വീണ്ടും ഒരു ജനുവരി.
വീണ്ടും ഒരു പുഷ്പോത്സവം
തൃശ്ശൂരിലെ തേക്കിന് കാട് മൈതാനിയില്‍, അതായതു് തൃശ്ശൂര്‍ പൂരം നടക്കുന്ന പൂരപ്പറമ്പില്‍ തന്നെ. 32 മത് പുഷ്പ ഫല സസ്യ പ്രദര്‍ശനം.
പൂക്കള്‍ എത്ര കണ്ടാലും എനിക്കു മതിവരില്ല. ഓരോ പൂക്കളെ കാണുമ്പോഴും എനിക്കത്ഭുതമാണ് പ്രകൃതി എങ്ങിനെ ഈ നിറവും മണവും ഭംഗിയുമെല്ലാം ഇത്ര മനോഹരമായി ചാലിച്ചെടുക്കുന്നുവെന്നു്.
ചില ചിത്രങ്ങളിതാ ........
പഴയ പത്തുമണി ചെടിയുടെ പുതിയ രൂപം.
പുഷ്പാലങ്കാരത്തിനു പഴയ സ്കൂട്ടറും സൈക്കിളും!
വള കൈയിയിടാന്‍ മാത്രമല്ലാ.....
ഓര്‍ക്കിഡ്, കണ്ടാല്‍ കൊതിയാവും.
വലിയ ഒരു കൈതച്ചക്ക.
മാരി ഗോള്‍ഡ് - ശരിക്കും ഗോള്‍ഡ് തന്നെ.
എഴുത്തുകാരി.
54 comments:
വീണ്ടുമൊരു പൂക്കാലം.
കഴിഞ്ഞ വര്‍ഷം ഞാനുമുണ്ടായിരുന്നു കാണാന്‍...............
പൂക്കാലം വന്നൂ.. പൂക്കാലം...!!
വേരിട്ട കാഴ്ചകൽ
സ്ത്രീയും പൂവും രണ്ടും മണക്കുന്ന, സുഗന്ധം പരത്തുന്ന വസ്ഥുക്കൽ
പൂവില്ലെങ്കിൽ സ്ത്രീയുണ്ടോ സ്ത്രീയില്ലെങ്കിൽ പൂവുണ്ടോ??
ഒരു പുഷ്പോത്സവം കണ്ട പ്രതീതി..
ഹായ് കൂയ് പൂയ്...!
പൂക്കള്‍ ഫോട്ടോ മണമില്ലാ..
ഖോളി ഫ്ലവര്‍: ഒപ്പിക്കാം.
കൈത ചക്കമേല്‍ പൂവുണ്ട്.
മുളക്?
ഹായ്..കാണാന്‍ എന്താ രസം
നല്ല ഭംഗിയുള്ള പൂക്കള്‍
ശരിക്കും പുഷ്പോത്സവം കണ്ട ഒരു ഫീല്‍
പൂക്കള്‍ മനോഹരം...
പിന്നെ മുളക് ബജ്ജി... ആഹ്... അതോര്‍ക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാം... എണ്ണപ്പലഹാരങ്ങള്‍ക്ക് എന്റെ ശ്രീമതി നിരോധനം പ്രഖ്യാപിച്ചിരിക്കുകയാ ഇവിടെ... അതുകൊണ്ട് ഇപ്പോഴും ചുള്ളനായി നടക്കുന്നു...
:)
കുറച്ച് കൂടി ഫോട്ടോകള്‍ വേണം.
കയ്യിൽ അണിയാത്ത വളകൾ :-
പൂരപ്പറമ്പിൽ ഞാൻ കാണാത്തൊരു
‘ഇരിട്ടി‘യിലേക്കുള്ളൊരു നാഴികക്കല്ലും,
കരളിലെന്നും; നോവുണർത്തുമാവർണ്ണ
കരത്തിലണിയാത്തവളകളും,ബജിയും,
വിരിഞ്ഞുവിടർന്നനേകം വർണ്ണപൂക്കളും,
നിരന്നിതാകിടക്കുന്നീ എഴുത്തോലയിൽ !
പത്തു ദിവസം നാട്ടില്‍ കിടന്നു കറങ്ങിയിട്ട് വന്നോണ്ട്...ഇപ്പൊ അത്ര കൊതി തോന്നെനില്യ..
ഹിഹി
വീണ്ടുമൊരു പൂക്കാലം
കണ്ണാ... അപ്പോള്‍ പത്ത് ദിവസം നാട്ടിലായിരുന്നുവല്ലേ... എന്റെ സംശയം ശരിയായി... പേര മരം ഉണങ്ങിയ കാര്യമേ... ഹി ഹി ഹി...
വിനുവേട്ടന്,
അപ്പോ, കണ്ണനുണ്ണിയെ വിടാന്‍ ഭാവമില്ല അല്ലേ?
അല്ല, പത്തുദിവസം നാട്ടിലുണ്ടായിരുന്നെങ്കില്‍......
പൂക്കാലം തന്നെ :)
പൂക്കാലം വരട്ടെ..ഇനിയും പൂക്കാലം....
:)
കിടിലന്‍ ഫോട്ടോസ് ആണല്ലോ ചേച്ചി. ഞാനൊക്കെ ഫോട്ടൊ ബ്ലോഗ് പൂട്ടിപോകണോ.(ചിത്രങ്ങള്‍ എടുക്കുന്നതില്‍ ഇത്തിരി സീരിയസ് ആയാല്‍ ഉഗ്രന്‍ ചിത്രങ്ങളെടൂക്കാട്ടാ. അതിനുള്ള സ്റ്റഫ് ഇതില്‍ കാണുന്നുണ്ട്)
നന്ദന്‍സേ, താങ്ക്യൂ താങ്ക്യൂ. ഞാനങ്ങു പൊങ്ങി പൊങ്ങി ആകാശം മുട്ടാറായി.
ങൂം...!!
എന്തോന്നു പൂക്കാലം....?
(അസൂയയാണെ...)
മഴയും, തോടും, പുഴയും, മലകളും, പച്ചപ്പും, പുഴ്പ്പങ്ങളും ദിവസവും കൺകുളിർക്കെ കാണാൻ കഴിയുന്ന നിങ്ങൾ എത്ര ഭാഗ്യവാന്മാർ....!!!
ചേച്ചി,പടം കലക്കി...!!
ആശംസകൾ...
പ്രയാണ്‍,
അടുത്ത വര്‍ഷം ഈ സമയത്തു തന്നെ നാട്ടില്‍ വരാന്‍ നോക്കൂ,അപ്പോള്‍ കാണാല്ലോ.
സുമേഷ് മേനോന്, നന്ദി.
നന്ദന, നന്ദി.
Mukthar,
O A B,
സിനുമുസ്തു,
വിനുവേട്ടന്, ഇങ്ങനെയാണ് നല്ല ശ്രീമതിമാര്‍:)
hAnLLaLaTh,ഇനിയും ഉണ്ട് ഇഷ്ടം പോലെ. നിങ്ങള്‍ക്ക് കണ്ടു മുഷിയില്ലേ എന്നു കരുതി ഇടാഞ്ഞതാ.
പൂക്കള്‍ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
ബിലാത്തിപ്പട്ടണം, നിമിഷകവിയാണല്ലോ:)
കണ്ണനുണ്ണി, എന്നാലും സാരമില്ല, പൂക്കളല്ലേ. വിനുവേട്ടന് വിടാന്‍ ഭാവല്യാട്ടോ.
ജീവി കരിവെള്ളൂര്‍, ആദ്യമായല്ലേ ഈ വഴി, സ്വാഗതം.
വിനുവേട്ടന് :):)
ശ്രീ, നന്ദി.
നന്ദകുമാര്‍, ഒരു കാമറ കയ്യിലുണ്ട്. അതുകൊണ്ടെന്തൊക്കെയോ ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ല. ഇനി ഉഷാറായിട്ടൊന്നു ശ്രമിച്ചു നോക്കാം.സംശയങ്ങളൊക്കെ ചോദിക്കാല്ലോ, അല്ലേ?
വി കെ, അതൊക്കെ കാണുന്നതൊരു ഭാഗ്യമാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഭാഗ്യവാന്മാര് അല്ലെങ്കില്‍ ഭാഗ്യവതികള്‍ തന്നെ.
തൃശ്ശൂര്‍ക്ക് ഇറങ്ങാന്‍ സമയം കിട്ടാറില്ല, ഇനി മാര്‍ച്ച് കഴിയാതെ കിട്ടുന്ന് തോന്നുന്നും ഇല്ല.
:)
കുറച്ച് ഫോട്ടോകളൂടെ ഇട്ട് ആ കുറവ് പരിഹരിക്ക് ചേച്ചീ.
നാട്ടില്‍ കാണാനൊത്തില്ലെങ്കിലും
ആ പൂക്കാലം ഇവിടെ കാണിച്കതിനു നന്ദി.
ഇതൊരു തവണ TV യില്‍ കണ്ടു എന്നു തോന്നുന്നു
മനുഷ്യനേത്രങ്ങള്‍ക്ക് ആസ്വദിക്കാനായി പ്രകൃതി എന്ന കരുണാമയി ഒരുക്കുന്ന മനോഹരമായ കണി !
ചിത്രങ്ങള്‍ മനോഹരം എഴുത്തുകാരീ.
pookkaalam vannu ..
best wishes
nalla chithrangal..
പൂക്കൾക്ക് ഇത്രേം ഭംഗി ഒക്കെ ഉണ്ടല്ലേ. പൂരപ്പറമ്പിൽ വെറുതെ തിരിഞ്ഞു കളിച്ച കാലത്ത് പുഷ്പോത്സവം കാണാൻ കയറാരുന്നു
കൊള്ളാലോ ടീച്ചറെ
ഒക്കെ നല്ല പടങ്ങളാണ്.
beautiful photos chechi....
Good Photos. all the best.
ശരിക്കും പൂക്കാലം കാണാനായി.
നന്നായിട്ടുണ്ട് ചെച്ചീ...ആശംസകള്‍
:) (:
ഹ്മം..അമ്മ പറഞ്ഞിരുന്നു,ഫ്ലവര്‍ ഷോ ഉണ്ടായിരുന്നു ന്ന്..കേട്ടപ്പോ,എനിക്ക് കാണാന്‍ കഴിയാത്തതില്‍ വിഷമം തോന്നീട്ടോ..ഇപ്പൊ,ഈ പോസ്റ്റിലൂടെ കാണാനും പറ്റി.നന്ദി..
ആശ ഹാപ്പിയാണ്..വായിച്ചു.അങ്ങനെ ഒക്കെ ഉണ്ട് ല്ലേ?
അനില്‍, :)
Indiraheritage,
ഗീത,
the man to walk with,
sirjan,
vinus,
ഉമേഷ്,
കുമാരന്,
എല്ലാവര്ക്കും നന്ദി.
Diya,
Akbar,
പട്ടേപ്പാടം റാംജി,
krishnakumar 513,
നന്ദി എല്ല്ലാവര്‍ക്കും.
സ്മിതാ,
ഈ സ്മിതക്കു വല്ലപ്പോഴെങ്കിലും ഒരു പോസ്റ്റിട്ടൂടെ എന്നു വിചാരിച്ചു, എന്തായാലും ഒന്നവിടെ പോയി നോക്കാം എന്നു കരുതി പോയപ്പോള്‍ ദാ കിടക്കുന്നു അവിടൊരെണ്ണം. അതു പോയി വായിക്കട്ടേട്ടോ.
Flower flow!
പൂക്കളെ ഒരു പാട് ഇഷ്ടപ്പെടുന്ന എനിക്ക് ഈ പോസ്റ്റ് ഇഷ്ടമായി.
നമ്മൾ നേരിൽ കാണുമ്പോൾ ശ്രെദ്ധിക്കാതെ കടന്നു പോകുന്ന പലതും..ക്യാമറ കണ്ണിലൂടെ നമുക്കു ഒരു കവിത പോലെ കാണിച്ചുതരുമ്പോൾ എത്ര മനോഹരം..
എല്ലാവിധ ആശംസകളും
പൂക്കള്‍ എത്ര കണ്ടാലും എനിക്കും മതി വരാറില്ല.orchid മനോഹരമാണ്.
നല്ല പോസ്റ്റ്. പൂക്കളുടെ സൗരഭ്യമില്ലാത്ത ലോകം എത്ര നിരര്‍ത്ഥകമായിരിക്കും !
കാണാന്‍ വൈകി....വളരെ നല്ല ചിത്രങ്ങളും വിവരണങ്ങളും...നന്ദി ആശംസകള്‍...!
ഓ.ടോ: സുഖമല്ലേ?
കാണാന്‍ വൈകിയെങ്കിലും തീരെ വാടിയില്ല :) ദോഹയിലേക്ക് ഒരു പൂക്കാലമെത്തിച്ചതിനു നന്ദി ചേച്ചീ.
കുറേ നാളുകള്‍ക്കു ശേഷം തിരികെയെത്തിയപ്പോള്‍ ആദ്യം എത്തിപ്പെട്ടത് ഇവിടെ. മുഴുവന്‍ ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു.
നെല്ലായിക്കാരിയുടെ ബ്ലോഗുകളുടെ ഫോളോവെര്‍ ആയാലോ എന്ന് ആലോചന. !
പൂക്കളെ ഇഷ്ട്ടമുള്ള മറ്റൊരാള്‍
പാവം ഞാന്‍,
raadha, എനിക്കും ഒരുപാടിഷ്ടമാണ് പൂക്കളെ.
Manzoor,
Jyo,
കൊല്ലേരി തറവാടി, ആദ്യമായല്ലേ ഇവിടെ, സ്വാഗതം.
സുനില്‍ കൃഷ്ണന്, വൈകിയാലും കണ്ടല്ലോ, സന്തോഷം :)
അതെ, സുഖം തന്നെ സുനില്‍. നമുക്കൊക്കെ ഒന്നുകൂടിയൊന്നു കാണാന്‍ ഒരു ബ്ലോഗ് മീറ്റിനു സമയമായിത്തുടങ്ങി ഇല്ലേ?
ശ്രദ്ധേയന്‍, നന്ദി.പൂക്കളും പൂക്കാലവും തരുന്നത്ര സന്തോഷം മറ്റെവിടുന്നു കിട്ടും!
സിനോജ് ചന്ദ്രന്, സന്തോഷം പഴയ പോസ്റ്റൊക്കെ വായിച്ചു എന്നറിഞ്ഞിട്ട്. ഞാന്‍ അവിടത്തെ കല്യാണവിശേഷവും വായിച്ചു.
sadique, ആദ്യമല്ലേ ഈ വഴി. സ്വാഗതം. പൂക്കളെ ഇഷ്ടപ്പെടുന്നവരേയും എനിക്കിഷ്ടാട്ടോ :)
പൂക്കളേയും പൂക്കാലവുമൊക്കെ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
നന്നായിരിക്കുന്നു എല്ലാം. ഇവിടെ കൊച്ചിയില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം തുടങ്ങി. എന്റെ ഒരു സുഹൃത്ത് സന്ദീപ് ആണ് സെറ്റിട്ടിരിക്കുന്നത്.
യൂസുഫ്പ, പൂക്കാലം ഇഷ്ടപ്പെട്ടു അല്ലേ, സന്തോഷം.
എറണാകുളത്തെ പൂക്കളേക്കാള്‍ തൃശ്ശിവപേരൂരിലെ പൂക്കള്‍ക്ക് അല്പം ഭംഗി കൂടുതലുണ്ടോ എന്നൊരു സംശയം. ചേച്ചി ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
മണികണ്ഠന്, അങ്ങനെ തോന്നിയോ. ഏയ് ഉണ്ടാവില്ല, പൂക്കളെല്ലാം സുന്ദരിമാരല്ലേ:)
പുക്കാലം എന്റെ മുൻപിലുമെത്തിച്ചതിന് നന്ദി എഴുത്തുകാരി
ഭൂമിപുത്രി, നന്ദി പൂക്കാലം കണ്ടതിനു്, ഇഷ്ടപ്പെട്ടതിനു്.
ഈ പൂവിന്റെ പേരെന്ത്?
Post a Comment