Thursday, January 7, 2010

മിഠായി എടുക്കൂ ആഘോഷിക്കൂ......

ഇഷ്ടമുള്ള മിഠായി എടുത്തോളൂ.

എന്തിനാണെന്നോ, പറയാം പറയാം, തിരക്കുകൂട്ടല്ലേ.

PB220016

 

അല്ലെങ്കില്‍ പായസമായാലോ,

Payasam

 

ഇനി ഇതു രണ്ടും വേണ്ടെങ്കില്‍, ഒരു ‍ പനിനീര്‍പ്പൂവ്, എന്റെ തോട്ടത്തില്‍ വിരിഞ്ഞതു്.

poo

എല്ലാം എടുത്തില്ലേ, സന്തോഷമായില്ലേ.

ഇനി  കാര്യം പറയാം.

ഞാനെന്ന പാവം എഴുത്തുകാരി ഈ എഴുത്തോലയും കൊണ്ട്  ബൂലോഗത്തു വന്നിട്ട് മഹത്തും ബൃഹത്തുമായ 3 വര്‍ഷം തികയുന്നു.‍( ഇതു രണ്ടുമല്ലാട്ടോ, വെറുതെ  ഒരു രസത്തിനുവേണ്ടി പറഞ്ഞതാണേ.   അതു എന്നേക്കാള്‍ നന്നായിട്ടു നിങ്ങള്‍ക്കും അറിയാല്ലോ, അല്ലേ). സമ്മാനം കിട്ടുന്നതല്ലല്ലോ പങ്കെടുക്കുന്നതിലല്ലേ കാര്യം, റിയാലിറ്റിക്കാര്‍ പറയുന്നതുപോലെ. എണ്ണത്തിലും വണ്ണത്തിലുമെന്തു കാര്യം:)

വായില്‍ തോന്നിയതു കോതക്കു പാട്ട് എന്നു പറഞ്ഞപോലെ‍, എന്തൊക്കെയോ എഴുതി. അതൊക്കെ സഹിച്ചല്ലോ നിങ്ങളിത്ര കാലം. അതു തന്നെ പുണ്യം.

രണ്ടു ബ്ലോഗ് മീറ്റില്‍ (തൊടുപുഴ & ചെറായി) പങ്കെടുത്തതുകൊണ്ട്, കുറച്ചുപേരെയൊക്കെ നേരിട്ടുകാണാനും പരിചയപ്പെടാനും പറ്റി. അറിയാത്ത ഒരിടത്തു ചെന്നു പെട്ടാല്‍ പോലും ഒരു സഹായം വേണ്ടി വന്നാല്‍ അവിടെ ഒരു ബൂലോഗ സുഹൃത്തുണ്ടാവും  എന്ന സുഖമുള്ള ഒരു തോന്നലുണ്ട് എനിക്കിപ്പോള്‍.

ഇനിയും ഞാനുണ്ടാവും  ഇവിടെയൊക്കെ (ഉണ്ടാവണമെന്നാണു് മോഹം). നിങ്ങളുടെയൊക്കെ സ്നേഹവും സൌഹൃദവുമൊക്കെ പ്രതിക്ഷിച്ചുകൊണ്ട്,

സ്നേഹത്തോടെ,

എഴുത്തുകാരി.

73 comments:

Typist | എഴുത്തുകാരി said...

മിഠായി എടുക്കൂ, സന്തോഷിക്കൂ.....

Rare Rose said...

എഴുത്തുകാരി ചേച്ചീ.,അങ്ങനെ നീണ്ട മൂന്നു വര്‍ഷങ്ങള്‍ ബൂലോകത്ത് വിജയകരമായി തികച്ചുവല്ലേ.ഗംഭീരന്‍ ആശംസകള്‍ ട്ടോ.:)

ഇനിയുമിനിയും എഴുത്തോലയില്‍ ഈ പാല്‍പ്പായസവും,മിഠായികളും പോലെ മധുരമുള്ള,നിഷ്കളങ്കമായ,രസമുള്ള നാട്ടുവിശേഷങ്ങളും,അനുഭവങ്ങളുമൊക്കെ നിറയട്ടെ..

sherriff kottarakara said...

ആശം സകൾ....മൂന്നു വർഷം മുപ്പതു വർഷമായി ഭവിക്കട്ടെ!

വല്യമ്മായി said...

ആശംസകള്‍

വശംവദൻ said...

പായസം അടിപൊളി. :)

എല്ലാ ആശംസകളും.

hAnLLaLaTh said...

ഇനിയും ഒരു മുന്നൂറ് കൊല്ലം ഈ ബ്ലോഗിങ്ങനെ നന്നായി തന്നെ ഉണ്ടാകട്ടെ.
:)

മനസ്സ് നിറഞ്ഞ നന്മകള്‍ നേരുന്നു

സന്തോഷ്‌ പല്ലശ്ശന said...

പിറന്നാളാശംസകള്‍... പക്ഷെ ഈ മിഠായിക്കളി ച്ചിരി കടന്നുപോയി ട്ടാ.. മനുഷ്യന്‍റെ വായിക്കൂടെ നയാഗ്ര വെള്ളച്ചാട്ടം ഉണ്ടായി... :):):)

കുഞ്ഞന്‍ said...

ചേച്ചി..

ഒത്തിരി ഒത്തിരി വാർഷികാശംസകൾ..!

ചേച്ചി പറഞ്ഞില്ലെ ഭൂമി മലയാളത്തിൽ എവിടെച്ചെന്നാലും ഏതെങ്കിലും ഒരു ബൂലോഗർ സഹായഹസ്തവുമായുണ്ടാകുമെന്ന് അത് തികച്ചും സത്യം തന്നെ. അതാണ് ബൂലോഗം..നമ്മുടെ ബൂലോഗം എന്നും നിലനിൽക്കട്ടെ അത് എന്നുമിങ്ങനെ നിലനിൽക്കണമെങ്കിൽ ചേച്ചിയെപ്പോലുള്ള എഴുത്തുകാർ എന്നുമുണ്ടായിരിക്കണം. ഇനിയും ധാരാളം എഴുതുവാനുള്ള കരുത്തും മനസ്സും ചേച്ചിക്ക് ജഗദിശ്വരൻ നല്കട്ടെ അതോടൊപ്പം ചേച്ചിക്ക് ബ്ലോഗ് ചെയ്യാനുള്ള അവസരമൊരുക്കിത്തരുന്ന ചേച്ചിയുടെ വീടുകാർക്കും എന്റെ അഭിവാദനങ്ങൾ..!

നന്ദകുമാര്‍ said...

ആഹാ!!! മൂന്നു കൊല്ലായോ?
അപ്പോ അതി ഭയങ്കരമായ പിറന്നാളാശംസകള്‍.

(എനിക് പായസം മതി. അതാണിഷ്ടം. മിഠായോടിപ്പോള്‍ പഴേ പോലെ താല്പര്യം ല്ല്യ. എന്താണാവോ?) :)

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

അഡ്രസു തന്നാല്‍ ഇതൊക്കെ പാഴ്സലായിട്ട് അയച്ചുതരുമോ???

ഇവിടെ കുറച്ച് ആശംസകള്‍ കുന്നു കൂട്ടുന്നു. അതില്‍ നിന്ന് മതിയാകുവോളം എടുത്ത് ആഘോഷിക്കൂ....

jyo said...

പായസ്സം കണ്ട് കൊതി തോന്നി.
ആശംസകള്‍

കുമാരന്‍ | kumaran said...

ഇതാണ് ആഘോഷം.. കലക്കി..
മൂന്നും എടുത്തു കേട്ടൊ..

അനിൽ@ബ്ലൊഗ് said...

നാലാം വയസ്സില്‍ നട്ടപ്രാന്തെന്നാ പ്രമാണം.
ഇനി എന്തെല്ലാം കാണേണ്ടി വരുമോ !!!
:)

ആശംസകള്‍, ചേച്ചീ.

Typist | എഴുത്തുകാരി said...

Rare Rose,

Sherriff Kottarakkara,

വല്യമ്മായി,

വശംവദന്‍,

Hanllalath, 300 കൊല്ലം, അതു വേണോ!

സന്തോഷ്, അതു സാരല്യന്നേയ്.

കുഞ്ഞന്‍, അതു തന്നെയാണ് ബൂലോഗത്തിന്റെ ശക്തി.

നന്ദകുമാര്‍, രണ്ടും ഷുഗറുതന്നെ:)

തെക്കേടന്‍/ഷിബു മാത്യൂ ഈശോ - എന്റമ്മോ, എന്തൊരു വല്യ പേരു്.
പിന്നെന്താ തരാല്ലോ. ഒരു കുന്നു് ആശംസകള്‍ ഞാനെടുത്തു.

Jyo, നന്ദി.

കുമാരന്‍, സന്തോഷം.

അനില്‍, എന്തൊക്കെ ഉണ്ടാവുമെന്ന്‌ എനിക്കു തന്നെ ഒരു നിശ്ചയല്യ:):)

എല്ലാവര്‍ക്കും നന്ദി, സന്തോഷം.

ബിന്ദു കെ പി said...

ആശംസകൾ ചേച്ചീ...

എനിയ്ക്കും പായസം മതീട്ടോ...മുഴുവനുമെടുത്ത് ആ നന്ദന് കൊടുത്തേക്കല്ലേ...

Typist | എഴുത്തുകാരി said...

ബിന്ദു, ബിന്ദുവിന്റെ ആ ഗോതമ്പുപായസം കണ്ടിട്ടു കൊതി ഇതുവരെ മാറിയിട്ടില്ല. അതു കടമെടുത്താലോന്നു വിചാരിച്ചതാ ഞാന്‍.

SAJAN SADASIVAN said...

ആശംസകള്‍!!

സുമേഷ് മേനോന്‍ said...

ചേച്ചി, ആ ചോക്കലേറ്റ് എല്ലാം ഞാന്‍ എടുക്കുവാണെ .. കൂട്ടത്തില്‍ ഏറ്റവും ഇളയത് ഞാനാണേ..
പിന്നെ ബ്ലോഗിന്റെ മൂന്നാം പിറന്നാളിന് ആശംസകള്‍ നേരുന്നു...

മാണിക്യം said...

അക്ഷരസൗഹൃതത്തിന്റെ മഹത്വം
ബൂലോകത്തുണ്ട് എഴുത്തുകാരി പറഞ്ഞത് ശരിയാണ് ലോകത്തിന്റെ ഏതു മൂലയില്‍ എന്നാലും
ഇനി അപരിചിതത്വം എന്നോന്നില്ല.
മനസ്സ് തുറന്നുള്ള സ്നേഹം അതില്‍ ലാഭേശ്ചയില്ല.
എന്നും നന്മകളുണ്ടാവട്ടെ..
അനേകമനേകം വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
നൂറുനൂറാശംസകള്‍

കണ്ണനുണ്ണി said...

ചേച്ചി....പിറന്നാള്‍ ആശംസകള്‍....
മിഠായി പക്ഷെ വേണ്ട....എനിക്ക് പുലി ഉള്ളെ മിടായിയാ ഇഷ്ടം :)

നന്ദകുമാര്‍ said...

എനിക്ക് ഷുഗര്‍ ഉണ്ടെന്ന് തെറ്റായ പ്രസ്താവന നടത്തിയ ചേച്ചിയോട് നെല്ലായിലെ ഘണ്ടാരന്‍ മുത്തപ്പന്‍ ചൊയ്ച്ചോളും.....ഹല്ല പിന്നേ!

Typist | എഴുത്തുകാരി said...

നന്ദു, അയ്യോ ചതിക്കല്ലേ, ഞാന്‍ പ്രസ്താവന‍ പിന്‍വലിക്കുന്നു. നിരുപാധികം ഖേദിക്കുന്നു. പോരേ? നന്ദുവിന് ഇപ്പോ ഷുഗറില്ല, ഇനി ഈ ജന്മത്ത് ഷുഗറ് വരുകേമില്ല :):)

ചാണക്യന്‍ said...

ചേച്ചീ....ആശംസകൾ..നൂറു നൂറു ആശംസകൾ.....

L.T.Maratt said...

ചേച്ചി ആശംസകള്‍..‍ഞങ്ങള്‍ ഇനിയും സഹിക്കാന്‍ തയ്യാര്‍..എനിക്ക് പ്രായം(ബ്ലോഗില്‍)ഒരു മാസം തികയുന്നതെ ഉള്ളു.എങ്കിലും ചേച്ചിടെ ബ്ലോഗ് ഒക്കെ ഒരു വിധം വായിച്ചു കഴിഞ്ഞു.
ഞാന്‍ അപ്പോ ഒരു മിഠായി എടുക്കുകയാണേ...

Typist | എഴുത്തുകാരി said...

ബിന്ദു,

Sajan Sadasivan,

സുമേഷ്, എടുത്തോളൂ, എത്ര എടുത്താലും ‍ പിന്നെയും ബാക്കിയുണ്ടാവും!

മാണിക്യം, സന്തോഷം.

കണ്ണനുണ്ണി, പുളിയുള്ള മിഠായി തരാട്ടോ, അടുത്ത പ്രാവശ്യം.

നന്ദകുമാര്‍,
ചാണക്യന്‍,
L T Maratt,

മിഠായിയും പായസവും കഴിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

OAB/ഒഎബി said...

എന്റെ പിറന്നാളിന് ഞാന്‍ മട്ടണ്‍ ബിരിയാണി വെളമ്പും നോക്കിക്കൊ....

പോട്ടം കാട്ടി എടുത്തോളീം മക്കളേന്ന്.
ഒരു ചെലവുമില്ല!!
തന്ന തന്ന ഫയങ്കര ഫുദ്ധി തന്ന..:) :)

നൂറ്റൊന്നാശംസിച്ചു കൊണ്ട്..

T. K. Unni said...

ശ്രീമതി. എഴുത്തുകാരി ചേച്ചി...

ബൂലോകത്ത്‌ മൂന്നുവർഷം ചേച്ചി അവിസ്മരണീയമാക്കിയിട്ടുണ്ട്‌..
ഉപഹാരങ്ങൾ ചേച്ചിക്കാണ്‌ തരേണ്ടത്‌...
ചേച്ചികൊണ്ടുവന്ന സാധനങ്ങളിൽ മധുരമുള്ളത്‌ വിലക്കിയിട്ടുള്ളതിനാൽ
ആപൂക്കൾ ഞാനെടുക്കാം...
നിർമ്മലസ്നേഹത്തിന്റെ സൗരഭ്യമുള്ള ആ പൂക്കൾ തികഞ്ഞ സൗഹൃദം കൂടിയാണല്ലോ...
മൂന്നല്ല, മുന്നൂറുവർഷക്കാലാം ബൂലോകത്ത്‌ പറന്നുല്ലസിക്കാനാകട്ടെ എന്നാശംസിക്കുന്നു...

വീ കെ said...

നന്മകൾ നെരുന്നു ചേച്ചി...
പായസ്സത്തിനു മധുരം ഇച്ചിരി കൂടീല്ലേന്നൊരു സംശയം....
ആശംസകൾ ...

ശ്രീ said...

അങ്ങനെ ബൂലോകത്തിലെ വിജയകരമായ നാലാം വര്‍ഷത്തിലേയ്ക്ക്... അല്ലേ ചേച്ചീ...

പ്രയാണം തുടരട്ടെ. എല്ലാ ആശംസകളും :)

കൊട്ടോട്ടിക്കാരന്‍... said...

ബൂലോക സൌഹൃദത്തെ വാക്കുകളില്‍ വര്‍ണ്ണിയ്ക്കാന്‍ കഴിയില്ലല്ലോ. മറ്റെങ്ങും കാണാത്ത ഒരുമയും സ്നേഹവും സന്തോഷവും ഇവിടെ ലഭിയ്ക്കുന്നുണ്ട്. മലയാള ബ്ലോഗിങ് രംഗത്ത് ഇനിയും ഏറെക്കാലം ഞങ്ങള്‍ക്കൊക്കെ മാതൃകയാവാന്‍ ആശിയ്ക്കുന്നു..
...ആശംസകള്‍...

സു | Su said...

ആശംസകൾ. :)

വിനുവേട്ടന്‍|vinuvettan said...

അങ്ങനെ LKG പ്രവേശനത്തിനുള്ള പ്രായമായി... പോകട്ടെ പോകട്ടെ ഇനിയും മുന്നോട്ട്‌... എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും നേരുന്നു. ഞാന്‍ ഓടിപ്പിടിച്ചെത്തിയപ്പോഴേക്കും കൊതിയന്മാരെല്ലാം കൂടി ഒന്നും ബാക്കി വച്ചില്ലല്ലോ ... എല്ലാം തീര്‍ത്തു കളഞ്ഞു... സാരമില്ല, അടുത്ത പിറന്നാളിന്‌ നേരത്തെ തന്നെ വരുന്നുണ്ട്‌...

the man to walk with said...

ella ashamsakalum..mittayi eduthu ..kurachu payassavum ..
best wishes

keraladasanunni said...

ആശംസകള്‍.
Palakkattettan.

വിനുവേട്ടന്‍|vinuvettan said...

അങ്ങനെ LKG പ്രവേശനത്തിനുള്ള പ്രായമായി... പോകട്ടെ പോകട്ടെ ഇനിയും മുന്നോട്ട്‌... എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും നേരുന്നു. ഞാന്‍ ഓടിപ്പിടിച്ചെത്തിയപ്പോഴേക്കും കൊതിയന്മാരെല്ലാം കൂടി എല്ലാം തീര്‍ത്തു കളഞ്ഞു... സാരമില്ല, അടുത്ത പിറന്നാളിന്‌ നേരത്തെ തന്നെ വരുന്നുണ്ട്‌...

Typist | എഴുത്തുകാരി said...

O A B, മട്ടണ്‍ ബിരിയാണി വിളമ്പുമ്പോള്‍ ഒരു വെജിറ്റബിള്‍ ബിരിയാണി കൂടി കരുതണേ!

T K Unni, സൌഹൃദത്തിന്റെ പൂക്കള്‍ വാടാതിരിക്കട്ടെ.

വി കെ, മധുരമല്ല്ലേ, ഇത്തിരി കൂടിപ്പോയോ, പോട്ടെ, സാരല്യ.

ശ്രീ, സന്തോഷം, നന്ദി.

കൊട്ടോട്ടിക്കാരന്‍, അതെ, ആ സൌഹൃദങ്ങള്‍ ഒരുപാട് സന്തോഷം തരുന്നു.

സു, നന്ദി.

വിനുവേട്ടന്‍, അതൊന്നും എത്ര എടുത്താലും തീരില്ല. മനസ്സില്‍ നിന്നു തന്നതല്ലേ. എല്ലാര്‍ക്കും ഉണ്ടാവും.

the man to walk with, ഇഷ്ടായില്ലേ രണ്ടും?

Keraladasanunni, നന്ദി.

നാട്ടുകാരന്‍ said...

ഫ്രീ ആയിട്ടു കിട്ടുന്നതാണെങ്കില്‍ ഞാന്‍ ഇനിയും വണ്ടിയുമായിട്ടു വരാം :)

പിറന്നാളാശംസകള്‍ !

ഇനിയും കൂടുതല്‍ ബ്ലോഗ്മീറ്റുകള്‍ കൂടാന്‍ ഇടവരട്ടേ :)

Seema Menon said...

എത്താൻ വൈകി പോയി. പായസം വല്ലതും ബാക്കി ഉണ്ടോ?
ഭാവുകങൽ.

Manoraj said...

ആശംസാ പുഷ്പങ്ങൾ ചേച്ചിക്കായ്‌ നൽക്കുന്നു ഞാൻ... ഇനിയും ഒത്തിരി നാളുകൾ ഇവിടം പ്രശോഭിപ്പിക്കാൻ കഴിയട്ടെ.. ഒരു സങ്കടം.. ചെരായി മീറ്റ്‌ എനിക്ക്‌ നഷ്ടമായി... അല്ലെങ്കിൽ കുറെ പേരെ പരിചയപ്പെടാമായിരുന്നു..

Akbar said...

ഇനിയും ഒരു പാട് കാലം ഭൂലോകത്തെ നിറ സാന്നിദ്ധ്യമാകട്ടെ. ഭൂലോകത്തെ അതിരുകളില്ലാത്ത സൌഹൃഹങ്ങളിലൂടെ പ്രയാണം തുടരുക. എല്ലാ ആശംസകളും നേരുന്നു.

poor-me/പാവം-ഞാന്‍ said...

പായിസ കൃഷിയും തുടങി എന്നറിയുന്നതില്‍ സന്തോഷം...

Eranadan / ഏറനാടന്‍ said...

മിഠായി എടുത്തു, പായസോം കുടിച്ചു, റോസുമെടുത്തു. ബൂലോക കൂട്ടുകാരിയ്ക്ക് എല്ലവിധ ആശംസകളും, ഭാവുകങ്ങളും നേരുന്നു..

വാഴക്കോടന്‍ ‍// vazhakodan said...

ചേച്ചീ....ആശംസകൾ..നൂറു നൂറു ആശംസകൾ....

തെച്ചിക്കോടന്‍ said...

പിറന്നാള്‍ ആശംസകള്‍ ചേച്ചീ..

ധനേഷ് said...

ചേച്ചീ.. ആശംസകള്‍

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എല്ലാം എടുത്തു.. :)


ആശംസകൾ...

vinus said...

മൂന്നു വർഷം തികഞ്ഞപ്പൊ 3 വിഭവങ്ങൾ അപ്പൊ മുപ്പതാം വർഷത്തിൽ ചുറ്റി പൊകുമല്ലൊ ചേച്ചി.ഞാൻ മൂന്നും എടുത്തു കേട്ടൊ..
ആശംസകൾ.

വിജയലക്ഷ്മി said...

Mittaay..naalenam eduthhu aduthavarshatthethu koodi...molu ivide thanneyundaavum orupaadu kaalam..alla ezhuthaanu..aashamsakal!!

ശാന്തകാവുമ്പായി said...

പായസം മുഴുവൻ കുടിച്ചേക്കാം എന്നു വിചാരിച്ചതാ.എല്ലാർക്കും തികഞ്ഞില്ലെങ്കിൽ മോശമല്ലേന്നു കരുതി ആശ മനസ്സിൽ തന്നെ വെച്ചു.ഒരുപാടു പായസം വിളമ്പാൻ കഴിയട്ടെ.

Typist | എഴുത്തുകാരി said...

നാട്ടുകാരന്‍, ഫ്രീയായിട്ടല്ലാതെ പിന്നെ?

പിറന്നാള്‍ ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
അല്ല, നമുക്കു് ശരിക്കും ഒന്നു കൂടിയൊന്നു മീറ്റിയാലോ! (എന്നെ തല്ലല്ലേട്ടോ).

ഒരു ഓ ടോ: ഇന്നലെ നാട്ടുകാരന്റെ നാട്ടുകാരന്‍ വന്നപ്പോള്‍ മിഠായി കൊടുത്തയച്ചാലോന്നു വിചാരിച്ചതാ.നാട്ടുകാരന്‍ നാടുവിട്ടുപോയെന്നറിഞ്ഞു!

Typist | എഴുത്തുകാരി said...

Seema Menon, വൈകിയൊന്നുമില്ല.എല്ലാവര്‍ക്കുമുള്ള പായസമുണ്ട്. സന്തോഷം.

Manoraj, ആശംസാപുഷ്പങ്ങള്‍ ഇഷ്ടായീട്ടോ. തൊടുപുഴയും ചെറായിയും കഴിഞ്ഞു, നമുക്കിനിയും കൂടാമെന്നേ.

Akbar, നന്ദി, സന്തോഷം.

പാവം ഞാന്‍, അങ്ങനെ ഞാനൊരു കൃഷിക്കാരിയായി!

ഏറനാടന്‍, സന്തോഷം, നന്ദി.

വാഴക്കോടന്‍, നന്ദി.
തെച്ചിക്കോടന്‍,നന്ദി.
ധനേഷ്,നന്ദി
ബഷീര്‍ വെള്ളറക്കാട്, നന്ദി.

vinus, സംഭവം ശരിയാണല്ലോ, നോക്കാം.

വിജയലക്ഷ്മി, ഒരുപാട് സന്തോഷം.

ശാന്ത കാവുമ്പായി, അടുത്ത പ്രാവശ്യം കുറച്ചുകൂടി കൂടുതല്‍ പായസം വച്ചേക്കാം.

jayanEvoor said...

മിഠായി എടുത്തു, മധുരം നുണഞ്ഞു!

ആശംസകൾ, ആയിരം!

ഹരീഷ് തൊടുപുഴ said...

appol chechee...

enikku mathram nerittu vannu moonnam pirannalinte madhuram nunayan sadhichoo alle..

thanks tto..

and congrats too..

ആര്‍ദ്ര ആസാദ് / Ardra Azad said...

ആശംസകൾ...

ബിലാത്തിപട്ടണം / Bilatthipattanam said...

ആദ്യവാർഷികത്തിന്റെ പേരിൽ ചോക്ലേറ്റും ,രണ്ടാം കൊല്ലത്തിന്റെ പേരിൽ പായസ്സവും, മൂന്നാം വാർഷികത്തിന്റെ പേരിൽ ബൂലോഗത്തുനിന്നും,ഭൂലോകം മുഴുവൻ പരിമളം പടർത്തിയ ആ പനിനീർപുഷ്പവും ഞാൻ എടുത്തിരിക്കുന്നു..കേട്ടൊ..

ഇനിയെന്താണ് നാലാം വാർഷികസമ്മാനമെന്ന് കാത്തിരുന്നുകൊണ്ട് ഒപ്പം എല്ലാഭാവുകങ്ങളും അർപ്പിച്ചുകൊണ്ട്.....
മുരളിമുകുന്ദൻ.

പ്രേം said...

പായസം നന്നായിട്ടുണ്ട് കേട്ടോ... എവിടുന്നു കിട്ടി ഈ കൈപ്പുണ്യം ... മൂന്നു വര്‍ഷായതിനാല്‍ മൂന്നു ഗ്ലാസ്സ് കഴിച്ചു. പോരേ...

കുറച്ചു ദിവസമായി ചേച്ചീ ഈ വഴി വന്നിട്ട്, നാട്ടിലായതിനാല്‍ ഓരോ കൊച്ചു തിരക്കുകളും...

പൂക്കളെ അത്രയ്ക്കും ഇഷ്ടാണോ... എന്നും ഈ പനിനീര്‍ പൂക്കള്‍ ബ്ലോഗിനെ സൌരഭ്യം നിറയ്ക്കട്ടെ

.... പിറന്നാള്‍ ആശംസകള്‍ .....

പ്രയാണ്‍ said...

ഞാനില്ലാത്താ സമയംനോക്കി ആഘോഷിച്ചു തീര്‍ത്തു അല്ലെ.... ഒന്നു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ യാത്ര വേണ്ടെന്നു വെക്കുമായിരുന്നല്ലൊ .........പായസത്തിന്റെ അടിയിലൊരു മുന്തിരിയുണ്ടായിരുന്നു സ്വാദ് നോക്കാന്‍ .......... അത്രകൊണ്ടുതന്നെ വയറുനിറഞ്ഞുട്ടൊ........ആശംസകള്‍.....ഇനിയും ഒരുപാടുകാലം ഇതുപോലെ....................:)

smitha adharsh said...

ചേച്ചീ..വരാനും,അറിയാനും വൈകിപ്പോയി...എന്നാലും ആശംസയുടെ കനത്തിന് കുറവില്ലാട്ടോ...ആശംസകള്‍..ഇനി,ഈ മൂന്നു,അഞ്ചായി..അഞ്ചു പത്തായി.. പത്തു,ഇരുപതായി...വണ്ടി പോട്ടെ..ആകെ മുടിഞ്ഞ തിരക്കിലായിപ്പോയി..അതാ ബൂലോകത്ത് വരാത്തെ..അപ്പൊ,മ്മൂന്നാം വാര്‍ഷികാശംസകള്‍..

Diya said...

എഴുത്തുകാരി ചേച്ചീ,

പിറന്നാളാശംസകള്‍ :)

പഥികന്‍ said...

എടുത്തു മധുരവും പൂവും. ഇത്തിരി ആര്‍ത്തി കൂടുതലായതിനാല്‍ ആരും കാണാതെ ഇത്തിരി കൂടുതലെടുത്തു. എന്നിട്ടുമൊന്നും തീരണില്ലല്ലോ?

ഇനിയുമൊരുപാട് മധുരം കിട്ടാനെനിക്കു ഇടവരുത്തട്ടേയെന്നു ആശംസിക്കുന്നു.....

Gopakumar V S (ഗോപന്‍ ) said...

ഗംഭീരം...
സന്തോഷത്തിൽ പങ്കുചേരുന്നു...
പ്രൊത്സാഹനങ്ങൾക്കു ഒരുപാട് നന്ദി...
ആശംസകൾ...

raadha said...

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
മൂന്നു കാര്യവും വളരെ ഇഷ്ടപ്പെട്ടത്, അത് കൊണ്ട് എല്ലാം എടുത്തു ട്ടോ.

Typist | എഴുത്തുകാരി said...

jayanEvoor, നന്ദി.

ഹരീഷ്, ശരിക്കും സന്തോഷമായീട്ടോ.

ആര്‍ദ്രാ ആസാദ്,

മുരളീ മുകുന്ദന്‍,

പ്രേം, പൂക്കളെ ഭയങ്കര ഇഷ്ടാ.

പ്രയാണ്‍, ഒരുപാട് സന്തോഷം.

സ്മിതാ, ഏയ് വൈകിയൊന്നുമില്ല. എത്ര തിരക്കാണെങ്കിലും ഇടക്കൊക്കെ ഞങ്ങള്‍ക്കു വായിക്കാന്‍ എന്തെങ്കിലും തരണേ.

Diya, നന്ദി.

പഥികന്‍, എന്റെ മനസ്സു നിറയെ ഉണ്ട്. എത്ര എടുത്താലും തീരില്ല.

ഗോപന്‍, സന്തോഷം.

raadha,‍‍ ഇഷ്ടായീല്ലേ, സന്തോഷം.

എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നന്ദി.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട എഴുത്തുകാരി,

ബൂലോകത്തെ മൂന്നാം പിറന്നാളിനു ഹൃദയം നിറഞ്ഞ ആശംസകള്‍ !

ഇനിയും നന്മയുടെ മധുരം നിറയുന്ന സമ്മാനങ്ങളുമായി ബൂലോകത്തെ സജീവമാക്കുവാന്‍ എല്ലാ നന്മകളും നേരുന്നു!!

അരുണ്‍ കാക്കനാട് said...

ബ്ലോഗില്‍ 3 വര്‍ഷം പിന്നിടുന്ന ചേച്ചിക്ക് ഒത്തിരി ആശംസകള്‍..

കാക്കര - kaakkara said...

കിടക്കട്ടെ എന്റെ വക ഒരു എസ്‌.എം.എസ്‌.

ഹംസ said...

പായസം കുടിച്ചു സന്തോഷമായി….

ബ്ലോഗിലൂടെ ഒരു സുഹ്രത്തിനെ കൂടി നല്‍കാം മറ്റാരുമല്ല ഞാന്‍ തന്നെ.. എവിടെയെങ്കിലും വെച്ച് കണ്ടാല്‍ സുഹ്രത്തണെന്നു പറയാമല്ലോ…

ചേച്ചിപ്പെണ്ണ് said...

Many Many happy returns of the day ...

Typist | എഴുത്തുകാരി said...

മഹി,
അരുണ്‍ കാക്കനാട്,
കാക്കര,
ഹംസ,
ചേച്ചിപ്പെണ്ണ്,

ഇവിടെ വന്നു് മധുരം കഴിച്ച എല്ലാവര്‍ക്കും നന്ദി.

Areekkodan | അരീക്കോടന്‍ said...

വരാന്‍ വൈകി.മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ചേച്ചിയുടെ ബ്ലോഗ് ഇനിയും കുറേ വാര്‍ഷികങ്ങള്‍ ആഘോഷിക്കട്ടെ

Typist | എഴുത്തുകാരി said...

അരീക്കോടന്‍ മാഷേ, നന്ദി.

Nixon said...

എഴുത്തുകാരി ചേച്ചീ...ഇത് വളരെ നന്നായീ

n.b.suresh said...

sweets eduthu. aaswadichu. ezhuthinu oru thaalamundu. so proceed. i have a blog. kilithooval.blogspot.com edakkidakku angottum sandarsanam avaam virodhalya. o.k.