Sunday, September 30, 2007

എന്റെ മുറ്റത്തെ കിളിക്കൂട്‌`

കുറച്ചു ദിവസമായി , രണ്ടു കൊച്ചു കുരുവികള്‍ (ഏകദേശം രണ്ട്‌ തീപ്പെട്ടിയുടെ അത്ര വലിപ്പമുണ്ടാവും) തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടിയില്‍ വന്നുപോകുന്നു. കൂടുകൂട്ടാനുള്ള ശ്രമത്തിലാണു്. ചെറിയ ഉണങ്ങിയ പുല്ലുകള്‍, നാരുകള്‍, വള്ളികള്‍, ഒരെണ്ണം പറന്നുപോയി കൊത്തിക്കൊണ്ടുവരും, മറ്റേകുരുവി ചട്ടിക്കുള്ളില്‍ ഇരുന്നുകൊണ്ട്` കൂടുണ്ടാക്കുന്നു. നല്ല കൌതുകമുള്ള കാഴ്ച. വൈകുന്നേരത്തോടെ കൂട്‌ റെഡി. രണ്ടുമൂന്നു ദിവസം രണ്ട്‌ കിളികളും ഇടക്കിടെ വരുമായിരുന്നു. ഞാന്‍ അവരെ ഉപദ്രവിക്കേണ്ടെന്നു കരുതി, ചെടികള്‍ക്കു വെള്ളം പോലും ഒഴിക്കാറില്ല.

പിന്നെ കുറച്ചു ദിവസം തീരെ കണ്ടില്ല. സിറ്റൌട്ടിന്റെ തൊട്ടുമുന്‍പില്‍ തന്നെയാണ് ഈ ചട്ടി. എപ്പോഴും ആള്‍പെരുമാറ്റം ഉള്ളതുകൊണ്ട്‌ ഉപോക്ഷിച്ചു പോയിരിക്കും എന്നു കരുതി. എനിക്കു സങ്കടമായി. ചെടികള്‍ക്കു വീണ്ടും വെള്ളമൊഴിച്ചു തുടങ്ങി.

എന്തായാലും ഒന്നു നോക്കാം എന്നു കരുതി, ഇന്നു ഞാന്‍ പതുക്കെ ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ അതിനുള്ളിലൊരു കുഞ്ഞു കുരുവി. അതിനു് ബുദ്ധിമുട്ടാകാത്ത തരത്തില്‍ അകലെ നിന്നുകൊണ്ട്‌ എടുത്ത ഫോട്ടോ ആണിതു്. ഫോട്ടോയില്‍ നോക്കുമ്പോള്‍ ഒന്നല്ല, രണ്ടെണ്ണം കാണാം. ഇനിയും ഒരുപക്ഷേ കൂടുതല്‍ ഉണ്ടോ എന്നും അറിയില്ല.

നിങ്ങളും ഒന്നു നോക്കൂ.






എഴുത്തുകാരി.

23 comments:

കുഞ്ഞന്‍ said...

ഹായ് ഒരു ചുന്ദരിക്കുട്ടി...

നന്നായിട്ടുണ്ട്..:)

വേണു venu said...

നമ്മുടെ ഈ കുഞ്ഞു കുരുവികള്‍ക്കു് വംശ നാശം വരുന്നതായി എവിടെയോ വായിച്ചതോര്‍ക്കുന്നു. ഫ്ളാറ്റുകളും മറ്റും മരങ്ങളില്ലാതാക്കുന്നതിനാല്‍‍ ഇവറ്റകള്‍ക്കു് കൂടു് കെട്ടാന്‍‍ പോലും ബുദ്ധിമുട്ടായിരിക്കുന്നു.:)

സഹയാത്രികന്‍ said...

എഴുത്തുകാരി നന്നായി.... ഈ പോസ്റ്റിനു ഒരു നന്ദി...
:)

മയൂര said...

നന്നായിരിക്കുന്നു...രണ്ടാളും ക്യാമറയില്‍ നോക്കുന്നുണ്ടല്ലോ...

ശ്രീ said...

നന്നായിരിക്കുന്നു.അവരുടെ അനുവാദത്തോടെയാണോ ഫോട്ടോ എടുത്തത്?
;)
ഞങ്ങളുടെ വീട്ടിലും ഇതു പോലെ എല്ലാ വര്‍‌ഷവും ഒരു കൂട്ടം കുരുവികള്‍‌ കൂടു കൂട്ടാന്‍‌ വരാരുള്ളത് ഓര്‍‌ത്തു. ഈയിടെയായി അവരില്‍‌ ചിലര്‍‌ വീടിനകത്തു കൂടി പറക്കാന്‍‌ പോലും ധൈര്യം കാണിക്കുന്നു...(ഇതു വരെ ഉപദ്രവിക്കാത്തതു കൊണ്ടാകും) :)

Rasheed Chalil said...

രണ്ടാളും ശ്രദ്ധിക്കുന്നുണ്ടല്ലോ... :)

ഹരിശ്രീ said...

വളരെ നന്നായിരിക്കുന്നു.

പക്ഷെ ഇക്കാരണത്താല്‍ ചെടികള്‍ക്കു വെള്ളമൊഴിക്കാതിരുന്നത് ശരിയായില്ല. കാരണം ആ ചെടികള്‍ ഉള്ളതിനാലാണ് അവ അവിടെ കൂടുകെട്ടിയതു തന്നെ. (പിന്നീട് വെള്ളമൊഴിച്ചത് എന്തായാലും നന്നായി)

മെലോഡിയസ് said...

നന്നായിരിക്കുന്നു.

Kaithamullu said...

നല്ല പോട്ടം പിടി!

മഴവില്ലും മയില്‍‌പീലിയും said...

കോള്ളാലോ വീഡിയോണ്..കിളികളെ ഉപദ്രവിക്കാത്ത നല്ല മനസ്സിന്‍ അഭിനന്ദനം

ഉപാസന || Upasana said...

Good pics madam...
Birds are the4 ultimate engineers in the world.
:)
Upaasana

വെള്ളെഴുത്ത് said...

മനുഷ്യകുഞ്ഞുങ്ങളെ കാണുമ്പോലെ തന്നെ!

Typist | എഴുത്തുകാരി said...

ചിത്രം കണ്ട്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും-
കുഞ്ഞന്‍, വേണു, സഹയാത്രികന്‍, മയൂരാ,
ശ്രീ, സൂ, ഇത്തിരിവെട്ടം, ഹരിശ്രീ,
മെലോഡിയസ്, കൈതമുള്ള്‌, പ്രദീപ്‌, പേരക്കാ,ഉപാസന, വെള്ളെഴുത്തു്, നന്ദി.

ആ കുഞ്ഞുകുരുവികള്‍ ഇപ്പോഴുമുണ്ട്‌, പോയിട്ടില്ല.‍

Unknown said...

kollam nattil poyi thirichuvannapolae .nattil nadumuttathoru koval parnnukidappundayirunnu . athinodu chernnu oru kuruvi kuduvachu . koranalukazhinju athu parannu poyi. nadum veedum ormippichathinu nandhi

ഏറനാടന്‍ said...

ചിറകുമുളക്കും വരെ അമ്മക്കിളി കാത്തോളും. അതുകഴിഞ്ഞാല്‍ മക്കള്‍ പറന്നങൊരുപോക്ക് പോകും. തള്ള വീണ്ടും തനിച്ച്...

Typist | എഴുത്തുകാരി said...

പൌര്‍ണമി, ഏറനാടന്‍, നന്ദി.
ഇപ്പോഴും ആ കുഞ്ഞുങ്ങള്‍ അതിലുണ്ട്‌. ചെറിയ ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാം.

ഏറനാടന്‍, വളരെ ശരിയാണ്, അമ്മക്കിളി തനിച്ചാവും അവസാനം.

മനോജ് കുമാർ വട്ടക്കാട്ട് said...

ഇത് ആ നീണ്ട കൊക്കുള്ള, പൂവുകളിലെ തേന്‍ കുടിക്കാന്‍ വരുന്ന കിളിയാണോ?

Unknown said...

സുന്ദരികുട്ടി ഇപ്പോള്‍ എന്തു പറയുന്നു :)

മഴത്തുള്ളി said...

കുരുവിക്കൂടും കുഞ്ഞുങ്ങളും നന്നായിരിക്കുന്നു. കുഞ്ഞുങ്ങള്‍ വലുതായോ? :)

അനിലൻ said...

പുകവലി ശീലമായിരുന്ന കാലത്ത്‍ ഓഫീസിനു പിന്നിലെ മരച്ചുവട്ടില്‍ ചെന്നു നിന്ന് സിഗരറ്റ് വലിക്കുമായിരുന്നു. ഒരു ദിവസം കണ്ടു, മരക്കൊമ്പില്‍ പകുതി തീര്‍ന്ന കൂട്ടില്‍ തകൃതിയായി പണിനടക്കുന്നു. പരിചയമില്ലാത്ത ദേഹപ്രകൃതിയുള്ള ഒരു കിളി. തൂവലില്‍ മഞ്ഞയും നീലയുമുണ്ട്. പേരു ചോദിച്ചിട്ടു പറഞ്ഞില്ല. എന്താ ഇത്ര തിരക്ക് എന്നു ചോദിച്ചു. ചിലച്ചു കൊണ്ട് പറന്നു. പെണ്‍കിളി വിസിറ്റിംഗ് വിസയില്‍ വരുന്നുണ്ട് അതിനു മുന്‍പ് പണിതീര്‍ക്കണം എന്നായിരിക്കണം നാരുതേടി പറക്കുമ്പോള്‍ അത് ചിലച്ചത്.

ശ്രീ said...

ദാ...
ഇവിടെ ഒന്നു പോയ് നോക്കൂ...
http://payuthey.blogspot.com/2007/10/blog-post.html
:)

Typist | എഴുത്തുകാരി said...

പടിപ്പുര, മഞ്ഞുതുള്ളി, മഴത്തുള്ളീ, അനിലന്‍, അല്ലാവര്‍ക്കും നന്ദി.

പടിപ്പുര ഉദ്ദേശിച്ച കിളി തന്നെയാണെന്നു തോന്നുന്നു.

മഞ്ഞുതുള്ളി, മഴത്തുള്ളി, രണ്ടു കുരുവിക്കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ചെറിയ ചെറിയ ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്‌.

അനിലന്‍, ഇപ്പോള്‍ ആ ദുശ്ശീലം (പുകവലി) ഇല്ല അല്ലേ? സന്തോഷം.

Typist | എഴുത്തുകാരി said...

ശ്രീ, ഒരുപാട് നന്ദി. ഇന്നു് ഇപ്പോഴാ നെറ്റില്‍
കേറിയതും കണ്ടതും. വളരെ ഇഷ്ടപ്പെട്ടു.
ദാ, അങ്ങോട്ടുപോയി അതെടുക്കുകയായി.