Thursday, April 30, 2009

നുറുങ്ങുകള്‍....

(1)ഞാന്‍ തൃശ്ശൂര്‍ നിന്നു നെല്ലായിലേക്കു വരാന്‍ ചാലക്കുടി ബസ്സില്‍ കയറിയിരുന്നു. 10 മിനിറ്റ് കഴിഞ്ഞിട്ടേ ബസ്സ് പുറപ്പെടൂ. ഞാന്‍ എന്റെ ഇഷ്ടപ്പെട്ട സീറ്റില്‍(ബാക് സീറ്റ് –അവിടെയാവുമ്പോള്‍ സുഖമായി കാഴ്ച്ചകള്‍ കാണാം, തിരക്കു വന്നാലും പ്രശ്നമില്ല, ഇറങ്ങാനും എളുപ്പം). കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നു പെണ്‍കുട്ടികളും (പ്രായം 20 –25) ഒരു കന്യാസ്ത്രീയും വന്നു. കവിയൂര്‍ പൊന്നമ്മയുടെ മുഖമുള്ള സൌമ്യയായ ഒരു സിസ്റ്റര്‍. കണ്ടാല്‍ തന്നെ തോന്നും നല്ല സ്നേഹമുള്ള ഒരു കന്യാസ്ത്രീയാണെന്നു്. കുട്ടികളെ ബസ്സില്‍ കയറ്റി,അവര്‍ പോകുന്നതു കൊടകരക്കു്. ‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എല്ലാരോടും ഒരുമിച്ചിരിക്കാന്‍ പറഞ്ഞു. ഒരു പൊതി അവരിലൊരാള്‍ക്കു കൊടുത്തിട്ട് മറ്റുള്ളവരോട് പറഞ്ഞു, മിഠായി കൊടുത്തിട്ടുണ്ടെന്നു് (അവര്‍ പിന്നെ പൊതി തുറന്നപ്പോള്‍ കണ്ടു, നാരങ്ങാമിഠായി ആയിരുന്നു).

ബസ്സു വിട്ടു, അവര്‍ സിസ്റ്റര്‍ക്കു കൈവീശി യാത്ര പറഞ്ഞു, ഒട്ടും താമസിച്ചില്ല, പേഴ്സ് തുറന്നു, മാല എടുത്തു കഴുത്തിലിട്ടു (സ്വറ്ണ്ണമാലയാണോന്നറിയില്ല), വാച്ച് എടുത്ത് കെട്ടി. ഞാനിതു ശ്രദ്ധിച്ചു എന്നു മനസ്സിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് അവര്‍ വിശദീകരിച്ചു. കൊടകര പന്തല്ലൂക്കാരന്‍ ടോണിയുടെ ഒരു ബന്ധുവാണ്‍ സിസ്റ്റര്‍. ഇവര്‍ അവിടത്തെ ആശ്രിതരുടെ മക്കളും. തൃശ്ശൂരിലെ സിസ്റ്ററുടെ കോണ്‍വെന്റില്‍നിന്നും എന്തോ സഹായം ശരിയാക്കി കൊടുത്തിട്ടുണ്ട്, അതു വാങ്ങാന്‍ വന്നതാണവര്‍. വാച്ചും മാലയുമൊക്കെ ആയാല്‍ എങ്ങനെ ഒരു *പാവം ലുക്ക്* കിട്ടും? പാവം സിസ്റ്റര്‍ ഇതു വല്ലതും അറിയുന്നുണ്ടോ!

(2) ഒരു പരിചയക്കാരിയുടെ വീട്. അവിടെ ഞാനെപ്പോള്‍ പോയാ‍ലും ചുരുങ്ങിയതു ഒരു അഞ്ചാറു സ്വിച്ചെങ്കിലും ഓഫ് ചെയ്യേണ്ടിവരും, ആവശ്യമില്ലാതെ കത്തിക്കിടക്കുന്നതു്. ടി വി ഇരുപത്തിനാലു മണിക്കൂറും അലറിക്കൊണ്ടിരിക്കും. രണ്ടുദിവസം മുന്‍പ് ഞാന്‍ ചെന്നപ്പോള്‍ ആകെ പ്രകാശപൂരിതമായിരുന്ന ആ വീട് മുഴുവന്‍ ഇരുട്ടിലാണിപ്പോള്‍. പത്താം ക്ലാസ്സ് കഴിഞ്ഞ‍ ഉണ്ണി പറഞ്ഞു, ഞങ്ങളിപ്പോള്‍ ഇരുട്ടിന്റെ സൌന്ദര്യം ആസ്വദിക്കുകയാണെന്നു്. ഉപയോഗിക്കാത്തതുകൊണ്ട് കേടു വരാതിരി‍ക്കാനെങ്കിലും ടിവി വക്കുന്നില്ല. എന്താണെന്നല്ലേ? ഇലക്ടിസിറ്റിക്കാര്‍ ഒരു കൊലച്ചതി ചെയ്തത്രേ, അവരുടെ മീറ്റര്‍ മാറ്റിവച്ചു. ഓടാത്തതു മാറ്റി ഓടുന്നതു വെച്ചു. എന്നു വച്ചാല്‍ ഇനി ഉപയോഗിക്കുന്ന കറന്റിനു കാശുകൊടുക്കേണ്ടിവരും എന്നര്‍ഥം. തന്നെയല്ല, ഇനിയുള്ള മീറ്റര്‍ റീഡിംഗിനനുസരിച്ച്‌ പഴയ മൂന്ന്‌ (അതോ ആറോ) മാസത്തിനും കൊടുക്കേണ്ടിവരുമെന്നു്! എന്നു വച്ചാല്‍ കൈയീന്നു കാശു പോകുമെന്നു വന്നപ്പോള്‍ ഇരുട്ടിനു സൌന്ദര്യം, നിശബ്ദതക്കു് മാധുര്യം!കാട്ടിലെ മരം, തേവരുടെ ആന ……… അതു തന്നെ കാര്യം.

(3)ഇതു് എന്റെ ഇന്നത്തെ കൂട്ടാന്‍ – മാമ്പഴകൂട്ടാന്‍ അല്ലെങ്കില്‍ മാമ്പഴപുളിശ്ശേരി.


ഇതു കണ്ടിട്ട്, കൊതിയായിട്ടു്, വായില്‍ വെള്ളം വന്നിട്ട്, ഉണ്ടാക്കണമെന്നു തോന്നിയിട്ട് ഉണ്ടാക്കാന്‍ അറിയാത്തവര്‍ ഇവിടെ പോയി നോക്കിയിട്ടു ഉണ്ടാക്കുക.


എഴുത്തുകാരി.

51 comments:

Typist | എഴുത്തുകാരി said...

ബിന്ദൂ, ഒരു മുന്‍കൂര്‍ ജാമ്യം, സമ്മതം ചോദിക്കാതെ ഒരു സൂത്രപ്പണി ചെയ്തതിനു്. ക്ഷമിക്കണേ.

KK said...

ആദ്യ കമ്മെന്റ് എന്റേതു തന്നെ..

Anil cheleri kumaran said...

നുറുങ്ങുകള്‍ കൊള്ളാം.. നന്നായി.

പ്രയാണ്‍ said...

ഇങ്ങിനെ നമ്മളെപ്പറ്റിയും ആരെങ്കിലുമൊക്കെ എഴുതുന്നുണ്ടാവുമോ....?;)

Rare Rose said...

എഴുത്തുകാരി ചേച്ചീ..,നുറുങ്ങു സംഭവങ്ങളു ചേര്‍ത്തെഴുതിയത് ഇഷ്ടായി...
അതു പോലെ സദാ സമയം പ്രകാശപൂരിതമായ പരിചയക്കാരുടെ വീട് ഞാനും കണ്ടിട്ടുണ്ടു...അവരു പക്ഷേ മീറ്ററിനിയും മാറ്റാത്തതു കൊണ്ടു നിശബ്ദതയുടെയും ഇരുട്ടിന്റെയും സൌന്ദര്യം ഇനിയും ആസ്വദിച്ചു തുടങ്ങിയിട്ടില്ല.. :)

പിന്നെ അവസാനത്തെ മാമ്പഴ പുളിശ്ശേരി പോട്ടം എന്നെ കൊതിപ്പിച്ചൊരു പരുവാക്കീട്ടോ..:)

Anonymous said...
This comment has been removed by a blog administrator.
Anonymous said...

mambazha pulissery kandappol vayil vellamuri
sister marillum vidagthar undu allae?
save electricity
ini sureshgopi/lal/dileep pole aduthaveetile unnikrishnaneyum ad l kannumo? post nannayi
mambazha koottan kothi marunnilla....

Anonymous said...

മാമ്പഴ കാളന്‍ /കൂട്ടാന്‍/പുളിശ്ശേരി കൊള്ളാം
നുറുങ്ങുകള്‍ നന്നായി.

ഹന്‍ല്ലലത്ത് Hanllalath said...

നുറുങ്ങുകള്‍ നന്നായിരിക്കുന്നു,,
ആശംസകള്‍..

പുളിശ്ശേരി കാട്ടി കൊതിപ്പിച്ചു :(

വാഴക്കോടന്‍ ‍// vazhakodan said...

നുറുങ്ങില്‍ 1 ഇഷ്ടായി
നുറുങ്ങില്‍ 2 ഇഷ്ടായി
നുറുങ്ങില്‍ 3 ടേസ്റ്റായി

The Eye said...

കൊള്ളാം നന്നായിരിക്കുന്നു....
ആശംസകള്‍..

വീകെ said...

ഇഷ്ടം ..ഇഷ്ടം....പിന്നെ ടെസ്റ്റും...!!!

പാവപ്പെട്ടവൻ said...

നുറുങ്ങില്‍ 1 നാരങ്ങാമിഠായിയുടെ മധുരം
നുറുങ്ങില്‍ 2 ഇരുട്ടിനു സൌന്ദര്യം, നിശബ്ദതക്കു് മാധുര്യം
നുറുങ്ങില്‍ 3 കലക്കി കടുവറുത്ത്

പൊട്ട സ്ലേറ്റ്‌ said...

രണ്ടാമത്തെ നുറുങ്ങു സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ്.

Anonymous said...

ചേച്ചീ,ഇഷ്ടായി നുറുങ്ങുകൾ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നുറുങ്ങുകള്‍ നന്നായിട്ടുണ്ട്..

Typist | എഴുത്തുകാരി said...

ഏകാന്തപഥികന്‍, ആദ്യ കമെന്റിനു് ഒരു സ്പെഷല്‍ താങ്ക്സ്.

കുമാരന്‍, നന്ദി.

പ്രയാന്‍ - ഏയ് നമ്മള്‍ നല്ല മര്യാദക്കാരല്ലേ, എന്തെഴുതാന്‍?

Rare Rose, കൊതിപ്പിക്കാന്‍ വേണ്ടി തന്നെ ഇട്ടതാട്ടോ.

അനോണി (1),അനോണി(2), നന്ദി.

Hanllalath,
വാഴക്കോടന്‍,
The eye,
വി.കെ,
പാവപ്പെട്ടവന്‍,
പൊട്ട സ്ലേറ്റ്,
വേറിട്ട ശബ്ദം,
രാമചന്ദ്രന്‍,
നുറുങ്ങുകള്‍ കണ്ടു വന്ന എല്ലാര്‍ക്കും നന്ദി.

ബിന്ദു കെ പി said...

എന്റെ ബ്ലോഗിന്റെ ട്രാഫിക്ക് ഫീഡ് യാദൃശ്ചികമായി നോക്കിയപ്പോൾ കുറേപ്പേർ ‘എഴുത്തുലോക’ത്തുനിന്ന് വന്നിറങ്ങിയതായി കണ്ടു. ദെന്താപ്പോ സംഭവമെന്നറിയാൻ ഇവിടെ വന്നു നോക്കിയപ്പോഴല്ലേ ഒപ്പിച്ചിരുന്ന സൂത്രം പിടികിട്ടിയത്!!!

പിന്നെ നുറുങ്ങിൽ രണ്ടാമത്തേത് എനിയ്ക്കു പരിചയമുള്ള ഒരു വീട്ടിലും കണ്ടിട്ടുള്ളതാണ്. 24 മണിക്കൂറും എല്ലാ മുറികളിലും ഫാൻ കറങ്ങിക്കൊണ്ടിരുന്ന അവിടെ മീറ്റർ മാറ്റിയശേഷം ഒരു ഫാൻ പോലും ഓൺ ചെയ്യുന്നില്ല. അതും ഈ വേനല്ക്കാലത്തും! ജനാലയെല്ലാം തുറന്നിട്ടാൽ മതി, ഫാനിന്റെ അവശ്യമേയില്ലത്രേ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹൊ ആ മാമ്പഴപ്പുളിശ്ശേരി കൊതിപ്പിച്ചു കേട്ടോ
മാങ്ങ വന്നു തുടങ്ങിയാല്‍ സീസണ്‍ തീരുന്നതുവരെ എനിക്കുള്ള പ്രധാന വിഭവം ഇതു തന്നെ.

ഇനി അവിടെ ഒന്നു പോയി നോക്കട്ടെ

പാര്‍ത്ഥന്‍ said...

ആ കുട്ട്യോള് എങ്ങനെയെങ്കിലും ഒരു സഹായം കിട്ടിയത് അനുഭവിച്ചോട്ടെ. ഇതിപ്പോ ആ സിസ്റ്ററിന്റടുത്ത്‌ ആരെങ്കിലും പറഞ്ഞാലോ?

പുതുക്കാട് ഞാൻ അറിയുന്ന ഒരു വീട്ടിൽ ഒരു കാലത്തും മീറ്റർ തിരിയാറില്ല. (ഇത് 1986 ലെ കഥ) ഗതികെട്ട് ഡിപ്പാർട്ട്‌മെന്റ്, മീറ്റർ പോസ്റ്റിൽ ഫിറ്റ് ചെയ്തു. അതും എറിഞ്ഞുടക്കാൻ നോക്കിയിരുന്നു.

ഓരോ ജന്മങ്ങൾ!!!!

Zebu Bull::മാണിക്കൻ said...

1 രസിപ്പിച്ചു
2 ചിന്തിപ്പിച്ചു
3 മാമ്പഴപ്പുളിശ്ശേരി ഇഷ്ടമല്ല്ലാത്ത എന്നില്‍ ചലനമുണ്ടാക്കിയില്ല

കാപ്പിലാന്‍ said...

നുറുങ്ങുകളും മാമ്പഴക്കറിയും ഇഷ്ടപ്പെട്ടൂ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രസിപ്പിച്ചു
ചിന്തിപ്പിച്ചു
കൊതിപ്പിച്ചു

:)

വേണു venu said...

നുറുങ്ങുകള്‍ രസിച്ചു.
ജീവിക്കാനുള്ള വേഷങ്ങള്‍ തന്നെ രണ്ടിലും.
എത്ര വേഷങ്ങള്‍ കാണണം അല്ലേ .:)

ഉറുമ്പ്‌ /ANT said...

നിശബ്ദതയുടെയും ഇരുട്ടിന്റെയും സൌന്ദര്യം

Jayesh/ജയേഷ് said...

nannayi

M. Ashraf said...

നുറുങ്ങുകള്‍ മൂന്നും സ്വീകരിച്ച്‌ രശീത്‌ അയക്കുന്നു

അനില്‍@ബ്ലോഗ് // anil said...

എന്റെ വീട്ടില്‍ എപ്പോഴാ വന്നത്?
:)
അവീടെ ടീവി ഓഫ്ഫ് ചെയ്യാറില്ല, മറ്റൊന്നുംകൊണ്ടല്ല്, എന്തെങ്കിലും അനക്കം വേണ്ടെ, ഇല്ലെങ്കില്‍ വീട് അവാര്‍ഡ് സിനിമ പോലെ ആകും.

പൊറാടത്ത് said...

ചിരിയ്ക്കാനും രസിയ്ക്കാനും ചിന്തിയ്ക്കാനും വക നൽകിയ ഈ നുറുങ്ങുകൾക്ക് ഒരുപാട് നന്ദി..

ഹരീഷ് തൊടുപുഴ said...

ആദ്യത്തെ കാര്യം: ഞാനും ഇതു പോലത്തെ സാഹസങ്ങള്‍ ചെയ്തിട്ടുണ്ട്. ചില ഗവെര്‍ണ്മെന്റ് സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ ചൌണ്ടമുണ്ടൂമുടുത്ത് താടിയുമൊക്കെ വെച്ചു നിരാശതലക്കുപിടിച്ചവനേപ്പോലെ ഭാവിച്ച് പോകാറുണ്ട്. ഒരു സഹതാപം കിട്ടികോട്ടെ എന്നു വിചാരിച്ച്.

രണ്ടാമത്തെ കാര്യം: എന്റെ വീട്ടിലും ഇതുതന്നെ അവസ്ഥ!! ഞാന്‍ എത്ര ശ്രദ്ധിച്ചാലും ബാക്കിയുള്ളവര്‍ അവരുടെ പാടുനോക്കി ഫാനും,ലൈറ്റും, ടീവിയുമൊക്കെ ഇട്ടോണ്ടിരിക്കും. നിര്‍ത്തുകയേ ഇല്ല. പറഞ്ഞുപറഞ്ഞു ഞാന്‍ മടുത്തു. ഓരോ പ്രാവശ്യത്തെ ബില്ലുകാണുമ്പോള്‍ സങ്കടം തോന്നും. ഇത്ര ലാവിഷായല്ലോ ഞാന്‍ എന്നോറ്ത്ത്. ആ ബില്ലും കാട്ടി വീട്ടുകാരെ ഭീക്ഷണിപ്പെടുത്തും. അടുത്ത പ്രാവശ്യത്തെ ബില്ലു നിങ്ങളുടെ കൈയ്യിലേക്കു വച്ചുതരും എന്നും പറഞ്ഞ്!! കുറച്ചു ദിവസത്തേക്ക് കുഴപ്പമുണ്ടാകില്ല; പിന്നേം തഥൈവ!!

വികടശിരോമണി said...

ഇത്തരം കൊതിയുണർത്തുന്ന ഭൿഷ്യവസ്തുക്കൾ പ്രദർശിപ്പിച്ച് അസൂയപ്പെടുത്തുന്നതിനെതിരെ ഗൂഗുളിൽ പരാതികൊടുക്കാൻ പറ്റുമോ?

Anonymous said...

ഇന്ന് ചേച്ചി പറഞ്ഞ ലിങ്കില്‍ പോയി നോക്കി മാമ്പഴ കൂട്ടാന്‍ ഉണ്ടാക്കി സുഭിക്ഷമായി ഊണു കഴിച്ചു
നുറുങ്ങുകള്‍ കൊണ്ട് ചിലവായത് മാമ്പഴത്തിന്റെ വില(കിലോ 25/)- പക്ഷെ പരിക്ഷണം വിജയിച്ചു
രണ്ടു പേര്‍ക്കും നന്ദി.

smitha adharsh said...

ഹ്മം..എന്തിനാ മാമ്പഴക്കൂട്ടാന്റെ പടം പിടിച്ചു പോസ്ടിയത്?
മിണ്ടില്ല..കൂട്ടില്ല...സെറ്റില്ല..കൂട്ട് വെട്ടി..
ഇന്ന് നാട്ടീന്നു അമ്മ പറഞ്ഞതേയുള്ളൂ..ഇത്തവണ,കറി വയ്ക്കാനുള്ള മാമ്പഴം നിറച്ചും ഉണ്ടായീന്ന്..ഞാന്‍ നാട്ടിലായിരുന്നപ്പോള്‍...കണ്ണി മാങ്ങ കണ്ടു വെള്ളമിറക്കി പോന്നതാ..ഈ കൊലച്ചതി വേണ്ടായിരുന്നു..
ഇവിടെ ഇത്തവണ ആ മാമ്പഴം കിട്ടിയതേ ഇല്ല..സങ്കടമുണ്ട്‌ ട്ടോ..ശരിക്കും..

Typist | എഴുത്തുകാരി said...

ബിന്ദു,
indiaheritage,
പാര്‍ഥന്‍,
zebu bull,
കാപ്പിലാന്‍,
പ്രിയാ,
വേണു,
ഉറുമ്പ്,
ജയേഷ്,
അഷ്റഫ്,
അനില്‍,
പൊറാടത്ത്,
ഹരീഷ്,
വികടശിരോമണി,
അനോണി,
സ്മിതാ, എല്ലാര്‍ക്കും നന്ദി.
സ്മിതാ, കൂട്ടുവെട്ടല്ലേട്ടോ.

ഹരിശ്രീ said...

എഴുത്തുകാരി,

നുറുങ്ങുകള്‍ എല്ലാം സൂപ്പര്‍...

സിസ്റ്ററിന്റെ കാര്യം പറഞ്ഞപ്പോള്‍ കുട്ടിക്കാ‍ലത്ത് 4-5 ക്ലാസുകളിലെ ക്ലാസ് ടീച്ചര്‍ മാരായിരുന്ന മേരി സിസ്റ്റര്‍, ബസ്സരിയ സിസ്റ്റര്‍ എന്നിവരെ ഓര്‍ത്തുപോയി... ഇരുവരും സ്നേഹത്തിന്റെ നിറകുടങ്ങള്‍ ആയിരുന്നു.... :)

പിന്നെ മാമ്പഴപ്പുളിശ്ശേരി എന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണിത്... ഇപ്പോള്‍ മൂന്ന് വര്‍ഷമായി കഴിച്ചിട്ട്...

:(

the man to walk with said...

ishtaayi ettavum ishtaayath mambazhapulissery thanne..

സ്നേഹിതന്‍ said...

രസകരമായ നുറുങ്ങുകൾ!

Unknown said...

manasine alosarapeduthunna chila
sathyangal nurungukalku vishayamaakiyathil abhinandanangal.
binduvinte mambazhapulisseri
nerathethanne aaswadichu keto.

Anonymous said...

ഞാന്‍ സിസ്റ്റര്‍'നുറുങ്ങി'ലെ കഥാപാത്രം
അറിയാതെ ഇവിടെ വന്നു
വായിച്ചപ്പോള്‍ ഞാന്‍ കബളിപ്പിക്കപെ വിവരമറിഞ്ഞു
സത്യത്തില്‍ എന്നോട് തന്നെ ദേഷ്യം തോന്നുന്നു എത്രയോ അര്‍ഹിക്കുന്നവര്‍ ഉണ്ടായിട്ടു ഞാന്‍ ഇവരെ ആണല്ലോ സഹായിച്ചത്
ഇനി ഒന്നിന് പത്തു വട്ടം അന്വേഷിച്ചു മാത്രമേ സഹായിക്കു!




ഇങ്ങനെ ഒരു കമന്റ്‌ പ്രതീക്ഷിചിരുന്നുവോ?
ഞാന്‍ ചേച്ചിയുടെ പോസ്റ്റ്‌ വായിക്കുന്ന ഒരു പ്രവാസി
ചുമ്മാ ഒരു രസത്തിനു എഴുതിയതാണ്
ക്ഷമിക്കുമല്ലോ !

Kichu $ Chinnu | കിച്ചു $ ചിന്നു said...

നുറുങ്ങുകള്‍ക്ക് നന്ദി ചേച്ചി

രസികന്‍ said...

എഴുത്തുകാരീ...... നുറുങ്ങുകള്‍ അസ്സല്‍

കണ്ണനുണ്ണി said...

എല്ലാം നന്നായിട്ടോ.. പക്ഷെ മാമ്പഴ പുളിശ്ശേരി കാട്ടി കൊതിപ്പിച്ചത് മാത്രം ശേരിയായില്യ...

The Eye said...

Athusari...

eee kothippikkal nadakkilla tto...

ജ്വാല said...

നുറുങ്ങുകള്‍ നന്നായി കേട്ടോ.പുളിശ്ശേരിയും

Mahesh Cheruthana/മഹി said...

എഴുത്തുകാരി ,
നുറുങ്ങുകള് ‍സൂപ്പര്‍!!പുളിശ്ശേരിയും നന്നായിരിക്കുന്നു!

പിരിക്കുട്ടി said...

ഞാന്‍ ബിന്ദു ചേച്ചിടെ പോസ്റ്റ്‌ വായിച്ചാണ് എഴുത്തുകാരിയുടെ
പോസ്റ്റിലെത്തിയത്
ചേച്ചി എഴുതിയ കാര്യങ്ങള്‍ ഒക്കെ ഞാനും വാച്ച് ചെയ്തിട്ടുണ്ട്
ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞിരുന്നു ഇപ്പോളത്തെ കുട്ട്യോളും ഞങളും ഒക്കെ നല്ല വ്യത്യാസം
ഉണ്ടെന്നു പണ്ടത്തെ കുട്ടികള്‍ ഇല്ലായ്മകള്‍ അറിയിക്കില്ല
പക്ഷെ ഇപ്പോളത്തെ കുട്ടികള്‍ എല്ലാം അറിയിക്കും അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ശരിയായ രീതിയില്‍
നടക്കണം അത്രേ പിന്നെ
കറന്റ്‌ ഉപയോഗം എല്ലായിടത്തും ഇത് പോലെ തന്നെ
ഞങ്ങളുടെ വീടിനടുത്ത ഹൈ ക്ലാസ്സ്‌ ഫാമിലി കളില്‍
രാത്രി പ്രഭാ പൂരം ആണ്
പിന്നെ മാമ്പഴ പുളിശ്ശേരി കണ്ടിട്ട് കൊതിയാകുന്നു

Bindhu Unny said...

നുറുങ്ങുകള്‍ കൊള്ളാം.
ഇവിടെ കറന്റ് ചാര്‍ജ് കുറയ്ക്കാന്‍ വേണ്ടി ഞാനും ഉണ്ണിയും എപ്പഴും ഒന്നിച്ചിരിക്കും. ഒരു ഫാന്‍ കറങ്ങിയാല്‍ മതിയല്ലോ.
മാമ്പഴപ്പുളിശ്ശേരി കണ്ട് വെള്ളമിറക്കിയിരിക്കുന്നു. :-)

Typist | എഴുത്തുകാരി said...

ഹരിശ്രീ,
the man to walk with,
സ്നേഹിതന്‍,
Gita,
അനോണീ,
കിച്ചു/ചിന്നു,
രസികന്‍,
കണ്ണനുണ്ണി,
the eye,
ജ്വാല,
മഹി,
പിരിക്കുട്ടി,
ബിന്ദു,
എല്ലാവര്‍ക്കും നന്ദി, സന്തോഷം.

Sureshkumar Punjhayil said...

Manoharam chechy... Ishattamayi.. Ashamsakal...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

അവസാനത്തെ മാമ്പഴപുളിശ്ശേരി ഭയങ്കര ചതിയായിരുന്നൂ !
വല്ലാത്ത പുളി !!
ഇവിടെ ലണനിൽ ഞങ്ങൾ എങ്ങിനെയതുണ്ടാക്കും ?
കൊതിപ്പിച്ചതുമിച്ചം.....
കിട്ടാത്ത മുന്തിരി പുളിക്കും !!!

നാട്ടുകാരന്‍ said...

എനിക്കൊണ്ടാക്കനോന്നും അറിയില്ല.... എന്നാല്‍ നന്നായി കഴിക്കനറിയാം......... പരീക്ഷിക്കണോ ?