Saturday, September 19, 2009

കാലത്തിന്റെ ബാക്കിപത്രം

ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു മൂന്നു നിലയുള്ള ഒരു വീട്, നാലുകെട്ടും നടുമുറ്റവുമൊക്കെയായിട്ടു്.

നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.

പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.

ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും‍ ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.

ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..

ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....

എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......

40 comments:

Typist | എഴുത്തുകാരി said...

കാലത്തിന്റെ മൂകസാക്ഷി.. ....

Sands | കരിങ്കല്ല് said...

Hmm.. no comments of the Superstition part... but the post, (especially) the end of the post is amazing! :)

No malayalam right now!

the man to walk with said...

vaayichu..
:)

നാട്ടുകാരന്‍ said...

" അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല.."

ഇങ്ങനെ തന്നെ വേണം ചേച്ചീ , മാന്യതയുള്ളവര്‍ മറ്റുള്ളവരെ അങ്ങനെയൊന്നും ശല്യപ്പെടുത്തില്ല!

എന്നാലും ചേച്ചിക്കിത്രയും മാന്യതയുണ്ടല്ലോ!

OAB/ഒഎബി said...

അപ്പൊ ആ നാട്ടില്‍ എല്ലാവരും മാന്യന്മാരും നല്ലവരുമെയുള്ളു എന്ന് ചുരുക്കം.

എന്നാലും ഒരാങ്കുട്ടി അവിടെ ഇല്ലാതെ പോയല്ലൊ..എന്നോര്‍ക്കുമ്പൊ?
ഹല്ല..ആവാട്ടര്‍ ആങ്ക് അവിടെ ഇപ്പഴും നില്‍കുന്നത് കണ്ട് പറഞ്ഞതാ...

കണ്ണനുണ്ണി said...

നാല് വര്ഷം മുന്‍പുള്ള ഐശ്വര്യത്തിന്റെ ഒരു ചിത്രം കൂടെ ഉണ്ടായിരുന്നു എങ്കില്‍...
എല്ലാം നോക്കി ഇരുന്നു നെടുവീര്‍പ്പിടാമായിരുന്നു..

എല്ലാം ക്ഷണികമാണ് അല്ലാതെന്തു പറയാന്‍..

അനില്‍@ബ്ലോഗ് // anil said...

:)

Off:
കരിങ്കല്ലേ................

പാവപ്പെട്ടവൻ said...

ഗതകാലത്തിന്‍ പ്രതാപത്തിനോര്‍മ്മയും പേറി ആ വയസന്‍ തുളസി ഇപ്പോഴുമുണ്ടാകുമോ

★ Shine said...

ചുമ്മാ sentiments എന്നൊക്കെ പറഞ്ഞൊഴിയുമെങ്കിലും..വായ്ച്ചു, ചിത്രങ്ങളും കണ്ടപ്പോൾ അമ്മയുടെ കുടുംബവീടു ഓർത്തുപോയി..

ഹരീഷ് തൊടുപുഴ said...

എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......



കുറെ കാശുണ്ടായിട്ടു വേണം എനിക്കുമൊരു നാലുകെട്ട് പണിയാൻ..
വല്യയൊരു ആഗ്രഹമാണത്..

Anil cheleri kumaran said...

അണുകുടുംബത്തിന്റെ അസ്വസ്ഥതകൾ...

ബാബുരാജ് said...

ഒരുവട്ടം കൂടിയെന്‍......
എഴുത്തുകാരി ടച്ചുള്ള ഒരു പോസ്റ്റുകൂടി. ഇഷ്ടായി.

siva // ശിവ said...

ഇതുപോലെ ഇതേ കഥയുള്ള ചില പഴയ തറവാടുകള്‍ എന്റെ ഗ്രാമത്തിലും ഉണ്ട്....

raadha said...

അയ്യോ, അപ്പുറത്തെ പറമ്പിലേക്ക്‌ പോവുന്നത് സൂക്ഷിച്ചു വേണം..!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനെയെങ്കിലും നാട്ടിൽ കുറച്ച് പാമ്പുംകാവുകൾ വീണ്ടും ഉടലെടുത്തിരുന്നുവെങ്കിൽ....

Typist | എഴുത്തുകാരി said...

കരിങ്കല്ല്,

the man to walk with,

നാട്ടുകാരന്‍, സന്തോഷം.

ഒഎബി, ഓ മനസ്സിലായീ‍..

കണ്ണനുണ്ണി, അന്നീ സംഭവമൊന്നും
( ബ്ലോഗും പോസ്റ്റുമൊന്നും) ഇല്ലായിരുന്നല്ലോ, അല്ലെങ്കില്‍ ഞാനൊരു പടമെടുത്തെ വച്ചേനേ.

അനില്‍ :)

പാവപ്പെട്ടവന്‍, തുളസിയും തെച്ചിയുമൊക്കെ ഉണ്ടാവണം, ആ കാട്ടിനടിയില്‍.

കുട്ടേട്ടന്‍, ഇപ്പോള്‍ അത്തരം വീടുകളൊന്നും കാണാനില്ലാതായി.

എല്ലാവര്‍ക്കും നന്ദി, സന്തോഷം.

Typist | എഴുത്തുകാരി said...

ഹരീഷ്, കാശുണ്ടായിട്ടു്, നാലുകെട്ട് പണിയുമ്പോള്‍ ഗൃഹപ്രവേശത്തിനു വിളിക്കണേ.

കുമാരന്‍, അതെ, ശരി തന്നെ.

ബാബുരാജ്, ഡോക്ടറേ, സന്തോഷം.

ശിവാ, ഇനി എത്ര കാലം അതൊക്കെ നിലനില്‍ക്കുമോ ആവോ?

raadha, ഇല്ല പോവില്ല, അകലേന്നു കാണുന്നതേ ഉള്ളൂ.

ബിലാത്തിപ്പട്ടണം, നന്നായിരുന്നു, പക്ഷേ അതു മോഹം മാത്രമാവാനാണു് സാദ്ധ്യത.

VEERU said...

ചേച്ചീ...നന്നായീട്ടാ...!! വിവരണവും വാട്ടർ ടാങ്കിന്റെ അരികിലേക്കു പോയി കുട്ടിയും കുടുംബവുമായിക്കഴിയുന്ന പാമ്പുകളെ ശല്യം ചെയ്യേണ്ടെന്ന തീരുമാനവും...

ഗിരീഷ്‌ എ എസ്‌ said...

ചരിത്രം പറയുന്നതുപോലെ
എല്ലാത്തിനും ഒരിക്കല്‍ നശിച്ചേ തീരു...

ഗൃഹാതുരതമാണ്‌്‌്‌.
ഈ ഓര്‍മ്മപ്പെടുത്തല്‍
സമ്മാനിക്കുന്നത്‌
വസന്തത്തിനൊടുവിലെ
ശൂന്യത
ആരെയും വിടാതെ പിന്‍തുടരുമെന്നും

ആശംസകള്‍...

ഗീത said...

ആ പറമ്പ് കണ്ടാല്‍ അവിടൊരു 3 നില കെട്ടിടം ഉണ്ടായിരുന്നു എന്നു തോന്നുകയേ ഇല്ല. എല്ലാ വസ്തുക്കള്‍ക്കും ഒരു ആയുസ്സ് ഉണ്ട്, ജീവികള്‍ക്ക് എന്നത് പോലെ. ആ വീടിന്റെ ആയുസ്സ് തീര്‍ന്നപ്പോള്‍ അത് നാമാവശേഷമായി.
ആ ടാങ്ക് - അതാരും എടുത്തുകൊണ്ടു പോകാതിരിക്കട്ടേ. നൂറ്റാണ്ടുകളോളം അതങ്ങനെ ഇരിക്കുമായിരിക്കും. പ്ലാസ്റ്റിക്കല്ലേ!

പിരിക്കുട്ടി said...

enthaa parayuka....
aa ammaye kurichu kooduthal undaakumennu karuthy...
vegam avasaanippichallo post..
njann ithupolathe veedonnum kandittilla ..but enikku bhayankara ishtamaa aa type veedukal

ശാന്ത കാവുമ്പായി said...

'കുന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ'
മാറ്റത്തിനല്ലേ മാറ്റമില്ലാതുള്ളൂ.

രഞ്ജിത് വിശ്വം I ranji said...

ആ ശര്‍ക്കരയും അരിപ്പൊടിയും ചേര്ത്ത പലഹാരം... കൊതിയാകുന്നുണ്ടേ..മതിലിപ്പുറത്തേക്ക് വന്ന് ചേച്ചിക്കൊരു ശല്യമാകേണ്ട എന്നു കരുതിക്കഴിയുന്ന പാമ്പുകളെ വെറുതെ പ്രകോപിപ്പിക്കണ്ട..:)

വാഴക്കോടന്‍ ‍// vazhakodan said...

കാലത്തിന്റെ മൂകസാക്ഷി.. ....
എല്ലാത്തിനും ഒരിക്കല്‍ നശിച്ചേ തീരു...

Mohanam said...

ആ കാടിനുള്ളില്‍ ചിലപ്പോ പാമ്പും കടുമ്പവും ആകില്ല... ഏതെങ്കിലും കള്ള വാറ്റുകാരുടെ സാധനസാമഗ്രികളാകും... ജാഗ്രതൈ....

ആര്‍ദ്ര ആസാദ് / Ardra Azad said...

ആ കാട്ടുപ്പറബില്‍ കാണുന്ന പച്ചപ്പുണ്ടല്ലൊ, അതെന്നെ വല്ലാതെ മോഹിപ്പിക്കുന്നു..

Typist | എഴുത്തുകാരി said...

Veeru,
ഗിരീഷ്,
ഗീത,
പിരിക്കുട്ടി,
ശാന്ത കാവുമ്പായി,
രഞ്ജിത്,
വാഴക്കോടന്‍,
മോഹനം,
ആര്‍ദ്ര ആസാദ്,
എല്ലാവര്‍ക്കും നന്ദി.

Areekkodan | അരീക്കോടന്‍ said...

ആ പച്ചപ്പ് തന്നെയാണ് എനിക്കും ഇഷ്ടപ്പെട്ടത്.വായിക്കാന്‍ തുടങിയപ്പോള്‍ ആ തറവാടിന്റെ ഫോട്ടോ താഴെ ഉണ്ടാകും എന്ന് കരുതി.പക്ഷേ...

SreeDeviNair.ശ്രീരാഗം said...

പ്രിയ എഴുത്തുകാരി,

ആ ഫോട്ടോ കണ്ടപ്പോള്‍
അവിടെ ഒരു കെട്ടിടം
ഉണ്ടായിരുന്നുവോ?എന്ന്
തോന്നിപ്പോകുന്നു...

പോസ്റ്റ് ഇഷ്ടമായീ

ശ്രീദേവിനായര്‍

സന്തോഷ്‌ പല്ലശ്ശന said...

സിന്‍ടെക്സിന്‍റെ ഈ വാട്ടര്‍ ടാങ്ക്‌ ഈ പോസ്റ്റു വായിച്ചിരുന്നുവെങ്കില്‍......കണ്ണീരുവാര്‍ത്ത്‌ വാട്ടര്‍ വേസ്റ്റ്‌ ചെയ്തേനെ.... :):):)

കുക്കു.. said...

എഴുത്തുകാരി ചേച്ചി ഇഷ്ട്ടപെട്ടു എഴുതിയത്...
:)

കുഞ്ഞായി | kunjai said...

ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം.....
എന്റെ നാവില്‍ വെള്ളമൂറിയോന്നൊരു സംശയം....

Typist | എഴുത്തുകാരി said...

അരീക്കോടന്‍,
SreeDeviNair,
സന്തോഷ്,
ഗൌരി,
കുക്കു,
കുഞ്ഞായി,
എല്ലാവര്‍ക്കും നന്ദി.

Sureshkumar Punjhayil said...

aarum kondupokathathu kondalle njangalkkithu vaayikkaanaayathu..!

Manoharam, ashamsakal...!!!

പ്രേം I prem said...

മുന്‍പു രാമനാഥന്റെ നാഗവല്ലിയെ പരിചയപ്പെട്ടിരുന്നു അവള്‍ക്കാണെങ്കില്‍ ഒരാളോട് മാത്രമേ തീരാത്ത പകഉണ്ടായിരുന്നുള്ളൂ. ഇതേതു വല്ലിയാ ... അവിടെകയറിപോയ എല്ലാവരെയും കത്തിച്ചു കളയുന്നുണ്ടല്ലോ. എന്തായാലും പ്ലാസ്റ്റിക്‌ വിരോധിയാണെന്നു തോന്നുന്നു. അതോ ടാങ്കിലെ വെള്ളം ചിലപ്പോഴൊക്കെ വേണ്ടിവരുന്നുണ്ടോ ആവോ ...
ചേച്ചി ... മണിച്ചിത്രത്താഴ് രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ വല്ല സ്കോപ്‌ ഉണ്ടോ ...
അവിടെയുള്ള ജീവജാലങ്ങളെല്ലാം സന്തോഷത്തോടെ ജീവിച്ചോട്ടെ ... പുറത്തു ഇറങ്ങിയാലല്ലേ മനുഷ്യരെ പേടിക്കെണ്ടൂ ... അവിടത്തെ നാഗവള്ളി പ്രകൃതി സ്നേഹിയാ ... മനുഷ്യര്‍ പറ്റില്ലെന്ന് തോന്നുന്നു ...

Thabarak Rahman Saahini said...

രണ്ടായിരത്തി onnilo മറ്റോ ആണന്നു തോന്നുന്നു
പാലക്കാട്ടെ prathapamulla പല പഴയ മനകള്‍
പൊളിച്ചു വിറ്റു കൊണ്ടിരിക്കുന്നതിനെപ്പറ്റി
vayichathu ഒര്മയിലെത്തുന്നു.
കാലത്തിന്റെ mooka sakshiyaya vattar tankinekkurichulla
paramarsham nannayirikkunnu.
veendum ezhuthuka
snehapoorvam.
thaabu
http://thabarakrahman.blogspot.com/

വയനാടന്‍ said...

ചില ജന്മ്മങ്ങളുടെ ഗതിയാണിത്‌,
കൂടെയുണ്ടായിരുന്നതൊക്കെയും പോയ്മറയുമ്പോഴും ഒരോർമ്മതെറ്റുപോലെ ബാക്കിയാവുകയെന്നത്‌..
:)
ഓർമ്മകളുടെ തീരത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.

Typist | എഴുത്തുകാരി said...

സുരേഷ് കുമാര്‍,
prem,
thabarakrahman,
വയനാടന്‍,
നന്ദി, എല്ലാവര്‍ക്കും.

പ്രയാണ്‍ said...

ingngine kathakalurangunna ethra viitukal

Typist | എഴുത്തുകാരി said...

അതെ, എത്രയെത്ര കഥകള്‍.
നന്ദി, പ്രയാണ്‍.