അയല്‍വക്കത്ത് ഒരു കല്യാണം, ഞാനും പോയിരുന്നു. അപ്പോള്‍ കണ്ട/തോന്നിയ ചില കാര്യങ്ങള്‍:-
പണ്ടൊക്കെ (അത്ര പണ്ട്പണ്ടൊന്നുമല്ല, ഒരു 3-4 കൊല്ലം മുമ്പു വരെ) നാട്ടിലെ ഒരു വീട്ടില്‍ കല്യാണമായല്, അതിനു ചുറ്റുമുള്ള വീടുകളിലെല്ലാം തന്നെ അതു ഒരു ആഘോഷമായിരുന്നു.
കല്യാണത്തലേന്നു് വീട് അലങ്കരിക്കണം, welcome Board വക്കണം, രണ്ടു ഭാഗത്തും കുലവാഴയും ചെന്തെങ്ങിന്‍കുലയും തൂക്കണം . അപ്പുറത്ത്, സദ്യയുടെ തിരക്കു്. പേരുകേട്ട ഒരു ദഹണ്ണക്കാരനുണ്ടാവും, അയാളുടെ ഒന്നോ രണ്ടോ സഹായികളും. ബാക്കിയെല്ലം, നാട്ടുകാരുതന്നെ.കഷണം നുറുക്കണം, നാളികേരം ചിരവണം, അടയുണ്ടാക്കണം, പാലു പിഴിയണം. രാത്രി 2 മണി വരെയെങ്കിലും എല്ലാരും ഉണ്ടാവും.
ഇനി അടുത്ത ദിവസം. കല്യാണത്തിനു രാവിലെ കാപ്പിയും പലഹാരവും കൊടുക്കല്‍, സദ്യ വിളമ്പല്‍, അങ്ങിനെ അങ്ങിനെ. ഇതെല്ലാം കൂട്ടുകാരുടേയും, അയലക്കക്കരുടേയുമെല്ലാം വളരെ താല്പര്യത്തോടെ ചെയ്യുന്ന ഒരു അവകാശം കൂടിയായിരുന്നു.
ഇതൊക്കെ അന്നു്. ഇന്നോ?
ഇന്നു് മിക്കവാറും കല്യാണങ്ങളൊന്നും വീട്ടിലല്ല, എല്ലാം 'Hall' ല്‍ ആണു്. മൊത്തത്തില്‍ കരാര്‍ കൊടുക്കാം, വീതിച്ചു കൊടുക്കണമെങ്കില്‍ അതുമാവാം. എല്ലാത്തിനും അവരുടെ ആള്ക്കാര് ഉണ്ടു്. വിളമ്പാന്‍ uniform ഉം തലപ്പാവും ഒക്കെ വച്ചവര്‍. എല്ലത്തിനും fixed rate. നാട്ടുകാര്‍ക്കു്, എന്തിനു വീട്ടുകാര്‍ക്കുവരെ പ്രവേശനമില്ല. ആരും ഒന്നും അറിയണ്ട. കൈ കഴുകി ഇരുന്നാല്‍ മതി, ഭക്ഷണം കഴിക്കണം, പോണം. അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒന്നും ഒരു role ഉം ഇല്ല. അവരുടെയൊക്കെ സന്തോഷകരമായ ഒരു അവകാശമല്ലേ നഷ്ടപ്പെടുന്നതു്? ഒരു കൂട്ടായ്മയും.
ഇനി കുറച്ചു് പിന്നാമ്പുറം.ഇത്ര glamour ഇല്ലാത്ത വേറേ ചിലതു കൂടി വേണമല്ലോ കല്യാണം ഭംഗി ആവാന്‍.കല്യാണം hall ല്‍ ആണെങ്കിലും, അതിഥികള്‍ കുറച്ചു് വീട്ടിലും ഉണ്ടാവുമല്ലോ. അവര്‍ക്കു ഭക്ഷണമെല്ലാം hallല്‍ നിന്നു കൊണ്ടുവരും. അവരൊക്കെ കഴിച്ച എച്ചിലില എടുക്കല്‍, plate കഴുകല്‍, മേശ തുടക്കല്‍, പാത്രം കഴുകല്‍ ഇതിനൊന്നും 'event management' കാരില്ല, ഇപ്പോഴും. നമ്മുടെ പാവം പെണ്ണുങ്ങളേയുള്ളൂ. അതിലൊരാളെ നമുക്കു രാധ എന്നു വിളിക്കാം.
ഇനി മുകളില്‍ പറഞ്ഞ കല്യാണം. ആഭരണം (സ്വര്‍ണ്ണം) - 80 പവന്, സ്ത്രീധനം അതിനനുസരിച്ചുണ്ടാവണം ക്രിത്യം എത്രയാന്നറിഞ്ഞൂടാ, beautician - 5000/-, മൊത്തം ചിലവു് 10-12 ലക്ഷം വരും. ഇവിടെയും ഉണ്ടായിരുന്നൂ, ഒരു രാധ. അവള്‍ക്കു 400 രൂപ കൊടുക്കണോ 500 രൂപ കൊടുക്കണോ എന്നു തര്‍ക്കം. എങ്ങിനെയുണ്ട് കൂട്ടുകാരേ?
എഴുത്തുകാരി.
Friday, April 13, 2007
ചില കല്യാണ വിശേഷങ്ങള്‍/ചിന്തകള്‍
Posted by Typist | എഴുത്തുകാരി at 1:17 PM
Subscribe to:
Post Comments (Atom)
7 comments:
ശരിയാണ്... ഇന്നത്തെ കല്യാണ വീടുകളില്‍ അയല്‍ക്കാരും സുഹൃത്തുക്കളും, എന്തിനു ബന്ധുക്കള്‍ വരെ കാഴ്ചക്കാരായി കഴിഞ്ഞിരിക്കൂന്നു...
ഇപ്പഴും ഉണ്ട് കേട്ടോ നാട്ടിന്‍പുറ കല്യാണങ്ങള്‍.........
ഞാന്‍ ഉത്സാഹിക്കാറുണ്ട്......
പക്ഷേ ഒറ്റക്കല്ല......
കൂട്ടുകാര്‍ ഒപ്പം വേണം......
അല്ലെങ്കില്‍ ഞാനും കാഴ്ചക്കാരന് തന്നെ.
പിന്നെ ഇവന്റ് മാനേജ്മന്റ് ഒക്കെ അപ്പര്‍ ക്ലാസില്‍ തന്നെയാണു ഇപ്പഴും......
പിന്നെ വീട് പണയം വച്ചും ഷോ കാണിക്കുന്നവര്‍ ഉണ്ട്........
[പിന്നെ രാധേടെ കാര്യം......അതിനാണു പറയണത് രാധമാരും ബില്‍ കൊടുക്കണം എന്ന്....അപ്പോ തര്‍ക്കം ഉണ്ടാകില്ല.....ബാക്കിയെല്ലാവരും ബില്‍ കൊടുക്കുന്നവര്‍ ആണു.......യേത്]
ഇങ്ങനെ ഉഷാറായിട്ട് നടക്കുന്നു, ഞങ്ങളുടെ വീട്ടിലെ കല്യാണങ്ങള്‍ ഒക്കെ. പക്ഷെ, ഉത്സാഹിച്ച്, ഉത്സാഹിച്ച്, ഞങ്ങള്‍ക്ക്, എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോള്‍, കഥ പറയാന്‍ സമയം കിട്ടാതെ ആയി. അതുകൊണ്ട് ഇനിയുള്ള കല്യാണങ്ങളൊക്കെ, ആരെയെങ്കിലും ഏല്‍പ്പിച്ച് നടത്തണമെന്ന് നിവേദനം കൊടുത്തിട്ടാണ്, ഞങ്ങള്‍, എല്ലാ കസിന്സും, അവരവരുടെ വീട്ടിലേക്ക് വണ്ടിവിട്ടത്. പിന്നെ, കല്യാണം മാത്രമല്ല, ചോറൂണ്, ഇരുപത്തെട്ട്, ഷഷ്ഠിപൂര്‍ത്തി, ശതാഭിഷേകം, തുടങ്ങി, പലതിനും, വീട്ടുകാര്‍ തന്നെ ആണ് ഉത്സാഹം. ഇനി അതൊന്നും പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
പിന്നെ രാധമാര്ക്കൊക്കെ ഇഷ്ടം പോലെ ഭക്ഷണവും, പൈസയും കിട്ടുന്ന വീടും ഉണ്ട്.
വീട്ടില്‍ എല്ലാവരും ഉത്സാഹിച്ച് നടത്തുന്നപോലെ, വേറെ ആരെങ്കിലും വന്ന് നടത്തിയാല്‍ ശരിയാവില്ല എന്നറിയാം.
ഞാനൊക്കെ ഇനി എങ്ങനെ കല്യാണം കഴിക്കും ഭഗവാനേ...
10-12 ലക്ഷം ചെലവു ചെയ്ത കല്യാണം. രാധയ്ക്കു് 400 രൂപ കൊടുക്കണോ 500 രൂപ കൊടുക്കണോ എന്നു തര്‍ക്കം. എഴുത്തുകാരി , ഇതേപോലെയുള്ള തര്‍ക്കങ്ങള്‍ , കല്യാണം മാത്രമല്ല പല മേഖലകളിലും കാണാറുള്ളതു് വെറുപ്പോടെയും വിഷമത്തോടെയും നോക്കി നില്ക്കാറുണ്ടു്. പെരും ചൂടത്തു് വീട്ടു വാതുക്കല് വന്ന മലക്കറികാരനോടു് , പൊരി വെയിലത്തു് , തന്നെ ഇരുത്തി , ലക്ഷ്യ സ്ഥാനത്തു് കൊണ്ടെത്തിച്ച റിക്ഷാക്കാരനോടു്, ഒരു രൂപയ്ക്കും രണ്ടു് രൂപയ്ക്കും പിണങ്ങുന്ന മനുഷ്യര്‍.
കഴിഞ്ഞ ആഴ്ചയില്‍ ഒരു ശവ ദാഹത്തിനു് ഗംഗയുടെ തീരത്തൊരു ശ്മശാനത്തില്‍ പോകേണ്ടി വന്നു.
എല്ലാം കഴിഞ്ഞു. പഞ്ചഭൂതങ്ങളില്‍ വിലയിക്കുന്നതു സാക്ഷിയായവര്‍ പിരിയുന്നു. എരിഞ്ഞടങ്ങുന്ന ചുടലയുടെ അരുകില്‍ ഒരു വഴക്കു്. ഇതിന്റെ കാര്മ്മികനു് 800 രുപയാണു് റേറ്റെന്നു് അയാള്‍.അല്ല 500 രുപയില്‍ കൂടുതല്‍ കൊടുക്കില്ലെന്നു് ബന്ധു.
ആലോചിച്ചു പോകാറുണ്ടു്,.മനുഷ്യന് എന്തു നല്ല പേരു്. :)
Sandoz/സൂ പറഞ്ഞതു് ശരി തന്നെയാണ്. എല്ലാവരും അങ്ങിനെ ആയി എന്നല്ല. ഇപ്പോഴും ഉണ്ട് എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള കല്യാണങ്ങള്‍. എങ്കിലും അങ്ങിനെയൊരു സംസ്കാരത്തിലേക്കു നീങ്ങുകയാണോ എന്നു ഒരു പേടി.
'രാധ' മാരുടെ കാര്യവും ഞാന്‍ സാമാന്യവല്ക്കരിച്ചതല്ല. അതു കണ്ടപ്പോഴുണ്ടായ പ്രതികരണം എഴുതി എന്നു മാത്രം.
എഴുത്തുകാരി.
പ്രമോദെ, താലികെട്ടു കൂടി കരാറുകാരെ ഏല്പിച്ചാല് പോരെ?
:)
Post a Comment