ഇന്നെന്താ കാലത്തേ മഴയാണല്ലോ. എന്താണാവോ കാലം തെറ്റിയ ഒരു മഴ? തുലാവര്‍ഷമാണെങ്കില്‍ വൈകുന്നേരങ്ങളില്‍ വാദ്യഘോഷമായിട്ടല്ലേ വരവു്. അല്ലെങ്കിലിപ്പോ ഞാന്‍ മാത്രമായിട്ടെന്തിനാ നേരോ കാലോം നോക്കണെ എന്നാവും മഴയുടെ പക്ഷം. എന്തായാലും ചിണുങ്ങന്‍ മഴയൊന്ന്വല്ല, നല്ല ശക്തിയായിട്ടു തന്നെയാ പുറപ്പാട്.
രാവിലത്തെ തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു. ഇനിയുള്ള കുറച്ചു മണിക്കൂറുകള്‍ എനിക്കു മാത്രം സ്വന്തം.
പതിവുള്ള കാര്യങ്ങളൊന്നും നടന്നില്ല.തോട്ടത്തില്‍ പോയില്ല, പൂക്കളെ കണ്ടില്ല, പരിഭവിക്കട്ടെ എല്ലാരും എന്നോട്. എന്റെ കൂട്ടുകാരും - കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്, പൂത്താങ്കീരികള്‍, ആരും വന്നില്ല. മഴയല്ലേ, കൂട്ടിനുള്ളില്‍ ഒതുങ്ങി ഇരിപ്പാവും.
പത്രം കയ്യിലെടുത്തു. ഇതവളല്ലേ, എന്റെ നന്ദിനി, ചിരിച്ചുകൊണ്ട്..........
ഓ, ഇന്നു്, ഞാനതു മറന്നുപോയോ?
ആദ്യമായിട്ടുള്ള ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ നിന്നകന്നു്..പുതിയ ഉത്തരവാദിത്തങ്ങള്‍. . അത്ര പെട്ടെന്നങ്ങനെ ആരുമായും അടുക്കുന്ന ശീലവുമില്ലെനിക്കു്. പറയാന്‍ മാത്രം സുഹൃത്തുക്കളുമില്ല.ഗൌരവക്കാരിയാണെന്നൊരു പേരും വീണു കിട്ടിയിട്ടുണ്ട്. .
ആദ്യത്തെ ഒന്നു രണ്ടു ദിവസം അവളെനിക്കു കാത്തുനിന്നു. പിന്നെ അതൊരു ശീലമായി. രാവിലെയും വൈകീട്ടും ഒരുമിച്ചായി പോകുന്നതും വരുന്നതും. ഞാന്‍ വന്നതു് അവള്‍ക്കൊരു ആശ്വാസമായെന്നു തോന്നി .
മുറുക്കി ചുവപ്പിച്ചു്, തൂങ്ങിയ കാതില്‍ ചുവന്ന കടുക്കനിട്ട, ചേല ചുറ്റിയ ചെല്ലാത്തായില്‍ നിന്നു് മുല്ലപ്പൂ വാങ്ങും. വണ്ടികളില്‍ കൊണ്ടുനടക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും ചോളവും വാങ്ങും, അതും കൊറിച്ചു് ഞങ്ങളങ്ങനെ നടക്കും വൈകുന്നേരങ്ങളില്‍. ആടി തള്ളുപടിയില്‍ കുമരനിലും ശ്രീരാജേശ്വരിയിലും, പോയി പട്ടു സാരികള്‍ വാങ്ങില്ല, വെറുതെ കണ്ടുപോരും.ഒരുപാടൊരുപാട് കാര്യങ്ങള്‍ പറഞ്ഞു്, ദു:ഖങ്ങളും സന്തോഷങ്ങളും പറഞ്ഞു്, എത്ര ദൂരം നടന്നിരിക്കുന്നു. അങ്ങിനെ മൂന്നു വര്‍ഷങ്ങള്‍.
തെക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരന് പോറ്റിയുടെ മകള്‍. താഴെ അനിയത്തിയും അനിയനും. അവള്‍ക്കു് ജോലി കിട്ടിയപ്പോള്‍ അവളുടെ ചുമലിലായി ഭാരം മുഴുവന്‍. അനിയത്തിയെ പഠിപ്പിച്ചു, കല്യാണം കഴിച്ചുകൊടുത്തു, അനിയനെ പഠിപ്പിച്ചു, അവനു ജോലിയായി. ഇതെല്ലാം കഴിഞ്ഞിട്ടു അവള് കൂടെ ജോലി ചെയ്തിരുന്ന കൃസ്ത്യന്‍ മതത്തില്‍ പെട്ട ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു. 2 കുട്ടികള്‍. എല്ലാം ഉപേക്ഷിച്ചു തന്റെയൊപ്പം വന്ന അവളുടെ കണ്ണു നിറയാന്‍ അനുവദിക്കാത്ത ഭര്‍ത്താവു്.
എന്നിട്ടും എന്തോ ഒന്നു് അവളെ അലട്ടിയിരുന്നു. കല്യാണത്തിനു ശേഷം, അവരാരും, അമ്മയോ അഛനോ പോലും അവളെ അന്വേഷിച്ചില്ല. അഛന് മരിച്ചിട്ടുപോലും അറിയിച്ചുമില്ല. അവളെന്നോട് ചോദിക്കും, അത്ര വലിയ മഹാപരാധമാണൊ ഞാന്‍ ചെയ്തതു്, അവരുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ടല്ലേ ഞാനൊരു ജീവിതം കണ്ടെത്തിയതു് അതിത്ര വലിയ തെറ്റാണോ എന്നു്. ഇതു പറയാന്‍ മറ്റാരും ഉണ്ടായിരുന്നില്ല അവള്‍ക്കു്. ഇങ്ങനെ ഒരു ദു:ഖം തന്റെ ഉള്ളില്‍ ഉണ്ടാവുന്നതു തന്നെ അത്രയേറെ തന്നെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിനോട് ചെയ്യുന്ന അനീതിയായിട്ടാണവള്‍ക്കു തോന്നിയതു്. എന്നിട്ടും പാവം അവള്‍ക്കതില്‍നിന്നു മോചനം കിട്ടിയുമില്ല.
ഇതെല്ലാം ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പ്. പിന്നെ ഞങ്ങള്‍ പല സ്ഥലങ്ങളിലായി. ഇടക്കു വിളിക്കും, വല്ലപ്പോഴുമൊന്നു കാണും. ചിലപ്പോള്‍ പിണങ്ങും, പിന്നെ കാണുമ്പോള്‍ പിണങ്ങിയിരുന്നു എന്ന കാര്യം തന്നെ മറന്നിരിക്കും.. പക്ഷേ എന്നും ആ തേങ്ങല്‍ അവളുടെ മനസ്സിലുണ്ടായിരുന്നു.
4 വഷങ്ങള്‍ക്കു മുന്‍പൊരു ദിവസം. അവള് വിളിച്ചു. ഒരു ചെറിയ പനി. ആശുപത്രിയിലാണെന്നു പറഞ്ഞു. നീ ലീവെടുത്തൊന്നും വരണ്ട, ഞായറാഴ്ച വന്നാല്‍ മതി, എനിക്കു നിന്നോടെന്തൊക്കെയോ പറയാനുണ്ടെന്നും പറഞ്ഞു.ഞായറാഴ്ച വരെ അവള് കാത്തുനിന്നില്ല. അതിനുമുന്പേ പോയി. എനിക്കൊന്നു കാണാന്‍ കഴിഞ്ഞില്ല, ഒരുപാട് കാര്യങ്ങള്‍ എന്നോട് പറയാന്‍ ബാക്കി വച്ചിട്ട്, ഇനിയൊരിക്കലും പറയാനാവാതെ അവള് പോയി.....
ഇന്നു നാലു വര്‍ഷം തികയുന്നു. രണ്ടു തുള്ളി കണ്ണീര് അവള്‍ക്കുവേണ്ടി........
എഴുത്തുകാരി.
48 comments:
എന്റെ നന്ദിനിക്കുവേണ്ടി ഒരുപിടി കണ്ണീര്‍പൂക്കള്‍..
നന്ദിനി ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഈ ബ്ലോഗ്വായിച്ചെന്നു എന്റെ മനസ്സു മന്ത്രിക്കുന്നു. പരസ്പരം മനസ്സിലാക്കിയാല്‍ അത് തന്നെയല്ലേ ഏറ്റവും വലുതും, എന്നാലും ചില ആള്‍ക്കാര്‍ക്കു പഴയ ചിന്താഗതികള്‍, കുടുംബമഹിമ ഇതുപോലെയുള്ളവ മുറുകെ പിടിക്കുന്നവര്‍, അവര്‍ മനസ്സില്‍ കുറച്ചു വിഷമം ഉണ്ടാകാം എന്നാലും പുറമേ കാണിക്കാന്‍ ഭയങ്കര വിഷമമാ.. അവരുടെ തെറ്റ് മനസ്സിലാക്കിയിട്ടുണ്ടാകും ഇപ്പോഴെങ്കിലും ...
പിന്നെ ഒന്നും നമ്മുടെ കൈയ്യിലല്ലല്ലോ ... ഒന്ന് ചിന്തിക്കും വേറൊന്ന് കിട്ടും ... ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെന്നും വരാം ... എന്തായാലും കുട്ടികള്‍ നന്നായിവരട്ടെ ... ഈ ചേട്ടന്റെ അന്വേഷണം കണ്ടാല്‍ അറിയിക്കാന്‍ മറക്കരുതേ ....
ചേച്ചി..സങ്കടത്തില്‍ പങ്കു ചേരുന്നു....ഒരു പൂവ് എന്റെ വകയും നന്ദിനിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍..
നല്ല എഴുത്ത്. പിന്നെ എഴുത്തുകാരിയാകുമ്പോള്‍ എഴുത്ത് മോശമാവില്ലല്ലോ>
“പതിവുള്ള കാര്യങ്ങളൊന്നും നടന്നില്ല.തോട്ടത്തില്‍ പോയില്ല, പൂക്കളെ കണ്ടില്ല, പരിഭവിക്കട്ടെ എല്ലാരും എന്നോട്. എന്റെ കൂട്ടുകാരും - കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്, പൂത്താങ്കീരികള്‍, ആരും വന്നില്ല. മഴയല്ലേ, കൂട്ടിനുള്ളില്‍ ഒതുങ്ങി ഇരിപ്പാവും.“”
++ ഇവിടെ പറഞ്ഞ “പൂത്താങ്കീരികളെ” മാത്രം എനിക്ക് മനസ്സിലായില്ല. ആരാണവര്‍. ഒന്ന് മനസ്സിലാക്കിത്തരാമോ? വെറും കീരികളാണോ?
ജീവിതയാഥാര് ത്ഥ്യത്തിന്റെ അര് ത്തം തിരിയാതെ മഹാ ഭൂരിപക്ഷം . കിടമല് സരവും , വാശിയും ഒഴിയും ബോള്‍ .....നല് കാന്‍ ബാക്കിയാകുന്നത് കണ്ണുനീര് മാത്രം
പാവം നന്ദിനി.. അശ്രുപുഷ്പങ്ങള്‍.!
പാവം .. :-(
വായിച്ചപ്പോൾ ,
ഞാനും ഒരു നന്ദൻ (പു.ലി)ആണല്ലോ എന്ന ചിന്ത മനസ്സിൽ വിൻങ്ങുന്നു .
ആദരാഞലികൾ .
നിഷാർ ആലാടൻ
*കഥയ്ക്കു ഒരു കോയബത്തൂർ മണം ,അതോ എന്റേർ തോണലോ?
I too drop a few drops....
വട്ടുകേസുകള്‍, തീര്‍ച്ചയായും അറിയിക്കാം.
കണ്ണനുണ്ണി, നന്ദി.
prakashettan, ആദ്യമല്ലേ ഇവിടെ, സ്വാഗതം. എഴുത്ത് - ഒന്നും അറിയില്ല, എന്നാലും എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്നു മാത്രം.
പൂത്താംകീരി എന്നു പറയുന്നതു് ചെറിയ ഒരു തരം കിളികളാണ്. കുരുവികളേക്കാള്‍ കുറച്ചുകൂടി വലുതായിരിക്കും. ഒരു കൂട്ടത്തില്‍ ഒരു പത്തുപതിനഞ്ചെണ്ണമൊക്കെ ഉണ്ടാവും. എല്ലാം കൂടി ചിലക്കുമ്പോള്‍ ഭയങ്കര ശബ്ദമായിരിക്കും. രവിലെ മുതല്‍ വൈകുന്നേരം വരെ മുറ്റത്തും പറമ്പിലുമൊക്കെയായിട്ടുണ്ടാവും.
പലക്കുഴി, നന്ദി.
കുമാരന്, നന്ദി.
ധനേഷ്, നന്ദി.
ഓ ടോ:
ഓണസദ്യ കഴിഞ്ഞുപോയതാണല്ലോ മാഷേ, മീറ്റിനും ഓണത്തിനും മാത്രം എന്ന പതിവുമാറ്റി, ഇടക്കൊക്കെ വന്നൂടേ ഒരു പോസ്റ്റുമായിട്ടു്.
നിഷാര്‍,
“ഞാനും ഒരു നന്ദൻ (പു.ലി)ആണല്ലോ എന്ന ചിന്ത മനസ്സിൽ വിൻങ്ങുന്നു “. ഇതെനിക്കു മനസ്സിലായില്ലാട്ടോ.
പിന്നെ കോയമ്പത്തൂര്‍ മണം തോന്നലല്ല, ശരി തന്നെയാണ്.
പാവം ഞാന്‍, നന്ദി.
തീര്‍ച്ചയായും നന്ദിനി അകലെ ഏതോ ലോകത്ത് മറഞ്ഞിരുന്ന് ഇതൊക്കെ വായിക്കുന്നുണ്ടാവും....
നന്ദിനിക്കുട്ടി ഓർമ്മയിലെന്നെന്നും ജീവിക്കട്ടെ...
നന്ദിനിക്കുട്ടി ഇപ്പോൾ ആശ്വസിക്കുന്നുണ്ടാകും... എഴുത്തുകാരിച്ചേച്ചി മാത്രമല്ലല്ലൊ ഈ ബൂലോകം മുഴുവൻ അറിഞ്ഞില്ലെ...?
എല്ലാവരുടേയും പ്രാർത്ഥനയും ഉണ്ടാകും....
ഒരു പിടി കണ്ണീർപൂക്കൾ....
എന്നാലും എന്തായിരിക്കും ചേച്ചിയോട് പ്രത്യേകിച്ച് പറയാനുണ്ടായിരുന്നത്....?
അയ്യോ !!
ഈ ഓര്‍മകളെ എല്ലാം എടുത്ത് ചുട്ടുകള ചേച്ചീ.
ഓര്‍മകളുടെ ലോകത്ത് ജീവിച്ചു ജീവിച്ചു എനിക്ക് മടുത്തു.
നന്ദിനിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുത്ത് കാരിക്ക് ഉളവാക്കുന്ന വേദനകളെ അതെരൂപത്തില് വായനക്കര്‍ക്ക് പകര്‍ന്ന്കൊടുക്കാന്‍ സധിച്ചിരിക്കുന്നു...
കുടുംമ്പത്തിലൊരു മരണം കഴിഞ്ഞ് പതുക്കെ പുറത്തിറങ്ങിയപ്പോള്‍ ബൂലോകത്തില്‍ ദുഖവാര്ത്തകളെ കാണാനുള്ളു................
നന്ദിനിയുടെ മാതാപിതാക്കൾക്കുപോലും ഇല്ലാതിരുന്ന സ്മരണകൾ..
നാലുവർഷത്തിനു ശേഷവും ,വിടപറഞ്ഞു പോയ മിത്രത്തിനുവേണ്ടി കണ്ണീർ പൂക്കൾ അർപ്പിക്കുന്ന നന്മ... അതിനെ തിരിച്ചറിയുന്നൂ/സന്തോഷം.
ഇതാണ് പറയുന്നത് ഭർത്താക്കന്മാർ പൊതുവേ നല്ലവരാണെന്ന് പറയുന്നത്..:)
വിഷാദസ്മൃതികള്‍....
ശ്ശോ.. ന്റെ പൊന്നു ചേച്ചീ.
അന്നു തന്നെ ആ കൂട്ടുകാരിയെ കാണേണ്ടതായിരുന്നു..
സമയം ഒരിക്കലും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ലന്നു മനസ്സിലായില്ലേ..
പോയതു പോയി..ആന പിടിച്ചാലും കിട്ടില്ലല്ലോ..
അശ്രുപുഷ്പങ്ങള്‍.**
സ്നേഹത്തിന്റെ ആ ഓര്‍മ്മക്കു മുന്‍ പില് എന്റെയും അശ്രു പുഷ്പങ്ങള്‍ !
മറവി ഒരു പ്രകൃതിദത്തമായ മരുന്നാണ്.എത്ര കാലം കഴിഞ്ഞാലും ഒരേ തീവ്രതയോടെ ഓര്‍മ്മകള്‍ നിലനിന്നാല്‍ ജീവിതമുണ്ടോ? ഇപ്പോള്‍ നന്ദിനിയെ മറക്കാം
ശിവാ,
ബിന്ദു,
വി കെ,
അനില്‍,
കുറ്റക്കാരന്‍,
പ്രയാണ്‍,
ബിലാത്തിപ്പട്ടണം,
നാട്ടുകാരന്,
പാവത്താന്‍,
ഹരീഷ്,
ഷെയിക് ജാസിം ബിന്‍ ജവാഹിര്‍,
മഹി,
മണി ഷാരത്ത്,
എല്ലാവര്ക്കും നന്ദി.
ഈ വേദനയില്‍ ഞാനും പങ്കു ചേരുന്നു...
പാവം നന്ദിനി !
ദു:ഖത്തിൽ പങ്ക് ചേരുന്നു.
ആ കൂട്ടുകാരിയുടെ ഓര്‍മ്മക്ക് മുന്പില് കാലവും കണ്ണുനീര് പൊഴിച്ചുവോ....
അകാലത്തില്‍ വിട്ട് പിരിഞ്ഞ സുഹൃത്തിന്റെ വേദന ഒരിക്കല്‍ ശെരിക്ക് ഞാനും അറിഞ്ഞതാണ്...വേദനയില്‍ പങ്കുചേരുന്നു..
ഈ കുറിപ്പുകള്‍ നൊമ്പരമുണ്ടാക്കുന്നു...
ഇതുപോലൊരാള്‍, ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്ത്, അദ്ദേഹത്തെ ഏറ്റുവാങ്ങുവാന്‍ എനിയ്ക്കു യോഗം...
വേർപെടാൻ വേണ്ടി മാത്രം ഒത്തുകൂടിയവർ നമ്മൾ.
Pinneyum bakkiyakunna jeevithavum...!
Manoharam, ashamsakal...!!!
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://ezhuthulokam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
ആ നല്ല സുഹൃത്തിന്റെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ നില നില്ക്കട്ടെ.
സന്തോഷ്,
അഭി,
വശംവദന്‍,
കുഞ്ഞായി,
കൊട്ടോട്ടിക്കാരന്,
ശാന്ത കാവുമ്പായി,
സുരേഷ് കുമാര്‍,
Bijoy,
ശ്രീ,
നന്ദി, എല്ലാവര്ക്കും.
....കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്, പൂത്താങ്കീരികള്‍, ...
കാര്യത്തിലെത്തിയപ്പൊ തോന്നി ജീവിക്കാൻ മറന്ന് പോയ സ്ത്രീ ആയിരിക്കുമെന്ന്.
ചുരുക്കത്തിൽ:- പ്രതീക്ഷിച്ചു;നന്ദിനിയുടെ നല്ലതല്ല്ലാത്ത ഒരവസാനം.ഇങ്ങനെ ഒട്ടും വിചാരിച്ചതെ അല്ല.
}വൈകിയെത്തുന്നത് സമയക്കുറവ്{
How sad....!!!
Good writing.
Thanks.
അവര്‍ പറയാന്‍ ബാക്കി വച്ച കാര്യങ്ങള്‍ ഏതെങ്കിലും,
സ്വപ്നത്തിലൂടെയെങ്കിലും, നിങ്ങളോട് പറയട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്നു. പൌര്‍ണമി രാവില്‍, ചന്ദ്രനെ നോക്കി,
അവരെക്കുറിച്ച് ചിന്തിക്കൂ, അവര്‍ക്കായി പ്രാര്‍ത്ഥിക്കൂ.
ഓര്മ കുറിപ്പ്, മനസ്സില്‍ ഒരു വിങ്ങലായി ബാക്കി കിടക്കുന്നു.
ആ പിന്നെ, സത്രം സ്കൂളിലെ പ്രാവുകളുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/
OAB, വൈകിയാലും, എത്തിയല്ലോ, സന്തോഷം.
പള്ളിക്കരയില്‍, നന്ദി.
താബു, നന്ദി.
ഈ കുറിപ്പുകള്‍ നൊമ്പരമുണ്ടാക്കുന്നു...
ഇതുപോലൊരാള്‍, ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്ത്, അദ്ദേഹത്തെ ഏറ്റുവാങ്ങുവാന്‍ എനിയ്ക്കു യോഗം...
പക്ഷേ അവനെ ഏറ്റുവാങ്ങേണ്ടി വന്നില്ല...
എത്താന്‍ ഒരുപാട് വൈകി.
ഓ:ടോ:ആ ടൈപ്രൈറ്ററിന് ഇടക്ക് വല്ലതും ഇട്ടു കൊടുക്കണേ.ഞാന്‍ എപ്പോഴും അവിടെ പോയി മുട്ടി നോക്കും.ഇവിടെ ആരും ല്ല്യേ എന്ന് ചോദിക്കും.
mole manassine vallaathe novicha post..ingine ethrayethra anubhavangal ...nandhinikkuvendi.orupidi kanneer pookkal...
എന്തായിരിക്കുമോ കൂട്ടുകാരിക്ക് പറയാന്‍ ഉണ്ടായിരുന്നത്? പറയാന്‍ ബാക്കി വെച്ചിട്ട് പറന്നു പോയ കൂട്ടുകാരിയുടെ സങ്കടത്തില്‍ ഞാനും പങ്കു ചേരുന്നു..
കുക്കു,
കൊട്ടോട്ടിക്കാരന്,
അരീക്കോടന്‍, മാഷേ, അവിടേം പോയി നോക്കിയല്ലേ.നന്ദി. എണ്ണ, ഉം നോക്കട്ടെ.
വിജയലക്ഷ്മി,
Raadha,
എല്ലാവര്ക്കും നന്ദി.
ജനനത്തില്‍ നിന്നും മരണം വരെയുള്ള നൂല്‍പ്പാലം പോലുള്ള ജീവിതത്തിനിടെ എത്രയോ ആളുകളെ കാണുന്നു. കണ്ട് മറക്കുന്നു. അതൊക്കെ ഓര്‍ത്ത് വെയ്ക്കാന്‍ ആര്‍ക്കാണ് സമയം...?
അതിനിടെ, നാലുവര്‍ഷത്തിനു ശേഷവും മറക്കാനാവാത്ത നിങ്ങളുടെ ആ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കാകും...
ഇതാണ് സ്നേഹം... ഇതായിരിക്കണം സ്നേഹം...!
എ ആര് നജീം, നന്ദി.
നന്മകളുടെ ലോകത്തില്‍ നിന്നും ആ കൂട്ടുകാരി ഇപ്പോള്‍ താങ്കളെ കാണുന്നുണ്ട് ......ഉറപ്പു
Post a Comment