Saturday, October 6, 2007

സഹയാത്രികനു് സ്നേഹപൂര്‍വം (ഒരു തുറന്ന കത്തു്)

പ്രിയപ്പെട്ട സഹയാത്രികാ,

ആദ്യം തന്നെ ഒരു ക്ഷമാപണം.

ഇന്നലെ രാത്രി ശ്രീ യുടെ കമെന്റ് കണ്ടു, 'ഇവിടെ' പോയി നോക്കാന്‍. എന്താണാവോ ഇവിടെ എന്നു് ആകാംക്ഷയോടെ നോക്കിയപ്പോള്‍, ദാ കിടക്കുന്നു എന്റെ " എഴുത്തോല" പുതിയ രൂപത്തിലും, ഭാവത്തിലും, സുന്ദരിയായി. ഓടിപ്പോയി അതെടുത്തു. തന്ന ആള്‍ക്കു് നന്ദിയൊക്കെ പിന്നെ പറയാം എന്നു വച്ചു. (അപ്പോഴേക്കും, എല്ലാവരും എടുത്തുകൊണ്ട്‌ പോയിക്കഴിഞ്ഞിരുന്നു). ചില ' സാങ്കേതിക തടസ്സങ്ങളാല്‍', സഹയാത്രികനോടൊരു നന്ദി പോലും പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്‌ പ്രിയപ്പെട്ട സ്നേഹിതാ, ക്ഷമിക്കില്ലേ എന്നോട്‌, ഓടി വന്നെടുത്തു‍കൊണ്ടുപോയിട്ട്‌, മിണ്ടാതിരുന്നതിനു്?

എന്റെ എഴുത്തോലക്കു ഏറ്റവും ഇണങ്ങുന്ന രൂപം/ഭാവം ഇതു തന്നെയല്ലേ? എവിടന്നു കിട്ടുന്നു മാഷേ, ഇത്ര നല്ല ആശയങ്ങള്‍? സത്യം പറയാല്ലോ, ഒരുപാട്‌ സന്തോഷം തോന്നി. ഈ ബൂലോഗ കൂട്ടായ്മയില്‍ ഞാനും ആരോ ആണെന്ന തോന്നല്‍ (ഇത്രക്കൊക്കെ പറയാന്‍ എന്തിരിക്കുന്നു എന്നു തോന്നുമായിരിക്കും, പലര്‍ക്കും. പക്ഷേ ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ വികാരം ഉറക്കെ പറഞ്ഞെന്നു മാത്രം).

പിന്നെ ഞങ്ങള്‍ പത്തു പേരും , ഞങ്ങളുടെ ഹൃദയവിശാലത ഒന്നു കൊണ്ട്‌ മാത്രം ക്ഷമിച്ചിരിക്കുന്നു, അനുവാദം ചോദിക്കാതിരുന്നതിനു്, അല്ലേ കൂട്ടുകാരേ :))

ഇനി ഒരു രഹസ്യം. ഇതുവരെ കൊടുത്തതു് സാമ്പിള്‍. ഇതു കണ്ടിട്ടു്, ഡിമാന്‍ഡ് കൂടും, ആ‍വശ്യക്കാരൊരുപാടുണ്ടാവും. അതുകൊണ്ട്‌ ചെറിയ ഒരു ഫീസ്‌ വച്ചാലോ? (പകുതി എനിക്കു്, ആശയം തന്നതു് ഞാനല്ലേ)

കത്തു് ചുരുക്കട്ടേ, സഹയാത്രികാ, നന്ദി, ഒരിക്കല്‍കൂടി.


സ്നേഹപൂര്‍വം,



എഴുത്തുകാരി.

22 comments:

സഹയാത്രികന്‍ said...

എഴുത്തുകാരി നന്ദി...

ഇത് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരേ സന്തോഷം... സത്യം പറഞ്ഞാല്‍ ഒരു ചെറിയ പേടിയോടെ ആയിരുന്നു അത് പോസ്റ്റിയത്.... ആരെങ്കിലും പ്രശ്നാക്കോന്നൊരു പേടി... അതിന്റെ ഭാഗമയിരുന്നു ക്ഷമാപണം... അത് പ്രതിഷ്ഠിച്ചു കണ്ടപ്പോള്‍ സന്തോഷായി...
ശ്രീ ഒരു സ്പെഷ്യല്‍ നന്ദിണ്ട്ട്ടോ....

ഫീസ് ഈടാക്കാന്‍ പറ്റില്ല... ഇത് ഫ്രീ സര്‍വ്വീസാ.... "സഹയാത്രികന്‍സ് തലക്കെട്ട് നവീകരണ സേവാ സമിതി" വഹ...!

ഒരിക്കല്‍ക്കൂടി... സന്തോഷം...നന്ദി.

:)

കുഞ്ഞന്‍ said...

എഴുത്തുകാരി, എഴുതിയത് മുഴുവന്‍ ഞാനും അംഗീകരിച്ചിരിക്കുന്നു.(ഫീസൊഴിച്ച്) സഹയാത്രികന്‍ എന്ന വാക്ക് അദ്ദേഹം എത്ര നന്നായി അന്വര്‍ത്ഥമാക്കിയിരിക്കുന്നു. എന്റെ വക ഒരു 5 വര്‍ഷം കൂടി കൂടുതല്‍ ആയുസ്സും ആരോഗ്യവും സന്തോഷവും അദ്ദേഹത്തിനു കിട്ടട്ടേയെന്ന പ്രാര്‍ത്ഥനയോടെ...

ശ്രീ said...

എഴുത്തുകാരിയും കുഞ്ഞന്‍‌ ചേട്ടനും പറഞ്ഞ കാര്യം ഞാനും അംഗീകരിക്കുന്നു.

സഹയാത്രികന്‍‌ എന്ന പേര്‍ അന്വര്‍‌ത്ഥമാക്കുന്ന പ്രവൃത്തി തന്നെ...

എന്റെ വകയും ഒരു നന്ദി ഇവിടെ കിടക്കട്ടെ!
:)

വെള്ളെഴുത്ത് said...

ഇവിടെ പറഞ്ഞകാര്യങ്ങളിലൊന്നും എനിക്കൊരു പങ്കുമില്ല, പക്ഷേ ഭയങ്കര സൌഹൃദം.. അതുകൊണ്ട് നാലു കസേരയില്ലേ.. ഞാനും കൂടി ഇവിടെ...

കുറുമാന്‍ said...

നന്നായിരിക്കുന്നു.

Sethunath UN said...

ഇതാണ് സഹയാത്രികന്‍ .. ഉദാര‌മന‌സ്ക‌ന്‍. ഞാന്‍ വ‌ണ‌ങ്ങുന്നു സഹയാത്രികാ താങ്ക‌ളെ. നിസ്സീമ‌മായ ന‌ന്ദിയും രേഖ‌പ്പെടുത്തട്ടെ.

simy nazareth said...

ചേട്ടന്മാരേ,

ഈ കത്ത് ആര്‍ക്കും മനസിലാവാത്തതാണോ?

വായിച്ചിട്ട് എനിക്കുതോന്നിയത് ഇങ്ങനെ അടിച്ചുമാറ്റരുത് എന്നാണ്.

ആരുടെ എങ്കിലും സൃഷ്ടികാണുമ്പോള്‍ എടുത്ത് കൂടുതല്‍ നന്നാക്കാന്‍ തോന്നും - ആശയം മോഷ്ടിക്കരുത്. സൃഷ്ടി മോഷ്ടിക്കരുത്. മോഷ്ടിച്ച കുഞ്ഞിനെ ഞാന്‍ കുളിപ്പിച്ചു, കുഞ്ഞുവെളുത്തു, ഇപ്പൊ കുഞ്ഞ് എന്റെയാ എന്നൊന്നും പറയരുത്.

ഇതിനു കോപ്പിറൈറ്റ് എന്നൊക്കെ ടാഗ് വെയ്ക്കണോ?

Sands | കരിങ്കല്ല് said...

പൊന്നു സിമിചേച്ചീ....
എത്ര ശ്രമിച്ചിട്ടും അങ്ങനെയൊരര്‍ത്ഥം എനിക്കു്‌ കാണാന്‍ കഴിയുന്നില്ല....

ഇത്രയും ഭയങ്കര ബുദ്ധിയൊക്കെ എവിടുന്നു്‌ കിട്ടുന്നു?

Typist | എഴുത്തുകാരി said...

സിമി - ആ കമെന്റില്‍ എന്താ ഉദ്ദേശിച്ചതെന്നുപോലും എനിക്കു മനസ്സിലാവുന്നില്ല. മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ നന്നായിരുന്നു.

മയൂര said...

"ഇനി ഒരു രഹസ്യം. ഇതുവരെ കൊടുത്തതു് സാമ്പിള്‍. ഇതു കണ്ടിട്ടു്, ഡിമാന്‍ഡ് കൂടും, ആ‍വശ്യക്കാരൊരുപാടുണ്ടാവും. അതുകൊണ്ട്‌ ചെറിയ ഒരു ഫീസ്‌ വച്ചാലോ? (പകുതി എനിക്കു്, ആശയം തന്നതു് ഞാനല്ലേ)"

പ്രതിഷേധം രേഖപെടുത്തൂന്നു..;) ബാക്കി എല്ലാം നന്നായിരിക്കുന്നു...

ഏ.ആര്‍. നജീം said...

ഞാന്‍ ഒന്നും മിണ്ടുന്നില്ലേ...
സഹയാത്രികന്‍ പന്തിയില്‍ പക്ഷാഭേദം കാണിച്ചോന്നൊരു .........ഏത്...!
:)

Areekkodan | അരീക്കോടന്‍ said...

You mean this template?
I also need a new one ..Sahayathrikaa....Can u help me???

Typist | എഴുത്തുകാരി said...

കുഞ്ഞന്‍, ശ്രീ,വെള്ളെഴുത്തു്, കുറുമാന്‍, നിഷ്ക്കളങ്കന്‍,മയൂര, നജീം അരീക്കോടന്‍, നന്ദി.
സഹയാത്രികനു് ഇനി നന്ദിയില്ല :)

സഹയാത്രികന്‍, മയൂരാ, - പ്രതിഷേധം കണക്കിലെടുത്ത്‌, ഞാനാ നിര്‍ദ്ദേശം (ഫീസ്‌ വാങ്ങാനേയ്) പിന്വലിക്കുന്നു, പോരേ?

സന്ദീപ്‌, സിമി എന്താ ഉദ്ദേശിച്ചതെന്നുപോലും എനിക്കു മനസ്സിലായില്ല. ഇവിടെ വന്നതിനു നന്ദി.

സിമി, വായിച്ചതിനു നന്ദി.

ഹരിശ്രീ said...

സഹയാത്രികന്‍ ആളൊരു പുലി തന്നെ ആണ്. എന്തായാലും സംഭവം കൊള്ളാം

Anonymous said...

Sandeep Sadanandan said...
പൊന്നു സിമിചേച്ചീ....

എനിക്കു വയ്യ...:) സിമി ചേച്ചിയല്ല, ചേട്ടനാ.. സംശയമുണ്ടെങ്കില്‍ ആ പ്രൊഫൈലൊന്നു നോക്കിയെ...

Sands | കരിങ്കല്ല് said...

ചേച്ചിയാണോ ചേട്ടനാണോ എന്ന് profile-ല്‍ പോയി നോക്കിയില്ല... പേരു വായിച്ചപ്പോ ചേച്ചി/അനുജത്തി ആയിരിക്കും എന്ന് തോന്നി... പിന്നെ എനിക്കു്‌ മനസ്സിലാവാത്ത വലിയ കാര്യങ്ങള്‍ കണ്ടപ്പോള്‍ തോന്നി... ചേച്ചി തന്നെ..!!

നല്ല തിരക്കുണ്ട് ഗഡീ... പോട്ടെ..

Sandeep.
PS: എന്തായാലും "അനോണി" ആവുമ്പോള്‍ സംഭവം രണ്ടിലും പെടാതെ നപുംസകം ആയല്ലോ അല്ലേ?

അനിലൻ said...

ദെന്തൂട്ടാദ്? ആകൊര് കറപ്പ്!!!

Sapna Anu B.George said...

എഴുത്തോലയിലെ എഴുത്തുകാരി പുതിയ എഴുത്തു കണ്ടതില്‍ സന്തോഷം.

Typist | എഴുത്തുകാരി said...

ഹരിശ്രീ, സന്ദീപ്, വഴിപോക്കന്‍, അനിലന്‍, സ്വപ്ന, നന്ദി.
അനിലന്‍, ദാ, മാറ്റുകയായി, കറുപ്പു്.

ദിലീപ് വിശ്വനാഥ് said...

സഹയാത്രികന്‍ പേരു അന്വര്‍ത്ഥമാക്കുന്നതുപോലെ എല്ലാവരുടെയും സഹയാത്രികന്‍ തന്നെ.

അഭിലാഷങ്ങള്‍ said...

എഴുത്തുകാരീ,

ഈ പോസ്റ്റ് ഇട്ടത് വളരെ നന്നായി. സഹയാത്രികന്‍ അത് ശരിക്കും അര്‍ഹിക്കുന്നു. സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുമ്പോഴാണ് ഒരു യഥാര്‍ത്ഥ കലാകാരന്‍ ജനിക്കുന്നത്. ഈ സഹയാത്രികനെ എനിക്കറിയില്ലെങ്കിലും ഞാനും ബഹുമാനിക്കുന്നു. അദ്ദേഹം തുടങ്ങിയ

http://ningalkkai.blogspot.com

ഈ പുതിയ ബ്ലോഗും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം ബ്ലോഗുകളാണ് ബൂലോകത്തിനാവശ്യം..

-അഭിലാഷ്

മനോജ് കെ.ഭാസ്കര്‍ said...

എനിക്കും കൂടി നിങ്ങളുടെ ഇടയില്‍ ഒരു കസേര തരുമോ....? നല്ല എഴുത്ത് ആശംസകള്‍