Monday, March 1, 2010

എനിക്കുമിത്തിരി ഇടം

അടച്ചുപൂട്ടിവച്ചിരുന്ന ബന്ധനത്തില്‍ നിന്നു് മോചനം നേടി,  ഇരുട്ടില്‍നിന്നു  വെളിച്ചത്തിലേക്കു്,   പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍  തേടി പുതിയ ലോകത്തിലേക്കു്.

 P1110037

ചെന്തെങ്ങിന്‍  കരിക്കുപോലെ........

ആരൊക്കെ എത്രയൊക്കെ കെട്ടിപൂട്ടിവച്ചാലും പുറത്തുവരാതിരിക്കാനാവില്ല.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍ ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ആളു വരും (നല്ല വിലയും-  7/8 രൂപ കിട്ടും). ചാക്കില്‍ കെട്ടി വച്ചിരുന്നതു് ഒരു ദിവസം നോക്കിയപ്പോള്‍. 

ഈ ലോകത്തിനി എന്തൊക്കെ ക്രൂരതകള്‍ കാണാനിരിക്കുന്നു (അല്ല ഇതില്‍  കൂടുതല്‍  എന്തു ക്രൂരത, ഒരു ചാക്കില്‍ കെട്ടിപ്പൂട്ടി വച്ചില്ലേ!)

 

നിക്കു് നിക്കു്, ഞാനുമുണ്ടേയ്  കൂട്ടിനു്, ഒരു വഴിക്കു പോവ്വല്ലേ.

P1310006

ഇല്ലിമുളം കാടുകളില്‍..  മുളയുടെ പുതിയ കൂമ്പ്.

ഊഷരമായ വരണ്ട മണ്ണിനെ കീറിമുറിച്ചുകൊണ്ട് പുറത്തേക്കു്.

ഒരുപാട് ഉയരങ്ങള്‍ താണ്ടാനുള്ളതല്ലേ  രണ്ടുപേര്‍ക്കും. ഒരുമിച്ചാവാം ഇനി യാത്ര.

ഇനിയുള്ള വളര്‍ച്ചയില്‍  പ്രതിബന്ധങ്ങളില്ലാതിരിക്കട്ടെ. 

എഴുത്തുകാരി.

50 comments:

Typist | എഴുത്തുകാരി said...

ഞങ്ങളും വരുന്നു, നിങ്ങളുടെ ലോകത്തേക്കു്. കൂടെ കൂട്ടണേ....

krishnakumar513 said...

ഈ എഴുത്തിനു,അതിലുപരി ആ മനസ്സിനു അനുമോദനങ്ങള്‍ ചേച്ചീ...

★ Shine said...

മനസ്സിൽ തൊട്ടു. ഈ ചെറിയ കുറിപ്പും, ചിത്രങ്ങളും ഏറ്റവും മനോഹരമായ കവിതയേക്കാൾ സുന്ദരം.

കുട്ടന്‍ said...

വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം എന്ന് പറയാമായിരുന്നു ........................
വായിക്കാന്‍ നല്ല രസമുള്ള വരികള്‍ .....നന്നായിട്ടോ ...........

ജയരാജ്‌മുരുക്കുംപുഴ said...

valare hridayasparshiyaaya avatharanam......., valarchakal muradikkaathirikkatte............

the man to walk with said...

എത്ര മൂടി വച്ചാലും പുറത്തു വരുന്നവ

best wishes

വീകെ said...

എന്തെന്തു പ്രതീക്ഷകളുമായിട്ടാണാ വരവ്...!!
പാവത്തിനറിയില്ലല്ലൊ ഇവിടെ ‘മണ്ഡരി’ കാത്തിരിക്കുന്ന വിവരം...!!

poor-me/പാവം-ഞാന്‍ said...

Did you start another blog?

വിരോധാഭാസന്‍ said...

കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..!!

ആശംസകള്‍>>!!

jyo.mds said...

ശരിയാ-വളര്‍ച്ചയില്‍ ഏതെല്ലാം പ്രതിബന്ധങ്ങല്‍ താണ്ടണം.
നന്നായിരിക്കുന്നു

Rare Rose said...

എഴുത്തുകാരി ചേച്ചീ.,എത്രയൊക്കെ കെട്ടിപ്പൂട്ടി വെച്ചാലും വെളിച്ചത്തിന്റെ ഈ പുതിയ ലോകത്തിലേക്കു കണ്ണു തുറക്കാനുള്ള കൊച്ചു നാമ്പുകളുടെ മോഹം അടക്കി വെയ്ക്കാന്‍ പറ്റുമോ..രണ്ടു കൂട്ടരും ഇനിയുള്ള തടസ്സങ്ങളെയും അതിജീവിച്ചു വളരട്ടെ.വലുതാവട്ടെ..:)

Sabu Kottotty said...

ഇല്ലികളേ വിഹരിയ്ക്കൂ...
മാനം മുട്ടെ, മാനം നിങ്ങള്‍ക്കു സ്വന്തം...

ബാബുരാജ് said...

വിത്തിനകത്തൊളിച്ച്‌ ഞാനീ..
പഴയ ഒരു സ്കൂള്‍ കവിത ഓര്‍മ്മ വരുന്നു,
അല്‍പ്പം ഗൃഹാതുരത്വവും.:)

Typist | എഴുത്തുകാരി said...

krishnakumar513,
കുട്ടേട്ടന്‍,

കുട്ടന്‍, ആദ്യമായല്ലേ ഇവിടെ. സ്വാ‍ഗതം.

jayarajmurukkumpuzha,
the man to walk with,
വി കെ,

പാവം ഞാന്‍ - ഇംഗ്ലീഷ് ബ്ലോഗല്ലേ ഉദ്ദേശിച്ചത്. അതു കുറേ കാലമായുണ്ട്. പോസ്റ്റ് ഇടുന്നതു് വല്ലപ്പോഴുമാണെന്നുമാത്രം.

ലക്ഷ്മി,
jyo,
Rare Rose,
കൊട്ടോട്ടിക്കാരന്‍,
ബാബുരാജ്,

എല്ലാവര്‍ക്കും നന്ദി ഈ വഴി വന്നതിനു്.‍

നീലത്താമര said...

ഞാന്‍ ആദ്യമായിട്ടാണിവിടെ വരുന്നത്‌. കൊള്ളാമല്ലോ...

നീലത്താമര said...

ഞാന്‍ ആദ്യമായിട്ടാണിവിടെ വരുന്നത്‌. കൊള്ളാമല്ലോ...

Anil cheleri kumaran said...

രസായിട്ടെഴുതി. ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

ചേച്ചിക്ക് പ്രകൃതി എന്നാല്‍ ജീവനാണല്ലേ?
നല്ലത് തന്നെ

Unknown said...

പ്രക്രുതിയെ സ്നേഹിക്കുന്നവക്ക് എവിടെയും പല അപൂർവ്വകാഴ്ചകളും കണ്ടെത്താനാകും നന്നായി എഴുതി അവതരിരിപ്പിച്ചു. ആശംസകൾ

ശ്രീ said...

അതെയതെ. ഇനിയുള്ള വളര്‍ച്ചയില്‍ പ്രതിബന്ധങ്ങളുണ്ടാകാതിരിയ്ക്കട്ടെ

വാഴക്കോടന്‍ ‍// vazhakodan said...

മനസ്സിന്റെ നന്മ! അമ്മമനസ്സ്!

ശാന്ത കാവുമ്പായി said...

എത്രയൊക്കെ കെട്ടിപ്പൂട്ടി വെച്ചാലും പുറത്തു വരും അല്ലേ.

Typist | എഴുത്തുകാരി said...

നീലത്താമര, സ്വാഗതം. സന്തോഷം ഇതുവഴി വന്നതിനു്.

കുമാരന്‍, നന്ദി.

അരുണ്‍, അതെ, വല്ലാത്തൊരിഷ്ടമാണ്. മനുഷ്യന്‍ അതു നശിപ്പിക്കുന്നതു കാണുമ്പോള്‍ വല്ലാത്ത സങ്കടവും.

പാലക്കുഴി, നന്ദി.

ശ്രീ, പ്രതിബന്ധങ്ങളുണ്ടാവല്ലേ എന്ന് ആശിക്കാം.

ഡോ ടോം നമ്പി, നന്ദി. അവിടെ പോയി നോക്കിയിരുന്നു.

വാഴക്കോടന്‍,

ശാന്ത കാവുമ്പായി,

എല്ലാവര്‍ക്കും നന്ദി.

vinus said...

കെട്ടിപൂട്ടി വെച്ചെങ്കിലും കണ്ട ഉടനെ രക്ഷാപ്രവർത്തനം നടത്തി കാണുമല്ലൊ .ഇതിനും നല്ലൊരു സ്ഥലം കിട്ടാനില്ല രണ്ടും മത്സരിച്ചു വളരട്ടെ.

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
കൊള്ളാം പുതുനാമ്പുകള്‍.

ആ മുളയെ ഒന്ന് ശ്രദ്ധിച്ചോണെ, പുള്ളി മണിക്കൂര്‍ കണക്കിനാ വളരുന്നത്. അവസാനം ഒട്ടകത്തിനിടം കൊടുത്തപോലെ ആവരുത്.
:)

കണ്ണനുണ്ണി said...

ചേച്ചിടെ പോസ്റ്റുകള്‍ വയികുംപോ ... ചുമ്മാ വീട്ടു വരാന്തെലിരുന്നു അടുപ്പമുള്ള ഒരാള് നാട്ടു വര്‍ത്താനം പറയുന്ന പോലെയാ തോന്നുക..
ദെ ഇപ്പോഴും

സിനു said...

ചിലത് അങ്ങിനെയാ...
എത്ര കെട്ടിപ്പൂട്ടി വെച്ചാലും ഒരുനാള്‍ പുറത്തുവരും.

smitha adharsh said...

nice one...

ദിയ കണ്ണന്‍ said...

nannayittu ezhuthi. chcehiyude postukal vayikkumbol veendum kuttikkalathekku pokunna pole. Ooro kauthuka kazhchakal kattitharumbol..

oththiri nandi.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പുതുനാമ്പുകൾ തലനീട്ടിടുന്നിതാമെല്ലവെ,
അതിയുയരം താണ്ടുവാ‍നേതുവിഘ്നവുമത്
പതിവായ് തകർക്കും,ഇതുപ്രകൃതിതൻതത്വം!
ഇതുകണ്ടാ‍നന്ദിക്കും,നീയ്യൊരു ഭൂമാതാവ്...

...............................
...............................
................................
അതുസത്യംതന്നെയല്ലയൊ,കേട്ടുവോ സഖി ?

സുമേഷ് | Sumesh Menon said...

നമ്മള്‍ എങ്ങിനെയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് വളരാതിരിക്കാന്‍ ആവുമോ?

Mahesh Cheruthana/മഹി said...

എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് പുറത്തുവരുന്ന ഈ പുല്‍ നാമ്പുകളെ കാത്തിരിക്കുന്നതും ബന്ധനങ്ങള്‍ തന്നെ?

Akbar said...

ഭൂമിയുടെ അവകാശികള്‍. കയ്യൂക്കുള്ളവന്റെ വാക്കത്തിയെ അതിജീവിച്ചു ഭാഗ്യവാന്മാര്‍ മാത്രം വേര് പിടിക്കുന്നു. ഈ കൊച്ചു പോസ്റ്റ് കണ്ടപ്പോള്‍ ചിന്തകള്‍ അങ്ങിനെയൊക്കെ പോയി. ആശംസകള്‍.

raadha said...

പാവം എത്ര ക്രൂരമായാണ് കെട്ടി പൂട്ടി വെച്ചത്? എന്നാലും അതിജീവനം എന്ന ഒന്നുണ്ടല്ലോ. അതും ഇവിടെ ജീവിച്ചു പോരും എന്ന് ആഗ്രഹിക്കാം

Seema Menon said...

ആഹ, ഇവിടെയായിരുന്നെങിൽ ചേച്ചിയുടെ പേരിൽ ഹ്യൂമൻ റൈറ്റ്സ് വയലേഷനു കേസ് വന്നേനെ! ഇങിനെ മൂടിപൊതിഞു വച്ചിട്ടു. കേസന്വേഷണത്തിനു ഉദ്യോഗസ്തറ് വരുംബോളല്ലെ മനസ്സിലാവൂ, ചേച്ചി പറയുന്നത് ചെടികളെക്കുറിച്ചാൺ, മനുഷ്യകുട്ടികളെ പറ്റിയല്ല എന്ന്.
വാത്സല്യം തുളുംബുന്ന പോസ്റ്റ്.

Dethan Punalur said...

എത്ര വലിയ ചാക്കിൽ കെട്ടിയാലും രക്ഷയില്ലെന്നു മനസ്സിലായില്ലേ..! എന്നലും ഇങ്ങനെ ഒരു ചാക്കിട്ടുപിടുത്തം നടത്തിയതു ശരിയായില്ല.. കേട്ടോ..!!

ദൃശ്യ- INTIMATE STRANGER said...

thadassangale marikadannu jeevithathilekku varatte...
ini endokkeyanavoo ee lokathu athine kaathirikkunathu...
nannayirikkunu ezhuthukariyude ezhuthu

വിനുവേട്ടന്‍ said...

മുളങ്കാടുകള്‍ക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന കാറ്റും തെങ്ങോലകളില്‍ തട്ടിത്തടഞ്ഞ്‌ ആര്‍ത്തലറിയെത്തുന്ന മഴയും... എനിയ്ക്കിപ്പോള്‍ പോണം കേരളത്തിലേക്ക്‌...

പക്ഷേ, അവിടെയിപ്പോള്‍ ഇവിടുത്തേക്കാള്‍ ചൂടാണെന്നാണല്ലോ കേട്ടത്‌...

OAB/ഒഎബി said...

ഇനിയുള്ള പോസ്റ്റുകളിലും യാതൊരു വിധ പ്രതിബന്ധങ്ങളുമില്ലാതിരിക്കട്ടെ.
ആശംസകളോടെ.......

Typist | എഴുത്തുകാരി said...

vinus, അതെ, വളരട്ടെ.

അനില്‍, ഉള്ളതില്‍ നിന്നു് കുറച്ചു സ്ഥലം അതിനും provide ചെയ്തിട്ടുണ്ട്. അതും വിട്ട് അതിക്രമിച്ചു കടന്നാല്‍....

കണ്ണനുണ്ണി, അതെ അടുപ്പമുള്ള ആളു തന്നെയാ. കണ്ണനുണ്ണിയെ വല്യ ഇഷ്ടാ എനിക്കു് (എല്ലാ ബൂലോഗ സുഹൃത്തുക്കളേയും).. അതല്ലേ നമ്മുടെ ഈ ബൂലോഗത്തിന്റെ ഒരു കഴിവ്. നമ്മളാരും കണ്ടിട്ടുപോലുമില്ല, എന്നിട്ടും നമുക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമല്ലേ!

സിനു, നന്ദി.

സ്മിതാ, നന്ദി.

Diya, ഇഷ്ടപ്പെട്ടൂല്ലേ, സന്തോഷം.

ബിലാത്തിപ്പട്ടണം, സത്യം തന്നെ സഖാവേ :)

സുമേഷ്,അതെ, അവര്‍ വളര്‍ന്നു വലുതാവട്ടെ.

Typist | എഴുത്തുകാരി said...

മഹി, ബന്ധനങ്ങളാവില്ലെന്നു ആശിക്കാം.

Akbar, ചിന്തകള്‍ ആ വഴിക്കു പോയാല്‍ കുറ്റം പറയാനാവില്ല. അങ്ങനെയൊക്കെയല്ലോ നമ്മുടെ ചുറ്റും നടക്കുന്നതു്.

raadha, ഞാ‍ന്‍ അതിനെ കെട്ടിപ്പൂട്ടി വച്ചു എന്നു വച്ചിട്ട് അത്ര ക്രൂരയൊന്നുമല്ലാട്ടോ :)‍

Seema Menon, നന്ദി, സന്തോഷം.

Dethan Punalur, ഈ വഴി ആദ്യമാണെന്നു തോന്നുന്നു, സ്വാഗതം.

Intimate Stranger, സന്തോഷം.

വിനുവേട്ടന്‍, നല്ല ചൂടൊക്കെ തന്നെയാ. എന്നാലും കുഴപ്പമില്ലെന്നേ, നമ്മുടെ നാടല്ലേ.

OAB, നന്ദി മാഷേ.

ഗീത said...

ആ ചെന്തെങ്ങിന്‍‌കുരുന്നിനേയും മുളയുടെ കുരുന്നിനേയും കണ്ടിട്ട് വല്ലാത്തൊരു വാത്സല്യം !

ഏതൊന്നിന്റേയും കുരുന്നു രൂപങ്ങള്‍ - അതു സസ്യങ്ങളാകട്ടേ, മൃഗങ്ങളാകട്ടേ, മനുഷ്യരാകട്ടേ - കാണാന്‍ എന്ത് കൌതുകം !

ഹംസ said...

എത്ര മൂടി വെച്ചാലും പുറത്ത് വരേണ്ടതു പുറത്ത് വരും.

ചിത്രത്തെ വെല്ലുന്ന എഴുത്ത് എഴുത്തിനെ വെല്ലുന്ന ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

mukthaRionism said...

ഇനിയുള്ള വളര്‍ച്ചയില്‍ പ്രതിബന്ധങ്ങളില്ലാതിരിക്കട്ടെ.

Anonymous said...

nalla chithrangalum ezhuththum.touch cheythu.enikkishtappettu :)

ജെ പി വെട്ടിയാട്ടില്‍ said...

“”ഇല്ലിമുളം കാടുകളില്‍.. മുളയുടെ പുതിയ കൂമ്പ്.

ഊഷരമായ വരണ്ട മണ്ണിനെ കീറിമുറിച്ചുകൊണ്ട് പുറത്തേക്കു്.“”

“ഇല്ലിമുളം” എന്ന് കണ്ടപ്പോള്‍ പെട്ടെന്ന് അവിടെ നിര്‍ത്തി. പഴയ പാട്ടിന്റെ ഈരടികളാണെന്ന് സംശയിച്ചു.
ഏതായാലും നന്നായിട്ടുണ്ട് സുഹൃത്തേ.

തൃശ്ശൂര്‍ കൊക്കാലയില്‍ നിന്ന് ആശംസകള്‍ !!!!!!!!

ഒരു നുറുങ്ങ് said...

ഇല്ലി മുളംകാടുകളില്‍..ലല്ലലലം....തെന്നലേ...
ഒന്നിനേം കെട്ടിപ്പൂട്ടിവെക്കരുത്,വളരട്ടെ മാനംമുട്ടെ!
ഇനി ഈ മാതിരി വളര്‍ച്ചയൊക്കെ കാണാന്‍
യോഗമുണ്ടാവുമോ..ആവോ ! ജനിതകവിത്തുകള്‍
എല്ലാത്തിനേം ഒരു വഴിക്കാക്കുമോ ?

Mohanam said...

അതേ അതിനെ കെട്ടിപ്പൂട്ടിവച്ചിട്ടും പുറത്തുചാടി, പക്ഷേ......

(എന്താണ് പക്ഷേ എന്നു മനസ്സിലായോ.?)

Typist | എഴുത്തുകാരി said...

ഗീത, അതെ കുരുന്നുകളെ (എന്തിന്റെയായാലും) കാണാന്‍ ഒരു കൌതുകം തന്നെയാണ്. ഒരുപക്ഷേ ഈ ലോകത്തിന്റെ കള്ളത്തരങ്ങള്‍ പഠിച്ചിട്ടില്ലാത്തതുകൊണ്ടാവും.അല്ലേ?

ഹംസ, സന്തോഷം, നന്ദി.

mukthar udarampoyil, അങ്ങനെ ആശിക്കാം നമുക്കു്.

sayonora, നന്ദി.

വെട്ടിയാട്ടില്‍ മാഷേ, ഞാനും ഇതിടുമ്പോള്‍ അറിയാതെ ആ വരികള്‍ മൂളുന്നുണ്ടായിരുന്നു. നന്ദി സന്ദര്‍ശനത്തിനു്.

ഒരു നുറുങ്ങ്, നന്ദി.

മോഹനം, എന്താണൊരു പക്ഷേ, മനസ്സിലായില്ലല്ലോ? ‍

അക്ഷരപകര്‍ച്ചകള്‍. said...

Nalla chinthakal.Ava prathibandhangalillathe ivide ozhuki nirayatte.
Ashamsakal.