Wednesday, November 7, 2007

ഇന്നത്തെ തമാശ

രാവിലെ മോണിങ്ങ് വാക്കിനു പോയി വരുമ്പോള്‍, മേനോന്‍ ചേട്ടന്‍ വിളിച്ചുപറഞ്ഞു " ദേ ഇവിടെ ഇപ്പറത്ത് നിക്കണ ഒരു കുല പഴുത്തു തുടങ്ങി,കിളി തിന്നു പോണ്ട, അതു വേഗം വെട്ടി വച്ചേക്കു് " എന്നു്. രാധമ്മ അതു കേട്ടു വന്നു, ഉടനേ പറഞ്ഞൂ," പിണ്ടി ആര്‍ക്കും കൊടുക്കല്ലേ, എനിക്കു വേണം". ഓ ശരി തന്നേക്കാം, എന്നു ഞാനും പറഞ്ഞു.

ഞാന്‍ അതു വീട്ടില്‍ വന്നു പറഞ്ഞു, പിന്നെ തിരക്കില്‍ മറന്നും പോയി.

കുറേ കഴിഞ്ഞു ഞാന്‍ അമ്പലത്തില്‍ പോയപ്പോള്‍, മേനോന്‍ ചേട്ടനുണ്ട് അവിടെ. കമ്മിറ്റിക്കാരുമൊക്കെ ആയിട്ട് വേറേയും കുറച്ചുപേരുണ്ട്‌. എന്നോട്‌ പറഞ്ഞു, എനിക്കൊരബദ്ധം പറ്റിയതാട്ടോ, രാവിലെ വെയിലിന്റെ ഗ്ലെയറുകൊണ്ട്‌ എനിക്കു തോന്നിയതാ,പഴുത്തിട്ടൊന്നൂല്യാ എന്നു്. അതുപോരേ,തുടങ്ങിയില്ലേ എല്ലാരുംകൂടി മേനോന്‍ ചേട്ടനെ വാരാന്‍.
ഓ, സമ്മതിച്ചൂല്ലേ വയസ്സായെന്നു്, കണ്ണു ശരിക്കു കാണില്ലെന്നും, അബദ്ധം പറ്റുമെന്നൊക്കെ. (നമ്മുടെ കഥാനായകനു്‍ 60 വയസ്സു കഴിഞ്ഞു, എന്നാലും ഡൈ ഒക്കെ ചെയ്തു നല്ല ചുള്ളമണി ആയാണ് നടപ്പു്). തിരിച്ചൊന്നും പറയാനില്ല, നമ്മുടെ ചേട്ടന്.


തിരിച്ച് വീട്ടില്‍ വന്നപ്പോഴല്ലെ, പഴുത്തു തുടങ്ങിയ ഒന്നു രണ്ടു പടല കായ ഇരിക്കുന്നു, അടുക്കളയില്‍. ഞാനോടിപ്പോയി നോക്കി. വാഴയും, ബാക്കി പഴുക്കാത്ത കുലയും ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നില്‍ക്കുന്നു.

നമ്മുടെ മേനോന്‍ ചേട്ടന്‍ രണ്ടാമതു് കണ്ടതു്, പടല ഉരിഞ്ഞശേഷമുള്ള കുലയായിരുന്നു.

പാവം പാവം മേനോന്‍ ചേട്ടന്‍!! ഇനി പറയാന്‍ പോയാല്‍ എന്നെ തല്ലാന്‍ വരും.



എഴുത്തുകാരി.

അടിക്കുറിപ്പ്‌ -- പേരുകള്‍ മാത്രം സാങ്കല്പികം , സംഭവം സത്യം - 3-4 മണിക്കൂര്‍ മുന്‍പു നടന്നതു്

26 comments:

Typist | എഴുത്തുകാരി said...

പാ‍വം മേനോന്‍ ചേട്ടന്‍.

ശ്രീ said...

ശരിയാ...

ഇനീം പോയി പറഞ്ഞാല്‍‌ അടി കിട്ടീതു തന്നെ. പാവത്തിനെ വയസ്സനാക്കി കളിയാക്കിയതല്ലേ?

ഹിഹി.

:)

കുഞ്ഞന്‍ said...

മേനോന്‍ ചേട്ടനെ പറ്റിച്ചതു പോട്ടെന്നു വയ്ക്കാം പക്ഷെ കിളികളെ പറ്റിക്കുന്നത് ശരിയല്ല. പാവങ്ങള്‍ കൊത്തിപ്പറിക്കാന്‍ വരുമ്പോള്‍ പഴുത്തതിനുപകരം പച്ചക്കായ്. അതുപോലെ പാവം രാധമ്മ ഇന്നത്തെ കൂട്ടാനുള്ള വകയായെന്നു കരുതിയിരുന്നപ്പോള്‍..അവിടെയും പറ്റിച്ചു...!

Murali K Menon said...

രാവിലെയുള്ള മോണിംഗ് വാക്ക് എനിക്ക് തീരെ പിടിച്ചില്ല, ബാക്കിയുള്ളതൊക്കെ നന്നായി. ഹ ഹ ഹ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പണ്ട് രാജാവ് എന്തോ ചെയ്തെന്നത് അറിഞ്ഞ ഒരാളു ആ രഹസ്യം പുറത്തു പറഞ്ഞാല്‍ തലപോകുമെന്നതു കൊണ്ട് മരപ്പൊത്തില്‍ തലയിട്ട് ഉറക്കെ വിളിച്ചു പറഞ്ഞതു പോലെയാണല്ലോ.

ഇപ്പോള്‍ രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍ ബ്ലോഗായി അല്ലേ അതും ചൂടോടെ :)

സഹയാത്രികന്‍ said...

കൊള്ളാം...
പാവം മേനോന്‍ ചേട്ടന്‍... ഇമേജ് ഡാമേജായി...
:)

പൈങ്ങോടന്‍ said...

പാവം പാവം മേനോന്‍ ചേട്ടന്‍
ആ പാവത്തിനോടു സത്യമങ്ങു തുറന്നു പറഞ്ഞേക്കൂ.. അല്ലെങ്കില്‍ നാളത്തെ പുള്ളി വെല്ല കണ്ണു ഡാക്കിട്ടറേയും കാണാന്‍ പോകും.

പ്രയാസി said...

നന്നായി..

ഉപാസന || Upasana said...

പാവമാം മേനോനെ നീയറീയുന്നുവോ
എഴുത്തുകാരി പറഞ്ഞത്
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

മേനോന്‍ ചേട്ടന്റെ അഡ്രസ്സ് ഉണ്ടായിരുനെങ്കില്‍... തരുമോ പ്ലീസ്?

വേണു venu said...

എഴുത്തുകാരി,നല്ല വിവരണം.
ഞങ്ങള്‍ക്കിവിടെയുള്ള ചെറിയ ലാണില്‍ നാട്ടില്‍ നിന്നൂം കൊണ്ടു വന്ന ഒരു വിത്തു്, ഒരു വാഴ അമ്മച്ചിയും അച്ഛനും കുഞ്ഞുങ്ങളും ആയി. വാഴ കുലച്ചു, വിളഞ്ഞു‍‍, കുല വെട്ടി മാറ്റി. വീട്ടിലെ മേനോന്‍‍ ചേട്ടന്‍‍ ശ്രീമതിയോടു പറഞ്ഞു ഇന്നു് പിണ്ടി തോരന്‍‍ വയ്ക്കണം. മാലി വന്നു പോയതിനു ശേഷം ശ്രീമതി നോക്കിയപ്പോള്‍‍ കുല വെട്ടി മാറ്റിയ വാഴയേയും മാലി വെട്ടി ദൂരെ കൊണ്ടു കളഞ്ഞിരുന്നു. :)

ഏറനാടന്‍ said...

ഹഹഹാ ഹത് ബെസ്റ്റ്..

ഏ.ആര്‍. നജീം said...

ഞാനാലോചിക്കുവായിരുന്നു ഈ സംഭവം ചൂടുമാറും മുന്‍പ് എഴുതി പോസ്റ്റ് ചെയ്യാന്‍ ഉള്ള ധൈര്യം എഴുത്തുകാരിയ്ക്ക എങ്ങിനെ കിട്ടിയെന്ന്. പിന്നെയല്ലേ മനസിലായത്. നമ്മുടെ കഥാനായകന് വയസ് 60 ആയെന്ന്. അപ്പോ കക്ഷി ബ്ലോഗ് വായിക്കില്ലായിരിക്കും അല്ലേ

മയൂര said...

മേനോന്‍ ചേട്ടന്റെ ഇമേജ് ;)

മെലോഡിയസ് said...

മുരളി ചേട്ടന്റെ കമന്റിന് താഴെ ഒരൊപ്പ്. ഈ രാവിലെയുള്ള നടപ്പ്..:(

Mahesh Cheruthana/മഹി said...

മേനോന്‍ ചേട്ടനോടു സത്യം പറഞ്ഞേരെ,
ആളുടെ മാനം പോയി,
ഡോക്ടറിന്റെ ഫീസ്‌ എങ്കിലും ലാഭിക്കാമല്ലൊ!!!!!

ഹരിശ്രീ said...

Ezhuthukaari,

sambhavam enthayalum kollatto.
Menon chettan ariyanda.



(malayalam font. trouble. so sorry for english).

Typist | എഴുത്തുകാരി said...

ശ്രീ, കുഞ്ഞന്‍, മുരളി മേനോന്‍, കുട്ടിച്ചാത്തന്‍ സഹയാത്രികന്‍, പൈങ്ങോടന്‍, പ്രയാസീ, എന്റെ ഉപാസന, വാല്‍മീകി, വേണു, ഏറനാടന്‍, നജീം,മയൂര, മെലോഡിയസ്‌, മഹേഷ്, ഹരിശ്രീ, എല്ലാര്‍ക്കും നന്ദി.

അലി said...

കൊള്ളാം ... നന്നായിട്ടുണ്ട്.
പേരു സാങ്കല്‍പ്പികമാണെങ്കിലും അല്ലെങ്കിലും
ബ്ലോഗ് വായനാ ശീലം എല്ലാവര്‍ക്കും ഇല്ലെങ്കിലും പെട്ടൊന്നൊരു പ്രതികരണം ഉണ്ടാവില്ല.. അതിന്റ്റെ ധൈര്യത്തിലാ എല്ലാവരും ഇങ്ങനെ പോസ്റ്റുന്നത്..
പത്രവായനപോലെ ഇതെങ്ങാനും വായിച്ചാല്‍..
മോണിംഗ് വാക്ക് നിന്നു പോവും..

Typist | എഴുത്തുകാരി said...

അലി, നന്ദി, വന്നതിനും, അഭിപ്രായം പറഞ്ഞതിനും.

മന്‍സുര്‍ said...

എഴുത്തുക്കാരി...

രാവിലെ ഈവനിങ്ങ്‌ വാകിങ്ങിന്‌ പോയപ്പോല്‍ ഇത്തരം നിരവധി അബദ്ധങ്ങള്‍ ദിനേനെ സംഭവിക്കാറുണ്ട്‌....എന്തായാലും ആ കുല പുഴുത്തതായിട്ട എനിക്കും തോന്നിയത്‌..... കണ്ണിന്റെ കുഴപ്പമെന്നുമല്ല...അത്‌ വെയിലടിച്ചപ്പോ തോന്നിയതാ.....അല്ലെങ്കില്‍ പിന്നെ എന്നെയും കിളവനാക്കും......

ചേച്ചി എഴുത്തില്‍ ഹാസ്യം ശരിക്കും നിറഞ്ഞു...അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

മന്‍സൂര്‍ -- വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മേനേന്‍ ചേട്ടാ...
ഈ പറഞ്ഞതൊക്കെ ചേട്ടന്‍ കേട്ടൊ ആവൊ...?
കേള്‍ക്കാത്തത് ഭാഗ്യം.

Typist | എഴുത്തുകാരി said...

Friends for ever, നന്ദി.
മേനോന്‍ ചേട്ടന്‍ അറിഞ്ഞിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ഞാനറിഞ്ഞേനേ!!.

അച്ചു said...

ഞാന്‍ ലേറ്റ് ആയ്യി..സോറി..എന്നാ‍ലും മേനൊന്‍ ചേട്ടനോട്പറയാമായിരുന്നു..

Unknown said...

Chechi, as I walk along with you via your beautiful posts, I feel like settling somewhere near nellai, though we don't ve anyone in trissur.