ശ്രീ,
സന്തോഷ്,
സുമേഷ്,
ഹരീഷ്‌,

(നല്ല യോജിപ്പാണല്ലോ പേരുകള്‍ക്ക്)
മുഹമ്മദുകുട്ടി,
കൊലകൊമ്പന്‍,
അരുണ്‍,
Diya,
അഭി,

എല്ലാവര്‍ക്കും നന്ദി, അഭിപ്രായങ്ങള്‍ക്കു്.‍

സന്തോഷ്‌ പല്ലശ്ശന said...

അല്ലേലും ഞങ്ങള്‌ ഒരു അമ്മപെറ്റ മക്കളെപോലെയാണ്‌ ചേച്ചി....നേരിലിതുവരെ കാണാത്തോണ്ട്‌ നല്ല സ്നേഹാ....

ബഷീർ said...

OT:

ഹി.ഹി..:)
സന്തോഷായി സന്തോഷേ...

സുമേഷ് | Sumesh Menon said...

ഓ.ടോ:
ന്നാലും സന്തോഷേട്ടാ (ഗദ് ഗദ്)
:)

Typist | എഴുത്തുകാരി said...

സന്തോഷ്, നേരില്‍ കണ്ടാലും സ്നേഹത്തിനൊരു കുറവും വരില്ല. നിങ്ങള്‍ തമ്മില്‍ മാത്രമല്ല, നമ്മളെല്ലാരും തമ്മില്‍. നമ്മളാരും (അധികം പേരും) പരസ്പരം കണ്ടിട്ടില്ല. എന്നാലും ഭയങ്കര ഇഷ്ടല്ലേ എല്ലാരും. അതു തന്നെയല്ലേ ഈ ബൂലോഗത്തിന്റെ ഒരു ഒരു ....... (ആ അതു തന്നെ).

സുമേഷ്, കരയണ്ടാട്ടോ. :)

ഹംസ said...

അവരുടെ കുറ്റബോധം തന്നെയാവും അവര്‍ തിരിച്ചു വരാന്‍ കാരണം , രാത്രിയില്‍ വാതില്‍ അടച്ചു കിടക്കുമ്പോഴെങ്കിലും നിങ്ങളെ ഓര്‍ക്കാതെ അവര്‍ക്കുറങ്ങാന്‍ കഴിയില്ല എന്നാണ് മനസ്സിലാവുന്നത്. പിന്നെ അവര്‍ നിങ്ങളെ പറ്റിച്ചിട്ടില്ല ഒരു നന്ദികേട് കാട്ടി എന്നുമാത്രം അതിന്‍റെ കുറ്റബോതം അവരുടെ മനസ്സിനെ അലട്ടുന്നുണ്ടാവും.. പിന്നെ ബാക്കിയെല്ലാം കാത്തിരുന്നു കാണാം, എല്ലാവര്‍ക്കും നല്ലത് വരട്ടെ.

പ്രയാണ്‍ said...

പാവംല്ലെ എഴുത്തുകാരി.....(ഈ മനോഭാവത്തിന് എല്ലാരില്‍നിന്നും സ്ഥിരം ചീത്ത കേള്‍ക്കുന്നയാളാണു ഞാന്‍)...അതെ ഞാന്‍ നാട്ടില്‍ വരുന്നുണ്ട് തൃശൂര്‍പൂരം കഴിഞ്ഞിട്ടെ തിരിച്ചുള്ളു. പറ്റുമെങ്കില്‍ ഫോണ്‍ നമ്പര്‍ ഈ മെയില്‍ ചെയ്യു.......

raadha said...

എന്തായാലും ഇപ്പൊ വീട്ടില്‍ ഉടനെ തന്നെ ഒരു വേലക്കാരിയെ വേണ്ടേ? ഇന്നത്തെ കാലത്ത് ഇതിനൊക്കെ ആളെ തപ്പിയെടുക്കാന്‍ ഒത്തിരി ബുദ്ധിമുട്ടണം. അപ്പൊ ഇങ്ങോട് ചോദിച്ചു വന്നയാളെ കളയണ്ട. പിന്നെ ഇനി അവരോടു കൂടുതല്‍ അടുപ്പം കാട്ടാന്‍ പോവാതെ ഇരുന്നാല്‍ മതി. ഒന്നുമില്ലെങ്കിലും കളവു ഒന്നും ഇല്ലെല്ലോ. വീട്ടില്‍ കയറ്റാന്‍ പറ്റുമെന്ന് അറിയാലോ. അപ്പൊ പിന്നെ പഴയ ആളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ബുദ്ധി.

തെക്കു said...

ഇതെല്ലാം ചേര്‍ന്നതാണ് ജീവിതമെന്ന് ഞാന്‍ മനസ്സിലാക്കി വരുന്നു......സ്നേഹത്തിന്റെ കാര്യത്തില്‍ നമ്മള്‍ കൊടുക്കുന്ന അത്രേം തിരികെ പ്രതീക്ഷിക്കുമ്പോള്‍ ഫലം നിരാശയായിരിക്കും.....സ്നേഹിച്ചവരെ, സഹായിച്ചവരെ ആപത്തില്‍ കൂടെ നിന്നവരെ ആവശ്യം കഴിയുമ്പോള്‍ നിഷ്കരുണം അവഗണിക്കുക, എന്നിട്ട് അവര്‍ ഈ കാലത്തിനു ഒട്ടും അര്‍ഹിക്കാത്ത ഒരു പേരും നല്‍കി, 'കലികാലം'.....പക്ഷേ അവര്‍ അറിയുന്നില്ല അവര്‍ക്കുതന്നെയാണ് രോഗമെന്ന്.....

അവരെ ഇന്നി നിര്‍ത്താതിരിക്കുകയാകും നല്ലത്.......സ്നേഹത്തോടെ പറഞ്ഞയക്കുക.......അല്ലെങ്കില്‍ വീണ്ടും വിഷമം ഫലം...!!!!!

Rare Rose said...

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമായതു കൊണ്ടു പഴയ അടുപ്പം കാണിക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു.എന്നാലും കുറ്റബോധം തന്നെയാണു കാര്യമെങ്കില്‍ കൊച്ചു ജോലികള്‍ ചെയ്യാനുവദിച്ചാല്‍ ചെയ്ത തെറ്റ് എഴുത്തുകാരി ചേച്ചി ക്ഷമിച്ചു എന്നൊരു ആശ്വാസം അവര്‍ക്കുണ്ടാവില്ലേ..

the man to walk with said...

mattoru blog postinu kathirikkaam...

വാഴക്കോടന്‍ ‍// vazhakodan said...

മനസ്സ് ഒരു മാന്ത്രികക്കൂട്..മായകള്‍ തന്‍ കളി വീട് !

കുഞ്ഞൻ said...

ചേച്ചി..

ഇതിനകം ചേച്ചിയൊരു ഉചിതമായ തീരുമാനമെടുത്തിട്ടുണ്ടാകുമെന്ന് കരുതുന്നു. ആറേഴുവർഷത്തെ പരിചയമുള്ള ഒരു സ്ത്രീ, അവളുടെ സുഖ ദുഖങ്ങളൊക്കെ ഈ കാലയളവിൽ തിരിച്ചറിഞ്ഞ ചേച്ചി, നല്ല മനസ്സിനാൽ അവരെ സഹായിച്ചു. ഇവിടെ ചേച്ചി സഹായിച്ചു എന്നു കരുതുന്നതാണ് ഈ ആശയ കുഴപ്പത്തിന് കാരണം. ചേച്ചി എല്ലാക്കൊല്ലവും ഏതെങ്കിലും സഹായത്തിനുവേണ്ടി ആർക്കെങ്കിലും ഒരു തുക നൽകാറുണ്ട്. ആ തുക കിട്ടുന്നവരെ ചേച്ചി ഓർക്കാറുണ്ടൊ ഇല്ല ആയതിനാൾ ചേച്ചിക്ക് അവരെപ്പറ്റി വിഷമമില്ല. എന്നാൽ ഇവിടെ മിനിയ്ക്ക് ഒരു സ്ഥിരവരുമാനമുള്ള ജോലി കിട്ടുകയും അതിലേക്ക് കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തപ്പോൾ ചേച്ചിയുമായുള്ള അടുപ്പം കുറഞ്ഞപ്പോയി, ചേച്ചിക്ക് മിനിയുടെ സേവനത്തിന്റെ ആവിശ്യകത വന്നപ്പോൾ, ചേച്ചി മിനിക്ക് ചെയ്ത സഹായങ്ങൾ ചേച്ചി ഓർത്തുപോയി ഒരുപക്ഷെ നന്ദിയില്ലാത്തവൽ എന്നും വിചാരിച്ചിട്ടുണ്ടാകും സ്വാഭാവികം. ചേച്ചിയുടെ വാക്കുകളിൽ അവർ ഒറ്റയടിക്ക് ചേച്ചിയുമായുള്ള ബന്ധം വിഛേദിച്ചില്ലെന്നും പറയുന്നു. ജീവിത തിരക്കിൽ നമ്മൾ എത്രപേരെ മറന്നുപോകുന്നു അതൊക്കെ മനപ്പൂർവ്വമാണൊ..? ഏഴുവർഷത്തോളം അടുത്തുപരിചയമുള്ള മിനിയെ വീണ്ടും ചേച്ചിക്ക് വിശ്വസിക്കാം എന്നാണെന്റെ അഭിപ്രായം.കാരണം ചേച്ചിക്ക് അത്രക്കും അടുത്തറിയാം അവരെ. നോക്കൂ അവർ ചേച്ചിയോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല, പക്ഷെ ചേച്ചിയോട് നന്ദികേട് കാണിച്ചെന്ന് അവർക്ക് മനസ്സിലായപ്പോൾ അതിൽ പശ്ചാത്താപിക്കുമ്പോൾ, അവരെ തള്ളിക്കളയാൻ ചേച്ചിക്ക് പറ്റുമൊ.? ഇല്ല ചേച്ചി..ചേച്ചിക്കതിനു കഴിയില്ല.

പിന്നെ ആദ്യ കമന്റ് എനിക്ക് മനസ്സിലായില്ല. ഇതും പോസ്റ്റുമായി എന്താണ്..ചുമ്മാ...

OAB/ഒഎബി said...

ഇനിയും സഹായിക്കുന്നത് വളരെ നല്ലത്. പ്രത്യുപകാരം/നന്ദി പ്രതീക്ഷിക്കരുത്.
കിട്ടിയാല്‍ കിട്ടി എന്ന് കരുതുക.
എങ്കില്‍ ഇനിയും നിരാശയൊ കരയേണ്ടതായൊ
വരില്ല.
നല്ലത് വരട്ടെ.

]എഴുത്തുകാരിയുടെ ഒരു അയലോക്കക്കാരനായി ജീവിക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്നാണിപ്പൊ ഞാന്‍ ആലോചിക്കുന്നെ,,,, :)

നിധീഷ് said...

ചേച്ചി ഇത്തിരി സെല്‍ഫിഷ് ആയതുകൊണ്ടല്ലേ ഇങ്ങനെ ഒക്കെ തോന്നുന്നത്

ആര്‍ദ്ര ആസാദ് / Ardra Azad said...

തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ കുടുംബശ്രീകളിലെ അംഗങ്ങള്‍ക്കുള്ള ക്ലാസ്സിനിടെ പറഞ്ഞ ഒരു ഉദാഹരണകഥ, ബ്ലോഗില്‍ പോസ്റ്റീ ബ്ലോഗര്‍മാരെ ഇരുത്തി ചിന്തിപ്പിക്കുകയാണെന്നാണ് ഈയുള്ളവന്‍ കരുതുന്നത്.

കണ്ണനുണ്ണി said...

മനസ്സ് നൂറു ശതമാനവും അന്ഗീകരിച്ചാല്‍ മാത്രം ആളെ വീണ്ടും ജോലിക്ക് എടുക്കണം

G.MANU said...

Kutabodham avam.. enthayalum onnu sookshikkuka

Typist | എഴുത്തുകാരി said...

സന്തോഷ്,
ബഷീര്‍,
സുമേഷ്,

മൂന്നു പേര്‍ക്കും വീണ്ടും നന്ദി :)

ഹംസ, അതു തന്നെയായിരിക്കും കാരണം.

പ്രയാണ്‍, ഇക്കൊല്ലത്തെ പൂരം ആഘോഷിക്കാമെന്നു വച്ചൂല്ലേ, നന്നായി.തീര്‍ച്ചയായും മെയില്‍ ചെയ്യാം ഫോണ്‍ നമ്പര്‍.

raadha, അതാണ് ബുദ്ധി അല്ലേ?

തെക്കു, ആദ്യമായല്ലേ ഇവിടെ, സ്വാഗതം.

Rare Rose, അതു ശരിയാണ്.

the man to walk with, :)

വാഴക്കോടന്‍, അതെ, ഈ മനസ്സു തന്നെയാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതു്.

അപ്പോ ശരി, എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

കുഞ്ഞന്‍, സുദീര്‍ഘമായ വിശദമായ അഭിപ്രായത്തിനു നന്ദി.

കുഞ്ഞന്‍ പറഞ്ഞതു വളരെ ശരിയാണ്. നമുക്കു പരിചയമുള്ള ഒരാളെ സഹായിച്ചാല്‍‍ നമ്മളൊക്കെ എത്ര ഇല്ല ഇല്ല എന്നു പറഞ്ഞാലും തിരിച്ചും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കും.ഒരു വെറും സാ‍ധാരണക്കാരിയായ എനിക്കും പറ്റിയതു് അതു തന്നെയാണ്. അതു കൊണ്ട് തന്നെയാണ് വിഷമം തോന്നിയതും. അതേ സമയം ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ പിന്നീട് നാമതിനെപ്പറ്റി ചിന്തിക്കുകയേയില്ല.

അവളോട് വിശദമായി സംസാരിച്ചതില്‍ നിന്നു് എനിക്കും മനസ്സിലായതു് അവള്‍ക്ക് അവള്‍ ചെയ്തത്‌ തെറ്റായിപ്പോയെന്ന തോന്നലുണ്ടെന്നു തന്നെയാണ്. പക്ഷേ വീട്ടിലെ മറ്റുള്ളവര്‍ക്കെന്തോ അതങ്ങോട്ട് ബോധ്യപ്പെടുന്നില്ല.

Typist | എഴുത്തുകാരി said...

കുഞ്ഞന്‍, ആദ്യ കമെന്റിനെപ്പറ്റി ചോദിച്ചിരുന്നില്ലേ, അതിനെപ്പറ്റി പറയാന്‍ വിട്ടു. അതു് ഈ പോസ്റ്റുമായി ചേര്‍ത്തുവായിക്കണമെന്നില്ല. തികച്ചും അവിചാരിതമായി സംഭവിച്ചതായിരുന്നും അതും. അതുകൊണ്ട് അതും അവിടെ എഴുതി എന്നു മാത്രം. കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ടോ?‍

O A B, നെല്ലായിലൊരു വീട് വക്കാനുള്ള ഇത്തിരി സ്ഥലമൊക്കെ നമുക്കു സംഘടിപ്പിച്ചെടുക്കാന്‍ നോക്കാം. വരുന്നോ മാഷേ?

നിധീഷ്, അങ്ങനെ തോന്നി അല്ലേ? കുറച്ചൊരു സ്വാര്‍ത്ഥത ആര്‍ക്കാ ഇല്ലാത്തതു്?:)

ആര്‍ദ്രാ ആസാദ്, തീര്‍ച്ചയായിട്ടും അല്ലാട്ടോ. പേരു മാത്രമേ മാറ്റിയിട്ടുള്ളൂ.

കണ്ണനുണ്ണീ, മനസ്സ് എന്തു പറയുന്നു എന്ന് നോക്കട്ടെ:)

മനു, അതെ, കുറ്റബോധം അതു തന്നെയാവും ഈ തിരിച്ചുവരവിനുള്ള കാരണം.

നന്ദി എല്ലാവര്‍ക്കും.

Unknown said...

കുറ്റബോധം കൊണ്ടെല്ലേ എഴുത്തുകാരി... ഒരവസരം കൂടെ കൊടുകൂ പന്തിയല്ലങ്കിൽ പറഞ്ഞ് വിടാമല്ലോ....

അവസാനം ഉത്തരത്ത് ഇരിക്ക്ണത് കിട്ട്യുല കക്ഷത്തിരിക്ക്ണത് പോയീന്നും പറയരുത്

Akbar said...

എന്തായിരിക്കും അവള്‍ക്കിപ്പോള്‍ ഇങ്ങനെ പറയാന്‍/തോന്നാന്‍ കാരണം? എനിക്കു തോന്നുന്നു അവള്‍ പറയുന്നതു് അത്മാര്‍ഥമായിട്ടു തന്നെയായിരിക്കും എന്നാണ്..

അങ്ങിനെ വിശ്വസിച്ചു ഒരവസരം കൂടി കൊടുക്കൂ.

വീകെ said...

ചേച്ചി,
അവരിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നില്ലല്ലൊ അവരെ സഹായിക്കുമ്പോൾ..?

പിന്നെ അവർ വരാത്തതിന് വിഷമിക്കേണ്ട കാര്യമില്ലായിരുന്നു.
‘സഹായം പ്രഭലേഛ കൂടാതെ’ എന്നല്ലെ പ്രമാണം.

പക്ഷെ, ആ നന്ദികേട് അവർക്ക് ബോദ്ധ്യമായതു കൊണ്ടാകും തിരിച്ചു വന്നത്..!?
(ചേച്ചി ഉപയോഗിക്കാത്തതും എന്നാൽ വിലപിടിപ്പുള്ളതും ഇനിയും കാണുമല്ലൊ തട്ടിൻപുറത്ത്...? കുന്തം പോയാലും കുടത്തിലും തപ്പണമെന്നു കേട്ടിട്ടില്ലെ.നമ്മൾ രണ്ടു വശവും ചിന്തിക്കണം..)

എങ്കിൽ പോലും ചേച്ചിയുടെ വീട്ടുകാർ എടുത്ത തീരുമാനത്തോടാണ് എനിക്കും യോജിപ്പ്.ഒരു ചാൺ അകലം ഇനി സൂക്ഷിക്കുക..

അനില്‍@ബ്ലോഗ് // anil said...

നിങ്ങള്‍ രണ്ടാള്‍ക്കും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലാത്തതിനാല്‍ അത് വേണ്ടെന്ന് വക്കുകയാണ് നല്ലത്.
ഒരു സുഹൃത്തായി കൂട്ടാമെങ്കില്‍ ആയിക്കോട്ടെ.

jyo.mds said...

ആരായിരുന്നാലും കൂടുതല്‍ മെച്ചപ്പെട്ട ജോലി കിട്ടുമ്പോള്‍ അതിലേക്കു ചാടാനുള്ള പ്രവണത കാണും.കുറ്റബോധം കൊണ്ടാവാം എഴുത്തുകാരിയെ നേരിടാന്‍ ബുദ്ധിമുട്ടു വന്നത്-അതുമല്ലെങ്കില്‍ ഒരു പക്ഷേ പുതിയ ജോലി മടുത്ത് കാണാം

സിനു said...

ചേച്ചീ..അവര്‍ മുറ്റമെങ്കിലും അടിച്ചിട്ട് പൊക്കോട്ടെ..
പക്ഷെ..എല്ലാവരും പറഞ്ഞപോലെ തെന്നെ പഴയ സ്നേഹവും
അടുപ്പവും വേണ്ട എന്ന് തന്നെയാ എന്റെയും അഭിപ്രായം.

ബിന്ദു കെ പി said...

ഭൂരിപക്ഷാഭിപ്രായം കേട്ടല്ലോ...ഭൂരിപക്ഷം സിന്ദാബാദ്!

Anonymous said...

Pls go thru my story mooshikasthree in maithreyi when u get time.I too had many such experiences as yours....

നീലത്താമര said...

ചിലപ്പോള്‍ ശരിയ്ക്കും കുറ്റബോധം കൊണ്ട്‌ തന്നെയാണ്‌ തിരിച്ചു വന്നതെങ്കിലോ ചേച്ചീ...?

പട്ടേപ്പാടം റാംജി said...

നമ്മളെപൊലെതന്നെ മറ്റുള്ളവരും ചിന്തിക്കണം എന്നു കരുതുന്നത് ശരിയാവണമെന്നില്ല. മനുഷ്യന്റെ പൊതുസ്വഭാവത്തില്‍ കിട്ടിക്കഴിയുമ്പോള്‍ അതിനേക്കാള്‍ മുകളിലേക്ക് നോക്കുക എന്നതു തന്നെയാണ്‌. പുര ആയാല്‍ ഇനി അതിനു മുകളിലേക്കുള്ള ചിന്ത. അവിടെ പഴയത് വിസ്മരിക്കുക സ്വാഭാവികം. പിന്നീട് കുറ്റബോധം ഉണ്ടാകാം. ചിലപ്പോള്‍ മറ്റെന്തെങ്കിലും ഉദ്യേശവും ആകാം.
അത് തിരിച്ചറിഞ്ഞ് പെരുമാറുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.

വിനുവേട്ടന്‍ said...

ഒരാഴ്ച ആകാറായല്ലോ... എന്തായി എന്നിട്ട്‌?

vinus said...

കുറ്റബോധം തന്നെയാവും എന്നേ.സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലെ ക്ഷമിച്ചു കള. പക്ഷെ ഇനിപ്പൊ ഏച്ചുകേട്ടാൻ പോയാൽ ?.

Typist | എഴുത്തുകാരി said...

പാലക്കുഴി,

Akbar,

വീ കെ,

അനില്‍,

jyo,

സിനു,

ബിന്ദു,

maithreyi,

നീലത്താമര,

പട്ടേപ്പാടം റാംജി,

വിനുവേട്ടന്‍,

vinus,

എല്ലാവര്‍ക്കും നന്ദി, അഭിപ്രായങ്ങള്‍ക്കു്.

Muralee Mukundan , ബിലാത്തിപട്ടണം said...

കുറുമാലി പാലം കടക്കുവോളം നാരായണാ..
ഈ ദുരിതത്തിൻ പാലം കടന്നപ്പോൾ കൂരായണ !
ഇതു മിനി ധർമ്മം മാത്രം.....ഇനി..ആ ചാലക്കുടി പാ‍ലം കടക്കണമായിരിക്കും..?
അതെ കാട്ടിലെ തടിയായി,ചാഞ്ഞുകിടക്കുന്ന ഒരു മരമായി,നല്ലൊരുപരോപകാരിയായി, ഈ എഴുത്തോലയും മെടഞ്ഞ് ഒരുത്തിയിപ്പളും അവിടെയുണ്ടല്ലോ.....

വിടണ്ടാ കേട്ടൊ....
മറ്റെയാൾ പേറെടുക്കാൻ പൊകുമ്പോൾ ,സഹായത്തിന് ആളെകിട്ടാത്തയീകാലത്ത് ,പഴയ ഉപകാരത്തിന്റെ കണക്കുപറഞ്ഞ് തോഴി തിരിച്ചുവന്നല്ലൊ...

ബാബുരാജ് said...

എന്റെ അമ്മയ്ക്ക് സ്ഥിരം പറ്റിക്കൊണ്ടിരിക്കുന്ന ഒരു അനുഭവമാണിത്. അമിതമായി ഔദാര്യങ്ങള്‍ പറ്റുന്നവര്‍ക്ക് ഉണ്ടാകുന്ന ഒരു ഇന്‍ഫ്. കോമ്പ്ലക്സിന്റെ പരിണിതഫലമാണിതെന്ന് ശ്രീ. എം. കൃഷ്ണന്നായര്‍ ഒരിക്കല്‍ എഴുതിയിരുന്നത് വായിച്ചതോര്‍ക്കുന്നു. (അതായത് ഇതൊരു ‘ആഗോള പ്രതിഭാസ‘മാണെന്ന് :))പിന്നെ നമ്മളും ഒരു നന്ദി പ്രതീക്ഷിച്ചു കാണുമല്ലോ?
അവര്‍ വരട്ടെ എന്നു തന്നെയാണെന്റെ അഭിപ്രായം. ചെയ്യുന്നതിന്റെ പ്രതിഫലം നല്‍കുക, അതില്‍ കൂടുതലൊന്നു വേണ്ട. പക്ഷെ പ്രതീക്ഷകള്‍ അസ്ഥാനത്താകുമ്പോള്‍ ആള്‍ പാരയാവാനാണു സാദ്ധ്യത!

Bindhu Unny said...

മിനി പറ്റിച്ചില്ലല്ലോ. ഒരകല്‍ച്ച കാണിച്ചെന്നല്ലേയുള്ളൂ. അവള്‍ക്ക് ഒഅരവസരം കൂടി കൊടുക്കാം. :)
(ഞാന്‍ ബൂലോകത്തേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ട് കുറേനാളായി. എന്റെ ബ്ലോഗ് വായിച്ച് പ്രോത്സാഹിപ്പിസിരുന്നവരോടൊന്നും പറഞ്ഞുമില്ല. ഇപ്പോ തിരിച്ച് വരുമ്പോള്‍ എന്നെ ആരും മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എനിക്ക് സങ്കടമാവും. അതുപോലല്ലേ ഇതും.) :)

ഗോപീകൃഷ്ണ൯.വി.ജി said...

ഇതിപ്പൊ എന്താ പറയുക .മനുഷ്യമനസ്സിനെ വായിക്കുന്ന ഒരു ഉപകരണം ഇപ്പോള്‍ ആരോ കണ്ടുപിടിച്ചു എന്നു കേട്ടു .അതൊന്നു വന്നോട്ടെ .അതിനു മുന്‍പൊരു ഉത്തരം പറയാന്‍ ഞാന്‍ ആളല്ല...:)

Typist | എഴുത്തുകാരി said...

ബിലാത്തിപ്പട്ടണം,
ബാബുരാജ്,
ബിന്ദു,
ഗോപീകൃഷ്ണന്‍,

എല്ല്ലാവര്‍ക്കും നന്ദി.

വശംവദൻ said...

ഇത് കുറ്റബോധമല്ല, നഷ്ടബോധമാണ്.

മറ്റ് പല സ്ഥലങ്ങളിലും ജോലി ചെയ്തപ്പോൾ ഒരു പക്ഷെ ചെയ്യുന്ന ജോലിയ്ക്ക് ഉള്ള കൂലി അല്ലാതെ മറ്റൊന്നും കിട്ടിക്കാണാൻ വഴിയില്ല. ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നപ്പോൾ അങ്ങനെയായിരുന്നില്ലല്ലോ കൂലിയ്ക്ക് പുറമെ ആവശ്യാനുസരണം പണവും മറ്റ് സാധനങ്ങളും ലഭിക്കുമായിരുന്നു! അത് തിരിച്ചറിഞ്ഞപ്പോഴുള്ള നഷ്ടബോധം ആയിരിക്കാം ഇപ്പോൾ അവരെ വീണ്ടും ഇവിടെ വരാൻ പ്രേരിപ്പിച്ചത്.

(കുറ്റബോധമായിരിക്കാം എന്ന ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നു - തോന്നിയ കാര്യം പറഞ്ഞുവെന്നേയുള്ളൂ)

Umesh Pilicode said...

:-)

അതുല്യ said...

ആത്മ ബുദ്ധി സ്ഥിരം ചൈവ
പല ബുദ്ധി വിനാശക.

Typist | എഴുത്തുകാരി said...

ഗൌരീനാഥന്‍,
വശംവദന്‍,
ഉമേഷ്,
അതുല്യാ,

നന്ദി എല്ലാവര്‍ക്കും ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും.

ജയരാജ്‌മുരുക്കുംപുഴ said...

uchithamaaya nadapadi chechi kaikkollumennu pratheekshikkunnu.......

laloo said...

ആ റിമോട്ടില്ലാത്ത ടിവി ചീത്തയായപ്പോഴാവും
ഓർമവന്നത്
ചേച്ചി പുതിയ LCD വാങ്ങാൻ
സമയമായെന്നും ഓർത്തുകാണും
എന്തായാലും വീട്ടുകാരുടെ അഭിപ്രായം തന്നെ ബുലോകത്തേതിനേ
ക്കാൾ വിലമതിക്കേണ്ടത്

Typist | എഴുത്തുകാരി said...

jayarajmurukkumpuzha,
laloo,

നന്ദി, രണ്ടുപേര്‍ക്കും.