Friday, October 16, 2009

ഓര്‍മ്മകളുടെ തുടിതാളം...

കേട്ടുമറന്ന എന്തോ ഒന്നു് കേട്ടുകൊണ്ടാണിന്നു് കണ്ണു തുറന്നതു്. ഒരു നിമിഷം സംശയിച്ചു, സ്വപ്നമായിരുന്നോ, പഴയതെന്തെങ്കിലും ഓര്‍ത്തു കിടന്നിട്ടു്. ഏയ്, അല്ല.

ഇന്നലെ ഉച്ചക്കു പോയതാണു് കറന്റ്.  ഇതുവരെ വന്നില്ല. എന്തോ കൂടിയ കേടായിരിക്കണം. അല്ലെങ്കില്‍ ഈ നേരം കൊണ്ട് ജോയ് ശരിയാക്കിയേനേ. അതുകൊണ്ട് വീണ്ടും ആ പ്രത്യേക താളത്തിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിച്ചു, അതിനൊപ്പം അയവിറക്കാന്‍ കുറേ പഴയ  ഓര്‍മ്മകളും.

ശബ്ദം എന്താണെന്നല്ലേ?  കിണറില്‍ നിന്നു വെള്ളം കോരിയെടുക്കുന്ന ശബ്ദം. അതെന്താ ഇത്ര മാത്രം പറയാന്‍ എന്നാണെങ്കില്‍, ഉണ്ട്, പറയാനുണ്ട്.

എത്രയോ കാലം ഈ ശബ്ദം കേട്ടുകൊണ്ടാണുണര്‍ന്നിട്ടുള്ളതു്, നേരം പരപരാ വെളുക്കുന്നതിനു മുന്‍പേ. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നു്, അമ്പലത്തില്‍ നിന്നു്. ബക്കറ്റ് കിണറിലേക്കിട്ട്‌ ഒരഞ്ചാറു പ്രാവശ്യം തുടിക്കണം, എന്നിട്ടു വേണം കോരിയെടുക്കാന്‍. രാവിലെ ആദ്യം ബക്കറ്റില്‍ കോരിയെടുക്കുന്ന വെള്ളം കളയണം.(അതെന്തിനാണെന്നു് ഇന്നുമറിയില്ല). ഈ തുടിയിലൂടെ വെള്ളം കോരുമ്പോള്‍ ഒരു  പ്രത്യേക താളമാണതിനു്, സംഗീതം പോലെ.നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ ബക്കറ്റിട്ടു തുടിച്ചു കോരിയെടുക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തന്നെയാണു്.

അന്നൊക്കെ എല്ലാ വീട്ടിലുമുണ്ടാവും അടുക്കളക്കിണര്‍. വീട്ടിനുള്ളില്‍ നിന്നു നേരിട്ടു വെള്ളം കോരാം. ഒരു അര വാതിലുണ്ടാവും. അതിലൂടെ. രാത്രി ആ വാതിലടക്കാന്‍‍ കയറിനു കടക്കാന്‍ പാകത്തില്‍  ചെറിയൊരു വിടവുണ്ടാവും  വാതിലില്‍. വെള്ളം കോരിക്കോരി കിണറിന്റെ ആ ഭാഗം തേഞ്ഞു പോയിട്ടുണ്ടാവും.ഇന്നു് അങ്ങനെ അടുക്കളക്കിണര്‍ എന്ന ഒരു സങ്കല്പമേ ഇല്ലല്ലോ, അതിന്റെ ആവശ്യവുമില്ല. ‍ എവിടെയെങ്കിലും ഒരു കിണറും പമ്പുമുണ്ടായാല്‍ പോരെ? വെള്ളം ടാങ്കിലെത്തും.

പഴമകള്‍ മുഴുവന്‍ വഴി മാറിക്കഴിഞ്ഞിട്ടില്ലാത്ത, മച്ചും തട്ടിന്‍പുറവും, കുഞ്ഞുകുഞ്ഞു കുടുസ്സുമുറികളുമുള്ള ഈ വീട്ടില്‍ ഒരു സ്മാരകമെന്നപോലെ ഇപ്പഴും അതു ബാക്കി നില്പുണ്ട് (ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും). അതിതാ ഇവിടെ.

PA150009 

PA150010

( ഞങ്ങളിതിനെ തുടി എന്നാണു് പറയുന്നതു്. വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല)

മരത്തിന്റെ ഒരു വളയം. അതില്‍ അഴിയായി ഉറപ്പിച്ചിരിക്കുന്ന മരക്കഷണങ്ങള്‍. കയറിന്റെ ഒരു തുമ്പ് ബക്കറ്റില്‍. മറ്റേ അറ്റം തുടിയില്‍. ബക്കറ്റ് കിണറിലേക്കിടുമ്പോള്‍  കയര്‍ അഴിഞ്ഞുകൊണ്ടേയിരിക്കും.  വെള്ളം നിറച്ചു തിരിച്ചു കയറ്റുമ്പോള്‍ വളയത്തില്‍ ചുറ്റിക്കൊണ്ടും. ഇനി അധികനാള്‍ കാണാന്‍ ഇടയില്ലാത്ത ഇതൊന്നു നിങ്ങളെക്കൂടി കാണിക്കമെന്നു കരുതി.

എത്രയോ വര്‍ഷങ്ങള്‍ പഴക്കമുണ്ടതിനു്, എത്രയോ കൈകള്‍ അതിലൂടെ വെള്ളം കോരിയിരിക്കും!

എഴുത്തുകാരി.

54 comments:

Typist | എഴുത്തുകാരി said...

ഇനി അധികനാള്‍ കാണാനിടയില്ലാത്ത ഒരു കാഴ്ച്ച നിങ്ങള്‍ക്കുവേണ്ടി....

Indiascribe Satire/കിനാവള്ളി said...

ഇതിനു കപ്പിയും കയറും എന്നും പറയും. ഇതിന്റെ പുതിയ വേര്‍ഷന്‍ ഒരു ചെറിയ ഇരിമ്പു ചക്രം ആണ് . അതിനും ഉണ്ട് സംഗീതം . ആദ്യത്തേത് "കട, കട" ആണെങ്കില്‍ ഇത് "സ്കവീക്ക് സ്കവീക്ക്" എന്നാണ് . അവധി കാലത്ത് തറവാട്ടില്‍ എത്തുമ്പോള്‍ വെള്ളം കോരുക ഒരു നല്ല ജോലി ആയിരുന്നു. ഇപ്പോഴും വൈദ്യുതി പോയാല്‍ കപ്പിയും കയറും തന്നെ ആശ്രയം .

Rare Rose said...

എഴുത്തുകാരി ചേച്ചീ.,ഇപ്പോഴും പഴമയോടൊരിഷ്ടം കാത്തുസൂക്ഷിക്കുന്നവര്‍ക്കിരിക്കട്ടെ ഈ കാഴ്ച.അടുക്കളക്കിണറും,കിനാവള്ളി പറഞ്ഞ കിണറും,ഒക്കെ പരിചയമുള്ളതു കൊണ്ടു ഓര്‍മ്മകളുടെ ഈ തുടിതാളം എനിക്കും കേള്‍ക്കാനായി..

the man to walk with said...

ആ കിണറിനു decoration സാധ്യതയുണ്ട് .മിക്കവാറും വലിയ ഹോറെലുകളിലേക്ക് ചേക്കേറും ഈ ഐറ്റം
പോസ്റ്റ്‌ ഓര്‍മ്മകള്‍ ഉണര്‍ത്തി ഇഷ്ടായി

ശ്രീ said...

പണ്ടെങ്ങോ പഴയ ഏതോ തറവാട്ടില്‍ വച്ച് ഇത് കണ്ട ഒരോര്‍മ്മയേ എനിയ്ക്കുള്ളൂ... പിന്നെ സിനിമകളിലേ കണ്ടിട്ടുള്ളൂ.

എന്തായാലും ഗൃഹാതുരത പകരുന്ന ചിത്രം, ഓര്‍മ്മകള്‍...

നന്നായി ചേച്ചീ...

ദീപാവലി ആശംസകള്‍!

OAB/ഒഎബി said...

എന്റെ സ്കൂൾ പുസ്ഥകത്തിൽ തു ടി= തുടി എന്നൊക്കെ എഴുതി പഠിച്ചതോർക്കുന്നു.
നാട്ടിലവിടേയും ഇവിടേയുമായി മുമ്പ് കണ്ടിരുന്നു.
ഇപ്പോൾ സിനിമയിൽ ഇടക്ക് കാണുന്നു.
കപ്പിയെന്നത് വേറെ. മുമ്പ് മരചക്രത്തിൽ കണ്ടിരുന്നു. ഇപ്പോൾ ഇരുമ്പ് ഉണ്ടെങ്കിലും HDPE പ്ലാസ്റ്റിക്കിൽ ലഭ്യമാണ്.അതിനൊന്നും ഇത്ര വലിപ്പം ഉണ്ടാവില്ല.

എല്ലാവർക്കുമറിയുന്ന കാര്യം തന്നെ ഞാനെഴുതുന്നു.....

കണ്ണനുണ്ണി said...

കിണറും കിണറ്റു കരയിലെ കുളിയും ഒക്കെ ഇനുനം ഉണ്ട്...
മനസ്സില്‍ ആണെന്ന് മാത്രം

Anil cheleri kumaran said...

ഞങ്ങളുടെയൊക്കെ വീട്ടില്‍ ഇപ്പോഴും പൈപ്പുണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യാന്‍ കിണറില്‍ നിന്നും വെള്ളം ഇരുമ്പ് കപ്പി വഴി വലിച്ചെടുക്കുക തന്നെയാണ്. പോസ്റ്റ് നന്നായിട്ടുണ്ട്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാഴ്ച തന്നെ.

പാവത്താൻ said...

ഇരുമ്പു കപ്പിയും കയറും കൊണ്ടു വെള്‍ലം കോരുന്നതു പോലെ കയറിന്റെ ഒരറ്റത്തു പിടിച്ചു വലിച്ചല്ലേ ഇതില്‍ വെള്ളം കോരുന്നത്?

ബിന്ദു കെ പി said...

പോസ്റ്റ് നന്നായി ചേച്ചി. ഞങ്ങളുടെ തറവാട്ടിൽ പണ്ട് തുടി ഉണ്ടായിരുന്നെങ്കിലും ഇന്ന് തറവാടുതന്നെ ‘ആടു കിടന്നിടത്ത് പൂട പോലുമില്ല’ എന്ന അവസ്ഥയിലാണ് :) :)

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ് ചേച്ചി. ഉപയോഗിക്കാറില്ലെങ്കിലും ഞങ്ങളും സൂക്ഷിക്കുന്നു വീട്ടു വളപ്പിൽ, പഴമയുടെ ഈ ഒരു കൈകുമ്പിൾ കുളിർ [കിണർ] ജലം

സന്തോഷ്‌ പല്ലശ്ശന said...

പാലക്കാട്‌ അഗ്രഹാരത്തിലെ ഒരു വീട്‌ വാങ്ങിച്ച്‌ അതിലാണ്‌ എന്‍റെ കുട്ടിക്കാലം കഴിഞ്ഞത്‌...പട്ടര്‌ വീട്‌ ഞങ്ങള്‍ക്ക്‌ വില്‍ക്കുമ്പൊ തന്നെ അടുക്കള കിണറിന്‍റെ കപ്പിയും മരവും അഴിഞ്ഞ്‌ കിണറിലേക്ക്‌ ആത്മഹത്യയ്ക്ക്‌ ശ്രമിക്കുകയായിരുന്നു. ഞങ്ങളാ ചിതല്‍ പാതി തിന്ന മരത്തെ വെട്ടി തീകത്തിച്ചു.... ഇപ്പൊ അടുക്കളക്കിണറിന്‍റെ ജനല്‍ മാത്രമുണ്ട്‌ കപ്പിയും മരവുമില്ല.... ഇനി പ്പൊ പറഞ്ഞിട്ടെന്താ കാര്യം.... :):)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഈ തുടിയുടെ ഖരസംഗീതം എന്നേയ്ക്കുമായി പാതാളത്തിലേയ്ക്കു മറഞ്ഞുപോയ ഒരു കാലത്തിന്റെയും സംസ്കാരത്തിന്റെയും ജീവിതശൈലിയുടെയും ഓർമ്മകൾ ഉണർത്തി. നന്ദി.

Typist | എഴുത്തുകാരി said...

കിനാവള്ളി,നന്ദി.
ഇപ്പോള്‍ എല്ലായിടത്തും ഇരുമ്പുകൊണ്ടുള്ള കപ്പിയും കയറും തന്നെയാണ് കാണുന്നതു്.

Rare Rose,

the man to walk with,

ശ്രീ,

OAB, അതെ, ഇപ്പോള്‍ ഇത്തരം തുടികള്‍ അധികം ഇല്ലാതായി തുടങ്ങി.

കണ്ണനുണ്ണി,

കുമാരന്‍, ഞങ്ങളും അങ്ങനെ തന്നെ. കുറേ വീടുകളില്‍, കിണറില്‍ നിന്നു നേരിട്ടു (ടാങ്കില്‍ പോവാതെ) വെള്ളം പിടിക്കുന്ന ഒരു പൈപ്പ് കൂടി കണ്ടിട്ടുണ്ട്, ഭക്ഷണം പാകം ചെയ്യാനൊക്കെ.

പാവത്താന്‍, മാഷേ, കയറിന്റെ ഒരറ്റത്തു തൊടുമ്പോഴേക്കും ബക്കറ്റ് തന്നെ പൊങ്ങി വരും. അല്ല പിന്നെ :)

ബിന്ദു, ഇപ്പോള്‍ എല്ലായിടത്തും അങ്ങനെയൊക്കെ തന്നെ.

Lakshmi,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

സന്തോഷ് പല്ലശ്ശന, ഇതും ആ വകുപ്പില്‍ പെടുന്ന ഒരു വീട് തന്നെ. എന്തായാലും അത്മഹത്യക്കൊരുങ്ങി നില്‍ക്കുകയായിരുന്നില്ലേ, അപ്പോള്‍ അതിനു സഹായിച്ചതു നന്നായി. :)

ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാര്‍ ,എന്റെയീ ബ്ലോഗില്‍ വന്നു, അഭിപ്രായം പറഞ്ഞു. ഒരുപാട് സന്തോഷം തോന്നുന്നു. നന്ദിയോടെ

ഗീത said...

തീര്‍ച്ചയായും ഇതൊക്കെ സൂക്ഷിക്കണം, വരും തലമുറകള്‍ക്കായി. എന്റെ തറവാട്ടിലും ഇതുപോലെ അടുക്കളക്കിണര്‍ ഇല്ലെങ്കിലും കിഴക്കേമുറ്റത്തൊരു കിണര്‍ ഉണ്ടായിരുന്നു. കപ്പിയും കയറുമിട്ട് വെള്ളം കോരും. ഇപ്പോഴും അതവിടെയുണ്ട്. പക്ഷേ ആ വീടും പറമ്പുമൊക്കെ ഇപ്പോള്‍ അന്യരുടേതായി എന്നു മാത്രം.

ANITHA HARISH said...

ente veettilum undu tto. kinarukal polum roopamaattam vannu kondirikkunna ee kaalathu blogiloodeyenkilum kanunnathu oru nostalgic feel undaakkunnu.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എഴുത്തുകാരീ,

പഴയ കാലത്തിലേക്ക് പെട്ടെന്ന് മനസ്സിനെ കൊണ്ടു പോയി.ഞങ്ങളുടെ നാട്ടിലെ പല പഴയ വീടുകളിലും ഇതു കണ്ടിട്ടുണ്ട്.

ഇതു വഴി വെള്ളം കോരുമ്പോളുള്ള ഒരു പ്രത്യേക ശബ്ദം,ദാ മനസ്സിൽ ഓടിയെത്തുന്നു..

നന്ദി ആശംസകൾ..

poor-me/പാവം-ഞാന്‍ said...

ബാലേട്ടനോട് പറയണ്ണ്ട്...

siva // ശിവ said...

പഴയ ചിത്രകഥകളില്‍ മാത്രം കണ്ടുപരിചയമുണ്ടായിരുന്നുള്ളൂ.... ഇപ്പോ ദാ ജീവനോടെ.... നന്ദി....

അനില്‍@ബ്ലോഗ് // anil said...

ആഹാ , ഇപ്പോഴും ഇതൊക്കെ ഉണ്ടോ?
ചിത്രങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്, മോള്‍ക്ക് പ്രോജക്റ്റ് ചെയ്യാന്‍ വേണ്ടി വരും.

Muralee Mukundan , ബിലാത്തിപട്ടണം said...

വിടചൊല്ലിപ്പോയാകൊട്ടത്തളങ്ങളിൽ നിന്നും..
തുടിമേളങ്ങളൊത്തുള്ളയാതൊട്ടിതാളങ്ങൾ ,
തുടിക്കുന്നുയെന്മനമിപ്പോഴും കൊതിക്കുന്നാ-
തുടിനാഥം കേക്കുവാനൊപ്പമാവളകിലുക്കവും !

പ്രയാണ്‍ said...

ശരിയാണ് നാട്ടില്‍ വീടു പുതുക്കിയപ്പോള്‍ പലതിന്റെയും കൂടെ ഇതും നഷ്ടമായി....

Typist | എഴുത്തുകാരി said...

ഗീത,
അനിത,
സുനില്‍,
പാവം ഞാന്‍ ,
ശിവാ,
അനില്‍, സന്തോഷം.
ബിലാത്തിപ്പട്ടണം,
പ്രയാണ്‍,
എല്ലാവര്‍ക്കും നന്ദി, സന്തോഷം.

കുഞ്ഞൻ said...

ചേച്ചി..

ഈ ഓർമ്മകൾക്ക് സുഗന്ധമുണ്ട്. പുതു തലമുറയ്ക്ക് കാണാക്കാഴ്ചയായിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ..!

ചാട് എന്നും പറയാറുണ്ടൊ ഈ മരക്കപ്പിക്ക്..?

VEERU said...

പഴമയുടെ തുടിതാളം മനസ്സിൽ ഒരു ഗൃഹാതുരത ഉണർത്തീ ട്ടോ ...നന്നായിരിക്കുന്നു..
ആശംസകൾ !!

Anonymous said...

Nostalgic!

skcmalayalam admin said...

gud keep it up,......

നരിക്കുന്നൻ said...

ഞാൻ സിനിമയിലേ ഇത് കണ്ടിട്ടുള്ളൂ... എന്റെ നാട്ടിൽ ഉപയോഗിക്കുന്ന കപ്പിയും കയറിന്റെ പഴയ രൂപം ആയിരിക്കും അല്ലേ..

പരിചയപ്പെടുത്തിയതിന് നന്ദി.

പ്രേം I prem said...

മൂന്നുനാലുദിവസായി ഈ വഴിവന്നിട്ടു. ആദ്യമേ ആ തലക്കെട്ട്‌ കലക്കീട്ടോ ...അത് വായിക്കുമ്പോള്‍ തന്നെ നമ്മള്‍ പഴയകാലതെത്തിക്കഴിഞ്ഞു. എനിക്കിഷ്ടപ്പെട്ടു. ചേച്ചി ഭാഗ്യവതിയാ... ബാലചന്ദ്രന്‍ ചുള്ളിക്കടാ അടുത്തുള്ളത്.

Areekkodan | അരീക്കോടന്‍ said...

തുടിതാളം നന്നായി.ഇന്നത്തെ കുട്ടികള്‍ ഇതൊന്നും ഇനി കാണില്ല,കഷ്ടം.

Sureshkumar Punjhayil said...

Niramulla orammakalude...!

Manoharam, Ashamsakal...!!!

Typist | എഴുത്തുകാരി said...

കുഞ്ഞന്‍‍,
Veeru,
അനോണീ,
ശ്രീജിത്ത്,
നരിക്കുന്നന്‍,

ബൃഹസ്പതി, അല്ല മാഷേ, ഇടക്കിടെയുണ്ടെന്നു തോന്നുന്നു ഈ പേരുമാറ്റം.

അരീക്കോടന്‍,
സുരേഷ് കുമാര്‍,

നന്ദി, എല്ലാവര്‍ക്കും.‍

raadha said...

പടം നന്നായി. കാരണം ഞാന്‍ ഇത് നേരില്‍ കണ്ടിട്ടില്ല. പറഞ്ഞു കേട്ട അറിവ് ഉണ്ടായിരുന്നുള്ളൂ. നന്ദി.

പ്രേം I prem said...

പേരിലെന്തിരിക്കുന്നു എന്നു പണ്ടാരോ പറഞ്ഞിരുന്നു.. അതാരാണെന്നാണ് ഇപ്പോഴും ആലോചിക്കുന്നത്, ഈ പേര് നല്ലതല്ലേ.

Typist | എഴുത്തുകാരി said...

ബൃഹസ്പതി,തീര്‍ച്ചയായിട്ടും നല്ല പേരു തന്നെ.

പിന്നെ പേരിലെന്തിരിക്കുന്നു എന്നൊക്കെ ചോദിച്ചാല്‍ ഇല്ലേ എന്തൊക്കെയോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

തുടിതാളം നന്നായി :)

Micky Mathew said...

ഇ കിണറ്റില്‍ നിന്നും വെള്ളം കോരന്‍നല്ല കൊതി തോനുന്നു..............

ദീപു said...

ഓര്‍മ്മകള്‍ തറവാട്ടിലേക്ക്‌ കൊണ്ടുപോയതിനു നന്ദി..

വശംവദൻ said...

പതിവ് പോലെ നല്ലൊരു പോസ്റ്റ്.

ആശംസകൾ

ഹാഫ് കള്ളന്‍||Halfkallan said...

വെള്ളം കൊരീട്ടുണ്ട് ആറാം ക്ലാസ്സ്‌ വരെ .. പിന്നെ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോലും .. ഈ തുടി കൊണ്ടല്ല കപ്പി ആന്‍ഡ്‌ കയര്‍ !

Typist | എഴുത്തുകാരി said...

raadha,
ബൃഹസ്പതി jupiter,
കിച്ചു/ചിന്നു,
Micky Mathew,
ദീപു,
വശംവദന്‍,
ഹാഫ് കള്ളന്‍,

ഇതിലേ വന്നു്, വായിച്ചു് അഭിപ്രായം അറിയിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

ഏ.ആര്‍. നജീം said...

കോരാനുള്ള മടി കൊണ്ടാവും ഉള്ള കിണറുകള്‍ പോലും മൂടി കുഴല്‍‌ക്കിണര്‍ പണിയുമ്പോള്‍ ഇത് പോലുള്ള കാഴ്ചകള്‍ അന്യം നിന്നു പോകുകയല്ലേ.......

നന്നായിട്ടോ

Bijoy said...

Dear blogger,

We are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://ezhuthulokam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

pavam said...

ഒരു ദിവസം ഞാൻ ഒരു കൂട്ടുകാരെന്റെ വീട്ടിലേക്ക് വണ്ടിയെടുത്ത് പൊവുകയാരിരുന്നു .വഴിക്കു വെച്ച് എന്റെ വെറേ ഒരു കൂട്ടുകാരെനെ കണ്ടൂ അവനും കയറി വണ്ടിയിൽ എപ്പൊളും വള വള എന്നു സംസാരിക്കുന്ന അവൻ മിണ്ടാതെ ഇരിക്കുന്നു ഞാൻ ചോധിക്കുന്ന ഒന്നിനും മറുപടി പറയുന്നില്ല.ഞാൻ പെട്ടെന്നു വണ്ടി നിരുത്തി.പിന്നിൽ നോക്കുംപ്പൊൾ അവൻ അവിടെയില്ല.ഞാൻ പെട്ടന്നു വണ്ടി അവ്ന്റെ വീട്ടിലേക്ക് പോയിനൊക്കി ഞാൻ നെട്ടിപൊയി.അവൻ വീട്ടിൽ ഇരുന്നു കഞ്ഞി കുടിക്കുന്നു.അവന്റെ ഉമ്മ വന്ന് പറഞു ഇന്നലെ രത്രി മുതൽ അവൻ പനിയായി കിടക്കുകയാരിരുന്നു......പിന്നെ എന്റെ വണ്ടിയുടേ പിന്നിൽ ആരായിരുന്നു.....നല്ല വെഗതയിൽ പൊകുന്ന വണ്ടിയിൽ നിന്നു ഇറങാൻ ആർക്കാനു കഴിയുക ....ഒടിയനു തന്നെ അല്ലെ പറ്യൂ‍ൂ

ദിയ കണ്ണന്‍ said...

ഇതുവരെ ഇത് സിനിമകളില്‍ മാത്രം കാണാനുള്ള ഭാഗ്യമേ എനിക്ക് ഉണ്ടായിട്ടുന്ള്ളൂ. ഇപ്പോഴും ഇതൊക്കെ ആരെങ്കിലും ഒക്കെ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് അറിയുന്നത് തന്നെ ഒരുസന്തോഷമാണ്.

വീകെ said...

ബക്കറ്റ് കിണറ്റിലെ വെള്ളത്തിൽ തട്ടുമ്പോഴുള്ള‘ ഭും‘ എന്നാ ശബ്ദം കാതുകളിൽ മുഴങ്ങുന്നു...

പണ്ടെങ്ങോ കണ്ടു മറന്നത് ഇപ്പോൾ ഓർമ്മയിൽ തിരിച്ചെത്തി..

ആശംസകൾ.

ഭൂമിപുത്രി said...

കപ്പിയും കയറുമൊക്കെ വൈകാതെ തന്നെ,ചങ്ങലവട്ടയുടേയും ഉരുളിയുടെയുമൊക്കപ്പോലെ ഷോക്കേസിൽ കേറുമായിരിയ്ക്കും,അല്ലേ?
പഴയ ചില വീടുകളിലെ കുളിമുറിയുടെ ഒരു വശത്തും കിണർ കണ്ടിട്ടുണ്ട്.
കിണർവെള്ളത്തിന്റെ മധുരത്തെപ്പറ്റിയും കവിതയുണ്ടല്ലൊ

ഭായി said...

പുതുമയുടെ പിറകേയുള്ള പാച്ചിലിനിടയില്‍ എന്തൊക്കെ നമുക്ക് നഷ്ടപെടുന്നു...!!

Typist | എഴുത്തുകാരി said...

ഏകാന്തപഥികന്‍,
എ ആര്‍ നജിം,
Bijoy,

pavam എനിക്കൊന്നും മനസ്സിലായില്ല.

Diya,
വീ കെ
ഭൂമിപുത്രി,
ഭായി,

എല്ലാവര്‍ക്കും നന്ദി.

Prasanth Iranikulam said...

എന്റെ പോസ്റ്റിലെ കമന്റ് കണ്ട് കയറിയതാണിവിടെ...എന്നാല്‍ ഒറ്റയിരുപ്പിനു ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു തീര്‍ത്തു."ടീച്ചറും പേപ്പറും" അസ്സ്ലായിരിക്കുന്നു.
ഗൃഹാതുരതയുണര്‍ത്തുന്ന പൂക്കളും കിണറും പകറ്ത്തിയ കാഴ്ച്ചക്കും നന്ദി,പഴമയുടെ കാഴ്ചയായ തുടിക്കും കിണറിനുമരികില്‍ മാറ്റത്തിന്റെ ആ "പൈപ്പ്" ശ്രദ്ധിച്ചില്ലേ?അതുകൂടി ഉള്‍പ്പെടുത്തി ഒന്നുകൂടി മനോഹരമാക്കാമായിരുന്നു...
നര്‍മബോധവും മനുഷ്യസ്നേഹവുമുള്ള നല്ല എഴുത്തുകാരിക്ക് ഈ കൂട്ടുകാരന്റെ ആശംസകള്‍ !!

കുഞ്ഞായി | kunjai said...

തറവാട്ടില്‍ മുന്‍പ് കണ്ടിട്ടുണ്ട് ഈ തുടി(അന്നതിനെ എന്തായിരുന്നു പേരെന്നൊന്നും അറിയില്ല) ,ഇതിന്റെ താളത്തിലുള്ള ‘കട ..കട ‘ ശബ്ദം വീണ്ടും കേള്‍പ്പിച്ച് തന്നതിന് നന്ദി

Typist | എഴുത്തുകാരി said...

പ്രശാന്ത്, സ്വാഗതം. നല്ല വാക്കുകള്‍ക്കു് നന്ദി.

കുഞ്ഞായി, സന്തോഷം.

Bindhu Unny said...

ഞാന്‍ താമസിച്ച ഒരു ഹോസ്റ്റലില്‍ ഇങ്ങനെ ഒരു കിണറുണ്ടായിരുന്നു. പക്ഷെ വെള്ളം കോരാന്‍ സമ്മതിച്ചിരുന്നില്ല.
:)