Sunday, October 25, 2009

സൌന്ദര്യമത്സരം

രാവിലെ പതിവു പ്രഭാതസന്ദര്‍ശനത്തിനിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി,  പതിവില്ലാത്തപോലെ എല്ലാരുമുണ്ടല്ലോ,  സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. അല്ല, അവരെ കുറ്റം പറയാനില്ല. അവര്‍ക്കും തോന്നിക്കാണും സൌന്ദര്യമത്സരങ്ങളുടേയും മോഹിപ്പിക്കുന്ന സമ്മാനങ്ങളുടേയും കാലമല്ലേ.  നമുക്കും ഒന്നായാലെന്താ എന്നു തോന്നിയാല്‍ എങ്ങിനെ കുറ്റപ്പെടുത്താനാവും?  ആയിക്കോട്ടെ.

വേനലില്ല, വര്‍ഷമില്ല, മഞ്ഞില്ല, മഴയില്ല എല്ലാക്കാലവും ഞങ്ങള്‍‍ക്കൊരുപോലെ. എന്നിട്ടും ആര്‍ക്കും ഒരു വിലയുമില്ല. ഇപ്പോള്‍ അതു കുറേശ്ശെ മാറി വരുന്നുണ്ട്.

ഇതില്‍ നിന്നു വിട്ടു നില്‍ക്കുന്ന കുറച്ചുപേരുമുണ്ട്. ഇന്നലെയുണ്ടായിരുന്നു, നാളെയുണ്ട്, ഇന്നു മാത്രമില്ല.അപ്പോള്‍  അതു പ്രതിഷേധമല്ലാതെ പിന്നെന്താണു്? ഇവരോടൊന്നും മത്സരിച്ചു ജയിക്കേണ്ട കാര്യം നമുക്കില്ലെന്ന തോന്നലോ (അതോ മത്സരിച്ചാലും ജയിക്കില്ലെന്ന വിശ്വാസമോ :))

അല്ല, ഇനി  മത്സരിച്ചു സൌന്ദര്യറാണിപ്പട്ടം കിട്ടി കിരീടമണിഞ്ഞിട്ടെന്തനിനാ? എന്തു സമ്മാനം കിട്ടാന്‍. എന്നും വെള്ളം കിട്ടുമായിരിക്കും. ഈ എഴുത്തുകാരി നിങ്ങളു വിചാരിക്കുന്നപോലെയല്ലാട്ടോ, ഞങ്ങള്‍ക്കൊന്നും ഒരു തുള്ളി വെള്ളം തരില്ല. ബാക്കിയുള്ളവര്‍ക്കൊക്കെ രണ്ടുനേരം വെള്ളം കൊടുക്കുമ്പോള്‍ അതിനൊക്കെ ചാണകപ്പൊടി, കടലപ്പിണ്ണാക്കു് എന്തൊക്കെയാ കൊടുക്കണേ. ഞങ്ങള്‍ പാവങ്ങള്‍ അവിടേന്നുമിവിടേന്നുമൊക്കെ മോഷ്ടിച്ചിങ്ങനെ കഴിഞ്ഞുകൂടുന്നു.എന്നാലും ഞങ്ങളൊരിക്കലും നിരാശപ്പെടുത്താറില്ല.

എല്ലാവരുമണിഞ്ഞൊരുങ്ങി തന്നെയാണു്. ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, ക്രീം എല്ലാമുണ്ട്. നീലയും പച്ചയും മാത്രമില്ല. (ഒന്നോര്‍ത്തുനോക്കൂ, പച്ച  നിറത്തില്‍ എന്നെ കണ്ടാല്‍ തമാശ തോന്നില്ലേ?)

അതൊക്കെ പോട്ടെ. ഇനി ജഡ്ജിമാര്‍ക്ക്‌ ഞാന്‍ എവിടെപ്പോകും? പിന്നെ ഒരു സെലിബ്രിറ്റി ജഡ്ജ് വേണം. എലിമിനേഷന്‍ റൌണ്ടില്‍ ശോകമൂകമായ, ബ്ലാക് ആന്‍ഡ്  വൈറ്റ് അന്തരീക്ഷം വേണം. സമ്മാനം കിട്ടാത്തവര്‍ക്കെന്നോട് പരിഭവമാകും.

വേണ്ടാ, അതൊന്നും വേണ്ട, ആ ചുമതല ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു. നിങ്ങളായിക്കോളൂ അതൊക്കെ.

സമ്മാനം -  ഒരു ദിവസം സമൃദ്ധിയായി വെള്ളം. 

ഇവരാണു്‍ മത്സരാര്‍ത്ഥികള്‍:-

PA240008

PA250008

PA250004

PA250012

PA240010

PA250015

PA240004

PA240005

PA250018

PA240001

എഴുത്തുകാരി.

63 comments:

Typist | എഴുത്തുകാരി said...

ആരു ജയിക്കും? ആര്‍ക്കാണു കിരീടം???

ഭായി said...

എപ്പോഴും കാണുന്നവളായതുകൊണ്ട് കിരീടം ഒന്നാമത്തവള്‍ക്ക്..!!

എന്നാലും, മറ്റാരും മോശക്കരല്ല!!

ഹരീഷ് തൊടുപുഴ said...

എന്റെ വോട്ട്...ആറാമത്തെ ഫോട്ടോയിലുള്ളവൾക്ക്..

Rare Rose said...

കുറെപ്പേരുണ്ടല്ലോ വീറും വാശിയും നിറഞ്ഞയീ സൌന്ദര്യമത്സരത്തില്‍..
എല്ലാരെയും ഇഷ്ടമായെങ്കിലും ഒരിത്തിരി ഇഷ്ടക്കൂടുതല്‍ 5ആമതായി നില്‍ക്കുന്ന ചുവന്നു,തുടുത്ത സുന്ദരിയെ..:)

OAB/ഒഎബി said...

ഒന്നിന് 100ൽ 101 മാർക്ക്. മറ്റുള്ളവക്ക് 100 വീതം(നല്ല ജഡ്ജ് അല്ലേ)
സമ്മാനം പുതുക്കി നിശ്ചയിച്ചാൽ 101 ആർക്കാണെന്ന് പറയാം...

Sabu Kottotty said...

ബാക്കിയുള്ളവരെക്കൂടി പങ്കെടുപ്പിയ്കാമായിരുന്നു. അതോ അവര്‍ ആപ്ലിയ്ക്കേഷന്‍ വച്ചില്ലേ? നാട്ടില്‍നിന്നു മാറിയശേഷം ഒന്നാമത്തവളെ മാത്രമേ കാണുന്നുള്ളൂ. മറ്റുള്ളവരെ കാണാന്‍ അവസരമൊരുക്കിയതിനു നന്ദി. ഇവരെയെല്ലാം ഒരുമിച്ച് ഒരുതായ്ത്തടിയില്‍ പിടിപ്പിച്ചാല്‍ നല്ലരസമുണ്ടാവും കാണാന്‍. ഈര്‍ക്കിലുപോലെ ബോഡിയുള്ള വെളുത്ത സുന്ദരിയെ (ചിത്രത്തിലില്ല) ഏറ്റവും താഴെ ബഡ്ഡാന്‍ ശ്രദ്ധിയ്ക്കണം.
ഈ മത്സരത്തിനു വിധിപറയുന്നില്ല, എല്ലാരും ഒന്നിനൊന്നു സുന്ദരിമാര്‍ തന്നെ.

കുഞ്ഞൻ said...

ഏഴാമത്തവൽ..!

നീന്തൽ വസ്ത്രങ്ങളിൽ ഇവരെക്കണ്ടാ‍ലെ കിരീടം ആർക്ക് കൊടുക്കണമെന്ന് പറയാൻ പറ്റൂ ചേച്ചി..

പ്രയാണ്‍ said...

ഏഴാമത്തവളെ എപ്പോഴും എന്റെ ബാല്‍ക്കണിയില്‍കണ്ട് നല്ല പരിചയമാണ്.....അതുകൊണ്ടവള്‍ക്കുതന്നെ എന്റെ വോട്ട്...........

siva // ശിവ said...

എല്ലാവരും ഉണ്ടല്ലോ... ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യൂഷനിലായി....

മീര അനിരുദ്ധൻ said...

എല്ലാവരും ഒന്നിനൊന്നു സുന്ദരിമാർ തന്നെ എങ്കിലും എന്റെ വോട്ട് അഞ്ചാമത്തവൾക്കാണു.

കണ്ണനുണ്ണി said...

അന്ജാമാത്തവള്‍ അടിപൊളി

ശ്രീ said...

ആരും മോശമാക്കിയിട്ടില്ല.

പ്രഭാത സവാരിയ്ക്കിടെ കണ്ണില്‍ പെട്ടെങ്കിലും ചിത്രമെടുത്തത് പിന്നേയും കുറേ കഴിഞ്ഞാണെന്ന് തോന്നുന്നല്ലോ ചേച്ചീ? മിക്കവരും വെയിലില്‍ വാടി തുടങ്ങി. കുറച്ച് കൂടി നേരത്തേ പടമെടുത്തിരുന്നെങ്കില്‍ സുന്ദരിമാര്‍ക്ക് കുറേക്കൂടി ഉണര്‍വ്വ് തോന്നിയേനെ. :)

പ്രേം I prem said...

എലിമിനേഷന്‍ റൌണ്ടെന്നുപറഞ്ഞു ഇവരെ പരിഹസിക്കരുതെ, സെലിബ്രിറ്റി ജഡ്ജ്സ്‌ ആയി നമ്മളൊക്കെയില്ലേ...

എന്നാലും ഏഴാമത്തെതാണെന്നു തോന്നുന്നു. പിങ്ക്നിറം അവളിലെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. വരുമ്പോള്‍തന്നെ കിരീടവും വച്ചാണ് വന്നതെന്ന് തോന്നുന്നു "മഞ്ഞപ്പൂംപൊടികിരീടം"

Typist | എഴുത്തുകാരി said...

ഭായി,
ഹരീഷ്,
Rare Rose,
ഒഎബി,
കൊട്ടോട്ടിക്കാരന്‍,
കുഞ്ഞന്‍,
പ്രയാണ്‍,
ശിവാ,
മീരാ,
കണ്ണനുണ്ണി,

ശ്രീ, ഇനി അടുത്ത പ്രാവശ്യം എടുക്കുമ്പോള്‍ നേരം പുലരുമ്പോള്‍ തന്നെ എടുക്കാം.

ബൃഹസ്പതി,

എന്റെ സുന്ദരികളെ എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു അല്ലേ, സന്തോഷം.

നിഷാർ ആലാട്ട് said...

എല്ലാം ഒന്നിനൊന്നു മെച്ചം

നന്നായിട്ടുണ്ട്

പണ്ടൂ ഇതിന്റെ ഒക്കെ ഒരു കൊമ്പിന്നു വെൻണ്ടി കുറെ നടന്നിട്ടുളതാ

സന്തോഷായി

ചെച്ചിടെ പൊസ്റ്റിൻ 101 മാർക്ക്

അനില്‍@ബ്ലോഗ് // anil said...

ഹോ ഇത്രേം സുന്ദരികളോ.
എല്ലാര്‍ക്കും ഫുള്‍ മാര്‍ക്ക് .
ഇനി നറിക്കിട്ടോ.

ഓഫ്ഫ്:
കഴിഞ്ഞ ആഴ്ചകൂടി നെല്ലായ വഴിക്ക് പോയിരുന്നു, ഈ പോട്ടങ്ങള്‍ കണ്ടിരുന്നെല്‍ കയറി എല്ലാറ്റിന്റേയും ഓരൊ കമ്പ് വാങ്ങിയേനെ.

Unknown said...

ഇത്രയും സുന്ദരികള്‍ എവിടുന്നു വന്നു... എല്ലാവരും സുന്ദരിമാര്‍... ആര്‍ക്കു കൊടുക്കും കൂടുതല്‍ മാര്‍ക്ക്‌..? എന്തായാലും എന്‍റെ വോട്ട് സുന്ദരി നമ്പര്‍ 2 നു കൊടുക്കുന്നു... മത്സര ഫലം പബ്ലിഷ് ചെയ്യണേ...

Anil cheleri kumaran said...

എല്ലാവര്‍ക്കും ഒന്നാം സമ്മാനം... രസായിട്ടുണ്ട് കേട്ടൊ.

അരുണ്‍ കരിമുട്ടം said...

വായിച്ച് തുടങ്ങിയപ്പോള്‍ എന്തെന്ന് മനസിലായില്ല
:)
ആരാ വിജയി?
1

വയനാടന്‍ said...

എല്ലവരും സുന്ദരികൾ!
എന്നാലും എന്റെ വോട്ട്‌ രണ്ടാമത്തവൾക്ക്‌

ദിയ കണ്ണന്‍ said...

എല്ലാവരെയും ഇഷ്ടമായി. എഴാമത്തെയാളോട് ഇത്തിരി ഇഷ്ടം കൂടുതല്‍ ആണ് പണ്ട് മുതല്‍ക്കേ. വയലറ്റ് വീട്ടില്‍ ഉണ്ടായിരുന്നു. പച്ച നിറത്തില്‍ കണ്ടിട്ടില്ല..:)

Anonymous said...

അല്ലെങ്കിലും പുതിയ ചെട്ടിയില്‍ വളരുന്ന പൂക്കളെ ( എങ്ങോട്ട് വേണമെങ്കിലും മട്ടവൈക്കമല്ലോ അവയെ ) ആണ് താല്പര്യം മിക്കവര്‍ക്കും അവര്‍ക്കും ആവശ്യത്തിനു പരിചരണം ഞങ്ങള്‍ ആര്‍ക്കും വേണ്ടാത്തവര്‍ പക്ഷെ ഞങ്ങളുടെ ഔഷധ ഗുണം അറിയുന്നവര്‍ ഞങ്ങളെ തേടി വരാറുണ്ട്‌ !


ചേമ്പരത്തികള്‍ക്ക് വേണ്ടി ഒരു ചെമ്പരത്തി

ബിനോയ്//HariNav said...

എല്ലാര്‍ക്കും ഫുള്‍‌മാര്‍ക്ക്. പക്ഷെ വിജയി എഴുത്തുകാരിതന്നെ :))

the man to walk with said...

പണ്ട് വീട്ടിലി‌ണ്ടയിരുന്നു ഈ സുന്ദരിമാരുടെ ബന്ധുക്കള്‍ ഇപ്പോലെവിടെയാണോ ..?
ചെമ്പരത്തിക്കൂട്ടത്തെ
ഇഷ്ടായി ..നന്ദി ഈ പന്കുവയ്കലിനു

Kichu $ Chinnu | കിച്ചു $ ചിന്നു said...

no:6 :)

nandakumar said...

അഞ്ചാമത്തവളല്ലേ സുന്ദരി? അവള്‍ക്കു തന്നെ ഒന്നാം സമ്മാനം. ലവള്‍ക്കു കൊടുത്തില്ലേല്‍ ഞാന്‍ പ്രശ്നമുണ്ടാക്കും :)

Typist | എഴുത്തുകാരി said...

നിഷാര്‍, സന്തോഷം.

അനിലേ, ഇനിയും എപ്പഴെങ്കിലും പോകുമല്ലോ ഈ വഴിക്കു്. അപ്പോ കയറിയാല്‍ മതി, ഇഷ്ടം പോലെ തരാം.

ഉമേഷ്‌, :) സന്തോഷം.

Jimmy, ഈ വഴി വന്നതിനു സന്തോഷം.

കുമാരന്‍, നന്ദി.

അരുണ്‍, ഞാനും ഇപ്പോഴാകെ കണ്‍ഫ്യൂഷിയസ് ആയല്ലോ, ആര്‍ക്കാ റാണിപ്പട്ടം കൊടുക്കുക.

വയനാടന്‍, നന്ദി,

Diya, വയലറ്റ് ചെടിയുണ്ട്. പക്ഷേ അവള്‍ പരിഭവിച്ചു നില്‍ക്കുകയാണെന്നു തോന്നുന്നു. പൂ ഉണ്ടായില്ല.

വിധി നിര്‍ണ്ണയിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

അനോണി, ചെമ്പരത്തികളോടൊരു താത്പര്യക്കുറവുമില്ല എന്ന് തന്നെയല്ല, വളരെ ഇഷ്ടവുമാണ്.

ബിനോയ്, thank you :)

the man to walk with, സന്തോഷം.

Kichu/Chinnu, ആറാമത്തവളെയാണിഷ്ടം അല്ലേ?

നന്ദൂസ്, പ്രശ്നണ്ടാക്കല്ലെ മാഷേ, അതു നമുക്കു ശരിയാക്കാന്നേയ്, ആരോടും പറയണ്ട.

Aisibi said...

ആദ്യത്തവള്‍ക്കു തന്നെ!! അവളൊരു മിസ് കേരളയും, ഒരു മിസ് ലാളിത്യവും,മിസ് നാടനുമാണ്!!

ചേച്ചിപ്പെണ്ണ്‍ said...

എന്റെ സമ്മാനം മേലിന്നു മൂന്നാമതായി ചിരിച്ചു നില്‍ക്കുന്നവള്‍ക്ക്

പ്രേം I prem said...

ചേച്ചീ, മൂന്നു ദിവസമായി അവര്‍ക്കൊരിറ്റു വെള്ളം കൊടുത്തിട്ട്, ഇന്ന് കാണുമ്പോള്‍ അവര്‍ക്കൊക്കെ ഒരു സന്തോഷക്കുറവ്. ആണോ?

Typist | എഴുത്തുകാരി said...

ബൃഹസ്പതി, അങ്ങനെ തോന്നിയോ, സന്തോഷക്കുറവുണ്ടോ?
ഏയ്, ഇനിയിപ്പോ ടെന്‍ഷന്‍ കൊണ്ടാവുമോ എന്തോ (ആര്‍ക്കു റാണിപ്പട്ടം കിട്ടുമെന്നറിയാഞ്ഞിട്ടേയ്)!

ഇടക്കു വന്നുനോക്കുന്നതില്‍ സന്തോഷം.

ഗ്രീഷ്മയുടെ ലോകം said...

എനിക്ക് വളരെ ഇഷ്ടമുള്ള പൂവാണ് ചെമ്പരുത്തി പൂവ് (തെറ്റിദ്ധരിക്കരുത്)
പക്ഷെ സുന്ദരന്മാരായ ഈ പൂക്കളെ സുന്ദരി എന്ന് വിളിച്ചതത്ര ശരിയായില്ല!

ആര്‍ദ്ര ആസാദ് / Ardra Azad said...

സമ്മാനം എല്ലാവരും സമത്തില്‍ വീ‍തിക്കട്ടെ...

ആര്‍ദ്ര ആസാദ് / Ardra Azad said...
This comment has been removed by the author.
സാബിബാവ said...

നല്ല
കാഴ്ചകള്‍ മനോഹരം ആരു ജയിക്കും?

Gopakumar V S (ഗോപന്‍ ) said...

ആറാമത്തേത് തന്നെ സുന്ദരി. ...

പാവത്താൻ said...

എന്റെ വോട്ട് ഏറ്റവും അവസാനം നില്‍ക്കുന്ന സുന്ദരിക്ക്.

Anonymous said...

Raani pattam radamathavalkku thanne...No doubt about it :)

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

Aisibi,
ചേച്ചിപ്പെണ്ണ്,
ബൃഹസ്പതി,
മണി സാര്‍,
ആര്‍ദ്രാ ആസാദ്,
sabibava,
Gopan,
പാവത്താന്‍,
അനോണീ,
നന്ദി.

ഒരു അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്തതുകൊണ്ട് റാ‍ണിപ്പട്ടമൊന്നും വേണ്ടെന്നുവച്ചു എല്ലാവരേയും വിജയികളായി പ്രഖ്യാപിച്ചാലോ നമുക്കു്. സമ്മാനം പങ്കിട്ടു കൊടുക്കാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മത്സരം നടക്കുന്ന വിവരം ഇപ്പോളാണറിഞ്ഞത്...ഏതായാലും ഒന്നും പങ്കിട്ട് കൊടുക്കേണ്ട...കുഞ്ഞൻ പറഞ്ഞ പോലെ വല്ലതും ആലോചിക്കാവുന്നതാണ്..

ആശംസകൾ!

വീകെ said...

ആകെ കൺഫൂഷനിലായല്ലൊ ചേച്ചി...?!
എല്ലാം ഒന്നിനൊന്നു മെച്ചം...!!
പണ്ടേ ഈ സൌന്ദര്യം സെലക്ട് ചെയ്യുന്നതിൽ വളരെ പുറകിലാ...

എങ്കിലും ആ അവസാനത്തവളെ ആയാലൊ...?
പാവം... ആരും ഗൌനിക്കുന്നില്ലന്ന തിരിച്ചറിവിൽ വാ‍ടിത്തളർന്ന്, ആ ചുരുണ്ടു കൂടിയുള്ള നിൽ‌പ്പ്..
അവസാനത്തവളെത്തന്നെ...!!

അല്ല.... ഇതെന്നു തുടങ്ങി ഈ സൌന്ദര്യ മാത്സരത്തിനൂള്ള കംമ്പം...?

jayanEvoor said...

ആര്‍ക്കും വേണ്ടാത്ത കുഞ്ഞു പൂവ് - എട്ടാം പൂവ് ... എനിക്കത് മതി...!

കുഞ്ഞായി | kunjai said...

എത്ര വെറൈറ്റി ചെമ്പരുത്തികളാ...എന്റെ വോട്ട് ആറാമത്തെ സുന്ദരിക്ക്

raadha said...

ഈ ചെമ്പരത്തി പൂക്കള്‍ക്ക് മാര്‍ക്കിടാന്‍ എനിക്ക് വയ്യ. ഓരോരുത്തരും എന്റെ കണ്ണില്‍ ഓരോ തരത്തില്‍ സുന്ദരിമാരാണ്. എല്ലാരേയും ഒരുമിച്ചു കാണാന്‍ എന്തൊരു ചന്തം!

Muralee Mukundan , ബിലാത്തിപട്ടണം said...

ചെമ്പരത്തി..പൂവ്വേ ചൊല്ലൂ...
സുന്ദരിനീ....ആരാണെന്ന്...

സന്തോഷ്‌ പല്ലശ്ശന said...

എല്ലാത്തിന്‍റേയും മോന്തായക്കട്ട എന്താ ഇങ്ങിനെ തേനിച്ച കുത്തി വീര്‍ത്തപോലിരിക്കുന്നേ... എഴുത്തുകാരിയുമായി പിണങ്ങി ഒളിച്ചു നില്‍ക്കുന്നപോലൂണ്ട്‌.... ലവളുമാരെ എല്ലാങ്കൂടെ ഒരു കീരീടത്തിലു വച്ച്‌ കമ്മഴ്ത്തും ഞാന്‍ പിന്നെ ഓറ്റൊരുത്തീം മ്മിണ്ടില്ലാ.... അല്ല പിന്നേ.... ഒരു ചുന്തരികള്‌...

Styphinson Toms said...

ഹോ ചെംബരത്തിയിൽ ഇത്ര വെറൈറ്റിയോ...... ഈ സ്ഥലം അറിഞ്ഞിരുന്നെങ്കിൽ എല്ലാം കുറെശ്ശെ അടിച്ചുമാറ്റാമായിരുന്നു.

Typist | എഴുത്തുകാരി said...

സുനില്‍, അതു ‍ ശ്രമിച്ചു നോക്കാവുന്നതേയുള്ളൂ.

വി കെ, അവരു തയ്യാറായി വന്നതല്ലേ, നിരുത്സാഹപ്പെടുത്തേണ്ടല്ലോ.

ജയന്‍,എട്ടാമത്തെ പൂവിനോടാണിഷ്ടം അല്ലേ, ശരി.

കുഞ്ഞായി, ഇനിയുമുണ്ട് രണ്ടുമൂന്നു പേരു കൂടി. അവര്‍ അന്നു പ്രതിഷേധത്തിലായിരുന്നു.

raadha, എല്ലാവരും സുന്ദരിമാരായതാ പ്രശ്നമായതു്.

ബിലാത്തിപ്പട്ടണം, അവര്‍ക്കും തീരുമാനിക്കാന്‍ പറ്റുന്നില്ല.

സന്തോഷ്, അവരെന്നോട് പിണങ്ങിയെന്നോ, ഏയ് ഇല്ലല്ലോ.

ടോംസ്, ആദ്യമായല്ലേ ഇവിടെ, സ്വാഗതം. അടിച്ചുമാറ്റ്വൊന്നും വേണ്ടാ, ഞാന്‍ തരാല്ലോ.

ഈ സുന്ദരിമാരെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

ഗീത said...

ഞാന്‍ എല്ലാര്‍ക്കും ഒരേ മാര്‍ക്കാ കൊടുത്തത്. എല്ലാരും സുന്ദരികള്‍ തന്നെ. ആരും എലിമിനേറ്റഡ് ആകുന്നില്ല. ആരും എസ്.എം.എസ് തെണ്ടുകയും വേണ്ട.

അപ്പോള്‍ എഴുത്തുകാരീ, എല്ലാവര്‍ക്കും ദിവസേന വെള്ളം സ‌മൃദ്ധിയായി കൊടുത്തുകൊള്ളൂ...

റോസാപ്പൂക്കള്‍ said...

ആരും മോശക്കാരല്ലോ....
എല്ലാവരും സുന്ദരികള്‍ തന്നെ

തൃശൂര്‍കാരന്‍ ..... said...

എന്റെ വോട്ട് അഞ്ചാമത്തെ ഫോട്ടോയില്‍ ഉള്ള സുന്ദരിക്ക്

ManzoorAluvila said...

വളരെ നന്ദായിരിക്കുന്നു ഈ "സൌന്ദര്യമത്സരം...ആശംസകൾ

ManzoorAluvila said...

വളരെ നന്ദായിരിക്കുന്നു ഈ "സൌന്ദര്യമത്സരം...ആശംസകൾ

വശംവദൻ said...

എല്ലാരും കൊള്ളാം.

ശാന്ത കാവുമ്പായി said...

എല്ലാവരും സുന്ദരിമാരല്ലേ?പിന്നെന്തിനു മൽസരം?

Typist | എഴുത്തുകാരി said...

ഗീത,
റോസാപ്പൂക്കള്‍,
തൃശ്ശൂരുകാരന്‍,
ManzoorAluvila,
വശംവദന്‍,
ശാന്ത കാവുമ്പായി,

എല്ലാവര്‍ക്കും നന്ദി. സമ്മാനം ഒരാള്‍ക്കു കൊടുത്ത് മറ്റുള്ളവരെ പിണക്കണ്ട, എല്ലാവരും സുന്ദരികളായി പ്രഖ്യാപിക്കാം. അല്ലേ?

സന്തോഷ്‌ പല്ലശ്ശന said...

ഈ സൌന്ദര്യ മത്സരം അനുവദിക്കാനാവില്ല..... സുന്ദരികളും ഭാരത സംസ്കാരിക കേന്ദ്രവുമായി പുഷ്പങ്ങളെ വെറും കച്ചവടചരക്കായി കെട്ടിയെഴുന്നള്ളിക്കുന്ന ഈ സൌന്ദര്‍മത്സരത്തിനെതിരെ ഞാന്‍ ശക്തിയുക്തം പ്രതിഷേധിക്കുകയാണ്‌ സുഹൃത്തുക്കളെ... എഴുത്തുകാരി ഈ സന്ദര്യ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങണം ഇല്ലെങ്കില്‍ ഞാന്‍ നിരാഹാര സ..മ...ര...തു...ടങ്ങണോ... വേണ്ടാ...ല്ലേ.... :):)

എറക്കാടൻ / Erakkadan said...

എന്റെ വോട്ട്‌ ആ കൂമ്പി നിൽക്കുന്ന സുന്ദരിക്ക്‌

Typist | എഴുത്തുകാരി said...

സന്തോഷ്, നിരാഹാരം തുടങ്ങല്ലേ, അവസാനിപ്പിച്ചു, മത്സരം. പോരേ?

എറക്കാടന്‍, ആദ്യമായല്ലേ ഈ വഴി. സ്വാഗതം.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഒന്നാമത്തവള്‍ ..

പണ്ട് ഞാന്‍ പല തരം ചെമ്പരത്തികള്‍ ഒരു ചെടിയില്‍ ബഡ്ഡ് ചെയ്തത് ഓര്‍മ്മ വരുന്നു...
പിന്നീട് കടമുറി പണിയാ അത് വെട്ടി കളയേണ്ടി വന്നതും :(

Bindhu Unny said...

ഇനി ഒരു നീലേം കൂടി സംഘടിപ്പിക്ക് ട്ടോ. പിന്നെ, ഒരിളം പച്ച ചെമ്പരത്തിയെ മനസ്സിലാലോചിച്ചപ്പോള്‍ എനിക്കിഷ്ടായി. :)