Friday, January 22, 2010

ആശ happy ആണ് ‍

ആശക്കു കടുത്ത പ്രണയം അശ്വിനോട്. അശ്വിനു തിരിച്ചും. മൊബൈല്‍ ഫോണ് , ചാറ്റിംഗ് എല്ലാം പതിവുപോലെ. അശ്വിന്‍ എല്ലാം അറിഞ്ഞുചെയ്തു. റീ ചാര്‍ജ്ജ്, പുതിയ പുതിയ ചുരിദാറുകള്‍ etc.etc.

ആശയുടെ ആശകള്‍ കൂടിവന്നപ്പോള്‍ അശ്വിന്‍ കടലു കടന്നു പ്രവാസിയായി. ചുരിദാറിന്റെ എണ്ണം കൂടി, ഭംഗി കൂടി, 4 ജിബിയുടെ തംബ് ഡ്രൈവ്, ‍  ഐ പോഡ് മുതല്‍ ‍  വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വരെ.  ആശ ഹാപ്പി. അശ്വിനും ഹാപ്പി, ഇത്തിരി കഷ്ടപ്പെട്ടാലെന്താ, തന്റെ ആശക്കുവേണ്ടിയല്ലേ!

ആശയുടെ ആശക്കു അതിരില്ലല്ലോ. 8 ജിബിയുടെ തംബ് ഡ്രൈവ് തരാന്‍  ഒരാളു വന്നാല്‍ പിന്നെ 4 ജിബി എന്തിനു്?   റീസണബിളായ ഒരു റീസണുമുണ്ട്. വയസ്സായ അമ്മയേം അഛനേം വിഷമിപ്പിക്കാന്‍ പാടുണ്ടോ!

അഛനും അമ്മയും, വിഷമോമൊക്കെ പെട്ടെന്നു് ആകാശത്തുനിന്നു പൊട്ടിവീണതാണോ, തരുന്നതൊക്കെ നാലു കൈയും നീട്ടി വാങ്ങുമ്പോള്‍  ഓര്‍ത്തില്ലേ എന്നൊന്നും ആരും ചോദിക്കണ്ട, കഥയില്‍ നോ ചോദ്യം. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമല്ലാ, പകല്‍ പോലെ സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

വാല്‍ക്കഷണം:-

പ്രണയിക്കാന്‍ തയ്യറായി നില്‍ക്കുന്നവരേ, ഫ്രീ ആയിട്ടു ‍ ഒരു അഡ്വൈസ്  തരട്ടെ ഞാന്‍. പ്രണയിച്ചോളൂ, ഇഷ്ടം പോലെ പ്രണയിച്ചോളൂ, പക്ഷേ പ്രണയിനിക്കു സമ്മാനപ്പെരുമഴ നല്‍കാന്‍  തുടങ്ങും മുന്‍പേ നമ്മുടെ സത്യന്റെ ആ പഴയ  പൊന്മുട്ടയിടുന്ന താറാവ്‌, ശ്രീനിവാസനേം ഒന്നു കണ്ടാല്‍ നല്ലതാ. കണ്ടു മറന്നവര്‍, രണ്ടാമതൊന്നുകൂടി കണ്ടെന്നുവച്ചും കുഴപ്പമില്ല.

പ്രവാസികളേ, നിങ്ങളിലാരോ ഒരാളാണീ മേല്‍ പറഞ്ഞ പാവം പ്രവാസി. 

എഴുത്തുകാരി.

59 comments:

Typist | എഴുത്തുകാരി said...

ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത അമ്പലത്തില്‍ ഒരു കല്യാണം നടക്കുന്നു. വധുവിനേയോ വരനേയോ എനിക്കറിയില്ല. അവര്‍ക്കു നല്ലതു വരട്ടെ.

OAB/ഒഎബി said...

ഞാനെന്നെ തപ്പി നോക്കട്ടെ
അല്ല അല്ല...അയ്യോ ഞാനല്ല..

കുറേ അധികം പറഞ്ഞ പോലെ ഒരു കഥ!
ആശംസകളോടെ

ഹരീഷ് തൊടുപുഴ said...

ഞാൻ പ്രവാസിയല്ല...:)

ഹോ..!!
രക്ഷപെട്ടു..

Sands | കരിങ്കല്ല് said...

കോളേജില്‍ പോകുമ്പോള്‍ പലമുഖം കാണുമ്പോള്‍
എന്നെയും ഓര്‍ത്തീടണേ... എന്റെ പുന്നാരേ..

ഇന്നലെ നീയിട്ട മഞ്ഞച്ചുരിദാറ് ആരുടെ കാശാണെടീ...
എന്റെ പുന്നാരേ...


എന്നു കലാഭവന്‍ മണി പാടിയതോര്‍മ്മ വരുന്നു.

ശ്രീ said...

അറിവിലുള്ള ആര്‍ക്കോ പണി കിട്ടിയിട്ടുണ്ട് എന്ന് സാരം. അല്ലേ ചേച്ചീ?

നല്ല ഗുണപാഠം തന്നെ. (എന്നാലും ആരു പഠിയ്ക്കാന്‍?)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:) മനസ്സമാധാനം കളയാൻ..ഏയ് അവളങ്ങനെയൊന്നുമല്ല..ഇനി ആവോ?

വിനുവേട്ടന്‍ said...

16GB ഫ്ലാഷ്‌ ഡ്രൈവ്‌ സമ്മാനിക്കുന്നവനെ കണ്ടുമുട്ടുന്നതിന്‌ മുമ്പ്‌ തന്നെ പിടിച്ച്‌ കെട്ടിച്ചു അല്ലേ? പാവം 4GB !...

ഏ.ആര്‍. നജീം said...

അച്ഛനമ്മമാരുടെ ഒക്കെ പേരു പറയുന്നത് ഇപ്പോ ഔട്ടോഫ് ഫേഷനാ..

ഇപ്പോ പറയുന്നത് : സോറീഡാ.. നിന്നെ ഞാന്‍ ഒരാങ്ങളെയെപ്പോലെയാ കണ്ടത്.. ആങ്ങള തരുന്നത് പോലെയാ ഇതൊക്കെ വാങ്ങിയതും... ന്നാവും.

:)

വീകെ said...

ആ ‘4GB‘ പ്രവാ‍സിയുടെ കാര്യമോർത്തിട്ടാ എനിക്ക് സങ്കടം...!!

പാവം പ്രവാസി...!!
ഒരിടത്തു നിന്നും ഒരു സമാധാനം കിട്ടില്ലാന്നൂ വച്ചാലോ...!!?

Sabu Kottotty said...

വന്നുവന്ന് മനസ്സമാധാനമായിട്ടു പ്രേമിയ്ക്കാനും പറ്റില്ലെന്നായി..!

സിനു said...

4ജി.ബിയുടെ കാര്യം കഷ്ട്ടമായിപ്പോയി.
പ്രേമിക്കാന്‍ പോകുന്നവര്‍ക്കുള്ള നല്ലൊരു മെസ്സേജ് ആണിത്.

സുമേഷ് | Sumesh Menon said...

സംഭവാമി യൂഗോ യൂഗോ..!
കാലം കലികാലം..!!

Akbar said...

ഞാന്‍ സത്യന്റെയും ശ്രീനിവാസന്റെയും പടങ്ങള്‍ ഒന്ന് കൂടെ കാണട്ടെ. പോസ്റ്റ്‌ കലക്കി

പ്രയാണ്‍ said...

ശരിയല്ലെ.... പാവം വയസ്സായ അച്ഛനേമമ്മേം വിഷമിപ്പിക്കാന്‍ പാടുണ്ടോ......:):)

Micky Mathew said...

നല്ല ഗുണപാഠം .......

സന്തോഷ്‌ കോറോത്ത് said...

adyame oru portable hard disk medichu kodukkaanjittallee!!! potte..

Ps: 4 GB kotutha pravaasiye thallanam.. 4 gb enthaavaanaa...

Mahesh Cheruthana/മഹി said...

നമുക്കു ചുറ്റും ഇത്തരം സംഭവം ധാരാളം നടക്കാറുണ്ട്.എന്നാലും ഇത് ആവര്‍ ത്തിക്കുക തന്നെ ചെയ്യും ,എന്തു ചെയ്യാം ,പ്രണയത്തിനു കണ്ണില്ലാല്ലോ???????????

Rare Rose said...

എഴുത്തുകാരി ചേച്ചീ.,അവസാനം പറഞ്ഞത് കറക്റ്റ്.ആ പൊന്മുട്ടയിടുന്ന താറാവ് ഒരു നല്ല ഓര്‍മ്മപ്പെടുത്തലാണു.
പക്ഷേ അതിലെ തട്ടാന്‍ പാവം അശ്വിനേക്കാളും ഇത്തിരി കൂടി ആ പത്ത് പവന്‍ മാലയുടെ കാര്യത്തില്‍ കടന്നു ചിന്തിച്ചിരുന്നു.:)

Typist | എഴുത്തുകാരി said...

OAB,
ഹരീഷ്,
കരിങ്കല്ല്,
ശ്രീ,
പ്രവീണ്‍,
വിനുവേട്ടന്‍
നജീം,
വീ കെ
കൊട്ടോട്ടിക്കാരന്‍,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

സിനുമുസ്തു,
സുമേഷ് മേനോന്‍,
Akbar,
പ്രയാണ്‍,
Micky Mathew,
കോറോത്ത്,
മഹി,
Rare Rose,

ഈ വഴി വന്നതിനു് നന്ദി.

ആര്‍ദ്ര ആസാദ് / Ardra Azad said...

:))

പ്രേം I prem said...

എന്റമ്മേ എന്‍റെ അറിവില്‍ 16 ജിബിയെ ഇതുവരെ ഇറങ്ങീട്ടുള്ളൂ.. ജിബി പ്രണയം കൊള്ളാം ...

20 ജിബി ഇറങ്ങുമ്പോള്‍ 16 ജിബി യെ വിട്ടുകളയുമോ .....

... അതെ അമ്പലത്തില്‍ താലികെട്ട് തുടങ്ങി ... നാദസ്വരം ഉയര്‍ന്നു പൊങ്ങി അല്ലെ ....

poor-me/പാവം-ഞാന്‍ said...

GB-Good brain!

നാട്ടുകാരന്‍ said...

ഏറ്റവും കൂടിയ പെന്‍ ഡ്രൈവ് എതാണ്?
അതൊരു മൂന്നാലെണ്ണം കിട്ടാനെന്താ ഒരു വഴി? :)

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നല്ല കാഴ്ച്ചപ്പാടുകൾ ...കേട്ടൊ !

ആനേനെ കൊടുത്താലും ആശകൊടുത്ത്, നിരാശരാവാത്തവരാണ് ഇപ്പോഴുള്ള ;ഈ പ്രണയത്തിന്റെ നന്മകൾ കാത്തുസൂക്ഷിക്കാത്ത ഈ പുത്തൻ 'GB'തലമുറ !
അവൾക്ക് 4GB കൊടുത്തിട്ടുണ്ടെങ്കിൽ 16 GB അവൻ മുതലെടുത്തിട്ടുണ്ടാകും!

“പ്രണയിച്ചീക്കളികൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ;ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം ശേഷം കൂലിയില്‍ .....

പ്രണയമെന്‍കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ
പണം ഞാന്‍ കൊടുക്കുമ്പോള്‍ ആബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ ..“


നോക്കു ആ കല്ല്യാണം കഴിഞ്ഞ മധുവിധു വീട്ടിലേക്ക് ,ആശ Happy ആണ്,ഒപ്പം ആ കെട്ട്യോനും ആ രണ്ടുവീട്ടുകാരും.
പഴയ കാമുകൻ അടുത്ത '8 G.B' യുമായി പുതിയ ‘ഗെഡി’യുമായി സല്ലപിച്ചുകൊണ്ടിരിക്കുകയായിരിക്കും..

Anil cheleri kumaran said...

ആശ കണ്ടെത്തിയ ആശ കൊള്ളാം.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കോള്ളാം .
നവദമ്പതിമാര്‍ക്ക് ഞാനൊരാശംസ നേരാം.
പ്രവാസിക്ക് ഒരു കണ്ടോളന്‍സസും.

അരുണ്‍ കാക്കനാട് said...

കൊള്ളാംചേച്ചി ,പുതു തലമുറയ്ക്ക് ഒരു മെസ്സേജ് ആണ് ഇത് ...എല്ലാവിധ ആശംസകളും..

വശംവദൻ said...

ഗുണപാഠം കൊള്ളാം!

ഒരു കണക്കിന് അയാൾ രക്ഷപ്പെട്ടെന്ന് വേണം പറയാൻ. കുറെയൊക്കെ നഷ്ടപ്പെട്ടെങ്കിലും ആശയ്ക്ക് അതിരില്ലാത്ത ആ ‘ബാധ’ ഒഴിഞ്ഞുവല്ലോ ! :)

Raman said...

Athu kalakki.

Annu chanduvinu mattoru per koode kitty penkondan chandu. Murichurikayil thudangi pendrive vare Charithram aavarthikkunnu.

Unknown said...

kollaam ketto
nalla advise

Typist | എഴുത്തുകാരി said...

ആര്‍ദ്രാ ആസാദ്,
പ്രേം,
പാവം ഞാന്‍,

നാട്ടുകാരന്‍, ഇനിയും വേണോ മാഷെ അതു്!

ബിലാത്തിപ്പട്ടണം,
കുമാരന്‍,
അനില്‍,
Sajan Sadasivan,
അരുണ്‍ കാക്കനാട്,
വശംവദന്‍,
Raman,
My Dreams,

എല്ലാവര്‍ക്കും നന്ദി.

vinus said...

കാര്യം പറഞ്ഞത് വളരെ ശെരിയാണേലും പുത്തൻ തലമുറയുടെ(ഞാനതിൽ പെടീല്ലേ) പ്രണയസ്വപ്നങ്ങളെ അടച്ചാക്ഷേപിക്കുന്ന പോസ്റ്റായി പ്പോയീ കേട്ടൊ.
പ്രണയിക്കുന്നവൾക്കല്ലാതെ പിന്നെ നാട്ടുകാർക്ക് ചുരിദാറും തംബ് ഡ്രൈവും വാങ്ങി കൊടുക്കൻ പറ്റുവൊ.വേണ്ടാത്ത സിനിമ ഒക്കെ കാണാതെ വല്ല ദേവദൂതനൊ ഒക്കെ പോയി കാണന്നേ

പട്ടേപ്പാടം റാംജി said...

ഇപ്പോഴും അങ്ങിനെയൊക്കെത്തന്നെയാണോ കാര്യങ്ങള്‍.....

Unknown said...

Why people are not thinking about from girl's side???her situation?mental pressure etc...

ഹംസ said...

സത്യം തന്നെ എഴുത്തുകാരീ..

4 ജിബി കാമുകന്മാര്‍ക്ക് ഒരു ഗുണപാഠം.

the man to walk with said...

haa ..
ini blogokke thudangumaayirikkum nashta pranayamaayallo..

:)

ramanika said...
This comment has been removed by the author.
അനിൽസ് said...

innadyamayanu thankalude blog vayikkunne. ishtappettu aa shaili. iniyum ezhuthuka orupad !

aasamsakalode
anil

ഹരിശ്രീ said...

ഹ ഹ !!
കോള്ളാം .

Typist | എഴുത്തുകാരി said...

vinus, അങ്ങനെ എല്ലാവരേം അടച്ചാക്ഷേപിച്ച പോലെ തോന്നിയോ? എന്നാല്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലാട്ടൊ. പിന്നെ സിനിമയും സിനിമാക്കഥയുമൊന്നുമല്ല, ശരിക്കും നടന്നതു തന്നെയാ.

പാലക്കുഴീ,

pattepadamramji,
Vani,
ഹംസ,
the man to walk with,
anils,

ഹരിശ്രീ, എവിടെയായിരുന്നു മാഷേ, ഒരുപാട് കാലമായല്ലോ കണ്ടിട്ടു്.

നന്ദി, എല്ലാവര്‍ക്കും.

റോസാപ്പൂക്കള്‍ said...

ആശമാരുടെ തീരാ ആശകള്‍ കണ്ടിട്ടും ഈ അശ്വിന്മാനെന്താ ഒന്നും പഠിക്കാത്തേ...

എല്‍.റ്റി. മറാട്ട് said...

100 GB pendrive ഇറങ്ങുന്ന കാലം അധികം അകലെയല്ല ചേച്ചി...

ആശംസകള്..

Areekkodan | അരീക്കോടന്‍ said...

തൊട്ടടുത്ത ആ അമ്പലത്തില്‍ നടക്കുന്നതും ആശയുടെ കൈമാറ്റമാണോ ചേച്ചീ?

അരുണ്‍ കരിമുട്ടം said...

എത്രയോ വലിയ സത്യം!!

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

റോസാപ്പൂക്കള്‍,
മാട്ടേട്ടന്‍,
അരീക്കോടന്‍,
അരുണ്‍ കായംകുളം,
നന്ദി എല്ലാവര്‍ക്കും.

നന്ദന said...

ഇത്രയും കമന്റിൽ എന്റെ ഒരു കുറവുണ്ടായിരുന്നു
അത് ഞാൻ നികത്താം
എന്റെ എഴുത്തുകാരി ആരെയാ താങ്കൽ ഉപദേശിക്കുന്നത്
8ജിബി കൊടുക്കുന്നതിനു മുമ്പേ 16ജിബി അവർ കവർന്ന് മുതലാക്കിട്ടുണ്ടാകും,
പെണ്ണ് വർഗ്ഗത്തെ ഇങ്ങനെ അധിക്ഷേപിക്കല്ലെ!!!
8ജിബി അവൻ തരുമ്പോൽ ഏറ്റവും ചുരുങ്ങിയത് 16 പേരെയെങ്കിലും അറിയിച്ചിരിക്കും ഇതാണ് ഇന്നത്തെ അവസ്ഥ!!

(സ്പോട്ടിൽ കമന്റിടാൻ പറ്റിയില്ല
ഒരു പക്ഷെ അവിടെ വന്ന് മനസ്സിനു പിടിക്കാതെ
കമന്റിടാതെ തിരിച്ചു പോന്നതായിരിക്കം കാരണം)

Pyari said...

അത് കലക്കി.

Typist | എഴുത്തുകാരി said...

നന്ദന,

“(സ്പോട്ടിൽ കമന്റിടാൻ പറ്റിയില്ല
ഒരു പക്ഷെ അവിടെ വന്ന് മനസ്സിനു പിടിക്കാതെ
കമന്റിടാതെ തിരിച്ചു പോന്നതായിരിക്കം കാരണം)“

മനസ്സില്‍ പിടിക്കാതെ ഒരു കമെന്റിടേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. എന്തായാലും ഇട്ട കമെന്റിനു നന്ദി.

Pyari K,

ഈ വഴി വന്നതിനു നന്ദി.

ഭൂമിപുത്രി said...

കമന്റുകൾ ഒരു ‘കേസ് സ്റ്റഡി’ എന്ന നിലയിൽ വായിച്ചുപോകുകയായിരുന്നു.54 കമന്റുകളിൽ മറ്റൊരു വീക്ഷണകോണിൽ നിന്നുമെഴുതിക്കണ്ടത് രണ്ടേരണ്ടുപേർ മാത്രം!

ഭ്രാന്തനച്ചൂസ് said...

കൊള്ളാം സമകാലീന പ്രസ്ക്തിയുള്ള വിഷയം..

Typist | എഴുത്തുകാരി said...

Seema,
ഭൂമിപുത്രി,
അച്ചൂസ്,

നന്ദി.

ടി. കെ. ഉണ്ണി said...

ശ്രീമതി. എഴുത്തുകാരിചേച്ചി...

വീഴ്ത്തുന്നതും വീഴുന്നതും സുകുമാരകലകളെപ്പോലെ പ്രധാനപ്പെട്ട കലയായിത്തന്നെ കാലങ്ങളായി ആഘോഷിച്ചുവരുന്ന എക്കാലത്തെയും യുവത്വം അത്യാധുനികത കൈവരിക്കുന്നതിൽ അസ്വാഭാവികതയില്ല..
എന്നാൽ അപൂർവ്വമായെങ്കിലും മറ്റാർക്കോവേണ്ടി ഇരയാക്കപ്പെടുന്നതായും കാണപ്പെടുന്നുണ്ട്‌....കലകളുടെ ഉഭയഭാവത്തെ വെറും 4ജിബി, 8ജിബി എന്നതിലേക്ക്‌ ചുരുക്കി സാമാന്യവൽക്കരിക്കുന്നത്‌ അനുചിതമാണ്‌...!!

ആശംസകൾ...

Typist | എഴുത്തുകാരി said...

T K Unni,

വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി. സാമാന്യവല്‍ക്കരിച്ചതൊന്നുമല്ല. എന്റെ കണ്മുന്നില്‍ കണ്ട ഒരു അനുഭവം പങ്കുവച്ചെന്നു മാത്രം.

സന്തോഷ്‌ പല്ലശ്ശന said...

ഞാന്‍ സമ്മാനം ആര്‍ക്കും കൊടുക്കില്ല വാങ്ങാറെയുള്ളു... (അയ്യപ്പ ബൈജു സ്റ്റൈലില്‌ മനസ്സിലായല്ലൊ ല്ലെ... ഹ ഹ ഹ) പോസ്റ്റ്‌ നന്നായി... ചേച്ചിയുടെ പക്വതയുള്ള ഒരു പോസ്റ്റ്‌...

Sriletha Pillai said...

അശ്വിന്‍മാര്‍ ഒരിക്കലും പാഠം പഠിക്കില്ല മാഷേ.......പിന്നെ കുറേ പോസ്‌റ്റുകള്‍ വായിച്ചു, എല്ലാം ഇഷ്ടപ്പെട്ടു.ഇനിയും കാണാം.

Typist | എഴുത്തുകാരി said...

സന്തോഷ് പല്ലശ്ശന,
maithreyi,

നന്ദി.

അക്ഷരപകര്‍ച്ചകള്‍. said...

Nice story with a good moral.Enjoyed it very much